ചരിത്ര ശേഷിപ്പുകളോടുള്ള യാത്ര പറച്ചിലല്ല ഗുഡ്‌ബൈ മലബാർ
ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം നല്ലതു തന്നെ... എന്നാലും സങ്കടോം സന്തോഷോം നിറഞ്ഞ കണ്ണുനീര് വന്നുകൊണ്ടിരുന്നു. മമ്മയെ അടുത്തുകാണാൻ വല്ലാത്ത കൊതി. കണ്ണുകൾ തുടച്ച് ആനി എമിലിയുടെ കത്തെടുത്തു. ആനി വായിക്കുന്ന കത്തുകളിലൂടെ, ആനി എഴുതുന്ന കത്തുകളിലൂടെ, ആനിയുടെ വിചാരങ്ങളിലൂടെ ഒരു മലബാർ ജീവിതം
ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം നല്ലതു തന്നെ... എന്നാലും സങ്കടോം സന്തോഷോം നിറഞ്ഞ കണ്ണുനീര് വന്നുകൊണ്ടിരുന്നു. മമ്മയെ അടുത്തുകാണാൻ വല്ലാത്ത കൊതി. കണ്ണുകൾ തുടച്ച് ആനി എമിലിയുടെ കത്തെടുത്തു. ആനി വായിക്കുന്ന കത്തുകളിലൂടെ, ആനി എഴുതുന്ന കത്തുകളിലൂടെ, ആനിയുടെ വിചാരങ്ങളിലൂടെ ഒരു മലബാർ ജീവിതം
ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം നല്ലതു തന്നെ... എന്നാലും സങ്കടോം സന്തോഷോം നിറഞ്ഞ കണ്ണുനീര് വന്നുകൊണ്ടിരുന്നു. മമ്മയെ അടുത്തുകാണാൻ വല്ലാത്ത കൊതി. കണ്ണുകൾ തുടച്ച് ആനി എമിലിയുടെ കത്തെടുത്തു. ആനി വായിക്കുന്ന കത്തുകളിലൂടെ, ആനി എഴുതുന്ന കത്തുകളിലൂടെ, ആനിയുടെ വിചാരങ്ങളിലൂടെ ഒരു മലബാർ ജീവിതം
ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം നല്ലതു തന്നെ... എന്നാലും സങ്കടോം സന്തോഷോം നിറഞ്ഞ കണ്ണുനീര് വന്നുകൊണ്ടിരുന്നു. മമ്മയെ അടുത്തുകാണാൻ വല്ലാത്ത കൊതി. കണ്ണുകൾ തുടച്ച് ആനി എമിലിയുടെ കത്തെടുത്തു.
ആനി വായിക്കുന്ന കത്തുകളിലൂടെ, ആനി എഴുതുന്ന കത്തുകളിലൂടെ, ആനിയുടെ വിചാരങ്ങളിലൂടെ ഒരു മലബാർ ജീവിതം വിടർന്നുവരുകയാണ്, പൂ വിരിയുന്നതുപോലെ. ആ പൂവാണ് ‘ഗുഡ്‌ബൈ മലബാർ’ എന്ന നോവൽ. കെ.ജെ. ബേബിയുടെ കരവിരുതിലാണ് ആനി ഒരാളാവുന്നത്. ആനി ഒരു സങ്കൽപമല്ല, ചോരയും നീരുമുള്ളൊരു മദാമ്മപ്പെണ്ണ്. വില്യം ലോഗന്റെ ഭാര്യ.
ലോഗൻ നമുക്കു സുപരിചിതനാണ്; മലബാർ മാന്വലിന്റെ കർത്താവ് എന്ന രീതിയിൽ. 1867 മുതൽ ഇരുപതുവർഷത്തോളം പല പല തസ്തികകളിൽ മലബാറിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ജന്മം കൊണ്ട് സ്‌കോട്‌ലൻഡുകാരൻ. ബ്രിട്ടിഷ് ഭരണം ഇന്ത്യയെയും ഇന്ത്യക്കാരെയും പൊതുവിൽ പിഴിഞ്ഞെടുക്കുകയായിരുന്നെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി താനിടപെടുന്ന മനുഷ്യരോട് അളവില്ലാത്ത ഭൂതദയ കാട്ടിയ ഉദ്യോഗസ്ഥനായിരുന്നു ലോഗൻ. നീതിമാനായതിന്റെ പേരിൽ ബ്രിട്ടിഷ് അധികാരികൾ തരംതാഴ്ത്തുകയും പല തരത്തിൽ വിഷമിപ്പിക്കുകയും ചെയ്തു. എന്നിട്ടും നീതിബോധത്തിൽ വെള്ളം ചേർക്കാതെ ജീവിക്കാൻ ലോഗനു കഴിഞ്ഞത് ആനിയുടെ പിന്തുണ കൊണ്ടു കൂടിയാണ്.
ബ്രിട്ടിഷ് ജയിലിൽ തടവിൽ കിടക്കുന്ന മലയാളികളുടെ ജീവിതം വൃത്തിയും വെടിപ്പും സ്വാസ്ഥ്യവുമുള്ളതായിരിക്കണമെന്ന് ആഗ്രഹിച്ചവളാണ് ആനി. കലക്ടറായ ഭർത്താവിന്റെ സഹായത്തോടെ അവരാ ആഗ്രഹം നടപ്പാക്കുന്നു. കുതിരവട്ടം മാനസികരോഗാശുപത്രിയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനു പോയ ഭർത്താവിനെ അനുഗമിച്ചപ്പോഴാണ് ആശുപത്രിയുടെ അന്തരീക്ഷവും രോഗികളുടെ അവസ്ഥയും അവർക്കു മനസ്സിലാവുന്നത്. പിന്നീടവർ തന്റെ സേവനപ്രവർത്തനങ്ങൾക്കുള്ള സ്ഥലമായി ആശുപത്രിയെ കാണുന്നു. നിരന്തര സന്ദർശനങ്ങൾക്കിടയിൽ അവിടെ കണ്ടുമുട്ടിയ മനോരോഗിയായ ഒരു ഉമ്മയെ തന്നോടൊപ്പം കലക്ടറുടെ ബംഗ്ലാവിലേക്കു കൊണ്ടു വന്നു കൂടെ താമസിപ്പിക്കുന്നു. അവരെ സ്‌നേഹത്തോടെ പരിചരിക്കുന്നു. കണ്ണിനു കാഴ്ചയില്ലാത്ത അവരുടെ കഥകൾ ശ്രദ്ധയോടെ കേൾക്കുന്നു. അവർക്കു കഥകൾ പറഞ്ഞുകൊടുക്കുന്നു. കുറെ നാളുകൾക്കു ശേഷം അവർ ആ ബംഗ്ലാവിൽ കിടന്ന് മരിക്കുമ്പോൾ അവരുടെ മതത്തിൽപെട്ട ആളുകളെ വിളിച്ചുവരുത്തി ആദരപൂർവം കബറടക്കത്തിനു ക്രമീകരണങ്ങൾ ചെയ്യുന്നു; ഒരു മകളുടെ സ്ഥാനത്തു നിന്നു കൊണ്ട്.
ആനിയുടെ കാഴ്ചകളായാണ് വിവരണമെന്നതിനാൽ നോവലിസ്റ്റ് അനുഭവിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. മലബാർ മാത്രമല്ല, സ്‌കോട്‌ലൻഡും ഇംഗ്ലണ്ടും കാൾ മാർക്‌സും ആനി ബസന്റും എ.ഒ. ഹ്യൂമുമൊക്കെ നോവലിൽ കഥാപാത്രങ്ങളായി മാറുന്നത് ആ സ്വാതന്ത്ര്യത്തിന്റെ തെളിവാണ്.
ഗുഡ് ബൈ മലബാറിൽ വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു ഘടകം വിവരണത്തിലെ സൂക്ഷ്മവിശദാംശങ്ങളാണ്. ഏതാണ്ട് 150 വർഷം മുമ്പത്തെ കഥ പറയുമ്പോൾ അക്കാലത്തിന്റെ പുനരവതരണവും പ്രധാനമാണല്ലോ. ഏഴാം അധ്യായം തുടങ്ങുന്നതിങ്ങനെ:
മലബാറിലെ മഞ്ഞ് കുറയുന്നു, മാറുന്നു. മാർച്ച് മാസമാകുന്നു. രോമക്കുപ്പായങ്ങളും കമ്പിളിപ്പുതപ്പുകളും പാതിരാ കഴിഞ്ഞാൽ മതിയെന്നായി. കോട മാറിക്കഴിഞ്ഞാലുള്ള പകലിനു ചൂടായിത്തുടങ്ങി. ഇനി വെയിലിന്റെ കട്ടി കുറയുന്നതും നോക്കി മക്കളേം കൂട്ടി കടപ്പുറത്തേക്കുള്ള പോക്കുകളായി.
മണലിൽ കളി, ഓടിപ്പിടിത്തം, ഉണ്ടപ്പിടിത്തം, മൽസരിച്ചോട്ടം, കുഴികുത്തല്, കക്കാ പെറുക്കല് അങ്ങനെ ജൂൺമാസം വരെ കടൽത്തീരക്കളികളുടെ ആരിപ്പുകളാണ്. പന്ത്രണ്ടു വർഷങ്ങളായി തുടരുന്ന കളിവട്ടങ്ങളുടെ കാലമാണ്. മക്കൾസ് പിച്ചവച്ചു നടന്ന് തുടങ്ങിയ നാൾ മുതൽ വീണും നടന്നും കരഞ്ഞും ചിരിച്ചും നീന്തിയും ഉരുണ്ടുപിരണ്ടും വളർന്നു വരുന്ന ഇടമാണ്. ഈ കടലും കടപ്പുറവും ഇല്ലായിരുന്നെങ്കിലോ? കുടുങ്ങിപ്പോയേനേ. ആനി നന്ദിയോടെ കടലിനെ സ്തുതിച്ച് സന്തോഷിച്ചു.
ചരിത്രം പറയുമ്പോൾ കാട്ടുന്ന ധീരതയും സത്യസന്ധതയും ഈ നോവലിന്റെ കൊടിയടയാളമാണ്. വാസ്‌കോഡഗാമ ആദ്യവരവിൽത്തന്നെ കോഴിക്കോട്ടും പരിസരത്തും ക്രൂരതകളുടെ പേമാരി പെയ്യിച്ചിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കുന്നുമുണ്ട്. ഭയന്നു കീഴടങ്ങിയ ജനങ്ങളുടെ മുന്നിലേക്ക് അയാളുടെ രണ്ടാം വരവ് എപ്രകാരമായിരുന്നുവെന്ന് നോവലിൽ വായിക്കാം.
പിന്നെ വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവാണ്. മലബാർ തുറമുഖത്ത് കിടന്നിരുന്ന മൂറുകളുടെ വലിയൊരു കപ്പലിനെ ആക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയൊരു യാത്രാസംഘം ആ കപ്പലിലുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഉയർത്തിക്കാട്ടി സ്ത്രീകൾ ഉറക്കെ വിലപിച്ചിരുന്നു. കൊല്ലരുതേ... അവർ ഉറക്കെ വിളിച്ചു പറഞ്ഞ് വിലപിച്ചിരുന്നു. ഇരുപത്തൊന്ന് കുഞ്ഞുങ്ങളെ ലിസ്ബനിലെ സന്യാസാശ്രമത്തിലേക്കു പിടിച്ചെടുത്ത ശേഷം ആ കപ്പലിന് തീയിട്ട് കപ്പൽ തകർത്ത് കടലിൽ താഴ്ത്തിയത്രേ. എങ്ങനെ മനുഷ്യർക്കിങ്ങനെ ചെയ്യാനാവുന്നു? ആനിക്കതാണു മനസ്സിലാവാത്തത്. മനുഷ്യർക്ക് ഇത്രമാത്രം മനുഷ്യത്വമില്ലാത്തവരാകാൻ പറ്റുമോ? ആ കൂട്ടക്കൊലയ്ക്കു ശേഷം അമ്പതോളം മലബാറി മീൻപിടിത്തക്കാരെ ജീവനോടെ പിടിച്ചെടുത്ത് ഗാമയുടെ കപ്പലിലെ കൊടിമരത്തിൽ തോരണം പോലെ തൂക്കിത്തൂക്കി കൊന്നുവത്രേ. വധിക്കപ്പെട്ടവരുടെ കൂട്ടക്കാർ കരയിൽ നിന്ന് അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. മണക്കാൻ തുടങ്ങിയപ്പോൾ ആ പാവം ദേഹങ്ങളെ കൊത്തിനുറുക്കി കടലിലേക്കെറിഞ്ഞുവത്രേ. ഞങ്ങളോട് ഇടഞ്ഞാൽ ഇങ്ങനെയൊക്കെ പിടയേണ്ടിവരുമെന്ന് സാമൂതിരി രാജയെയും മൂറുകളെയും അറിയിക്കാനായി ചെയ്തു കൂട്ടിയതാണത്രേ.
ചരിത്രത്തിലെ ആകസ്മികതകളും വിധിവൈപരീത്യങ്ങളും പറയുമ്പോഴും കെ.ജെ. ബേബിയിലെ ചരിത്രാന്വേഷകൻ ജാഗരൂകനാണ്.
ടിപ്പുസുൽത്താൻ വഴിവെട്ടലിൽ ദീർഘവീക്ഷണമുള്ള ഭരണാധിപനായിരുന്നുവെന്ന് ലോഗൻ എഴുതിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം വെട്ടിവളർത്തിപ്പൊലിപ്പിച്ചെടുത്ത അതേ വഴികളിലൂടെത്തന്നെ കമ്പനിപ്പടയും കൂട്ടരും പീരങ്കിക്കൂട്ടവും മൈസൂരിലേക്കു ചെന്നാണ് അദ്ദേഹത്തെ വധിച്ചതും, മലബാറ് കമ്പനിക്കാരുടേതാക്കിയതും. താൻ വെട്ടിവെളർത്തിയ വഴികൾ അദ്ദേഹത്തിന്റെ കുഴികളായി. താൻ കുഴിക്കുന്ന കുഴിയിൽ താൻ തന്നെ വീണുവെന്ന മലബാരീപഴമൊഴി എല്ലാവരും ഓർത്തിരിക്കുന്നതു നല്ലതാണെന്ന് ആനിക്കു തോന്നി.
അതേ, ഗുഡ്‌ബൈ മലബാർ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാലമപ്പാടെ മറനീക്കി നമ്മുടെ മുന്നിലേക്കു വീണ്ടും സംഭവിക്കുകയാണ്. വായനയ്ക്കിടെ തോന്നിയ ചില സംശയങ്ങൾക്ക് കെ.ജെ. ബേബി മറുപടി പറയുന്നു.
∙ ഗുഡ്‌ബൈ മലബാർ അടുത്ത കാലത്തു വായിച്ച, ഏറ്റവും ഇഷ്ടപ്പെട്ട നോവലുകളിലൊന്നാണ്. പേരു മാത്രമായി കേട്ടപ്പോൾ വാങ്ങണോ എന്നു സംശയിച്ചു. ഏറെ പ്രിയമുള്ളൊരു മിത്രം സ്വന്തം വായനാനുഭവം പറഞ്ഞു കൊതിപ്പിച്ചപ്പോഴാണ് വാങ്ങിച്ചത്. നാടുഗദ്ദിക, മാവേലി മൻറം തുടങ്ങി മലയാളിത്തം തുടിക്കുന്ന ഗംഭീര പേരുകൾ പുസ്തകത്തിനിട്ടിട്ടുള്ളയാളാണ് ബേബിച്ചേട്ടൻ. ഗുഡ്‌ബൈ മലബാർ എന്ന ഇംഗ്ലിഷ് പേര് ഈ പുസ്തകത്തിനിടാൻ കാരണം എന്താവാം? സമീപകാലത്ത് മലയാളം സിനിമകൾക്ക് ഇംഗ്ലിഷ് പേരിടുന്ന രീതി കണ്ടുവരുന്നുണ്ട്. അതുപോലെ വല്ലതുമാണോ?
നാടുഗദ്ദികയും മാവേലി മൻറവുമൊന്നും മലയാളം പേരുകളല്ല. നാടുഗദ്ദിക അടിയോരുടെ ഭാഷയിൽ ഒരു ആചാരത്തിന്റെ പേരാണ്. മൻറവും ഗോത്രം എന്ന അർഥത്തിൽ അടിയോരുടെ വാക്കാണ്. മാവേലി വേണമെങ്കിൽ മലയാളമാണെന്നു പറയാമെന്നു മാത്രം. ബസ്പുർക്കാന എന്ന എന്റെയൊരു നോവലുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം സ്വർഗത്തിനും നരകത്തിനും ഇടയിലുള്ള ശുദ്ധീകരണ സ്ഥലം. മരിച്ചയാളുകളെ സ്വർഗത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു മുൻപ് ശുദ്ധീകരിക്കുന്ന സ്ഥലം. ലാറ്റിൻവാക്കാണത്. എഴുതുന്നതോ പറയുന്നതോ ആയ വിഷയവുമായി ബന്ധപ്പെട്ടുള്ള പേരുകളാണല്ലോ നമ്മൾ പുസ്തകത്തിനു കൊടുക്കുക. ലോഗന്റെയും ആനിയുടെയും കഥയാണ് ഈ നോവൽ. അവർ ഇംഗ്ലിഷുകാരാണ്. അവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മലബാർ. അതിലുപരി അവിടത്തെ കടപ്പുറം. സന്തോഷം വന്നാലും ദുഃഖം വന്നാലും അവർ കടപ്പുറത്തേക്ക് ഓടിപ്പോകും. അങ്ങനെയുള്ള കടലിനോടും മലബാറിനോടും യാത്ര പറഞ്ഞ് അവർ നാട്ടിലേക്കു തിരിച്ചുപോവുകയാണ്. ആ യാത്ര പറച്ചിലാണ് ഗുഡ്‌ബൈ മലബാർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
∙ മലബാർ മാന്വൽ എഴുതിയ ലോഗന്റെ ജീവചരിത്രം അധികരിച്ച് ഇപ്പോഴൊരു നോവൽ എഴുതുന്നതിന്റെ പ്രസക്തി?
സത്യത്തിൽ ലോഗന്റെ ജീവചരിത്രം വച്ച് നോവൽ എഴുതണമെന്ന ഉദ്ദേശ്യത്തിൽ തുടങ്ങിയതല്ല. ഞങ്ങടെ കാരണവന്മാർ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയതിന്റെ ചരിത്രവും പശ്ചാത്തലവുമൊക്കെ പറയുന്ന ഒരു നോവലെഴുതണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ തുടങ്ങിയതാണ് ബസ്പുർക്കാനാ. ശരിക്കും ആ നോവൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പക്ഷേ, പൂർത്തിയാക്കിയതുവച്ച് അച്ചടിക്കാൻ കൊടുത്തു. എന്നിട്ടു ഞാൻ തിരുവണ്ണാമലയ്‌ക്കൊരു യാത്രപോയി. ബസ്പുർക്കാനാ മൂന്നു പതിപ്പ് ഇറങ്ങി. അപ്പോഴാണ് അതൊന്നു പൂർത്തീകരിക്കണമെന്നു തോന്നിയത്. അതിനുവേണ്ടിയുള്ള വായനയിലാണ് ലോഗനും മലബാർ മാന്വലുമൊക്കെ എന്റെ മുന്നിൽ വരുന്നത്.
∙ തിരുവണ്ണാമലയിലാണല്ലോ രമണമഹർഷിയുടെ ആശ്രമം. അവിടേക്കാണോ പോയത്?
അല്ല. ആശ്രമത്തിനു പുറത്ത് നമുക്കു താമസിക്കാനുള്ള മുറികൾ കിട്ടും. വളരെ ശാന്തമായ സ്ഥലമാണ്. വിവിധ ജാതിമതങ്ങളിൽ പെട്ടവർ ആ പരിസരത്ത് മുറിയെടുത്ത് താമസിക്കാറുണ്ട്. അവിടെ ചില ഗുഹകളുണ്ട്. ഒരു തടസ്സവുമില്ലാതെ നമുക്കവിടെ പോയിരുന്നു ധ്യാനിക്കാം. മലകളാണ്. അവിടെയൊക്കെ ചുമ്മാ നടക്കാം. എഴുതാനും വായിക്കാനും നല്ല ഏകാഗ്രതയും സ്വാതന്ത്ര്യവും കിട്ടും. ആരും ചോദിക്കില്ല. എവിടുന്നു വരുന്നു, എങ്ങോട്ടു പോകുന്നു, എന്താ കാര്യം എന്നൊന്നും. പക്ഷേ, അവിടെ ചെന്ന് അധികം താമസിയാതെ എന്റെ വലത്തെ കണ്ണിന്റെ കാഴ്ച പോയി. ഒന്നും കാണാനാവുന്നില്ല.
∙ എന്നിട്ട്?
ഞാൻ വെല്ലൂരു പോയി. അമൃതേൽ പോയി. പല അലോപ്പതിക്കാരോടും ചോദിച്ചു. അവരു പറയുന്നത് റെറ്റിനയ്ക്ക് എന്തോ പറ്റി. അത് അടിച്ചുപോയി എന്നാണ്. ആകെയുള്ള മാർഗം റെറ്റിനയിൽ ഇൻജക്‌ഷൻ എടുക്കുകയാണ്. 10,000 രൂപ വിലയുള്ള ഇൻജക്‌ഷനാണ്. മാസത്തിലൊരിക്കൽ ചെയ്യണം. സാധാരണ ഓപ്പറേഷൻ ചെയ്യുന്ന മാതിരി. പക്ഷേ, ഗുണമുണ്ടാകുമെന്ന് ഒരു പ്രതീക്ഷയുമില്ല. അങ്ങനെ വന്നപ്പോൾ ഞാൻ പാലക്കാട്ട് നിർമലാനന്ദഗിരി സ്വാമിയുടെ അടുത്തേക്കു പോയി. അദ്ദേഹം പറഞ്ഞു, തിരുവണ്ണാമലയിലെ മുറിയിൽ പോയി സ്വസ്ഥമായി ഇരുന്നാൽ മതി. മരുന്നൊന്നും വേണ്ട. കുറച്ചു സമയം എടുക്കും. പക്ഷേ, കാഴ്ച തിരിച്ചുകിട്ടും. വായനേം എഴുത്തുമെല്ലാം നിർത്തി കണ്ണിനു വിശ്രമം കൊടുത്ത് വെറുതെ ഇരിക്കണം. ഞാൻ തിരിച്ചു തിരുവണ്ണാമലയിലേക്കു പോയി. മുറിയിൽ വെറുതെ ഇരിക്കും. മല കയറും. അവിടൊക്കെ ചുറ്റി നടക്കും. മരുന്നൊന്നും കഴിക്കാതെ ആ അന്തരീക്ഷത്തിലെ ഇരിപ്പും നടപ്പും മാത്രം. ആറുമാസം കഴിഞ്ഞപ്പോൾ എന്റെ കാഴ്ച തിരിച്ചുകിട്ടി. ശരിക്കല്ല. മൂടലുണ്ട്. പക്ഷേ, കാണാം, വായിക്കാം എന്ന അവസ്ഥ. എനിക്കതിശയം തോന്നി. ആ മല കാണാണ്ടായ അവസ്ഥയിൽനിന്ന് മല കാണാമെന്ന അവസ്ഥയിൽ.
∙ തിരുവണ്ണാമലയിലെ ജീവിതം തന്ന മറ്റു സന്തോഷങ്ങൾ?
കേരളം എന്റെ സ്വന്തബന്ധുക്കാരെല്ലാമുള്ള സ്ഥലമാണ്. വലിയ സുരക്ഷിതത്വം തോന്നേണ്ട സ്ഥലം. തിരുവണ്ണാലയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. പക്ഷേ, എനിക്ക് ഇവിടെ തോന്നിയിട്ടില്ലാത്ത സുരക്ഷിതത്വം അവിടെ തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം ആയിരുന്നു അത്. കണ്ണു കൊണ്ട് വായിക്കാം എന്ന ഉറപ്പു കിട്ടി ധൈര്യം വന്നപ്പോൾ ഞാനെടുത്തു നോക്കിയ ആദ്യത്തെ പുസ്തകം മലബാർ മാന്വൽ ആയിരുന്നു. ഡോ. കെ.കെ.എൻ. കുറുപ്പിന്റെ മലയാള പരിഭാഷ. അതിന്റെ ആമുഖത്തിൽ ലോഗന്റെ ജീവചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. മലബാറിൽ കലക്ടറായിരുന്നു അദ്ദേഹം. ഏതാണ്ട് അഞ്ച് നാട്ടുരാജ്യങ്ങളായി കിടന്ന പ്രദേശത്തെ പരമാധികാരി, രാജാധിരാജൻ. അവസാനം ബ്രിട്ടിഷ് അധികാരികൾ അദ്ദേഹത്തെ തരം താഴ്ത്തി സ്ഥലം മാറ്റുന്നുണ്ട്. ആ തസ്തികയിൽ രണ്ടു മാസം ജോലി ചെയ്ത ശേഷം അദ്ദേഹം രാജിവച്ചു സ്‌കോട്‌ലൻഡിലേക്കു തിരികെപ്പോവുകയാണ്. തരംതാഴ്ത്താനുള്ള കാരണമെന്താണെന്നോ? മലബാർ മാന്വലിൽ മലബാറിൽ നടന്നിട്ടുള്ള കാർഷിക കലാപങ്ങളെക്കുറിച്ച് ലോഗന്റെ ഒരു വിലയിരുത്തൽ ഉണ്ട്. എത്ര കരിനിയമങ്ങൾ ഉണ്ടാക്കിയിട്ടും കാര്യമില്ല, കൃഷിക്കാരുടെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മലബാറിലെ അസ്വസ്ഥതകൾ മാറില്ല എന്നാണ് അദ്ദേഹം എഴുതിയത്. ഈ ഭാഗം എടുത്തു കളയണമെന്ന് ബ്രിട്ടിഷ് അധികാരികൾ അദ്ദേഹത്തോടാവശ്യപ്പെട്ടു. ആ ആജ്ഞയെ ലോഗൻ ധിക്കരിക്കുന്നു. കണ്ടറിഞ്ഞ സത്യം എഡിറ്റ് ചെയ്ത് കളയാനാവില്ല എന്ന നിലപാട്. അതിനുള്ള ശിക്ഷയായാണ് അദ്ദേഹത്തെ മജിസ്‌ട്രേറ്റായി തരംതാഴ്ത്തി കടപ്പ ജില്ലയിലേക്ക് സ്ഥലം മാറ്റുന്നത്. ഈ ഭാഗം വായിച്ചപ്പോൾ എനിക്ക് ലോഗന്റെ വ്യക്തിത്വത്തോട് വലിയ ബഹുമാനം തോന്നി. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് എഴുതാൻ തീരുമാനിക്കുന്നത്. ആദ്യം നോവലെഴുതാനൊന്നുമല്ല ആലോചിച്ചത്. ലോഗനെക്കുറിച്ചു പഠിക്കുക എന്നു മാത്രമായിരുന്നു തീരുമാനം. ‘വില്യം ലോഗൻ: മലബാറിലെ കാർഷിക ബന്ധങ്ങളിലേക്കൊരു പഠനം’ എന്ന പേരിൽ കെ.കെ.എൻ. കുറുപ്പിന്റെ വേറൊരു പുസ്തകം ഉണ്ട്. അതു സംഘടിപ്പിച്ചു വയിച്ചു. അപ്പോൾ ലോഗൻ ചെയ്തിട്ടുള്ള കുറെ കാര്യങ്ങൾ കൂടി മനസ്സിലായി. സൈലന്റ് വാലി ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനു കാരണം ലോഗനാണ്. ബ്രിട്ടിഷുകാരായ എസ്റ്റേറ്റുകാർ സൈലന്റ് വാലി അടക്കം അട്ടപ്പാടി മുഴുവൻ കയ്യേറി. ലോഗനാണ് കേസ് നടത്തി എസ്റ്റേറ്റുകാരെ ഒഴിപ്പിച്ച് അട്ടപ്പാടി മുഴുവൻ തിരിച്ചു പിടിച്ചത്. അങ്ങനെ നാടിനു ഗുണമുള്ള ഒരുപാടു കാര്യങ്ങൾ ലോഗൻ ചെയ്തിട്ടുണ്ട്. അവയൊക്കെ മനസ്സിലായപ്പോഴാണ് ലോഗനെക്കുറിച്ച് എഴുതാൻ തീരുമാനിക്കുന്നത്.
∙ എത്രകാലത്തെ വായനയും തയാറെടുപ്പും വേണ്ടി വന്നു ഈ പുസ്തകമെഴുതാൻ?
നാലരവർഷം. ആദ്യത്തെ ആമുഖത്തിൽ നിന്ന് രണ്ടാമത്തെ പുസ്തകത്തിലേക്കു കടന്നു. അവിടെനിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചുള്ള പുസ്തകങ്ങൾ സംഘടിപ്പിച്ചു വായിച്ചു. കാൾ മാർക്‌സ് ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ ശിപായി ലഹളക്കാലത്തെ ഇന്ത്യയെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ട്. കൊലകൾ, കൊള്ളകൾ എല്ലാം മാർക്‌സ് വിവരിക്കുന്നുണ്ട്. മലബാറിലെ ഒരു കർഷകൻ എഴുതിയ കത്തുവരെ അദ്ദേഹം ആ ലേഖനങ്ങളിൽ ഉൾപ്പെടുത്തി. അവയെല്ലാം തപ്പിപ്പിടിച്ചു വായിച്ചു. സ്‌കോട്‌ലൻഡിന്റെ ചരിത്രം, ആനി ബസന്റിന്റെ ആത്മകഥ, എ. ഒ. ഹ്യൂമിന്റെ ജീവചരിത്രം എന്നിവയും വായിച്ചു. ഇംഗ്ലണ്ടിൽനിന്നു വരെ പുസ്തകങ്ങൾ വരുത്തി. ശിപായി ലഹളയെക്കുറിച്ച് എഴുതുമ്പോൾ മാർക്‌സ് കൊടും പട്ടിണിയിലാണ്. ഏംഗൽസ് കൊടുക്കുന്ന ചെറിയ പൈസയല്ലാതെ ഒരു വരുമാനവുമില്ല. ആ പട്ടിണിക്കിടയിലാണ് അദ്ദേഹം ഇംഗ്ലണ്ടിലിരുന്ന് ഇന്ത്യയെക്കുറിച്ച് പഠിച്ച് എഴുതുന്നത്.
∙ ആദിവാസിജീവിതങ്ങളെ അതിന്റെ എല്ലാ നീറ്റലോടെയും വൈവിധ്യത്തോടെയും അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ്. കെ.ജെ. ബേബി എന്നു കേൾക്കുമ്പോൾത്തന്നെ വയനാട്ടിലെ ആദിവാസിജീവിതത്തിന്റെ എഴുത്തുകാരൻ എന്നൊരു തോന്നലുണ്ടാവും. അതിൽനിന്നു തീർത്തും മാറിയുള്ള ഒരു സഞ്ചാരമാണ് ഈ നോവൽ. അപ്പോഴും മലബാർ തന്നെ എഴുത്തിന്റെ ഭൂമിക. മലബാർ കേന്ദ്രീകരിച്ചുള്ള ഒരു ലോകസഞ്ചാരം. വയനാടും മലബാറും ഒക്കെ എങ്ങനെയാണ് എഴുത്തിനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്?
ഞാൻ ജനിച്ചുവളർന്നത് മലബാറിലാണ്. 1940 കളിൽ തിരുവിതാംകൂറിൽനിന്ന് കുടിയേറിയ ഒരു ഇടത്തരം കർഷകകുടുംബത്തിലാണ് ജനിച്ചുവീഴുന്നത്. അപ്പൻ കാഞ്ഞിരപ്പള്ളിക്കാരൻ. അമ്മ മറ്റക്കരയിൽനിന്ന്. മലബാറിൽ വച്ചാണ് അവർ കല്യാണം കഴിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാവടിയിലാണ് എന്റെ ജനനം. അന്നു മുതൽ, കാണുന്ന പുഴയും കാണുന്ന സ്ഥലവും ശ്വസിക്കുന്ന വായുവും മലബാറിലേതാണ്. പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം മുംബൈയിൽ ഐടിഐ പഠിക്കാൻ പോയി. എനിക്ക് പത്തൊമ്പതു വയസ്സുള്ളപ്പോൾ കുടുംബം വയനാട്ടിലേക്കു കുടിയേറി. ഇവിടത്തെ മണ്ണും മനുഷ്യരും പ്രകൃതിയുമൊക്കെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മലബാറും വയനാടും പ്രചോദനമായത്. അമ്മയെ ആദരിക്കുന്നതുപോലെ ഞാൻ ജനിച്ച മണ്ണിനെ ഞാൻ ആദരിക്കുന്നു. മറ്റുള്ളവർ കാണാത്ത പലതും ഞാൻ കാണുന്നു. അതൊക്കെ എഴുതുന്നു.
∙ മാർത്താണ്ഡവർമ നമുക്ക് ചരിത്രാഖ്യായികയായിരുന്നു. നോവൽ എന്നല്ല വിളിച്ചത്. എന്നാൽ ഇന്ന് ഏതു നോവലെടുത്താലും ചരിത്രമുണ്ടാവും. ചിലതിൽ മുന്നിട്ടു നിൽക്കുന്നത് ചരിത്രം തന്നെ. പക്ഷേ, നമ്മൾ ഇക്കാലത്ത് ഇത്തരം നോവലുകളെ ചരിത്രാഖ്യായിക എന്നു വിളിക്കുന്നില്ല. ഭൂരിപക്ഷം നോവലിലും ചരിത്രം കടന്നുവരുന്നതുകൊണ്ടാകാം ഇത്. മലയാളത്തിലെ നോവലെഴുത്തുകാരുടെ ഈ വല്ലാത്ത ചരിത്രാഭിമുഖ്യത്തിനു കാരണം?
എല്ലാരെക്കുറിച്ചും പറയാൻ എനിക്കാവില്ല. എന്നെക്കുറിച്ചു പറയാം. പണ്ടത്തെ വയനാട്ടിലെ ഭൂമികൈമാറ്റം, കോടതികൾ എന്നിവയെക്കുറിച്ചൊക്കെയാണ് ആദ്യം പഠിച്ചത്. ഭാര്യ വായിക്കും, ഞാൻ പകർത്തി എഴുതും. വയനാടിന്റെ എഴുതപ്പെടാത്ത ചരിത്രം കോടതി രേഖകളിലൂടെ കിട്ടി. അങ്ങനെ വായിച്ചുവരുമ്പോൾ, ഒരു ഉടമ തന്റെ അടിമയായിരുന്ന കൈപ്പാടനെ വേറൊരു ഉടമയ്ക്ക് എട്ടുരൂപയ്ക്ക് പണയം വയ്ക്കുന്നു. പണയം വയ്ക്കപ്പെട്ട കൈപ്പാടനെ പിന്നീട് കാണാതെ പോകുന്നു. പണയം വാങ്ങിയ ആൾ പണയം വച്ചയാളിനെതിരെ കേസ് കൊടുക്കുന്നു. അതൊക്കെ കോടതിരേഖകളിൽ നിന്നു വായിച്ചപ്പോൾ പണയപ്പണ്ടമായ കൈപ്പാടൻ എവിടെ എന്ന് ഞാൻ സ്വതന്ത്രമായി അന്വേഷിക്കുന്നു. അതാണ് മാവേലി മൻറം എന്ന നോവൽ. ചരിത്രം എഴുതാൻ വേണ്ടി എഴുതിയ നോവലല്ല. അന്വേഷണത്തിനിടയിൽ ചരിത്രം കടന്നു വന്നു എന്നു മാത്രം. ഞങ്ങളുടെ കാരണവന്മാരെക്കുറിച്ച് എഴുതാനുള്ള ആഗ്രഹത്തിൽ എഴുതിത്തുടങ്ങിയതാണ് ബസ്പുർക്കാന. അവിടെയും ചരിത്രം പിന്നീട് കടന്നു വരുന്നു. ചരിത്രനോവൽ എഴുതുക എന്ന ഉദ്ദേശ്യത്തിലല്ല ഇവയൊന്നും എഴുതിയിട്ടുള്ളത്. എഴുതിവരുമ്പോൾ ചരിത്രം കയറി വരുന്നത് എഴുത്തുകാരന്റെ ചരിത്രാഭിമുഖ്യം കൊണ്ടാകാം.
∙ മാനസികാരോഗ്യ കേന്ദ്രത്തിലും ജയിലിലുമൊക്കെ ശുചീകരണം നടത്തുമ്പോഴും കടപ്പുറത്തേക്കു കുതിരയോടിക്കുമ്പോഴും അമ്മയുടെ അടുത്തേക്ക് പോകുമ്പോഴുമൊഴിച്ചാൽ ആനിക്ക് സ്വന്തമായ വ്യക്തിത്വം ഉണ്ടാവുന്ന സന്ദർങ്ങൾ കുറവാണ്. പിന്നെന്തുകൊണ്ടാണ് ആനിയിലൂടെ കഥ പറയാൻ തീരുമാനിച്ചത് ?
ലോഗനിലൂടെ കഥ പറയാൻ തന്നെയായിരുന്നു ആദ്യതീരുമാനം. ഏതാനും അധ്യായങ്ങൾ അങ്ങനെ എഴുതുകയും ചെയ്തു. പക്ഷേ, അപ്പോഴാണ് ഒരു പ്രശ്‌നം. ലോഗനെക്കുറിച്ച് എനിക്കെഴുതാനുള്ളതെല്ലാം ഔദ്യോഗിക കാര്യങ്ങൾ മാത്രം. ഫിക്‌ഷന് യാതൊരു സ്‌കോപ്പുമില്ല. അങ്ങനെ വന്നപ്പോൾ ഞാൻ കഥ പറച്ചിലുകാരനാകാൻ തീരുമാനിച്ചു. അപ്പോൾ പുതിയ പ്രശ്‌നം. ഞാൻ അങ്ങനെ മുഴച്ചു നിൽക്കുകയാണ്. മൂന്നാമതു സ്വീകരിച്ച ഫോം ആണ് ആനിയിലൂടെ കഥ പറച്ചിൽ. അതോടെ വലിയ ആശ്വാസത്തിലും സ്വാതന്ത്ര്യത്തിലുമായി.
∙ നീതിമാനായ ഉദ്യോഗസ്ഥനായിരുന്നു ലോഗനെന്നാണ് നോവൽ വായിക്കുമ്പോൾ തോന്നുക. അക്കാലത്തെ ബ്രിട്ടിഷുകാരായ പല ഉന്നതോദ്യോഗസ്ഥരും അതിക്രൂരന്മാരും ഇന്ത്യക്കാരെ നിർദ്ദയം പീഡിപ്പിക്കുന്നവരുമായാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്. പഠനത്തിൽ നിന്നു മനസ്സിലായ സത്യസ്ഥിതി എന്താണ്?
ശരിയാണ്. ലോഗൻ, കോൺഗ്രസ് പാർട്ടി രൂപീകരിച്ച എ.ഒ. ഹ്യൂം തുടങ്ങി വളരെക്കുറിച്ചു പേരേയുള്ളൂ നല്ലവർ. ബാക്കിയെല്ലാവരും അതിക്രൂരന്മാരായിരുന്നു. ഒരു കാരണവുമില്ലാതെ ഇന്ത്യക്കാരെ കൊല്ലുന്നത് അവർക്കൊരു ഹരമായിരുന്നു. വെറുതെ കൊല്ലുക മാത്രമല്ല, അക്കാര്യം അവർ നാട്ടിലെ സുഹൃത്തുക്കൾക്കെഴുതി രസിക്കുകയും ചെയ്തു. കറുത്തവർ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്തവരാണെന്ന് അവർ കരുതി.
∙ മലബാർ കലാപം എല്ലാക്കാലത്തും ഒരു തർക്കവിഷയമായിരുന്നു. നോവലിൽ സമാനമായ പല വിവരണങ്ങളുമുണ്ട്. മലബാറിലെ വർഗീയാസ്വസ്ഥതകൾ പെരുക്കിയത് ബ്രിട്ടിഷ് ഭരണമാണോ?
തുടക്കമിട്ടത് പോർച്ചുഗീസുകാരാണ്. അവർ വരും വരെ ഇവിടത്തെ വിവിധ ജാതി, മതവിഭാഗങ്ങൾ വളരെ സ്‌നേഹത്തോടെയാണ് കഴിഞ്ഞു വന്നത്. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമൊക്കെ പള്ളി വച്ചുകൊടുത്തത് ഇവിടെ ഹിന്ദുരാജാക്കന്മാരും ജന്മിമാരുമല്ലേ. പക്ഷേ, പോർച്ചുഗീസുകാർ വന്നതോടെ ആളുകളെ ഭിന്നിപ്പിക്കാൻ തുടങ്ങി. സാമൂതിരിയുമായി ഉറ്റബന്ധത്തിലായിരുന്ന അറബിക്കച്ചവടക്കാരിൽ നിന്ന് കച്ചവടം പിടിച്ചെടുക്കാൻ അറബികളെ ആക്രമിച്ചുകൊണ്ടാണ് തുടക്കം. പിന്നെയത് നാട്ടിലെ മുസ്‌ലിംകൾക്കു നേരേയുള്ള ആക്രമണമായി. പ്രതിസ്ഥാനത്തവർ ഹിന്ദുക്കളുടെ പേരു പറഞ്ഞു. അങ്ങനെയാണ് വൈരം തുടങ്ങുന്നത്. ബ്രിട്ടിഷുകാർ ഈ വൈരം വളർത്തി. അതിപ്പോഴും തുടരുന്നു.
English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer K.J. Baby