വാള്‍മുനയിലെ രക്തത്തില്‍ നിന്നാണ് ആ പുസ്തകം വീണുകിട്ടിയത്, നെപ്പോളിയന്റെ പ്രതികാരത്തില്‍ നിന്നും
ഒടുവില്‍, കൊള്ളക്കാരെപ്പോലെ വിശപ്പും ദാഹവും സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അതിര്‍ത്തിയിലെ സുരക്ഷാ ഭടനെ ഒരു ബോട്ടില്‍ വൈന്‍ കൊടുത്ത് പ്രീതിപ്പെടുത്തി അവര്‍ ജര്‍മന്‍ മണ്ണില്‍ കാലുകുത്തി. അവിടെ നിന്ന് അവസാനം ബ്രിട്ടനിലും. പേടിസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ എന്നാണ് ആ സാഹസിക യാത്രയെക്കുറിച്ച് പിന്നീട് അദ്ദേഹം ഓര്‍മിച്ചത്.
ഒടുവില്‍, കൊള്ളക്കാരെപ്പോലെ വിശപ്പും ദാഹവും സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അതിര്‍ത്തിയിലെ സുരക്ഷാ ഭടനെ ഒരു ബോട്ടില്‍ വൈന്‍ കൊടുത്ത് പ്രീതിപ്പെടുത്തി അവര്‍ ജര്‍മന്‍ മണ്ണില്‍ കാലുകുത്തി. അവിടെ നിന്ന് അവസാനം ബ്രിട്ടനിലും. പേടിസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ എന്നാണ് ആ സാഹസിക യാത്രയെക്കുറിച്ച് പിന്നീട് അദ്ദേഹം ഓര്‍മിച്ചത്.
ഒടുവില്‍, കൊള്ളക്കാരെപ്പോലെ വിശപ്പും ദാഹവും സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അതിര്‍ത്തിയിലെ സുരക്ഷാ ഭടനെ ഒരു ബോട്ടില്‍ വൈന്‍ കൊടുത്ത് പ്രീതിപ്പെടുത്തി അവര്‍ ജര്‍മന്‍ മണ്ണില്‍ കാലുകുത്തി. അവിടെ നിന്ന് അവസാനം ബ്രിട്ടനിലും. പേടിസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ എന്നാണ് ആ സാഹസിക യാത്രയെക്കുറിച്ച് പിന്നീട് അദ്ദേഹം ഓര്‍മിച്ചത്.
ഇംഗ്ലിഷ് ഭാഷ നന്നായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നവരുടെ പ്രിയപ്പെട്ട പുസ്തകം നിഘണ്ടു അല്ല, തെസാറസ് ആണ്. അതും റോജറ്റിന്റെ തെസാറസ്. നൂറു കണക്കിനു വാക്കുകളുടെ നാനാര്‍ഥങ്ങളും പര്യായങ്ങളുമായി ഭാഷയുടെ അഗാധതയിേക്കു നയിച്ച് വാക്കുകളുടെ മഹാബലിയാക്കുന്ന പുണ്യഗ്രന്ഥം. ആശയവിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധി. വികാര വിചാരങ്ങളെ ഏറ്റവും സുക്ഷ്മമായും അഗാധമായും അനന്യമായും ആവിഷ്കരിക്കാന്‍ സഹായിക്കുന്ന പ്രിയപ്പെട്ട പുസ്തകം. എന്നാല്‍, തെസാറസ് എഴുതിയ റോജറ്റിന്റെ ജീവന്‍ തന്നെ ഒരിക്കല്‍ അപകടത്തിലായിരുന്നു. ഏകാധിപതിയായ നെപ്പോളിയന്റെ
വാളാണ് അദ്ദേഹത്തിന്റെ കഴുത്തിനു നേരേ നീണ്ടത്. ആ വാള്‍മുനയില്‍ നിന്നു സാഹസികമായി രക്ഷപ്പെട്ടതുകൊണ്ടുമാത്രമാണ് തെസാറസ് ഭാഷയ്ക്കു ലഭിച്ചത്. ഇംഗ്ലിഷ് ഭാഷ എന്നത്തേക്കാളും സമ്പന്നമായതും.
1802 ജനുവരി. പീറ്റര്‍ മാര്‍ക് റോജറ്റ് എന്ന വിദ്യാര്‍ഥി മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി ജീവിതത്തില്‍ ഏതു വഴിയിലൂടെ
സഞ്ചരിക്കണമെന്നറിയാതെ നില്‍ക്കുന്നു. ഡോക്ടറാകാനുള്ള അദമ്യമായ ആഗ്രഹമൊന്നും അദ്ദേഹത്തിനില്ല. വിധവയായ അമ്മയുടെ നിര്‍ബന്ധം കൊണ്ടുമാത്രമാണ് മെഡിസിന്‍ പഠിച്ചതെന്നു മാത്രം. ആയിടയ്ക്കാണ് വളത്തച്ഛന്‍ റോജറ്റിനെ മാഞ്ചസ്റ്ററിലെ സമ്പന്നനായ ഒരു കോട്ടണ്‍ മില്‍ മുതലാളിയെ പരിചയപ്പെടുത്തുന്നത്. അയാള്‍ റോജറ്റിനെ ഒരു ജോലി
ഏല്‍പിക്കുന്നു. കൗമാരപ്രായത്തിലുള്ള മക്കള്‍ ബര്‍ട്ടനെയും നതാനിയേലിനെയും ഫ്രാന്‍സിലേക്ക് അനുഗമിക്കുക. അവര്‍ ഫ്രഞ്ച് ഭാഷ പഠിക്കട്ടെ. ജീവിതം കാണുകയും അറിയുകയും ചെയ്യട്ടെ. സുഹൃത്തും വഴികാട്ടിയുമായി റോജറ്റ് അവര്‍ക്കൊപ്പം പോകുക. ഒരു വര്‍ഷം നീളുന്ന പര്യടനത്തിന്. തിരിച്ചുവരുമ്പോള്‍ മക്കളെ ഇരുവരെയും തന്റെ സ്വത്തിന്റെ അവകാശികളാക്കി ബിസിനസ് നോക്കിനടത്താന്‍ ഏല്‍പിക്കുകയാണു ലക്ഷ്യം.
ബ്രിട്ടനും ഫാന്‍സും തമ്മില്‍ നടന്ന യുദ്ധം നെപ്പോളിയന്റെ വരവോടെ താല്‍ക്കാലികമായെങ്കിലും അവസാനിച്ചിട്ടുണ്ട്. ആ ഇടവേളയില്‍ ഒട്ടേറെ ഇംഗ്ലിഷുകാര്‍ കിട്ടുന്ന ബോട്ടുകളില്‍ അള്ളിപ്പിടിച്ച് പാരിസിലേക്കു പോകുന്നു. 1802 ഫെബ്രുവരിയില്‍ തന്റെ 23-ാം ജന്‍മദിനത്തിന് രണ്ടാഴ്ച മാത്രം മുമ്പ് റോജറ്റ് കുട്ടികളുമായി ഫ്രഞ്ച് യാത്ര തുടങ്ങുന്നു. പാരിസില്‍ ആദ്യത്തെ മൂന്നു മാസം അവരുടെ ജീവിതം രസകരമായിരുന്നു. കുട്ടികളെ ഫ്രഞ്ച് പഠിപ്പിക്കാന്‍ ഒരു അധ്യാപകനെ കണ്ടെത്തി. സായാഹ്ന സവാരികളില്‍ റോജറ്റ് തന്നെ അവര്‍ക്കു ശാസ്ത്ര പാഠങ്ങള്‍ പഠിപ്പിക്കും. ഫ്രാന്‍സിലെ താമസത്തിനിടെ നെപ്പോളിയനെ നേരിട്ടു കാണാനും
അവസരം ലഭിച്ചു. എന്നാല്‍ പാരിസില്‍ നിന്ന് അവര്‍ ജനീവയിലേക്കു പോകുമ്പോഴേക്കും വിപ്ലവം രക്തരൂക്ഷിതമായിത്തുടങ്ങിയിരുന്നു.
ജനീവയിലെ താമസം ഏതാണ്ടു തീരാറായപ്പോഴാണ് തങ്ങള്‍ അവിടെ കുടുങ്ങിയിരിക്കുന്നു എന്ന് റോജറ്റും കുട്ടികളും മനസ്സിലാക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് നെപ്പോളിയന്‍ അധികാരം വ്യാപിപ്പിച്ചതോടെ ബ്രിട്ടന്‍ വീണ്ടും യുദ്ധം പ്രഖ്യാപിച്ചു. അതോടെ, ഫ്രാന്‍സിലോ ഫ്രഞ്ച് അധീന പ്രദേശങ്ങളിലോ താമസിക്കുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാ ഇംഗ്ലിഷുകാരെെയും തടവുകാരായി പിടിക്കാന്‍ നെപ്പോളിയന്‍ ഉത്തരവിട്ടു. കുട്ടികളുമായി ബ്രിട്ടനിലേക്കു രക്ഷപ്പെടാനായിരുന്നു റോജറ്റിന്റെ ആദ്യതീരുമാനം. അതു നടക്കാതെ വന്നതോടെ ഡോക്ടര്‍ എന്ന നിലയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. അവിടെയും പരാജയപ്പെട്ടതോടെ കുട്ടികളെ മാത്രം അതിര്‍ത്തി കടത്താനായി അദ്ദേഹത്തിന്റെ ശ്രമം. അതും നടന്നില്ല. ഒടുവില്‍, കൊള്ളക്കാരെപ്പോലെ വിശപ്പും ദാഹവും സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അതിര്‍ത്തിയിലെ സുരക്ഷാ ഭടനെ ഒരു ബോട്ടില്‍ വൈന്‍ കൊടുത്ത് പ്രീതിപ്പെടുത്തി അവര്‍ ജര്‍മന്‍ മണ്ണില്‍ കാലുകുത്തി. അവിടെ നിന്ന് അവസാനം ബ്രിട്ടനിലും. പേടിസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ എന്നാണ് ആ സാഹസിക യാത്രയെക്കുറിച്ച് പിന്നീട് അദ്ദേഹം ഓര്‍മിച്ചത്.
മാതൃരാജ്യത്ത് തിരിച്ചെത്തിയ റോജറ്റ് ഫിസിഷ്യനായി പ്രാക്ടീസ് തുടങ്ങി. വിരമിച്ചത് 1849-ല്‍. അന്നദ്ദേഹത്തിന് 70 വയസ്സുണ്ട്. കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഹോബി അദ്ദേഹം പൊടിതട്ടിയെടുത്തു. വാക്കുകളുടെ അര്‍ഥങ്ങള്‍ പരമാവധി കുറിച്ചുവയ്ക്കുക. ആയിരങ്ങള്‍ 15,000 വരെയായി. അതുകൊണ്ടും നിര്‍ത്താതെ കൂടുതല്‍ വാക്കുകള്‍ സമാഹാരിക്കാനായി ശ്രമം. 1853 ല്‍ റോജറ്റ് എന്ന ഡോക്ടറുടെ സ്വപ്നം സഫലമാവുന്നു. വാക്കുകളുടെ മഹാ സമുദ്രത്തെ ഒരു പുസ്തകത്തിന്റെ ചെപ്പിലൊതുക്കിയ തെസാറസ് പുറത്തുവന്നു. അന്നും ഇന്നും നിഘണ്ടു പോലെ തലമുറകള്‍ക്കു പ്രിയപ്പെട്ട, വീണ്ടും വീണ്ടും അച്ചടിക്കപ്പെട്ട വാക്കുകളുടെ നിഘണ്ടു.
ഫ്രാന്‍സിലെ ജീവിതകാലത്തോ നെപ്പോളിയന്റെ ദുരധികാരത്തില്‍ നിന്നു രക്ഷപ്പെടാനുള്ള യാത്രയ്ക്കിടയിലോ പിടിക്കപ്പെട്ടിരുന്നെങ്കില്‍, ഫ്രാന്‍സിലെ തടവറയില്‍ അദ്ദേഹത്തിന് ശിഷ്ടകാലം ജീവിക്കേണ്ടിവന്നിരുന്നെങ്കില്‍....
അത്തരമൊരു അവസ്ഥയെക്കുറിച്ച് ഏറ്റവും വല്ല വാക്ക് തിരയാന്‍ ഇപ്പോള്‍ നമുക്കുള്ളത് തെസാറസ് മാത്രം. റോജറ്റിന്റെ ജീവിന്റെ വില. കഠിനാധ്വാനനത്തിന്റെ പ്രതിഫലം. വാക്കുകളെ സ്നേഹിച്ച മനുഷ്യന് ഭാഷ നല്‍കിയ വരപ്രസാദം.
English Summary: Roget's Thesaurus by Peter Mark Roget