മൗനത്തിലായിരിക്കുമ്പോൾ വാക്കുകൾ കാറ്റെന്ന പോലെ വന്നു തൊട്ടു കടന്നുപോകുന്നു. അടച്ചിരിക്കുന്നിടേക്കു ചില എഴുത്തുകാരും പുസ്തകങ്ങളും വരികയും എഴുത്ത് എത്ര നല്ല കാര്യമാണെന്നു പറയുകയും ചെയ്യുന്നു. മൗനത്തിൽ, അറിയാമല്ലോ, ഓരോ വ‌ാക്കിനും എന്തു സംഭവിക്കുമെന്ന്. പക്ഷികൾ കൂടുണ്ടാക്കാൻ പെറുക്കിക്കൂട്ടുന്ന

മൗനത്തിലായിരിക്കുമ്പോൾ വാക്കുകൾ കാറ്റെന്ന പോലെ വന്നു തൊട്ടു കടന്നുപോകുന്നു. അടച്ചിരിക്കുന്നിടേക്കു ചില എഴുത്തുകാരും പുസ്തകങ്ങളും വരികയും എഴുത്ത് എത്ര നല്ല കാര്യമാണെന്നു പറയുകയും ചെയ്യുന്നു. മൗനത്തിൽ, അറിയാമല്ലോ, ഓരോ വ‌ാക്കിനും എന്തു സംഭവിക്കുമെന്ന്. പക്ഷികൾ കൂടുണ്ടാക്കാൻ പെറുക്കിക്കൂട്ടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗനത്തിലായിരിക്കുമ്പോൾ വാക്കുകൾ കാറ്റെന്ന പോലെ വന്നു തൊട്ടു കടന്നുപോകുന്നു. അടച്ചിരിക്കുന്നിടേക്കു ചില എഴുത്തുകാരും പുസ്തകങ്ങളും വരികയും എഴുത്ത് എത്ര നല്ല കാര്യമാണെന്നു പറയുകയും ചെയ്യുന്നു. മൗനത്തിൽ, അറിയാമല്ലോ, ഓരോ വ‌ാക്കിനും എന്തു സംഭവിക്കുമെന്ന്. പക്ഷികൾ കൂടുണ്ടാക്കാൻ പെറുക്കിക്കൂട്ടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗനത്തിലായിരിക്കുമ്പോൾ വാക്കുകൾ കാറ്റെന്ന പോലെ വന്നു തൊട്ടു കടന്നുപോകുന്നു. അടച്ചിരിക്കുന്നിടേക്കു ചില എഴുത്തുകാരും പുസ്തകങ്ങളും വരികയും എഴുത്ത് എത്ര നല്ല കാര്യമാണെന്നു പറയുകയും ചെയ്യുന്നു. മൗനത്തിൽ, അറിയാമല്ലോ, ഓരോ വ‌ാക്കിനും എന്തു സംഭവിക്കുമെന്ന്. പക്ഷികൾ കൂടുണ്ടാക്കാൻ പെറുക്കിക്കൂട്ടുന്ന ചില്ലകളും നാരുകളും പോലെ, ഓരോ ദിവസവും വാക്കുകൾ കൂടിക്കിടക്കുന്നു. എന്നാൽ അത് ഒരു കൂടായിത്തീരുമെന്ന ആത്മവിശ്വാസം ചോർന്നുപോകുന്നു. ഓർഹൻ പാമുക്കിന്റെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ പിതാവിനെ ഒരു ദിവസം കാണാതായി, അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം പാരിസിലുണ്ടെന്നു പിന്നീടു വിവരം കിട്ടി. പാമുക്കിന്റെ പിതാവ് അവിടെ ഒരു ലോഡ്ജിൽ താമസിച്ച് നോവലെഴുതുകയായിരുന്നു. കഫേയിലിരിക്കെ നിരത്തിലൂടെ സാർത്രെ നടന്നുപോകുന്നതു പലപ്പോഴും കാണാറുണ്ടായിരുന്നു. നോവലിസ്റ്റാകാൻ കൊതിച്ച് അദ്ദേഹം നടത്തിയ പലായനങ്ങൾ ഒരിക്കലും വിജയിച്ചില്ല. ഒടുവിൽ തന്റെ നോട്ടുപുസ്തകങ്ങൾ ഒരു സൂട്കെയ്സിലാക്കി പിതാവ് വർഷങ്ങൾക്കുശേഷം എഴുത്തുകാരനായ മകനെ ഏൽപിക്കുന്നുണ്ട്- നിനക്കിത് എന്നെങ്കിലും ഉപകാരമായേക്കും എന്നു പറഞ്ഞ്. 

 

ADVERTISEMENT

പരാജിതനായ എഴുത്തുകാരനായ തന്റെ പിതാവിനെ സ്മരിച്ചാണു  മൈ ഫാദേഴ്സ് സൂട്കെയ്സ് എന്ന പാമുക്കിന്റെ നോബേൽ പ്രഭാഷണം. “ I m touched by the frail wisdoms lost in everyman’s death ..” എന്നു തുടങ്ങുന്ന ബോർഗെസിന്റെ കവിത ഞാൻ അപ്പോൾ സങ്കടത്തോടെ ഓർത്തു. പിതാവെഴുതിയ നോവൽ പാമുക്ക് വായിച്ചുനോക്കിയില്ല. പിന്നീടു പാമുക്ക് ‘ബ്ലാക്ക് ബുക്’ എന്ന നോവലിലെഴുതിയത് അഞ്ചുവർഷം പതിനേഴുനിലകളുളള ഒരു അപാർട്മെന്റിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കു പാർത്താണ്. നോവലിസ്റ്റിന്റെ ഫോൺ നമ്പർ ആർക്കുമറിയില്ലായിരുന്നു. എഴുത്തല്ലാതെ മറ്റൊന്നുമില്ലാതെ... ഒരു പരാജയമാകുമോ എന്ന ഭയം  മൂലം പൂർത്തിയാകാൻ വിസമ്മതിച്ച പുസ്തകമായിരുന്നു അത്. 

 

വാക്കുകൾകൂട്ടംകൂടുകയും എന്നാലതു കാറ്റ് എന്നപോലെ തൊട്ടു കടന്നുപോകുകയും ചെയ്യുമെന്നു നേരത്തേപറഞ്ഞല്ലോ. വാക്കുകളെ പിടിച്ച് ഒരിടത്ത് ഇരുത്തുന്നതാണല്ലോ നിഘണ്ടുവിൽ നാംചെയ്യുന്നത്. ഇംഗ്ലിഷിലെ ആദ്യനിഘണ്ടു ഉണ്ടാക്കിയ ഡോ. ജോൺസൻ വായനയും വർത്തമാനവുമായി നടന്ന ആളാണ്. കല്യാണം അദ്ദേഹം വേണ്ടെന്നു വച്ചു. ഒരു സംഘം പുസ്തകക്കച്ചവടക്കാർ ഒരുദിവസം  ജോൺസനെ സമീപിച്ചു മൂന്നുകൊല്ലം കൊണ്ട് ഒരു ഡിക്ഷണറി ഉണ്ടാക്കാൻ കരാർ വച്ചു. ഓരോ വാക്കിനും തന്റേതായ അർത്ഥവിചാരങ്ങൾ കൂടിചേർത്ത് ഡോ ജോൺസൻ നിഘണ്ടു എഴുതിക്കഴിഞ്ഞപ്പോൾ ഒൻപതു വർഷമായി. ഡിക്ഷനറി ജോൺസൻ എന്നാണ് അക്കാലത്തു അദ്ദേഹത്തെ കൂട്ടുകാർ വിളിച്ചത്. ശ്രീകണ്ഠേശ്വരം ജീവിതമത്രയുംചെലവഴിച്ചാണ് ശബ്ദതാരാവലി എഴുതിയത്. അത് അച്ചടിക്കാൻ അന്ന് ആരും മുന്നോട്ടുവന്നില്ല. ശബ്ദതാരാവലിയെ അനുഗ്രഹസമൃദ്ധമായ ഭാരമായി വിശേഷിപ്പിച്ച എ.ജെ. മുഹമ്മദ് ഷഫീറിന്റെ ‘കീമിയ’ എന്ന നോവലിൽ ഒരു രംഗം ഓർമ വരുന്നു- ‘‘ഒരു ബാലൻ പള്ളിയിലേക്കു വന്നു. കയ്യിലുണ്ടായിരുന്ന വല്ലാതെ തടിച്ചൊരു പുസ്തകം അൾത്താരയ്ക്കരികിലെബെഞ്ചിൽവച്ചശേഷം മുട്ടുകുത്തി പ്രാർത്ഥിച്ചു. പിന്നെ പുസ്തകവുമായി തിരിച്ചു നടക്കാൻ തുടങ്ങി. ആ ഭാരമുയർത്താൻ അവൻ പ്രകടമായും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇത്ര വലിയ പുസ്തകമെഴുതി ബാലൻമാരെക്ലേശിപ്പിക്കുന്നതാരാണ്? ‘‘ഹേയ്,’’ പുസ്തകത്തിനായി കൈനീട്ടി ഫാദർ പറഞ്ഞു, ‘‘ഞാൻ സഹായിക്കാം.’’ 

കുട്ടി സംശയത്തോടെ നിന്നു.

ADVERTISEMENT

‘‘എവിടേക്കാണ്?’’

‘‘സ്കൂളിലേക്ക്’’

 

എ.ജെ. മുഹമ്മദ് ഷഫീറ്‍‍‍‍‍‍

അവന്റെ സ്കൂൾ ലൈബ്രറിയിലേക്ക് മലയാളം അധ്യാപകനായ സ്വന്തം അച്ഛൻ സമ്മാനിച്ച പുസ്തകമാണത്. ‘‘സ്കൂൾവരെ ഇതു നീ തന്നെ ചുമക്കണം. ദൈവം അനുഗ്രഹിക്കും!’’, അച്ഛൻ പറഞ്ഞുവത്രേ. 

ADVERTISEMENT

കൗതുകത്തോടെ ഫാദർ പുസ്തകമേതാണെന്നു നോക്കി. 

ശബ്ദതാരാവലി.

 

ഗാർസിയ മാർക്വേസിന്റെ ആത്മകഥയിൽ, മുത്തച്ഛൻ നിഘണ്ടു സമ്മാനിച്ചശേഷം മാർക്വേസിനോടു പറയുന്നു, ഏതു സംശയത്തിനും ഉത്തരം നൽകുന്ന തെറ്റില്ലാത്ത പുസ്തകം ഇതാ എന്ന്. നിഘണ്ടു ഒരു നോവൽ പോലെ താൻ ആദ്യവസാനം വായിച്ചു പഠിച്ചുവെന്നാണു മാർക്വേസ് എഴുതിയത്. നിഘണ്ടുവിന്റെ ഭാവനാസമൃദ്ധിക്ക് ഇതിലും മനോഹരമായ പ്രശംസ കിട്ടാനില്ല.  

 

 

2

 

ഉന്നതമായ ഒരു അനുഭവം തങ്ങളെ കാത്തിരിക്കുന്നുവെന്ന പ്രതീക്ഷയോടെ പുസ്തകം തിരയുന്നവരാണു ഞാൻ ആരാധിക്കുന്ന വായനക്കാർ. അവരെ ഓർക്കുമ്പോൾ ഞാൻ തിരയുന്ന എഴുത്തുകാരും നിഗൂഢമായ വിനിമയങ്ങൾ കൊണ്ടുനടക്കുന്ന ഗോത്രക്കാരാകുന്നു. ചില ദിവസങ്ങളിൽ ശൂന്യതയുടെ മേഘജാലം മൂടിനിൽക്കവേ, തുറക്കുന്ന ഉന്നതമായ വാതിലുകളുണ്ട്. റിൽക്കെയുടെ കവിത, Annunciation,  ഗർഭിണിയുടെ കരങ്ങൾ എത്ര പൂർണതയുള്ളതാണെന്ന നിരീക്ഷണത്തോടെ തുടങ്ങുന്നു. ഗബ്രിയേൽ മാലാഖ, േയശുവിനെ ഗർഭം ധരിച്ച മറിയത്തെ നോക്കി ആരാധനയോടെ പറയുന്ന വാക്കുകൾ;എന്നത്തേക്കാളും ഏകാന്തയായ മറിയമേ, Myword got lost in you as in a wood. കലാസൃഷ്ടികൾ ഗൂഢഭാഷകൾ നിർമിക്കുന്നു; സവിശേഷമായ ഘട്ടത്തിൽ അത് ഉന്നതമായ ആനന്ദങ്ങളായി തുറന്നു തരികയുംചെയ്യുന്നു. സാഹിത്യവുമായി എത്രയോവർഷങ്ങളായി നടക്കുന്നു, എന്തെങ്കിലും ന്യായങ്ങൾ ഒരുക്കണം എന്ന് എനിക്ക് ഇതേവരെതോന്നിയിട്ടില്ല. ജീവിക്കുന്ന ജീവിതമാണ് ഏറ്റവും വലിയ ന്യായം. യഥാർഥ വായനക്കാരായ എത്രയോ പേരുടെ സാക്ഷ്യം അറിഞ്ഞിരിക്കുന്നു, എഴുത്തുകാരായിട്ടും പുസ്തകം എന്ന ഉന്നതമായ അനുഭവം അന്യമായവരെയുംകണ്ടിരിക്കുന്നു. അതുകൊണ്ടു വാഗ്വാദം കൊണ്ടു വായനക്കാരോ പുസ്തകങ്ങളോ ഉണ്ടാകുകയില്ല, വാക്കുകൾ നഷ്ടമായി നാം കാത്തിരിക്കുന്ന ഏകാന്തതയിലാണ് ആ പ്രവൃത്തി നടക്കുക. 

 

സിറിയൻ ആഭ്യന്തരയുദ്ധം രൂക്ഷമായവർഷങ്ങളിലൊന്നിൽ, ഡെമാസ്കസ്നഗരത്തിൽ കടുത്ത വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ പിയാനോയുടെ മുന്നിലിരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വാർത്താ ഏജൻസി പകർക്കുകയുണ്ടായി. പിയാനോടീച്ചറായ ആ മനുഷ്യൻ ആ കൊടിയ യുദ്ധവർഷങ്ങളിലും സംഗീതം പഠിപ്പിക്കൽ മുടക്കിയിരുന്നില്ല. അയാളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ആ നഗരത്തിൽനിന്നു പലായനം ചെയ്തിട്ടും അയാൾ അവിടെ തുടർന്നു. സംഗീതം തനിക്കുശ്വാസം പോലെയാണെന്ന ആ മനുഷ്യന്റെ മൊഴികൾ പിന്നീട് ഒരു പുസ്തകമായി തീർന്നു. കഠിനമായസാഹചര്യങ്ങളിലും മനുഷ്യന് സർഗാവിഷ്കാരങ്ങളാണു സ്വച്ഛത പകരുന്നത്. സർക്കാർ സർവീസിൽ ഉയർന്നപദവിയിലിരിക്കുന്ന സുഹൃത്തിനെ ഒരിക്കൽ മറ്റൊരാൾക്കു പരിചയപ്പെടുത്തുകയായിരുന്നു. ഞാൻ സുഹൃത്തിന്റെ തസ്തിക പറഞ്ഞാണു പരിചയപ്പെടുത്തിയതെങ്കിലും അവൻ അതു തിരുത്തുന്നതുപോലെ പെട്ടെന്നു പറഞ്ഞു, ഐ ആം എ പോയറ്റ്. അതെനിക്കു വലിയ ഇഷ്ടമായി. ഒരു മനുഷ്യൻ എന്തു പണിയെടുത്താലും അയാളുടെ ആത്മാവ് കവിതയിൽനിന്നു പറിഞ്ഞുപോകുകയില്ല. കവിയായ വാലസ് സ്റ്റീവൻസ് ഒരിക്കൽ ഒരുപത്രാധിപരോടു പറഞ്ഞു, ഞാൻ അഭിഭാഷകനാണ്, പക്ഷേ അക്കാര്യം അച്ചടിക്കേണ്ട. അഭിഭാഷകവൃത്തി നല്ല ജോലിയാണ്, പക്ഷേ കവിക്ക് അതു വായനക്കാരെ അറിയിക്കാൻ താൽപര്യമില്ല. 

 

യഥാർഥ ജീവിതത്തിന് ഒരുബദൽ എന്ന നിലയിലാണു കലയുടെ ലോകം സ്ഥിതി ചെയ്യുന്നത്. ആ ബദൽലോകത്ത് കവിയുടെ മൂല്യംവളരെ ഉയർന്നതാണ്. നീത്ഷെ എഴുതുന്നു- ‘ഉറങ്ങുന്ന മനുഷ്യൻ സ്വപ്നം കാണുന്നു. ആസ്വപ്നത്തിൽ അയാൾ പറക്കുന്നു. ആ പറക്കലിന്റെ ആഹ്ലാദം അയാൾ അറിയുന്നു. തനിക്കുദൈവികമായ കഴിവു ലഭിച്ചതായി സന്തോഷിക്കുന്നു. എന്നാൽ സ്വപ്നത്തിലെ ഈ സന്തോഷമല്ലഉണർവിൽ മനുഷ്യൻ അനുഭവിക്കുന്നത്.’ അവൻ ശരിക്കും സന്തോഷവാനാകുന്ന സന്ദർഭങ്ങൾ യഥാർഥ ജീവിതത്തിൽകുറവാണ്. അതുകൊണ്ട് അയാൾക്കു സാങ്കൽപികലോകംനിർമിക്കാൻ കല ആവശ്യമാണ്. ഈ ആവശ്യം ഉൽക്കടമായി അനുഭവിക്കുന്നവർക്കു മാത്രമേ കലയുടെഭാഷ ഗ്രഹിക്കാനാവൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കലയുടെയും സാഹിത്യത്തിന്റെയും ഭാഷ യഥാർത്ഥജീവിത വിനിമയങ്ങൾക്ക്എതിരായിരിക്കും. ഭാഷ എല്ലാവരും ഉപയോഗിക്കുന്നു. എന്നാൽ കവിയോ നോവലിസ്റ്റോ ഭാഷയെ തലതിരിച്ചാണ്, നിഗൂഢതകളുടെ ചിഹ്നങ്ങൾ കൊണ്ടാണു ഉപയോഗിക്കുന്നത്. സങ്കീർണതയും ദുർഗ്രഹതയുംകലയിലോ സാഹിത്യത്തിലോ നിഷേധഘടകമല്ല, മൂല്യഘടകമാണ്. ഒരു രചന, പൂർണമായിപിടിതരാതെ വരുമ്പോഴാണ് അതിലേക്കു നാം ശരിക്കും ആകർഷിക്കപ്പെടുക. അതിൽമറഞ്ഞിരിക്കുന്നത്, നമുക്കുവഴങ്ങാത്തത് നമ്മെ അവിടേക്കു കൂടുതൽ അടുപ്പിക്കുന്നു. കലാസൃഷ്ടിയോടുള്ള അഭിനിവേശം ഇതാണ്. എനിക്കു നിന്നെപ്പറ്റി എല്ലാമറിയാം എന്ന അഹന്ത കലാസൃഷ്ടിയുടെ മേൽ പ്രയോഗിക്കാൻ വെമ്പുന്നത് ഉചിതമല്ല. ഒരു പൊലീസ് അന്വേഷകന്റെ ലക്ഷ്യം കുറ്റകൃത്യത്തിലെ നിഗൂഢത തെളിയിക്കലാണെങ്കിൽ, എഴുത്തുകാരന്റെ ലക്ഷ്യം അതേ കൃത്യത്തിന്റെ രഹസ്യം മറച്ചുവയ്ക്കലാണ്. മറ്റൊരു രീതിയിൽ, കലാസൃഷ്ടി കൃത്യമായ ഗൂഢാലോചനയാണ്. അതു പൊളിക്കാൻ ശ്രമിക്കുന്നവരെ കബളിപ്പിക്കലും എഴുത്തിന്റെ ദൗത്യമാണ്.

 

English Summary: Ezhuthumesa Column written by Ajai P Mangattu on Reading and Writing