മരണസദൃശമായ വേദനയാണ് പെരുമ്പടവം ശ്രീധരന് എഴുത്ത്. ജീവിതത്തിൽ സമാനതകളില്ലാത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയ വിഖ്യാത സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ തീക്ഷ്ണമായ അനുഭവത്തിന്റെ ഒരേട് പങ്കുവയ്ക്കുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുമ്പോൾ പെരുമ്പടവത്തിന്റെ ഈ വാക്കുകളുടെ പൊരുൾ വെളിപ്പെടും.

മരണസദൃശമായ വേദനയാണ് പെരുമ്പടവം ശ്രീധരന് എഴുത്ത്. ജീവിതത്തിൽ സമാനതകളില്ലാത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയ വിഖ്യാത സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ തീക്ഷ്ണമായ അനുഭവത്തിന്റെ ഒരേട് പങ്കുവയ്ക്കുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുമ്പോൾ പെരുമ്പടവത്തിന്റെ ഈ വാക്കുകളുടെ പൊരുൾ വെളിപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണസദൃശമായ വേദനയാണ് പെരുമ്പടവം ശ്രീധരന് എഴുത്ത്. ജീവിതത്തിൽ സമാനതകളില്ലാത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയ വിഖ്യാത സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ തീക്ഷ്ണമായ അനുഭവത്തിന്റെ ഒരേട് പങ്കുവയ്ക്കുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുമ്പോൾ പെരുമ്പടവത്തിന്റെ ഈ വാക്കുകളുടെ പൊരുൾ വെളിപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണസദൃശമായ വേദനയാണ് പെരുമ്പടവം ശ്രീധരന് എഴുത്ത്. ജീവിതത്തിൽ സമാനതകളില്ലാത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയ വിഖ്യാത സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ തീക്ഷ്ണമായ അനുഭവത്തിന്റെ ഒരേട് പങ്കുവയ്ക്കുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുമ്പോൾ പെരുമ്പടവത്തിന്റെ ഈ വാക്കുകളുടെ പൊരുൾ വെളിപ്പെടും. സെന്റ് പീറ്റേഴ്സ്ബർഗ് ഒരിക്കൽപോലും നേരിട്ടു കാണാതെയാണ് പെരുമ്പടവം ‘ഒരു സങ്കീർത്തനം പോലെ’ ഒരുക്കിയത്. ദസ്തയേവ്സ്കിയുടെ ആത്മഭാഷണങ്ങൾ രക്തം കിനിയുന്ന വാക്കുകളാൽ കുറിക്കുമ്പോൾ എഴുത്തുകാരൻ ഒരിക്കൽ പോലും ഓർത്തുകാണില്ല, അദ്ദേഹം പരിവ്രാജകനെപ്പോലെ അലഞ്ഞ തെരുവുകളിലൂടെ ഒരു ദിവസം സഞ്ചാരിയായി താനും എത്തുമെന്ന്! 

 

ADVERTISEMENT

പെരുമ്പടവത്തിന്റെ വരികൾ കടമെടുത്തു പറഞ്ഞാൽ, ‘സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?’ എഴുത്തുകാരനും നോവലും മുഖാമുഖം കാണുന്ന ആ നിമിഷങ്ങളെ ഒരു ഡോക്യുഫിക്‌ഷന്റെ സങ്കേതത്തിലൂടെ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ തിരക്കഥ എഴുതി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘ഇൻ റിട്ടേൺ, ജസ്റ്റ് എ ബുക്ക്’. പല ചരിത്രവ്യക്തികളുടെയും ജീവിതങ്ങളിലേക്ക് പരകായപ്രവേശം ചെയ്തിട്ടുള്ള പെരുമ്പടവത്തിന്റെ ജീവിതത്തിലെ ഒരു അസുലഭ നിമിഷം തിരക്കഥയാക്കാനുള്ള നിയോഗം തേടിയെത്തിയതിനെക്കുറിച്ച് മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സക്കറിയ സംസാരിക്കുന്നു. 

 

പെരുമ്പടവം, സക്കറിയ. ചിത്രം – മനോരമ

സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള പെരുമ്പടവം ശ്രീധരന്റെ യാത്ര ഒരു ഡോക്യുഫിക്‌ഷനായി ചിത്രീകരിക്കാമെന്ന ആശയം എങ്ങനെയാണ് ഉടലെടുത്തത്? 

 

ADVERTISEMENT

ഒരു സങ്കീർത്തനം പോലെ എന്ന നോവലെഴുതുമ്പോൾ പെരുമ്പടവം സെന്റ് പീറ്റേഴ്സ്ബർഗ് കണ്ടിട്ടില്ല. നോവലിലെഴുതി വച്ച കഥാപരിസരങ്ങളിലേക്ക് എഴുത്തുകാരനെ കൊണ്ടുപോവുക എന്നതായിരുന്നു റഷ്യൻ കൾച്ചറൽ സെന്റർ ആഗ്രഹിച്ചത്. റഷ്യൻ കൾച്ചറൽ സെന്ററിലെ ഓണററി കോൺസൽ രതീഷ് സി. നായരാണ് പെരുമ്പടവത്തെ റഷ്യയിലേക്കു കൊണ്ടു പോകുന്നതിനെക്കുറിച്ച് പറഞ്ഞത്. ആ യാത്ര ഡോക്യുമെന്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ, അതു ചിരപരിചിതമായ ഒരു യാത്രാവിവരണത്തിലൊതുക്കാതെ ഒരു ഡോക്യുഫിക്‌ഷൻ എന്ന രീതിയിൽ സമീപിച്ചാലോ എന്ന ആശയം ഞാൻ മുന്നോട്ടു വയ്ക്കുകയായിരുന്നു. അതായത്, അദ്ദേഹത്തിന്റെ യാത്രയിലേക്ക് ഫിക്‌ഷന്റെ എലമന്റുകൾ കൂടി കൂട്ടിച്ചേർത്താൽ മനോഹരമാകില്ലേ എന്നെനിക്കു തോന്നി. അദ്ദേഹത്തിന്റെ യാത്രയും നോവലിലെ ഭാഗങ്ങളും കൂട്ടിച്ചേർത്തുള്ള ഡോക്യുഫിക്‌ഷൻ! അങ്ങനെയെങ്കിൽ അത് എന്നോടു തന്നെ എഴുതാമോ എന്നു രതീഷ് ചോദിച്ചു. ജോൺ ഏബ്രഹാമിനു വേണ്ടിയും മറ്റും ചില തിരക്കഥകൾ എഴുതിയ ഒരു പഴയ പരിചയമുണ്ട്. അതുകൊണ്ട് രതീഷിന്റെ ആവശ്യം ഞാൻ സമ്മതിച്ചു. സംവിധാനം ഷൈനി ബെഞ്ചമിൻ ചെയ്യാമെന്നും തീരുമാനമായി. അങ്ങനെയാണ് ‘ഇൻ റിട്ടേൺ, ജസ്റ്റ് എ ബുക്ക്’ സംഭവിക്കുന്നത്.

 

പെരുമ്പടവത്തിന്റെ റഷ്യൻ യാത്ര തിരക്കഥ ആക്കുമ്പോൾ അതിൽ എഴുത്തുകാരന് ഒരേസമയം ജീവിക്കുകയും അഭിനയിക്കുകയും ചെയ്യേണ്ടി വരുമല്ലോ. ഇക്കാര്യം സംസാരിച്ചപ്പോൾ പെരുമ്പടവത്തിന്റെ പ്രതികരണം എന്തായിരുന്നു?

 

ADVERTISEMENT

എന്നേക്കാളേറെ, ഡോക്യുഫിക്‌ഷൻ സംവിധാനം ചെയ്ത ഷൈനിയാണ് പെരുമ്പടവത്തെക്കുറിച്ച് സംസാരിച്ചത്. തമാശയായിട്ട് ഞാൻ പെരുമ്പടവത്തോട് പറഞ്ഞു, ഇച്ചിരി അഭിനയിക്കേണ്ടി വരുമല്ലോ എന്ന്! അപ്പോൾ ഷൈനി ധൈര്യപ്പെടുത്തി. ഒരു യാത്രാവിവരണം ചെയ്യുമ്പോൾ ക്യാമറയ്ക്കു വേണ്ടി കുറച്ചെന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരുമല്ലോ... ചെറിയൊരു നടത്തം... നോട്ടം... നിൽപ്... അതിൽക്കൂടുതലൊന്നും ചെയ്യണ്ടേി വരില്ലെന്ന് ഷൈനി പറഞ്ഞു. അഭിനയിക്കേണ്ടി വരില്ലെങ്കിൽ ഞാൻ നോക്കാം എന്ന നിലപാടിലായിരുന്നു പെരുമ്പടവം. ഈ ഡോക്യുഫിക്‌ഷന്റെ കഥയിലെ ഒരു കഥാപാത്രമല്ല അദ്ദേഹം. പെരുമ്പടവം ഈ കഥയിലെ സാക്ഷി മാത്രമാണ്. പെരുമ്പടവത്തിന് എന്നെ സമ്പൂർണ വിശ്വാസമുണ്ടായിരുന്നു. സക്കറിയ ആണ് എഴുതുന്നതെങ്കിൽ പിന്നെ വേറൊന്നും ആലോചിക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തെ യാതൊരു വിധത്തിലും വിഷമിപ്പിക്കുന്ന രീതിയിലേക്ക് പോകില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 

 

റഷ്യയിൽ പോയി തിരച്ചു വന്നതിനുശേഷമുള്ള പെരുമ്പടവത്തിന്റെ പ്രതികരണം എന്തായിരുന്നു?

 

സെന്റ് പീറ്റേഴ്സ്ബർഗിൽ പോയി തിരിച്ചു വന്നതിനുശേഷം ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹം വളരെ തൃപ്തനായിരുന്നു. മനസ്സിൽ മാത്രം കണ്ടിരുന്ന നഗരവും തെരുവുകളുമെല്ലാം നേരിൽ കാണാൻ കഴിഞ്ഞതിന്റെ സംതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. ഏതാണ്ട് അദ്ദേഹം സങ്കൽപിച്ചതു പോലെയുള്ള സെന്റ് പീറ്റേഴ്സ്ബർഗ് കാണാൻ കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ നഗരത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അങ്ങനെതന്നെ അവർ സംരക്ഷിച്ചിട്ടുണ്ട്. അതു കണ്ടതിന്റെ വലിയ സംതൃപ്തിയായിരുന്നു പെരുമ്പടവത്തിന്റെ വാക്കുകളിലുണ്ടായിരുന്നത്.  

 

പെരുമ്പടവുമായുള്ള സൗഹൃദം ആരംഭിക്കുന്നത് എങ്ങനെയാണ്?

 

പരസ്പരധാരണകളിലൂടെയും അങ്ങോട്ടും ഇങ്ങോട്ടും വായിച്ചുമൊക്കെയാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്. ഒരു സങ്കീർത്തനം പോലെ എന്ന നോവൽ പെരുമ്പടവം എഴുതുന്ന കാലത്താണ് ഞാൻ ഒരു മുപ്പതു കൊല്ലത്തിനു ശേഷം തിരിച്ചു കേരളത്തിലേക്ക് വരുന്നത്. 1993 കാലഘട്ടം. ആ സമയത്താണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്ന് ഞാൻ പെരുമ്പടവത്തെ നേരിൽ കണ്ടിട്ടില്ല. ആ വർഷാവസാനം മനോരമയുടെ വർഷാന്ത്യ സ്പെഷൽ പതിപ്പിൽ ആ വർഷമിറങ്ങിയ പുസ്തകങ്ങളിൽ ഞാൻ തിരഞ്ഞെടുത്തവയിൽ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ ഉണ്ടായിരുന്നു. ആ പുസ്തകത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ ഞാൻ ആ കുറിപ്പിൽ എഴുതുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ആദ്യമൊരു പരിചയം ഉണ്ടാകുന്നത്. ഇതാണ് എന്റെ ഓർമ. 

 

പെരുമ്പടവം ശ്രീധരന്റെ എഴുത്തിലേക്ക് സക്കറിയയെ ആകർഷിക്കുന്നത് എന്താണ്?

 

ക്ലീഷേ ആയി തോന്നുമെങ്കിലും പെരുമ്പടവത്തെക്കുറിച്ച് ചോദിച്ചാൽ പറയുക, അദ്ദേഹം ഹൃദയത്തിൽനിന്ന് എഴുതുന്ന ആളാണ് എന്നാണ്. വളരെ ഒഴുക്കുള്ള എഴുത്താണ്. എന്തെഴുതിയാലും ആത്മാർഥതയോടും ഹൃദയത്തിൽ കൊണ്ടുമാണ് അദ്ദേഹം എഴുതുക. അതിന്റേതായ ലാളിത്യവും ഒഴുക്കും അദ്ദേഹത്തിന്റെ നരേറ്റീവിന് ഉണ്ട്. അത് ഏറ്റവും മനോഹരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പുസ്തകമാണ് ഒരു സങ്കീർത്തനം പോലെ. അതുപോലെ വേറെയും കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് ഒരു സങ്കീർത്തനം പോലെ. അതിന്റെ ചാതുര്യമാണ് അതിനു കാരണം. വായിക്കാൻ തുടങ്ങിയാൽ പിന്നെ തീർത്തിട്ടേ ആ പുസ്തകം താഴെ വയ്ക്കൂ. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതു വലിയ കഴിവാണ്.

 

English Summary: Zacharia talks on Perumbadavam and documentary ‘In return: just a book’