അരങ്ങൊഴിഞ്ഞെങ്കിലും അക്ഷരപ്രഭയിൽ
പി.കെ.നായർ, ആനന്ദ് എന്നീ വ്യാജപേരുകളിൽ സാഹിത്യസൃഷ്ടി നടത്തിയിരുന്ന പി.കുഞ്ഞനന്തൻ നായരെ തിക്കോടിയനാക്കിയത് ഹാസ്യസാഹിത്യകാരനായ സഞ്ജയനാണ്. കോഴിക്കോട് ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്ന തിക്കോടിയൻ അധികൃതർ അറിഞ്ഞാലുള്ള നടപടി ഭയന്ന് ആദ്യകാലത്ത് പി.കെ.നായർ എന്ന പേരിലാണ് പാട്ട് എഴുതിയിരുന്നത്. ആളെ
പി.കെ.നായർ, ആനന്ദ് എന്നീ വ്യാജപേരുകളിൽ സാഹിത്യസൃഷ്ടി നടത്തിയിരുന്ന പി.കുഞ്ഞനന്തൻ നായരെ തിക്കോടിയനാക്കിയത് ഹാസ്യസാഹിത്യകാരനായ സഞ്ജയനാണ്. കോഴിക്കോട് ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്ന തിക്കോടിയൻ അധികൃതർ അറിഞ്ഞാലുള്ള നടപടി ഭയന്ന് ആദ്യകാലത്ത് പി.കെ.നായർ എന്ന പേരിലാണ് പാട്ട് എഴുതിയിരുന്നത്. ആളെ
പി.കെ.നായർ, ആനന്ദ് എന്നീ വ്യാജപേരുകളിൽ സാഹിത്യസൃഷ്ടി നടത്തിയിരുന്ന പി.കുഞ്ഞനന്തൻ നായരെ തിക്കോടിയനാക്കിയത് ഹാസ്യസാഹിത്യകാരനായ സഞ്ജയനാണ്. കോഴിക്കോട് ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്ന തിക്കോടിയൻ അധികൃതർ അറിഞ്ഞാലുള്ള നടപടി ഭയന്ന് ആദ്യകാലത്ത് പി.കെ.നായർ എന്ന പേരിലാണ് പാട്ട് എഴുതിയിരുന്നത്. ആളെ
പി.കെ.നായർ, ആനന്ദ് എന്നീ വ്യാജപേരുകളിൽ സാഹിത്യസൃഷ്ടി നടത്തിയിരുന്ന പി.കുഞ്ഞനന്തൻ നായരെ തിക്കോടിയനാക്കിയത് ഹാസസാഹിത്യകാരനായ സഞ്ജയനാണ്. കോഴിക്കോട് ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്ന തിക്കോടിയൻ അധികൃതർ അറിഞ്ഞാലുള്ള നടപടി ഭയന്ന് ആദ്യകാലത്ത് പി.കെ.നായർ എന്ന പേരിലാണ് പാട്ട് എഴുതിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആനന്ദ് എന്ന പേരിലുമായിരുന്നു എഴുത്ത്. അങ്ങനെയിരിക്കെ കുഞ്ഞനന്തൻ നായർ എന്ന പേരിൽ മാതൃഭൂമിയിയിലേക്ക് അയച്ച ഒരു കവിത അവിടെ നിത്യസന്ദർശകനായിരുന്ന സഞ്ജയൻ കൊണ്ടുപോകുകയും വെട്ടിത്തിരുത്തി ഹാസ്യകവിതയാക്കി തന്റെ മാസികയായ സഞ്ജയനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കവിത മാറ്റിയതിനു പുറമെ കവിയുടെ പേര് പി.കുഞ്ഞനന്തൻ നായർ തിക്കോടി എന്നതു തിക്കോടിയൻ എന്നാക്കുകയും ചെയ്തു.
അങ്ങനെ പലപേരുകളിൽ എഴുതിത്തെളിഞ്ഞ അദ്ദേഹം തിക്കോടിയൻ എന്ന പേരിൽ പ്രശസ്തനായി. നാടകകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ,പത്രപ്രവർത്തകൻ, ആകാശവാണി കലാകാരൻ, കേരള സാഹിത്യ അക്കാദമി ഫെലോ എന്നീ നിലകളിൽ ശോഭിച്ചു. തൃക്കോട്ടൂർ ഗ്രാമത്തിലെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മന്നത്തു പത്മനാഭൻ തന്റെ മുഖത്തുനോക്കി ‘ചൊവ്വെയുള്ള പേരില്ലാത്തവന്മാരൊക്കെ കമ്മ്യൂണിസ്റ്റെന്നാ എന്റെ വിശ്വാസം’ എന്നു പറഞ്ഞ കാര്യവും അദ്ദേഹത്തിന്റെ ആത്മകഥയായ അരങ്ങുകാണാത്ത നടനിൽ ഉണ്ട്.
അധ്യാപകജോലി നഷ്ടമായതിനെ തുടർന്നു തിക്കോടിയൻ മൂടാടിയിലെ ഗോപാലപുരത്ത് വി.ആർ.നായനാർ നടത്തിയിരുന്ന ദേവധാർ മലബാർ പുനരുദ്ധാരണസംഘത്തിന്റെ പ്രവർത്തകനും അവിടെത്തന്നെ അധ്യാപകനുമായി ചേർന്നു. കേരളത്തിൽ പലയിടത്തും കോളറ പടർന്നു പിടിച്ച കാലത്ത് ഫറോക്കിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തിക്കോടിയനെയാണ് സംഘം അയച്ചത്. ഭാരത് സേവാസംഘത്തിന്റെ ഓഫിസ് അസിസ്റ്റന്റും നായനാർ ബാലികാസദനത്തിന്റെ പ്രവർത്തനങ്ങളിൽ സഹകാരിയുമായി. നായനാരുടെ മരണശേഷം തിക്കോടിയിലേക്കു മടങ്ങി. ഭാര്യ മരിച്ചതോടെ നാട്ടിൽ തന്നെ കഴിയാൻ തിരുമാനിച്ചിരുന്നെങ്കിലും ആകാശവാണിയിൽ ജോലി കിട്ടിയതിനെ തുടർന്ന് മകളെയും കൂട്ടി കോഴിക്കോട്ടെ വാടക വീട്ടിലേക്കു താമസം മാറുകയായിരുന്നു.
നാടക–സാഹിത്യ രംഗത്തെ പ്രമുഖരുമായി സൗഹൃദം സ്ഥാപിക്കാൻ തിക്കോടിയന് ധാരാളം അവസരങ്ങളുണ്ടായി. ആകാശവാണിയിലെ സഹപ്രവർത്തകരായി ഉറൂബ്, പി.ഭാസ്കരൻ,കെ.എ.കൊടുങ്ങല്ലൂർ,കക്കാട്, അക്കിത്തം,രാഘവൻ മാസ്റ്റർ തുടങ്ങിയവർ, വൈകുന്നേരങ്ങളിൽ ഒത്തുകൂടാനെത്തുന്ന എം.ടി, എൻ.പി.മുഹമ്മദ്, ദേവൻ, വി.കെ.എൻ, പട്ടത്തുവിള, കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങിയവർ. അവരുടെ കൂട്ടായ്മയിലും ചർച്ചകളിലും ഉരുതിരിഞ്ഞ പലതും പിന്നീട് മലയാളസാഹിത്യത്തിലെ ഈടുവയ്പ്പുകളായി.
ആകാശവാണിക്കും വിവിധ കലാസംഘങ്ങൾക്കും എഴുതിയ നാടകങ്ങളിലൂടെ,പാട്ടുകളിലൂടെ തിക്കോടിയൻ അരങ്ങുകാണാത്ത നടനായി വാഴുകയായിരുന്നു. മനസ്സിന്റെ തകരപ്പാട്ടയിലിട്ട് ഓർമകൾ കുലുക്കിക്കുത്തിയപ്പോൾ അറിയാതെ പുറത്തുചാടിയ സ്വകാര്യങ്ങളാണ് തിക്കോടിയന്റെ ആത്മകഥയെ ആസ്വാദ്യമാക്കുന്നത്. എഴുത്തിന്റെ മേന്മയിൽ ആ കൃതിക്ക് കേന്ദ്ര–കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും ലഭിക്കുകയും ചെയ്തു.
തിക്കോടിയൻ
യഥാർഥ പേര്: പി.കുഞ്ഞനന്തൻ നായർ
ജനനം: 1916 ഫെബ്രുവരി 15ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ
മരണം: 2001 ജനുവരി 28
പ്രധാനകൃതികൾ
അശ്വഹൃദയം, ചുവന്നകടൽ,പുഷ്പവൃഷ്ടി, ഒരേ കുടുംബം,യാഗശില, ജീവിതം, പ്രസവിക്കാത്ത അമ്മ,പുതുപ്പണം കോട്ട, പഴശ്ശിയുടെ പടവാൾ, അരങ്ങുകാണാത്ത നടൻ.
പുരസ്കാരങ്ങൾ: കേന്ദ്ര–കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്,വയലാർ അവാർഡ്,ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര തിരക്കഥ അവാർഡ്, സംസ്ഥാന പ്രഫഷനൽ നാടക അവാർഡ്.
English Summary : Athmakathayanam Column by Dr M. K. Santhosh Kumar on Thikkodiyan