പേജുകളുടെ എണ്ണം വച്ച് വലുപ്പം കണക്കാക്കിയിരുന്ന പുസ്തകങ്ങളുടെ ശബ്ദരൂപങ്ങൾക്ക് സമയമാണ് കണക്ക്. തകഴിയുടെ ‘കയറി’ന്റെ ദൈർഘ്യം 42.47 മണിക്കൂർ, മനു എസ് പിള്ളയുടെ ‘ദന്തസിംഹാസന’ത്തിന് 34.34 മണിക്കൂർ, ശിവജി സാവന്തിന്റെ ‘കർണന്’ 30.53 മണിക്കൂർ. സ്റ്റോറിടെൽ പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ കൃതിയായ യുവേഴ്സ് ട്രൂലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേജുകളുടെ എണ്ണം വച്ച് വലുപ്പം കണക്കാക്കിയിരുന്ന പുസ്തകങ്ങളുടെ ശബ്ദരൂപങ്ങൾക്ക് സമയമാണ് കണക്ക്. തകഴിയുടെ ‘കയറി’ന്റെ ദൈർഘ്യം 42.47 മണിക്കൂർ, മനു എസ് പിള്ളയുടെ ‘ദന്തസിംഹാസന’ത്തിന് 34.34 മണിക്കൂർ, ശിവജി സാവന്തിന്റെ ‘കർണന്’ 30.53 മണിക്കൂർ. സ്റ്റോറിടെൽ പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ കൃതിയായ യുവേഴ്സ് ട്രൂലി, ജോണി ഡോളറിന്റെ ദൈർഘ്യം 204.18 മണിക്കൂർ വരും! 

ADVERTISEMENT

മൂന്ന് മണിക്കൂറിനു താഴെ കേട്ടുതീരുന്നവ, 15 മണിക്കൂറിന് മുകളിലുള്ളവ എന്നിങ്ങനെയായി ഓഡിയോ ബുക്ക് പ്ലാറ്റ്ഫോമിലെ തരംതിരിക്കൽ. ലോക്ഡൗൺ കാലത്ത് ഓഡിയോ ബുക്കുകളുടെ ഡിമാൻഡ് കുതിച്ചുകയറിയെന്ന് ഈ രംഗത്തുള്ള കമ്പനികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വായിക്കുന്നതിനേക്കാൾ വായിച്ചുകേൾക്കുന്നതിന്റെ ആനന്ദമാണ് ഓഡിയോ ബുക്കുകളെ പുതുതലമുറയിൽ ട്രെൻഡിങ് ആക്കുന്നത്. മറ്റ് ജോലികൾക്കും യാത്രകൾക്കും ഒപ്പം വായനയും പൂർത്തിയാകുമെന്നതാണ് മെച്ചം. 

ആമസോണിന്റെ ഓഡിബിൾ, സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെൽ എന്നിവയാണ് ഈ രംഗത്തുള്ള വമ്പൻമാർ. 

ADVERTISEMENT

ഇതിൽ സ്റ്റോടിടെല്ലിന് മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ പ്രത്യേക വിഭാഗങ്ങളുമുണ്ട്. 

ADVERTISEMENT

കോവിഡ് കാലത്ത് മാനസികസംഘർഷം നേരിടുന്നവർക്ക് ഉറക്കമില്ലായ്മ മാറ്റാൻ ബെഡ് ടൈം കഥകൾ, ധ്യാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഡിയോ സീരീസ് പുറത്തിറക്കുകയാണ് ഓഡിബിൾ. ‘Alexa, Help me sleep’ എന്നു പറഞ്ഞാൽ ഇവ അലക്സ ഡിവൈസിൽ പ്ലേ ചെയ്യും. 

ഓഡിയോ ബുക്ക് മാത്രമായി പുറത്തിറങ്ങുന്ന പുസ്തകങ്ങളുമുണ്ട്. ഇവയ്ക്ക് പുസ്തകരൂപമുണ്ടാകണമെന്ന് നിർബന്ധമില്ല. ‘ഓഡിയോ ഫസ്റ്റ്’ എന്ന നയത്തിലാണ് ഇവ പുറത്തിറങ്ങുന്നത്. എഴുത്തുകാരി അനിത നായരുടെ ചെറുകഥയായ ‘ദ് ലിറ്റിൽ ഡക്ക് ഗേൾ’ നടൻ പ്രകാശ് രാജിന്റെ ശബ്ദത്തോടെ ഓഡിയോ ബുക്ക് ആയിട്ടാണ് എത്തിയതെന്ന് സ്റ്റോറിടെൽ മലയാളം പബ്ലിഷിങ് കൺസൽറ്റന്റ് ദീപ ആന്റണി പറയുന്നു. പ്ലാറ്റ്ഫോമുമായി കരാർ കാലാവധിക്കു ശേഷം എഴുത്തുകാരന് ആവശ്യമെങ്കിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാം. ക്ലാസിക്കുകൾക്കാണ് ഇന്ത്യയിലെ ഓഡിയോ ബുക്ക് വിപണയിൽ ഏറെയും ഡിമാൻഡ്. കേരളത്തിലിത് ക്ലാസിക്, ഫിക്ഷൻ, ജീവചരിത്രം എന്നിങ്ങനെയാണ്.

English Summary: Audio books become new trend