നമ്മുടെ ഏകാന്തത നാടിന് സാന്ത്വനം !
Mail This Article
ഈ മഹാമാരിക്കാലത്തെ ഒറ്റപ്പെടലിന്റെ വേദന തികച്ചും താൽക്കാലികം. നമ്മുടെ ഒറ്റയ്ക്കിരിക്കൽ സമൂഹത്തിനു സാന്ത്വനമാകുമ്പോൾ ഏകാന്തതയുടെ വേദന വേദനയല്ലാതാകുന്നു. മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഭാര്യയെയും മക്കളെയും രോഗപ്പകർച്ചയിൽ നിന്നു രക്ഷിക്കാനായി വീടിനു മുന്നിൽ കുടിൽ കെട്ടി കഴിഞ്ഞിരുന്നതിനെപ്പറ്റി എം.എൻ. വിജയൻ അടക്കമുള്ളവർ എഴുതിയിട്ടുണ്ട്. ആ കുടിലിനകത്തിരുന്ന് ചങ്ങമ്പുഴ എഴുതിയ തന്റെ അവസാന കവിതയാണ് ‘മനസ്വിനി’.
മഹാവ്യാധി തീർത്ത ഒറ്റപ്പെടലിന്റെ നാളുകളിൽ കവി പാടിയതിങ്ങനെ...
‘‘വേദന, വേദന, ലഹരി
പിടിക്കും വേദന
ഞാനിതിൽ മുഴുകട്ടെ!
മുഴുകട്ടെ, മമ ജീവനിൽ
നിന്നൊരു മുരളീമൃദുരവ-
മൊഴുകട്ടെ...’’
തന്റെ ഈ ഏകാന്തജീവിതത്തിൽ നിന്ന് സമൂഹത്തിനു വേണ്ടി സാന്ത്വനഗീതം ഒഴുകട്ടെ എന്നായിരുന്നു കവിയുടെ ചിന്ത.
English Summary: Lockdown for public good