പ്രഭാഷകൻ കുട്ടിക്കാലത്തെ അനുഭവം വിവരിച്ചുകൊണ്ടാണു പ്രസംഗം തുടങ്ങിയത് –എന്നും അത്താഴസമയത്ത് എല്ലാവരും അന്നേ ദിവസം സമ്പാദിച്ച പുതിയ അറിവു പങ്കുവയ്ക്കണം. പിതാവിനു നിർബന്ധമാണത്. ആരെങ്കിലും പരാജയപ്പെട്ടാൽ അപ്പോൾത്തന്നെ പുസ്തകമോ ദിനപത്രമോ വായിച്ച് പുതിയ അറിവു കണ്ടെത്തി പങ്കുവയ്ക്കണം. പിതാവിനോടു ദേഷ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാഷകൻ കുട്ടിക്കാലത്തെ അനുഭവം വിവരിച്ചുകൊണ്ടാണു പ്രസംഗം തുടങ്ങിയത് –എന്നും അത്താഴസമയത്ത് എല്ലാവരും അന്നേ ദിവസം സമ്പാദിച്ച പുതിയ അറിവു പങ്കുവയ്ക്കണം. പിതാവിനു നിർബന്ധമാണത്. ആരെങ്കിലും പരാജയപ്പെട്ടാൽ അപ്പോൾത്തന്നെ പുസ്തകമോ ദിനപത്രമോ വായിച്ച് പുതിയ അറിവു കണ്ടെത്തി പങ്കുവയ്ക്കണം. പിതാവിനോടു ദേഷ്യം തോന്നാത്ത ദിവസങ്ങളില്ല. പ്രഭാഷകൻ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ: പക്ഷേ, ഇന്നു ഞാൻ പ്രഭാഷകനായിരിക്കുന്നതിനു കാരണം ആ ശീലമാണ്!.

ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമല്ല, പ്രയോജനമുള്ള കാര്യങ്ങളും ചെയ്യണം. ഇഷ്ടമുള്ള കാര്യങ്ങൾ താൽക്കാലിക സംതൃപ്തി നൽകും; പ്രയോജനപ്രദമായവ ദീർഘകാല വേതനവും. എല്ലാ പ്രിയങ്ങളും പക്വതയിൽനിന്നും വിവേകത്തിൽനിന്നും രൂപപ്പെടുന്നതല്ല. പലതും പ്രായത്തിന്റെ പ്രത്യേകതകൾ മാത്രം. എല്ലാ അഭിപ്രായങ്ങളും എഴുതിത്തള്ളേണ്ടവയല്ല. ചിലതിലെങ്കിലും വിരിയേണ്ട മൊട്ടുകളുടെ വിത്തുകളുണ്ടാകും.

ADVERTISEMENT

അവനവന്റെ താൽപര്യങ്ങളെ മാത്രം താലോലിക്കുന്നവർക്ക് മുൻപേ നടന്നവരുടെ വഴികൾ മനസ്സിലാകാതെ വരും. ഒരടി മുൻപിൽ നടന്നവർക്ക് പിന്നിട്ട വഴിയുടെ പോരായ്മയും എടുക്കേണ്ട മുൻകരുതലുകളും നന്നായറിയാം. എല്ലാ വഴികളും സ്വയം നടന്ന് ആസ്വദിക്കാനാകില്ല. മുൻപേ നടന്നവർ നൽകുന്ന മുന്നൊരുക്ക പാഠങ്ങൾ വരുംയാത്രകളെ കൂടുതൽ ആസ്വാദ്യകരവും പ്രയോജനപ്രദവുമാക്കും. അണിയറയിലെ വേദനകളാണ് അരങ്ങിലെ വിജയപതാകയുടെ ഉയരവും അഴകും തീരുമാനിക്കുന്നത്.

English Summary : Subhadinam - Habits that can actually change your life

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT