കോവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിനു കവിതയുടെ കൂട്ടു പിടിച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനിടെയാണ് അദ്ദേഹം വൈറസ് എന്ന പേരിലുള്ള സ്വന്തം കവിത പങ്കുവച്ചത്. കോവിഡിന്റെ സംഹാരശക്തിയും പ്രതിരോധിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളുമാണ് കവിതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിനു കവിതയുടെ കൂട്ടു പിടിച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനിടെയാണ് അദ്ദേഹം വൈറസ് എന്ന പേരിലുള്ള സ്വന്തം കവിത പങ്കുവച്ചത്. കോവിഡിന്റെ സംഹാരശക്തിയും പ്രതിരോധിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളുമാണ് കവിതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • icon3
    UnlimitedAccess
  • icon4
    E-PaperAccess

കോവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിനു കവിതയുടെ കൂട്ടു പിടിച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനിടെയാണ് അദ്ദേഹം വൈറസ് എന്ന പേരിലുള്ള സ്വന്തം കവിത പങ്കുവച്ചത്. കോവിഡിന്റെ സംഹാരശക്തിയും പ്രതിരോധിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളുമാണ് കവിതയുടെ പ്രമേയം. സ്വന്തം ജീവൻ പണയം വച്ച് മനുഷ്യരെ രക്ഷിക്കുന്ന മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിക്കുന്ന കവിത ഒന്നിച്ചു നിന്നു മഹാമാരിയെ നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് അവസാനിക്കുന്നത്. ജോയ് വാഴയിൽ എന്ന പേരിൽ മലയാളത്തിലും ഇംഗ്ലിഷിലുമായി കവിതാസമാഹാരങ്ങളും നോവലുകളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ഉൾപ്പെടെ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 

ജോയ് വാഴയിൽ

ADVERTISEMENT

വൈറസ്

സൂക്ഷ്മരൂപിയായ്, ഫല-

          നിഹിതം പുഴുവായി,

ADVERTISEMENT

തക്ഷകൻ ദംശിക്കുവാ-

          നടുത്തേയ്ക്കെത്തും പോലെ

​​

ഒളിച്ചും പതുങ്ങിയും

ADVERTISEMENT

          തഞ്ചത്തിൽ ശ്വാസത്തിൽച്ചെ-

ന്നൂളിയിട്ടകത്തെത്താൻ

          ശ്രമിപ്പൂ കൊടും വൈറസ്.

​​

ലക്ഷ്യമേകമാണുള്ളിൽ

         ചെല്ലണം രഹസ്യമായ്,

ലക്ഷോപലക്ഷങ്ങളായ്

         പെരുകിപ്പരക്കണം.

​​

പ്രാണവായുവെ നൽകും

         കോശസഞ്ചയങ്ങളെ,

പ്രാണനെത്താങ്ങുന്നോരെ

         മുച്ചൂടും മുടിക്കണം.

​​

ചതിയന്മാർക്കെന്നാൽ വൻ

         വിജയം സമ്മാനിക്കാൻ

ചിതമായ് വിധായകൻ

         വിരചിച്ചില്ലീ ലോകം.

​​

പതുങ്ങിയൊളിച്ചെത്തും

         വൈരിയെത്തുരത്തുവാൻ

പടയുണ്ടുള്ളിൽ, തനു-

         രക്ഷകസേനാവ്യൂഹം.

​​

രാപകലധ്വാനിപ്പൂ

         ശത്രുവെത്തോൽപിക്കുവാൻ

ശ്വേതവസ്ത്രാച്ഛാദിതർ,

         മുന്നണിപ്പോരാളികൾ.

​​

അവരാൽ സംരക്ഷിത-

          രറിവീലവരുടെ

പരമത്യാഗം, കർമ്മ-

          വ്യഗ്രതാസമർപ്പണം.

​​

അവരീ ശരീരത്തിൽ

           ആദിതൊട്ടജ്ഞാതമായ്

പ്രവഹിച്ചീടും ജ്ഞാന-

           വാഹിനീപ്രയോക്താക്കൾ.

​​

അവരോടൊപ്പം പൊരു-

           തീടുവാൻ മനീഷയു-

ണ്ടതുലം മരുന്നിനാ-

           ലായുധമൊരുക്കുന്നു.

​​

ജീവനുമിവർ വെടി-

           ഞ്ഞീടുന്നതാർക്കാണവർ

ഈ വരഭടന്മാരെ

          അറിയില്ലെന്നാകിലും,

​​

ഇങ്ങനെ വിഭിന്നാർത്ഥ- 

          തലങ്ങൾ സമ്മേളിച്ചു 

തങ്ങളിൽ കൈകോർത്തല്ലോ

          ജീവിതം രചിക്കുന്നു.

​​

മർത്യതയ്ക്കുപരിയും

           അതുപോലനന്തമാം

സത്യത്തിൻ തലങ്ങളു-

           ണ്ടീ വിശ്വപ്രകൃതിയിൽ.

​   ​     

സൂക്ഷ്മസൂക്ഷ്മമായുള്ളിൽ 

           മരുവും ജീവസ്പന്ദ-

രൂക്ഷരേണുക്കൾ തൊട്ട-

           ങ്ങനന്തവിഹായസ്സിൽ

​​

അക്ഷയമചിന്ത്യമാം

          ഊർജ്ജസാഗരത്തിന്റെ

അപ്രതിരോധ്യം തരം-

          ഗാന്ദോളനങ്ങൾ വരെ

​​

അക്രമത്തിനെച്ചെറു-

          ത്തീടുവാൻ കരുത്തുറ്റോർ,

അന്യോന്യമറിയാതെ

          ലക്ഷ്യമൊന്നിനെക്കാണ്മോർ.

​​

നമ്മളുമപാരതാ-

            വപുസ്സിൽ ശ്വേതാണുക്കൾ,

നമ്മളുമതുപോലീ

            വിശ്വത്തിൻ പോരാളികൾ.

​​

വിശ്വനൈതികതയിൽ

             വിള്ളലെങ്ങാനും വീണാൽ

വിസ്ഫുരിച്ചീടും നമ്മിൽ

             വിങ്ങലായതിൻ താപം.

​​

പ്രപഞ്ചാത്മാവെപ്പോഴു-

             മദൃശ്യൻ നമ്മൾക്കെന്നാൽ

പ്രഹർഷമുള്ളിൽ നൽകും

             പ്രഭവമതൊന്നല്ലോ.

​​

അതിനായ് പോരാടുമ്പോൾ

             നമ്മളും പരാപര-

മനസ്സിൻ കണങ്ങളായ്

             മാറുന്നൂ, തിളങ്ങുന്നൂ.

    ​​

അത്തിളക്കത്തിൽ നമ്മൾ

             കാണുക, കാലാതിഗ-

വർത്തിയായ് ജ്വലിക്കുന്ന

             സംസാരജീവാധാരം.

​​

ചോദനമതിൽ നിന്നു

            മാനുഷനുൾക്കൊള്ളുമ്പോൾ

ചോരനായെത്തും വൈറ-

            സെങ്ങനെ ജയിക്കുവാൻ

​​

English Summary: Chief Secretary Joy Vazhayil's Poem on Coronavirus and Health Workers

Show comments