‘ഇന്നൊരു വേന്നാള് ദെവസായിട്ട് നിങ്ങളെന്നെ തല്ലിയല്ലോ..’ എന്ന് അമ്മ; ആ വിഷുദിനം ഇരുണ്ടുപോയി
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ ഇരുന്നിരുന്ന കൊരണ്ടിപ്പലകകൾ, ചിരവ, അമ്മി, തൂമ്പ, ആകെയുണ്ടായിരുന്ന ഒരു കുട, വാക്കത്തി, അരിവാൾ ഇവയ്ക്കെല്ലാം ഓരോ പേരുകളിട്ട് വിളിക്കുന്നതിലേക്ക് ഞങ്ങളുടെ നാമകരണകൗതുകം വളർന്നിരുന്നു. എന്നാലീ അചേതനവസ്തുക്കൾക്ക് നൽകിയ പേരുകളെല്ലാം അതിവേഗം മാഞ്ഞുപോയി. മറന്നുപോയി. ഞങ്ങളുടെ സംസാരങ്ങളോട് അവയൊന്നും പ്രതികരിക്കാതിരുന്നതാണു കാരണം. ആവശ്യം വന്നപ്പോൾ മാത്രമേ അവയെപ്പറ്റി ഞങ്ങൾ ഓർത്തുള്ളൂ. അവയും ഞങ്ങളെയത്ര ഗൗനിക്കാതെ, പേരിലൊന്നും താൽപര്യമില്ലാതെ ഇരുന്നുറങ്ങിയ മൂലകളിൽ തന്നെ ചുരുണ്ടു.
എന്നാൽ, അമ്മിണിയും താരയും മിനിയും ടുട്ടുവും പതിനാല് പൂച്ചകളും അങ്ങനെ ആയിരുന്നില്ല. അമ്മയൊന്നുറക്കെ പേർ വിളിച്ചപ്പോൾ അവരെല്ലാം ഓരോ ദിക്കുകളിൽ നിന്നും ഓടിവന്നു. മിനീ..മോളേ.. എന്ന് വിളിച്ചാൽ കൂട്ടിൽ കിടന്നുകൊണ്ട് തത്ത, ചോറു താടീ...ചോറ് താടീ എന്നു പറഞ്ഞു. ഞാറ്റുപണിയ്ക്കു പോയ അമ്മ, മടങ്ങി വന്നാൽ, ടുട്ടുപ്പട്ടി സന്തോഷം സഹിക്കാനാകാതെ അമ്മയ്ക്കു ചുറ്റും വീടിനു ചുറ്റും വളഞ്ഞോടി. മതിയെടാ ‘ഇനി നിർത്ത്’ എന്നു കേട്ടാൽ അപ്പഴേ നടക്കല്ലിനു താഴെ ചുരുണ്ടു. പുറത്തുപോയി തിരികെയെത്തുന്ന അച്ഛൻ പടികടക്കുന്ന കാൽപ്പെരുമാറ്റം കേട്ടാൽ തൊഴുത്തിലെ അമ്മിണി ആദ്യം ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു. പിറകേ മറ്റെല്ലാവരും. അയൽവീട്ടിലെ കോഴികളുമൊത്തുള്ള തെണ്ടൽ താരയെ നിരന്തരം അമ്മയുടെ വഴക്ക് കേൾപ്പിച്ചു. കയ്യാലയോടു ചേർന്ന്, നെല്ലു പുഴുങ്ങാൻ ഉപയോഗിക്കുന്ന കല്ലടുപ്പിലെ ചാരത്തിൽ ആണ്ടുമുങ്ങിക്കിടന്ന് അവളതെല്ലാം കേട്ടു. തീ കത്തിക്കാൻ വേണ്ടി ശേഖരിച്ചുവച്ച റബറിൻകായകളും തൊണ്ടുകളും അട്ടിയിട്ട ചാക്കുകളുടെ ഇടയിൽ പതുങ്ങിയിരുന്നു മുടങ്ങാതെ അവൾ മുട്ടയിട്ടു. മുട്ട കിട്ടിയപ്പോഴൊക്കെ അവളെയിത്തിരി നേരം മടിയിലിരുത്തി, ‘അമ്മടെ ചക്കരേ, തെണ്ടിപരദേശീ’ എന്നു പുന്നാരിച്ചു.
ഞങ്ങളുടെ ചെറിയ വീടിന്റെ എല്ലായിടത്തും അവൾ വിഹരിച്ചു. അടുപ്പിൻ പാതകത്തിൽ ദയയില്ലാതെ തൂറിവച്ചു. അതു കോരിക്കളഞ്ഞശേഷം അമ്മയവളെ ഒരു ചൂലിൻ കടയോങ്ങിക്കൊണ്ടു പറമ്പിലൂടെ ഓടിച്ചു. പാറൂക്കോട്ടക്കാരുടെ പടിഞ്ഞാറേ അതിരിലുള്ള കണിക്കൊന്ന മരത്തിന്റെ ചുവട്ടിൽവരെ അവളോടിപോയി. കുറേനേരം അവിടെ തമ്പിട്ടു നിന്നു. അമ്മ മടങ്ങിയെന്ന് ഉറപ്പായശേഷം മാത്രം, പതുങ്ങിപ്പതുങ്ങി വന്ന് ഒന്നുമറിയാത്ത പോലെ റബറിൻകായകളിട്ടു വച്ച ചാക്കുകൾക്കിടയിൽ പതുങ്ങി. മിനിത്തത്ത ഇടയ്ക്കിടെ താരേ...താരേ എന്ന് വിളിച്ചപ്പോഴൊക്കെ അവൾ കൊക്കികൊക്കി വിളികേട്ടു. ചിലപ്പോൾ മാത്രം ഉയർന്നുകേട്ട ടുട്ടുപ്പട്ടിയുടെയും പതിനാല് പൂച്ചകളുടെയും കലഹത്തിൽ, അവർക്കിടയിലൂടെ താഴ്ന്നുപറന്ന് അവൾ മധ്യസ്ഥം പറഞ്ഞു. എല്ലാ വൈകുന്നേരങ്ങളിലും എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴമുണ്ടു. കറിപ്പാത്രത്തിനു ചുറ്റും പൂച്ചകൾ വട്ടം ചുറ്റുമ്പോൾ ‘മാറങ്ങോട്ട്’ എന്ന് അമ്മ തവിക്കണ ഓങ്ങി. ചേനയോ ചേമ്പോ താളോ തകരയോ മാത്രം എന്നും കറിയാകുന്നതിൽ അതൃപ്തി ആർക്കും ഉണ്ടായില്ല. തീയിൽ ചുട്ട ഒരു ഉണക്കമീൻ കഷണം കൊണ്ട് രുചിഭേദങ്ങളെ ആസ്വാദ്യകരമാക്കാൻ ഞങ്ങൾക്കൊപ്പം ടുട്ടുപ്പട്ടിയും പൂച്ചകളും ശീലിച്ചിരുന്നു.
വിഷു വിഭവങ്ങളെക്കുറിച്ച് ഞങ്ങൾ ആവലാതിപ്പെട്ടില്ല. തൃക്ക ക്ഷേത്രത്തിൽ നിന്നും വിഷുക്കാലത്ത് ഒരേയൊരു തവണ മാത്രം കണിയുമായി ചിലർ വന്നതാണ് ആകെയുള്ള വിഷുക്കണി ദർശന സ്മരണ. അതിപ്പിന്നെ അവരെ അനുകരിച്ച് വീട്ടിൽ തന്നെ ഞങ്ങൾ കണിയൊരുക്കി. കണിയൊരുക്കാൻ ഓട്ടുരുളിയൊന്നും ഉണ്ടായിരുന്നില്ല. പകരം, അച്ഛൻ കമുകിൻപാളകൾ തുന്നി ചെറിയ കുഴിപ്പാത്രം പോലെ ഒന്നുണ്ടാക്കി. അതിനുള്ളിൽ കുപ്പിച്ചില്ലുകൊണ്ട് ഉരച്ചു മിനുക്കിയ ചിരട്ടകളിൽ നെല്ല്, അരി, വെറ്റില, അടയ്ക്ക, ഒന്നോ രണ്ടോ ചില്ലറ നാണയങ്ങൾ, പാറൂക്കോട്ടക്കാരുടെ കണിക്കൊന്ന കുലുക്കി ചാടിച്ച ഇത്തിരി മഞ്ഞപൂവിതളുകൾ, അമ്മയുടെ കാതിലെ കണിവയ്ക്കാൻ വേണ്ടി അഴിച്ചെടുത്ത അഴുക്ക് പറ്റിയ, ശങ്കീരി പൊട്ടിയ സ്വർണ്ണക്കമൽ, അനുജന്റെ കൊളുത്തു പൊട്ടിയ വെള്ളിയരഞ്ഞാണം, ചാണകക്കുഴിയിൽ താനേ വളർന്നുണ്ടായ വെള്ളരി, എവിടെന്നെങ്കിലും അമ്മ ഇരന്നുവാങ്ങിയ ചക്കയോ മാങ്ങയോ നെടുകെ പൊട്ടിയതിനാൽ നോക്കുന്നവരെ പലതായി പ്രതിഫലിപ്പിക്കുന്ന ഫ്രെയിമില്ലാത്ത രസം വറ്റിയ ഒരു കണ്ണാടി, കൊപ്ര പൊതിഞ്ഞു കൊണ്ടുവന്ന പത്രത്തിൽ നിന്നു വെട്ടിയെടുത്ത ശ്രീകൃഷ്ണന്റെ തീരെ ചെറിയൊരു പടം കട്ടിക്കടലാസിൽ ഒട്ടിച്ചത്....എന്നിങ്ങനെ ചിലതായിരുന്നു ഞങ്ങൾ ഒരുക്കിയ വിഷുക്കണിയിലെ കാഴ്ചദ്രവ്യങ്ങൾ. വെളുപ്പിന് വിളക്ക് വച്ച്, ഈ കണി കാണാൻ അമ്മ ഞങ്ങളെ വിളിച്ചെഴുന്നെൽപ്പിച്ചു. എഴുന്നേൽക്കാൻ മടിച്ചപ്പോൾ നല്ല അടി കിട്ടി. അത്രമേൽ ദരിദ്രമായ ഒരു വിഷുദിവസം അയൽക്കാരനായ മാപ്പിളയുടെ കടുത്ത ആക്രോശങ്ങൾ ഞങ്ങളെ വിളിച്ചുണർത്തിയത് ഞാനിന്നും ഓർക്കുന്നു. അയാളുടെ കരനെൽകൃഷി താരയും കൂട്ടുകാരും നാശമാക്കുന്നു എന്നതായിരുന്നു കാരണം. അവറ്റയെ കൊന്നൊടുക്കും എന്ന ശപഥത്തോടെ അയൽക്കാരൻ ചോറിൽ വിഷം കലർത്തി കൃഷിയിടത്തിനു ചുറ്റും വിതറുക കൂടി ചെയ്തതോടെ രംഗം വഷളായി. അയാളുടെ ഈ ചെയ്തിയും ശകാരങ്ങളും ആക്ഷേപങ്ങളും അച്ഛന് സഹിക്കാനാവാത്ത അപമാനത്തിന് കാരണമായി. പുൽത്തൊട്ടിയിൽ നിന്ന് അമ്മിണിയെ കെട്ടാനുപയോഗിക്കുന്ന കയർ അഴിച്ചെടുത്ത് അമ്മയെ ആഞ്ഞടിച്ചു കൊണ്ടാണ് അച്ഛൻ അതിനോട് പ്രതികരിച്ചത്. ‘ഇതുങ്ങളെയൊക്കെ വളർത്തുന്നെങ്കിൽ, അനുസരണയോടെ വളർത്തണം..’ എന്ന് ഓരോ അടിക്കിടയിലും അച്ഛൻ പറഞ്ഞു. മുറ്റത്തെ ഗന്ധരാജൻ ചെടികളുടെ ഇടയിലേയ്ക്ക് വീണുപോയ അമ്മയെ അച്ഛൻ തന്നെ പിടിച്ചെഴുന്നെൽപ്പിച്ചു. ‘ഇന്നൊരു വേന്നാള് ദെവസായിട്ട് നിങ്ങളെന്നെ തല്ലിയല്ലോ..’ എന്ന് അമ്മയും ആർത്തുകരഞ്ഞു. അതോടെ ഞങ്ങൾ കുട്ടികളും കരച്ചിലായി. ആ വിഷുദിനം ഇരുണ്ടുപോയി.
വിഷച്ചോറു കൊത്താതിരിക്കാൻ താരയെ അന്വേഷിച്ച് പറമ്പായ പറമ്പൊക്കെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടില്ല. ‘എവിടെങ്കിലും പോയി ചാവട്ടെ, പണ്ടാരം..’ എന്ന് അമ്മയും അവളെ കയ്യൊഴിഞ്ഞു. വൈകിട്ട്, വളക്കുഴിയിൽ നിന്നുമാണു ശ്വാസം പൂർണമായും വേണ്ടെന്നു വച്ച അവളുടെ ശരീരം കണ്ടെടുക്കുന്നത്. കാലിൽ തൂക്കിയെടുത്ത് മുറ്റത്ത് കിടത്തി കുറേനേരം ഞങ്ങളെല്ലാവരും അവളെ സങ്കടത്തോടെ നോക്കിനിന്നു. പിന്നെ ജാതിയുടെ ചുവട്ടിൽ കുഴിച്ചിട്ടു. അപ്പോഴെല്ലാം കൂട്ടിൽകിടന്നുകൊണ്ട് മിനിത്തത്ത 'താരേ..താരേ..'എന്ന് വിളിച്ചു. ആ വിഷുദിവസം വീടൊരു വിലാപഗൃഹമായി. പിറ്റേന്ന്, പതിവുപോലെ ചാക്കുകൾക്കിടയിൽ അമ്മ മുട്ടയ്ക്കായി പരതുന്നതും എന്തോ പൊടുന്നനെ ഓർമ വന്നപോലെ കൈ പിൻവലിക്കുന്നതും ഞാൻ കണ്ടു. സത്വരശ്രദ്ധ വേണ്ട സന്ദേശം പോലെയാണെങ്കിലും എത്ര ഉദാസീനമായി മരണം കടന്നുവരുന്നു. മനുഷ്യനായാലും മറ്റിതരജീവികളാണെങ്കിലും പ്രാധാന്യം ഒട്ടും കുറയുന്നില്ല. പട്ടിയായാലും പൂച്ചയായാലും കോഴിയായാലും ഏതൊന്നിനെയും പേരിട്ടു വിളിക്കുമ്പോൾ പരസ്പരം ഗാഢമാകുന്ന എന്തോ ഉണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ വർഷമിത്രകഴിഞ്ഞിട്ടും താരയെ വിഷം തിന്നു ചത്ത വെറുമൊരു വളർത്തുകോഴിയെ ഞാൻ മറക്കാത്തതെന്താണ്? ഈ പേരുകളൊക്കെ ആരുടെ കണ്ടുപിടിത്തമാണ്? ഉവ്വ്. നിശ്ചയമായും താരയുടെ ഓർമയാണ് വിഷു.
English Summary : Writer Manoj Vengola's Vishu Memoir