ബെന്യാമിൻ മോഷ്ടാവാണെന്നു പറയുന്നില്ല; പക്ഷേ ‘ഇന്റലക്ച്വൽ ഹോണസ്റ്റി’ കാണിക്കണം : ഷംസ് ബാലുശ്ശേരി
കോഴിക്കോട്∙ ആടുജീവിതത്തിൽ മുഹമ്മദ് അസദ് എഴുതിയ ‘റോഡ് റ്റു മക്ക’യിലെ മരുഭൂമി വിവരണങ്ങൾ അതേപടി എടുത്തുചേർത്തുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. തൃത്താലയിൽ എം.ബി.രാജേഷിനെ പിന്തുണച്ചതിന്റെ പേരിലാണ് ബന്യമിനെതിരെ ‘സംഘി’ ആക്രമണം നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ബന്യാമിൻ അനുകൂലികളുടെ വാദം.
കോഴിക്കോട്∙ ആടുജീവിതത്തിൽ മുഹമ്മദ് അസദ് എഴുതിയ ‘റോഡ് റ്റു മക്ക’യിലെ മരുഭൂമി വിവരണങ്ങൾ അതേപടി എടുത്തുചേർത്തുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. തൃത്താലയിൽ എം.ബി.രാജേഷിനെ പിന്തുണച്ചതിന്റെ പേരിലാണ് ബന്യമിനെതിരെ ‘സംഘി’ ആക്രമണം നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ബന്യാമിൻ അനുകൂലികളുടെ വാദം.
കോഴിക്കോട്∙ ആടുജീവിതത്തിൽ മുഹമ്മദ് അസദ് എഴുതിയ ‘റോഡ് റ്റു മക്ക’യിലെ മരുഭൂമി വിവരണങ്ങൾ അതേപടി എടുത്തുചേർത്തുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. തൃത്താലയിൽ എം.ബി.രാജേഷിനെ പിന്തുണച്ചതിന്റെ പേരിലാണ് ബന്യമിനെതിരെ ‘സംഘി’ ആക്രമണം നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ബന്യാമിൻ അനുകൂലികളുടെ വാദം.
കോഴിക്കോട്∙ ആടുജീവിതത്തിൽ മുഹമ്മദ് അസദ് എഴുതിയ ‘റോഡ് റ്റു മക്ക’യിലെ മരുഭൂമി വിവരണങ്ങൾ അതേപടി എടുത്തുചേർത്തുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. തൃത്താലയിൽ എം.ബി.രാജേഷിനെ പിന്തുണച്ചതിന്റെ പേരിലാണ് ബെന്യാമിനെതിരെ ‘സംഘി’ ആക്രമണം നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ബെന്യാമിൻ അനുകൂലികളുടെ വാദം. രണ്ടു വർഷങ്ങൾക്കുമുൻപ് ആടുജീവിതത്തെക്കുറിച്ചുള്ള ആരോപണം മുന്നോട്ടുവച്ച പ്രവാസി എഴുത്തുകാരൻ ഷംസ് ബാലുശ്ശേരി പ്രതികരിക്കുന്നു:
‘‘സംഘിയെന്നാണ് എനിക്കെതിരായ ആരോപണം. ബാലുശ്ശേരിയിലെ സിപിഎം എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ഫെയ്സ്ബുക്ക് പേജ് അഡ്മിനാണ് ഞാൻ. ഉപ്പ പാർട്ടി അംഗമായിരുന്നു. പതിനെട്ടാം വയസിൽ പാർട്ടി കേഡർ മെമ്പറായയാളാണ് ഞാൻ. ഇതിപ്പോ കോൺഗ്രസോ ലീഗോ ആണെന്നു പറഞ്ഞാൽ എന്തെങ്കിലും പ്രയോജനമുണ്ടായേനെ ! സംഘിയാണെന്നുള്ള ഈ ആരോപണം കൊണ്ട് എന്തുകാര്യമാണ് ! ’’
∙ ആടുജീവിതത്തിലെ ‘റോഡ് റ്റു മക്ക’ ശ്രദ്ധയിൽപ്പെട്ടതെങ്ങനെ?
പതിറ്റാണ്ടുകളായി ബഹറിനിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് ഞാൻ. ബെന്യാമിനടക്കം ബഹറിനിലെ അക്കാലത്തെ എഴുത്തുകാരുടെ സാഹിത്യകൂട്ടായ്മകളിൽ സജീവമായിരുന്നു. എഴുത്ത് എന്റെ ജോലിയല്ല. എന്നാൽ വായിക്കാറുണ്ട്. അന്നും എന്നും സാഹിത്യം പരസ്പരം ചർച്ച ചെയ്യാറുണ്ട്. ഒരുവിധം എല്ലാ പ്രവാസികളും വായിച്ച, വായിക്കുന്ന പുസ്തകമാണ് റോഡ് റ്റു മക്ക. എം.എൻ.കാരശ്ശേരിയുടെ മക്കയിലേക്കുള്ള പാത ഒരു സ്വതന്ത്ര വിവർത്തനമാണ്. എന്നാൽ ഇംഗ്ലീഷിലുള്ള ‘റോഡ് റ്റു മക്ക’യിലെ അതേ വാക്കുകൾ തന്നെയാണ് ആടുജീവിതത്തിൽ എടുത്തുപയോഗിച്ചിരിക്കുന്നത്. മലയാള വിവർത്തനത്തിലേതല്ല.
ആടുജീവിതം ഇറങ്ങിയ സമയത്ത് കുഴൂർ വിത്സണാണ് പുസ്തകം പരിചയപ്പെടുത്തിയത്. ബ്ലോഗുകൾ എഴുതുന്ന കാലമാണ്. ഏറെ ആവേശത്തോടെയാണ് വായിച്ചുതുടങ്ങിയത്. ആടുജീവിതം പുറത്തിറങ്ങിയ അക്കാലത്തുതന്നെ വായിച്ചപ്പോൾ ഈ സാമ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. പാരഗ്രാഫുകൾ തീരുന്നതുപോലും സമാനമായ രീതിയിലാണ്. നല്ല ആഴത്തിലുള്ള വായനയുള്ള പലരുമായും അന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. പലരും ഇത തിരിച്ചറിഞ്ഞു. ബെന്യാമിൻ അക്കാലത്ത് സൗദിയിലോ മരുഭൂമിയിലോ പോയിട്ടില്ലെന്ന് അന്ന് സമ്മതിച്ചതാണ്. അഞ്ചാറു ഭാഗത്ത് ഇതെടുത്തുവച്ചുവെന്നേയുള്ളൂ. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാം. ബെന്യാമിന്റെ നോവൽഭാഗങ്ങൾ അതേപടി ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യാം.
∙ പ്ലാഗറിസം എന്നാണോ പറയേണ്ടത് ?
‘കള്ളൻ’, ‘മോഷ്ടാവ്’, ‘കവർച്ച എന്നീ വാക്കുകൾ ഉപയോഗിക്കുന്നിടത്താണ് പ്രശ്നം. ബെന്യാമിൻ മോഷണം നടത്തിയെന്ന് പറയാൻ പറ്റില്ല. ‘പ്ലാഗറിസം’ എന്ന വാക്കിന് മലയാളത്തിൽ കൃത്യമായ, സമാനമായ വാക്ക് കിട്ടുന്നില്ല. അതുകൊണ്ടാണ് ‘കോപ്പിയടി’ എന്നൊക്കെ എളുപ്പത്തിൽ പ്രയോഗിക്കാവുന്ന വാക്കുകൾ ഉപയോഗിച്ച് ആരോപണമുയരുന്നത്. അക്കാലത്ത് ഞങ്ങൾ സുഹൃത്തുക്കൾക്ക് വെട്ടം എന്നൊരു ഓൺലൈൻ മാസികയുണ്ടായിരുന്നു. അതിനുവേണ്ടി അംബികാസുതൻ മങ്ങാടുമായും ബെന്യാമിനുമായും അഭിമുഖം നടത്തിയിരുന്നു. ആ വർഷം സാഹിത്യഅക്കാദമി പുരസ്കാരം അംബികാസുതൻ മങ്ങാടിന്റെ എൻമകജെയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തന്റെ ഏറ്റവും മോശം പുസ്തകമെന്ന് ബെന്യാമിൻതന്നെ കരുതുന്ന ആടുജീവിതത്തിനാണ് പുരസ്കാരം ലഭിച്ചത്. വെട്ടത്തിലെ അഭിമുഖത്തിൽ ബെന്യാമിനോട് എഴുത്തിൽ ഏതെങ്കിലും സ്വാധീനമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ബെന്യാമിൻ നിഷേധിച്ചു. ‘പ്രവാസി എഴുത്തെ’ല്ലാം ചവറാണെന്ന് മുകുന്ദൻ പറഞ്ഞകാലമാണ്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാം ബെന്യാമിന്റെ വിജയത്തിൽ ഞങ്ങളെല്ലാവരും ഹാപ്പി ആയിരുന്നു. ആടുജീവിതം വായിച്ചുവരുമമ്പോൾ അഞ്ചാറു സ്ഥലത്ത് സാമ്യംകണ്ടു. പരകായ പ്രവേശം എന്നാണ് ബെന്യാമിൻ പറഞ്ഞത്. അതു വായനക്കാർക്ക് അനുഭവപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് സമൂഹമാധ്യമത്തിൽ ഞാൻ ഉന്നയിച്ചത്. അന്ന് ബെന്യാമിനടക്കമുള്ള മുപ്പതോളം പേരെ ടാഗ് ചെയ്തിരുന്നു. അന്ന് ആരും പ്രതികരിച്ചില്ല. മലയാളത്തിലെ ‘മോഷണം’ എന്ന വാക്ക് സാഹിത്യത്തെക്കുറിച്ച് ഉപയോഗിക്കാൻ കഴിയില്ല. ബെന്യാമിൻ തന്റെ നോവലിന്റെ ‘അവലംബം’ (ക്രെഡിറ്റ്) ആ പുസ്തകമാണെന്ന് എവിടെയും പരാമർശിച്ചില്ല എന്നതു മാത്രമാണ് പ്രശനം.
∙ കുട്ടികളുടെ ചോദ്യത്തിന് അധ്യാപകനെന്തു പറയും?
പക്ഷേ ഇതിൽ വേറെയൊരു പ്രശ്നം കിടക്കുന്നുണ്ട്. ആടുജീവിതത്തിന്റെ പല ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ എടുത്തുചേർത്തിട്ടുണ്ട്. ഒരുപാട് സർവകലാശാലകളിലും ആടുജീവിതം പാഠപുസ്തകത്തിലുണ്ട്. ഏഴാംക്ലാസിൽ ആടുജീവിതത്തിൽനിന്നെടുത്ത മരുഭൂമി വർണനകൾ എന്ന പാഠഭാഗം ഇതാണ്. ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർഥി നാളെ ഇതുതന്നെയല്ലേ റോഡ് റ്റു മക്ക എന്ന് തന്റെ മലയാളം അധ്യാപകനോടു ചോദിച്ചാൽ അയാളെന്തു മറുപടിയാണ് പറയുക? പാഠപുസ്തകത്തിന്റെ വിശ്വാസ്യതയല്ലേ ചോദ്യം ചെയ്യപ്പെടുന്നത്. പകർത്തിയെഴുത്ത് ആരോപണം ശരിയല്ലെന്ന് ബെന്യാമിനോ കാരശ്ശേരി മാഷോ മാത്രമല്ല, ആരു പറഞ്ഞാലും സത്യമല്ല. രണ്ടു പുസ്തകവും അച്ചടിച്ചു പുറത്തിറങ്ങിയതാണ്. രണ്ടു പുസ്തകവും വായനക്കാരുടെ മുന്നിലുണ്ട്. നേരിട്ട് വായിച്ച് അറിയാമല്ലോ. ബെന്യാമിൻ ആ പുസ്തകത്തിലെ ചിലഭാഗങ്ങളെടുത്തു തന്റെ പുസ്തകത്തിൽ ചേർത്തുവെന്ന് ആരെങ്കിലും പറയണ്ടേ? എടുക്കുമ്പോൾ കടപ്പാട് വയ്ക്കാനുള്ള മാന്യത കാണിക്കണം. അത്രയേയുള്ളൂ.
∙ വിവാദത്തിൽ രാഷ്ട്രീയമുണ്ടോ?
ഇപ്പോൾ ഈ വിവാദത്തെ രാഷ്ട്രീയമായി ഏറ്റെടുത്തു. സംഘികളല്ല, അമേരിക്കയിലെ റിപ്പബ്ലിക്കൻസ് പറഞ്ഞതായാലും ഈ ആരോപണം ഏറ്റെടുക്കാതെ വഴിയില്ലല്ലോ. മാൻ ബുക്കർപ്രൈസ് കിട്ടിയ ബുക്കല്ലേ. രാഷ്ട്രീയ ആരോപണം ആരോപണത്തിന്റെ ഡെൻസിറ്റി കുറയ്ക്കാനുള്ള ശ്രമമാണ്. വിഷയത്തെ ലളിതവൽക്കരിക്കുകയാണ്.
∙ കടപ്പാട് വച്ചാലെന്താ?
കടപ്പാട് വച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. എന്നാൽ ഇപ്പോൾ ബെന്യാമിനെ സംരക്ഷിക്കാൻ വരുന്നവരെല്ലാം കളവുപറയേണ്ടിവരുന്ന അവസ്ഥയാണ്. സ്വാധീനം വന്നുവെന്ന് തുറന്നുപറയുന്നതിൽ എന്താണ് പ്രശ്നം. മോഷണമെന്ന ആരോപണം വരുന്നതിനേക്കാൾ നല്ലതല്ലേ.കൂടെ നിൽക്കാനുള്ള സാഹിത്യ കോക്കസ് കൊണ്ട് കാര്യമൊന്നുമില്ല. എന്റെ ആരോപണത്തിൽ വായനക്കാരാണ് വായിച്ചുനോക്കി പ്രതികരിക്കേണ്ടത്. ഓട്ടോറിക്ഷ ഓടിച്ചുവരുന്നയാൾ പെെട്ടന്ന് ഫെരാരി കാർ ഓടിക്കുമ്പോൾ അതെങ്ങനെയാണെന്ന് ആളുകൾ ആലോചിക്കില്ലേ? ബെന്യാമിൻ മികച്ച ക്രാഫ്റ്റ്സ്മാനാണ്. സംശയമൊന്നുമില്ല. ഒരു കാര്യമേയുള്ളൂ. ‘സ്വാധീന’മെന്നോ ‘സാഹിത്യചോരണ’മെന്നോ എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും ‘റോഡ് റ്റു മക്ക’യിലെ വിവിധ ഭാഗങ്ങൾ ആടുജീവതത്തിലുണ്ട്.
∙ ചില ഭാഗങ്ങൾ ഇനിയുമുണ്ട്
ഇപ്പോൾ ആളുകൾ സമൂഹമാധ്യമങ്ങളിൽ ബെന്യാമിനെ തിന്നുകൊണ്ടിരിക്കുകയാണ്. നാളെ അവർ എന്നെ തിന്നാൻ വരുമ്പോൾ എടുത്തുകാണിക്കാനായി ആടുജീവിതത്തിലെ മറ്റു ചില ഭാഗങ്ങൾകൂടി എടുത്തുവച്ചിട്ടുണ്ട്. അതൊക്കെ പൂർണമായും എടുത്ത് പ്രയോഗിക്കാത്തിടത്തോളം കാലം പ്രശ്നം തീരില്ല. മുഹമ്മദ് അസദിന് കടപ്പാട് വച്ചാൽ മാത്രമേ ഇതു തീരൂ. ബെന്യാമിൻ മോഷ്ടാവാണെന്നൊന്നും ആരും പറയുന്നില്ല. അതു ശരിയുമല്ല. പക്ഷേ ‘ഇന്റലക്ച്വൽ ഹോണസ്റ്റി’ കാണിക്കണം. ചൂട്ടുപിടിക്കുന്നവർ സ്വയം കുറവാവുകയാണെന്നതല്ലാതെ എന്ത് നേട്ടമാണുള്ളത്.
English Summary : Shams Balusseri responds to the controversy related to Road to Mecca and Adujeevitham