ഞാനൊരമ്പലവാസിയാണ് എന്നു പറഞ്ഞാണ് ചെറുകാടിന്റെ ജീവിതപ്പാതയെന്ന ആത്മകഥ ആരംഭിക്കുന്നത്. അമ്പലവാസികൾക്കിടയിലെ മരുമക്കത്തായ സമ്പ്രദായം അദ്ദേഹത്തിന്റെ ജീവിതവഴിയിൽ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും അവ തരണം ചെയ്യാനുള്ള പോരാട്ടങ്ങളുമാണ് കഥയുടെ അടിയൊഴുക്ക്. 1976–ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1977–ലെ കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനൊരമ്പലവാസിയാണ് എന്നു പറഞ്ഞാണ് ചെറുകാടിന്റെ ജീവിതപ്പാതയെന്ന ആത്മകഥ ആരംഭിക്കുന്നത്. അമ്പലവാസികൾക്കിടയിലെ  മരുമക്കത്തായ സമ്പ്രദായം അദ്ദേഹത്തിന്റെ ജീവിതവഴിയിൽ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും അവ തരണം ചെയ്യാനുള്ള പോരാട്ടങ്ങളുമാണ് കഥയുടെ അടിയൊഴുക്ക്. 1976–ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1977–ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡും  കരസ്ഥമാക്കിയ  ജീവിതപ്പാതയ്ക്ക്  അവതാരിക എഴുതിയത് ഇഎംഎസ് നമ്പൂതിരിപ്പാടാണ്. 

കാരണവരുടെ നിർദയമായ പെരുമാറ്റവും കർക്കശമായ കുടുംബഭരണവും കാരണം വീട്ടിലുള്ളവർക്കെല്ലാം നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളിൽ മനംനൊന്ത് ചെറുകാട്  ഗോവിന്ദപ്പിഷാരോടി ഉള്ളിലുറപ്പിച്ചു. ‘വലിയൊരാളാകണം, കാരണവരെ മുട്ടുകുത്തിക്കണം, കുടുംബത്തെ രക്ഷിക്കണം.’ ആ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ സാഹിത്യകാരനും കമ്യൂണിസ്റ്റ് സഹയാത്രികനുമാക്കിയത്.

ADVERTISEMENT

അസുഖബാധിതനായ കുടുംബകാരണവർ കുഞ്ഞമ്മാമനെ ആശുപത്രിയിൽ കൂടെ നിന്നു പരിചരിച്ചു അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും നേടിയെടുക്കുന്ന ചെറുകാടിന്  അവസാനം അമ്മാവൻ കുടുംബഭരണം  കൂടി ഏൽപ്പിച്ചു കൊടുക്കുന്നുണ്ട്. പക്ഷേ, കുടുംബഭരണത്തിൽ പരാജയപ്പെട്ട ചെറുകാട് ഭരണത്താക്കോൽ അദ്ദേഹത്തിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. എതിർപ്പുകൾ അവഗണിച്ച് ആഗ്രഹിച്ച പെണ്ണിനെത്തന്നെ ജീവിതസഖിയാക്കിയപ്പോഴും അദ്ദേഹത്തിലെ വിപ്ലവബോധം തന്നെയാണ് വിജയിച്ചത്. പിന്നീട് പ്രാരാബ്ധങ്ങളുടെ ചുഴികളിൽ‌ നിന്നു രക്ഷനേടാൻ അവർ ഒരുമിച്ചു തുഴഞ്ഞു. 

പകൽ മലയാളം പ്രഫസറും രാത്രി കമ്യൂണിസ്റ്റുകാരനുമായി അദ്ദേഹം ചാവക്കാട് ഫർക്കയുടെ മുക്കിലും മൂലയിലും  നെയ്ത്തുകാരൻ നൂലോട്ടും പോലെ നടന്നു. പാർട്ടിയുടെ പ്രചാരണത്തിനായി പാഠകം അവതരിപ്പിച്ചു.തുള്ളലും നാടകവും  എഴുതി അവതരിപ്പിച്ചു.1948–ൽ മക്കരപ്പറമ്പ് ജാഥക്കേസിൽ കുടുങ്ങി ഒളിവിൽ പോയ ചെറുകാട് അറസ്റ്റിലായി 3 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. തന്നെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പൊലീസ് വീട്ടിൽ കയറി ഭാര്യയെ പിടിച്ചുകൊണ്ടുപോകുമെന്ന അവസ്ഥവന്നപ്പോൾ സ്വയം കീഴടങ്ങുകയായിരുന്നു. 

ചെറുകര സ്കൂൾ, ചെമ്മലശ്ശേരി  അലി മുസല്യാർ സ്കൂൾ, വാടാനാം കുറിശ്ശി ഹയർ എലിമെന്ററി സ്കൂൾ, പാവറട്ടി സംസ്കൃത കോളജ്,  പട്ടാമ്പി സംസ്കൃത കോളജ്  എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ചെറുകാട്  വിരമിച്ച ശേഷം യുജിസി പ്രഫസറായും ജോലി നോക്കി. പാവറട്ടി കോളജിലെ ഉദ്യോഗം രാജിവച്ചാണ് കമ്യൂണിസ്റ്റ്  പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്. വള്ളുവനാട് ടീച്ചേഴ്സ് യൂണിയൻ, കേന്ദ്ര കലാസമിതി, പുരോഗമന സാഹിത്യസംഘടന, കേരളസാഹിത്യസമിതി, ദേശാഭിമാനി സ്റ്റഡി സർക്കിൾ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു. കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു.മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.സംസ്കൃതവും വൈദ്യവും പഠിച്ച അദ്ദേഹം കുറച്ചുകാലം വൈദ്യവൃത്തിയും പരീക്ഷിച്ചു.

ADVERTISEMENT

ചെറുകാട്

യഥാർഥ പേര്: ഗോവിന്ദ പിഷാരടി‌ 

ജനനം: 1914 ഓഗസ്റ്റ് 26ന്  പുലാമന്തോളിൽ

അച്ഛൻ: കരുണാകര പിഷാരടി

ADVERTISEMENT

അമ്മ: നാരായണി പിഷാരസ്യാർ

ഭാര്യ: ലക്ഷ്മിക്കുട്ടി

മക്കൾ: രവീന്ദ്രൻ, രമണൻ, മോഹനൻ,മദനൻ,ചിത്ര,ചിത്രഭാനു

മരണം:1976 ഒക്ടോബർ 28.

പ്രധാന കൃതികൾ
മുത്തശ്ശി, മണ്ണിന്റെ മാറിൽ,ദേവലോകം, ജീവിതപ്പാത, മുദ്രമോതിരം, ചെകുത്താന്റെ കൂട്, തിരമാല, ആരാധന,നമ്മളൊന്ന്,വിശുദ്ധ നുണ, അന്തഃപുരം, മെത്താപ്പ്, മനുഷ്യനെ മാനിക്കുക, മരണപത്രം, തെരുവിന്റെ കുട്ടി,ശനിദശ, മരുമകൾ, പ്രമാണി, ഭൂപ്രഭു, ഒടുക്കത്തെ ഓണം,കുട്ടിത്തമ്പുരാൻ, അടിമ

English Summary : Athmakathayanam Column by Dr. M. K Santhosh Kumar on Cherukad Govinda Pisharodi