കുടുംബത്തിനു വേണ്ടി ഒരു വൈമാനികൻ മുഴുവൻ യാത്രക്കാരെയും ബലികൊടുക്കുമോ?
ആ രാത്രിയില്‍ ഉയരത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനു കാവല്‍ നില്‍ക്കുകയായിരുന്നു ടി.ജെ. ന്യൂമാന്‍ എന്ന എയര്‍ഹോസ്റ്റസ്. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറക്കുന്ന വിമാനത്തിലെ യാത്രക്കാര്‍ ഉറക്കത്തിലാണ്. പൈലറ്റുമാര്‍ ശുചിമുറിയിലേക്കു പോകുന്ന ഇടവേളയില്‍ കോക് പിറ്റിലേക്കു മറ്റാരും
ആ രാത്രിയില്‍ ഉയരത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനു കാവല്‍ നില്‍ക്കുകയായിരുന്നു ടി.ജെ. ന്യൂമാന്‍ എന്ന എയര്‍ഹോസ്റ്റസ്. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറക്കുന്ന വിമാനത്തിലെ യാത്രക്കാര്‍ ഉറക്കത്തിലാണ്. പൈലറ്റുമാര്‍ ശുചിമുറിയിലേക്കു പോകുന്ന ഇടവേളയില്‍ കോക് പിറ്റിലേക്കു മറ്റാരും
ആ രാത്രിയില്‍ ഉയരത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനു കാവല്‍ നില്‍ക്കുകയായിരുന്നു ടി.ജെ. ന്യൂമാന്‍ എന്ന എയര്‍ഹോസ്റ്റസ്. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറക്കുന്ന വിമാനത്തിലെ യാത്രക്കാര്‍ ഉറക്കത്തിലാണ്. പൈലറ്റുമാര്‍ ശുചിമുറിയിലേക്കു പോകുന്ന ഇടവേളയില്‍ കോക് പിറ്റിലേക്കു മറ്റാരും
ആ രാത്രിയില്‍ ഉയരത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനു കാവല്‍ നില്‍ക്കുകയായിരുന്നു ടി.ജെ. ന്യൂമാന്‍ എന്ന എയര്‍ഹോസ്റ്റസ്. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറക്കുന്ന വിമാനത്തിലെ
യാത്രക്കാര്‍ ഉറക്കത്തിലാണ്. പൈലറ്റുമാര്‍ ശുചിമുറിയിലേക്കു പോകുന്ന ഇടവേളയില്‍ കോക് പിറ്റിലേക്കു മറ്റാരും കടക്കാതിരിക്കാനാണ് എയര്‍ ഹോസ്റ്റസുമാര്‍ കാവല്‍ നില്‍ക്കാറുള്ളത്. നിറയെ യാത്രക്കാരുള്ള
വിമാനമാണെങ്കിലും ന്യൂമാന്‍ അപ്പോള്‍ തോന്നിയത് ഏകാന്തത. ഒറ്റപ്പെടല്‍.
ആകാശയാത്രയുടെ അപകടങ്ങള്‍. അത്തരം ചിന്തകള്‍ക്കൊന്നും പുതുമയില്ല. എന്നാല്‍ പുതിയൊരു ചോദ്യം മനസ്സില്‍ വന്നതോടെ അവര്‍ അസ്വസ്ഥയായി. വൈമാനികന് ഈ സമയത്ത് ഒരു ഭീഷണി നേരിട്ടാല്‍ എന്തു സംഭവിക്കും എന്നായിരുന്നു ആലോചന. ഭാര്യയെയും മക്കളെയും തടവിലാക്കി ഒരു കൊള്ളക്കാരന് വൈമാനികനെ ഭീഷണിപ്പെടുത്തുന്നു. വിമാനം ഈ നിമിഷം ഇടിച്ചിറക്കിയില്ലെങ്കില് കുടുംബത്തെ ഞങ്ങള്‍
വധിക്കും. അവര്‍ ഇപ്പോള്‍ ഞങ്ങളുടെ തോക്കിന്മുനയിലാണ്.
ഇങ്ങനെയൊരു ഭീഷണി നേരിട്ടാല്‍ എന്തായിരിക്കും വൈമാനികന്റെ പ്രതികരണം. പൈലറ്റിനോടുതന്നെ ചോദ്യം അവര്‍ ചോദിച്ചു. അയാള്‍ അതേക്കുറിച്ച് ആലോചിച്ചിട്ടില്ലേ ഇല്ല. അത്തരൊരു ചോദ്യത്തിനു മറുപടി പറയാന്‍ തന്നെ വൈമാനികര്‍ മടിച്ചു.
കുടുംബത്തിനുവേണ്ടി വിമാനത്തില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരെയും തന്നെത്തന്നെയും ഇല്ലാതാക്കുമോ. അതോ, കുടുംബത്തിന് എന്തുതന്നെ സംഭവിച്ചാലും യാത്രക്കാരെയും തന്നെയും സംരക്ഷിക്കുമോ. ഉത്തരം കിട്ടാത്ത ഈ ചോദ്യത്തില്‍ നിന്ന് ന്യൂമാന്‍ എഴുതിത്തുടങ്ങി. ആദ്യത്തെ നോവല്‍. അതുവരെ ഒന്നും എഴുതിയിട്ടില്ലാത്ത, പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ന്യൂമാന്‍ എന്ന തുടക്കക്കാരിയുടെ ആദ്യ നോവല്‍. പ്രസാധകര് പ്രശസ്തരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍. അതും നവാഗത എഴുത്തുകാരിക്ക് ഒരിക്കലും സ്വപ്നം കാണാനാവാത്ത ഭീമമായ ഏഴക്ക തുക പ്രതിഫലത്തിന്. ലോകസാഹിത്യത്തിലേക്ക് ഒരു ത്രില്ലര്‍ കൂടി.
പറഞ്ഞു പഴകിയ കുറ്റാന്വേഷണ, സാഹസിക കഥകള്‍ മാറ്റിവച്ചു വായിക്കാന്‍ ഉദ്വേഗ ജനകമായ ഒരു നോവലും. പേര് ഫാളിങ്.
ന്യൂമാന്റെ അമ്മയും സഹോദരിയും എയര്‍ ഹോസ്റ്റസുമാര്‍ തന്നെയാണ്. എന്നാല്‍ നടിയാവുക എന്നതായിരുന്നു ആദ്യത്തെ ആഗ്രഹം. മ്യൂസിക്കല്‍ തിയറ്ററില്‍ ബിരുദം നേടി അഭിനയ ലോകത്ത് സ്വന്തം പേരെഴുതാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ, ചെയ്ഞ്ചിങ് ഹാന്‍ഡ്സ് എന്ന പുസ്തകക്കട തുടങ്ങി. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ കട. കാര്യമായ പ്രതിഫലം ലഭിക്കാതെ വന്നതോടെ വിമാന ജോലിക്കാരിയായി. ആ ജോലി നയിച്ചതാകട്ടെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്കും.
നോവലിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതി പ്രസാധകര്‍ക്ക് അയച്ചുകൊടുത്തു. ഒന്നും രണ്ടുമല്ല. 41 പേര്‍ക്ക്. 41 പേരും തിരിച്ചയച്ചിട്ടും നിരാശയാകാതെ മാറ്റിയെഴുതിയ ഡ്രാഫ്റ്റ് അവര്‍ ഹോളിവുഡിലെ തിരക്കഥാ കൃത്തും ലിറ്റററി ഏജന്റുമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തന്‍ അയച്ചുകൊടുത്തു. അദ്ദേഹമാണ് ന്യൂമാന്റെ നോവലിന്റെ സാധ്യത തിരിച്ചറിയുന്നതും സൈമണ്‍ ആന്‍ഡ് ഷൂസ്റ്ററുമായി കരാറില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്നതും.
ലോക്ഡൗണ്‍ തുടങ്ങിയതോടെ വിമാനത്തിലെ ജോലി നഷ്ടപ്പെട്ട ന്യൂമാന്‍ വീണ്ടും പുസ്തകക്കട പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. അതേ കടയില്‍വച്ചാണ് അവര്‍ പുസ്തകത്തിനു കരാറൊപ്പിട്ടതും. സ്വന്തം കടയില്‍ സ്വയമെഴുതിയ പുസ്തകം വാങ്ങാന്‍ വായനക്കാര്‍ എത്തുന്നകും കാത്തിരിക്കുകയാണ് ന്യൂമാനിപ്പോള്. അതിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഫാളിങ് പുറത്തിറങ്ങാനുള്ള ചെറിയ കാത്തിരിപ്പ് മാത്രം.
English Summary: The flight attendant whose debut thriller sold for seven figures