കോവിഡ്കാല വായന നൽകിയ പാഠം, എഴുത്തുകാരുടെ വായനാനുഭവങ്ങൾ
കോവിഡ് കാലത്ത് ഇതാ മറ്റൊരു വായനദിനം. എന്താണു കോവിഡ്കാല വായന നൽകിയ പാഠം? പുതിയ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകളെ എങ്ങനെ കാണാം. പുതിയ സങ്കേതങ്ങളെത്തുമ്പോഴും പുസ്തകം കയ്യിൽപിടിച്ചുള്ള വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? പ്രമുഖ എഴുത്തുകാരികളുടെ വീക്ഷണങ്ങൾ. അകത്തിരുന്നു വായനയുടെ പരപ്പറിഞ്ഞ് അനുജ
കോവിഡ് കാലത്ത് ഇതാ മറ്റൊരു വായനദിനം. എന്താണു കോവിഡ്കാല വായന നൽകിയ പാഠം? പുതിയ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകളെ എങ്ങനെ കാണാം. പുതിയ സങ്കേതങ്ങളെത്തുമ്പോഴും പുസ്തകം കയ്യിൽപിടിച്ചുള്ള വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? പ്രമുഖ എഴുത്തുകാരികളുടെ വീക്ഷണങ്ങൾ. അകത്തിരുന്നു വായനയുടെ പരപ്പറിഞ്ഞ് അനുജ
കോവിഡ് കാലത്ത് ഇതാ മറ്റൊരു വായനദിനം. എന്താണു കോവിഡ്കാല വായന നൽകിയ പാഠം? പുതിയ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകളെ എങ്ങനെ കാണാം. പുതിയ സങ്കേതങ്ങളെത്തുമ്പോഴും പുസ്തകം കയ്യിൽപിടിച്ചുള്ള വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? പ്രമുഖ എഴുത്തുകാരികളുടെ വീക്ഷണങ്ങൾ. അകത്തിരുന്നു വായനയുടെ പരപ്പറിഞ്ഞ് അനുജ
കോവിഡ് കാലത്ത് ഇതാ മറ്റൊരു വായനദിനം. എന്താണു കോവിഡ്കാല വായന നൽകിയ പാഠം? പുതിയ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകളെ എങ്ങനെ കാണാം. പുതിയ സങ്കേതങ്ങളെത്തുമ്പോഴും പുസ്തകം കയ്യിൽപിടിച്ചുള്ള വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? പ്രമുഖ എഴുത്തുകാരികളുടെ വീക്ഷണങ്ങൾ.
അകത്തിരുന്നു വായനയുടെ പരപ്പറിഞ്ഞ്
അനുജ അകത്തൂട്ട്
അകത്തിരിക്കാൻ ശീലിച്ച കാലമാണു കോവിഡ് മഹാമാരി തന്നത്. പുറത്തേക്കുള്ള വാതിലുകൾ അടയുമ്പോൾ ഉള്ളിലേക്കുള്ള വഴികൾ തുറക്കുന്നതായി തോന്നിയിട്ടുണ്ട്. അടച്ചിരിക്കുമ്പോൾ പ്രകൃതിയെ ആഴത്തിൽ വായിക്കാനും തോന്നുന്നു. വളരെ നാളായി ഇഴഞ്ഞു നീങ്ങിയിരുന്ന വായനയെ ശക്തമായി വീണ്ടെടുത്തു എന്നതാണ് ഈ കാലം തന്ന പ്രധാന ആനുകൂല്യം. പലയിടങ്ങളിൽ പല തലങ്ങളിൽ വായന സംഭവിക്കുന്നുണ്ട്. ഓൺലൈൻ ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുത്തും വായനയും ചർച്ചകളും നടക്കുന്നത് ഒരു അതിജീവനത്തിന്റെ നേർക്കാഴ്ച്ചയാണ്. യുവ തലമുറയിൽപ്പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരും ആസ്വാദകരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇടപെടലുകൾ നടത്തുന്നുമുണ്ട്. ഫെയ്സ്ബുക്കിലും ബ്ലോഗെഴുത്തിലും ക്ലബ്ഹൗസിലുമെല്ലാം ഈ സാന്നിധ്യം പ്രകടമാണു താനും.
മുന്നറിയിപ്പില്ലാത്ത ആദ്യ അടച്ചുപൂട്ടൽ സമയത്തു പുസ്തകങ്ങളുടെ ലഭ്യത ഒരു തടസ്സമാവാതെ കാത്തത് ഇലക്ട്രോണിക് മാധ്യമങ്ങളാണ്. ഇത്ര നാളത്തെ വായനാനുഭവത്തിൽ നിന്നും വഴുതിപ്പോയ ചില ക്ലാസിക് കൃതികളെ തേടിപ്പിടിച്ചു വായിക്കുകയാണു കോവിഡ് കാലത്തെ വായനയിൽ ആദ്യം ചെയ്തത്. ഒരു സാഹിത്യകാരന്റെ പ്രശസ്തമായ കൃതികൾ ഒരേ സമയം വായിക്കുക എന്നതാണു വായനയിൽ ചെയ്ത മറ്റൊരു പരീക്ഷണം. ടോൾസ്റ്റോയ്, സി. രാധാകൃഷ്ണൻ, തസ്‌ലീമ നസ്‌റിൻ, സച്ചിദാനന്ദൻ എന്നിവരെയാണ് അങ്ങനെ പിന്തുടർന്നത്. മലയാളവും ഇംഗ്ലിഷും ഒന്നിടവിട്ടു വായിക്കാനും ഇഷ്ട കവിതകൾ മനഃപാഠമാക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ ഗൗരവമായി ആരംഭിച്ചതും ഈ കാലത്താണ്.
ഓൺലൈൻ ഇടങ്ങളിൽ ലഭിച്ച വമ്പിച്ച സ്വീകാര്യതയോടെ പുറത്തിറങ്ങിയ ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’, എച്മുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക’ എന്നീ വായനകൾ വ്യത്യസ്താനുഭവങ്ങളായി. സിൽവിയ പ്ലാത്തിന്റെ ‘ബെൽ ജാർ’, ജെയിൻ ഓസ്റ്റിൻ കൃതികളുടെ ആവർത്തിച്ചുള്ള വായനകൾ, സൂര്യ ഗോപിയുടെ ‘കാമുകിക്കടുവ’ എന്നിവയും മനസ്സിൽ തങ്ങിനിൽക്കുന്നു. മലയാള നിരൂപണ സാഹിത്യത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും സമൂല പരിവർത്തനത്തിനു ചുക്കാൻ പിടിച്ച ജോസഫ് മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞ ഇലകൾ’ എന്ന ആത്മകഥയാണ് ഇപ്പോൾ വായിക്കുന്നത്.
ഓൺലൈൻ ഇടങ്ങളുടെ അനന്ത സാധ്യതകൾ ബഹുമാനിക്കുമ്പോഴും സ്വന്തം മുറിയുടെ സ്വകാര്യതയിലിരുന്നു പുസ്തകങ്ങൾ വായിക്കുന്നതും എഴുതുന്നതുമാണ് എന്റെ സന്തോഷവും സാന്ത്വനവും.. അതുകൊണ്ടു തന്നെ ഓഫ്‌ലൈൻ ഇടങ്ങളിലാണ് എന്റെ വായനയെയും എഴുത്തിനെയും ഞാൻ കൂടുതൽ രേഖപ്പെടുത്തുന്നത്.
ഭാവനയുണർത്തും വായന
വി.എം. ഗിരിജ
ഭാഷയ്ക്കൊപ്പം ഭാവന ഉണർത്താനും വികസിക്കാനും ഏറെ തുണയ്ക്കുക പുസ്തകവായന തന്നെയാണ്. ഇന്ന് ഒരുപാടു കാര്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനാകും. എന്നാൽ അതിൽ ഭാവന ഉൾപ്പെടില്ല. വായിക്കും തോറും നമ്മിലുണരുന്ന ഭാവന നമ്മെ ഇരുത്തി ചിന്തിപ്പിക്കും. ആ ചിന്ത വളരും. കാണുന്നതും വായിക്കുന്നതും തമ്മിലുള്ള വ്യത്യാസമതാണ്. ഉദാഹരണത്തിനു മഹാഭാരതം. അതു കേട്ടും വായിച്ചും അറിയുമ്പോൾ നമ്മിൽ ദുര്യോധനനും ഭീമനുമെല്ലാം ഓരോരോ ഭാവനാരൂപങ്ങളും പ്രതീകങ്ങളുമാകും. എന്നാൽ, മഹാഭാരതം സീരിയൽ കാണുമ്പോൾ അതിൽ അഭിനയിച്ച താരങ്ങളുടെ മുഖമാകും മനസ്സിലെത്തുക. വായിക്കുമ്പോൾ നമുക്ക് അതേ വേഗത്തിൽതന്നെ അതേക്കുറിച്ച് ആലോചിക്കാനാകും.
ജെ.കെ.റൗളിങ്ങിന്റെ പുസ്തകംതന്നെ ഉദാഹരണം. അവ ഇത്രകണ്ടു പ്രശസ്തമായത് എങ്ങനെയാണ്. അതിലെ ഭാവന, മിത്തുകൾ എല്ലാം തലമുറകളെ സ്വാധീനിച്ചു. മിത്തുകളെന്നു പറയുന്നത് ആദ്യ പ്രതീകങ്ങളാണ്. പ്രതീകങ്ങൾ ഭാവനയിൽ സമന്വയിച്ച് വ്യാപിക്കുന്നതു വായനയുടെ സൗന്ദര്യങ്ങളിലൊന്നാണ്. ഇന്ന് ഓഡിയോ ബുക്സ് പോലുള്ള സംവിധാനങ്ങളുണ്ട്. പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി എഡിഷനുകൾ വാങ്ങി വായിക്കുന്നവർ ഏറെയാണിന്ന്. തിരക്കുള്ള ആളുകൾ, നടക്കാൻ പോകുന്നവർ, ഡ്രൈവ് ചെയ്യുന്നവർ തുടങ്ങി ഏറെപ്പേർ ഓഡിയോ ബുക്സിനെ ആശ്രയിക്കുന്നു. കാഴ്ചയില്ലാത്തവർക്കും ഏറെ ഉപകാരപ്രദമാണ് ഓഡിയോ ബുക്സ്.
മനു എസ്.പിള്ളയുടെ ‘ദന്ത സിംഹാസനം’ പോലുള്ള ഓഡിയോ പുസ്തകങ്ങൾ ഏറെ ശ്രദ്ധേയമാണ്. എന്നാൽ, ഓഡിയോ ബുക്സ് പോലുള്ളവ വായനയ്ക്ക് അപ്പാടെ ബദലാകുമെന്ന തോന്നൽ എനിക്കില്ല. കാരണം വായന ആവശ്യപ്പെടുന്ന കാര്യങ്ങൾ വേറെതന്നെയല്ലേ? പഴയ കാലത്തു നാം വേദങ്ങളെല്ലാം പഠിച്ചിരുന്നതു കേട്ടാണ്. വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്കുള്ള പ്രവേശനകവാടമായിരുന്നു അത്. പുസ്തകം കയ്യിലെടുത്തു വായിക്കുന്നതാണ് ഇന്നും പ്രിയം. സമീപകാലത്തു വായിച്ചു തീർത്തതു കൽപറ്റ നാരായണന്റെ ‘എവിടമിവിടം’, ജെ.ഡി.സലിങ്ങറിന്റെ ‘ദ് ക്യാച്ചർ ഇൻ ദ് റൈ’ തുടങ്ങിയവയാണ്.
അതിവേഗ മാറ്റം
ശ്രീകുമാരി രാമചന്ദ്രന്‍
മാറ്റം എന്നതു പുതിയ കാര്യമേയല്ല. ഉണ്ടായകാലം തൊട്ടു ലോകവും സമൂഹവും മനുഷ്യജീവിതവും നിരന്തരമായി മാറുന്നു. മാറ്റമെന്നതു വളര്‍ച്ചയാണ്. മാറ്റമില്ലെങ്കില്‍ വളര്‍ച്ച മുരടിച്ചുപോവും. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഉണ്ടാവുന്ന മാറ്റങ്ങളെ സ്വാംശീകരിക്കാന്‍ തയാറാവുമ്പോഴും വായനയുടെ മാറുന്ന സങ്കേതങ്ങളെ അംഗീകരിക്കാന്‍ നമ്മിൽ പലർക്കും മടിയാണ്. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ വായനയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്.
ആമസോണ്‍ കിന്റില്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വെളിച്ചം കാണുന്ന ഗ്രന്ഥങ്ങള്‍ എത്രവേഗമാണു ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്! വില്‍പനയിലും അവ മുന്‍പന്തിയിലാണ്. പുതുതലമുറയുടെ വായനാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതിനു വലിയ പങ്കുണ്ട്. അച്ചടി മാധ്യമങ്ങളുടെ പരിധിയും പരിമിതിയും ഇല്ലെന്നതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മേന്മ. ഓഡിയോ പുസ്തകങ്ങള്‍ക്കും ഇന്നു പ്രചാരം എറിയേറി വരുന്നു. ഇരുന്നു വായിക്കാന്‍ സമയമില്ലാതെ വരുമ്പോള്‍, കഥകളും കവിതകളുമൊക്കെ കേട്ട് ആസ്വദിക്കാന്‍ ഓഡിയോകള്‍ സഹായകമാണ്.
English Summary: Anuja Akathoottu, VM Girija and Sreekumari Ramachandran are sharing their reading experiences