ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ആൽബേർ കാമുവിന്റെ കുട്ടിക്കാലം കൊടിയ ദാരിദ്ര്യവും രോഗവും നിറഞ്ഞതായിരുന്നു. 1913 നവംബർ 7ന് ഫ്രഞ്ച് അൽജീരിയയിലെ മൊൻഡോവിലാണു ജനനം. ദാരിദ്ര്യത്തിനിടയിൽ പല ജോലികളും ചെയ്തു. വിടാതെ പിന്തുടർന്ന ക്ഷയരോഗം കോളജ് പഠനം പൂർത്തിയാക്കാൻ അനുവദിച്ചില്ല. എങ്കിലും അൽജിയേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ആൽബേർ കാമുവിന്റെ കുട്ടിക്കാലം കൊടിയ ദാരിദ്ര്യവും രോഗവും നിറഞ്ഞതായിരുന്നു. 1913 നവംബർ 7ന് ഫ്രഞ്ച് അൽജീരിയയിലെ മൊൻഡോവിലാണു ജനനം. ദാരിദ്ര്യത്തിനിടയിൽ പല ജോലികളും ചെയ്തു. വിടാതെ പിന്തുടർന്ന ക്ഷയരോഗം കോളജ് പഠനം പൂർത്തിയാക്കാൻ അനുവദിച്ചില്ല. എങ്കിലും അൽജിയേഴ്സ് സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ബിരുദം നേടിയെങ്കിലും അധ്യാപകജോലി ലഭിക്കുവാൻ രോഗം തടസ്സമായി.

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് മുൻപാണ് ‘അൽജർ റിപ്പബ്ലിക്കൻ’ എന്ന പത്രത്തിൽ കാമു ചേർന്നത്. പത്രപ്രവർത്തകനെന്ന നിലയിൽ പെട്ടെന്ന് അദ്ദേഹം പ്രശസ്തനായി. അക്കാലത്ത് പത്രത്തിനുവേണ്ടി മുഖപ്രസംഗങ്ങൾ എഴുതിയിരുന്നത് കാമുവായിരുന്നു. കാബിലി പ്രദേശത്തെ മുസ്‌ലിംകളുടെ ശോചനീയാവസ്ഥ വിവരിക്കുന്ന ലേഖനപരമ്പരകളും അദ്ദേഹം എഴുതി. ഇതു പിന്നീട് 

ADVERTISEMENT

പുസ്തകമായി (ACTUELLES). 1954ൽ അൽജീരിയൻ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ച പല അനീതികളും ലേഖനങ്ങളിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു.

ADVERTISEMENT

യുദ്ധം കഴിഞ്ഞ ഉടൻ ‘കോംഫെറ്റ്’ എന്ന ദിനപത്രത്തിന്റെ പത്രാധിപരായി. രാഷ്ട്രീയപ്രവർത്തനങ്ങൾക്ക്  ധാർമികാടിത്തറ വേണമെന്ന് വിശ്വസിച്ച കാമുവിന് ഏറെക്കാലം ആ സ്ഥാനത്ത് തുടരാനായില്ല.

1942ൽ ആണ് കാമുവിന്റെ വിശ്വവിഖ്യാതമായ നോവൽ ‘ദ് സ്ട്രൈഞ്ചർ’ പ്രസിദ്ധീകരിക്കുന്നത്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ദാർശനിക നിലപാട് വ്യക്തമാക്കുന്ന ഈ നോവൽ ആധുനിക സാഹിത്യത്തിൽ ഭൂകമ്പംതന്നെ സൃഷ്ടിച്ചു. 1947ൽ ആണ് രണ്ടാമത്തെ നോവൽ ‘പ്ലേഗ്’ പ്രസിദ്ധീകരിക്കുന്നത്. പകർച്ചവ്യാധിക്കടിപ്പെടുന്ന മനുഷ്യാന്തസ് ആണ് ഇതിന്റെ പ്രമേയം. ജനിമൃതികൾക്കിടയിൽ അർഥമില്ലാത്ത അസംബന്ധ നാടകമായി മാത്രം ജീവിതത്തെ കണ്ട കാമുവിന്റെ വിഷാദത്മകമായ ചിന്തകൾ അദ്ദേഹത്തിന്റെ രചനയിൽ കാണാം. ‘പ്ലേഗ്’ അദ്ദേഹം അവസാനിപ്പിക്കുന്നത്, പകർച്ചവ്യാധിയുടെ അണുക്കളുടെ പ്രത്യാഗമനത്തെ സൂചിപ്പിച്ചുകൊണ്ടാണ്. മൃത്യു എന്ന അപ്രതിരോധ യാഥാർഥ്യവും തിന്മ എന്ന പ്രഹേളികയും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതായും ഒറ്റപ്പെട്ട വ്യക്തിയുടെ ഏകാന്തതയും അവനവൻതന്നെ അപരിചിതനായിത്തീരുന്ന നിസഹായാവസ്ഥയും അദ്ദേഹത്തെ സങ്കടപ്പെടുത്തുന്നതായും ആ രചനകളിൽ വായിക്കാനാകും. 1957ൽ തന്റെ 44–ാം വയസ്സിൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനവും കാമുവിനെ തേടിയെത്തി.

ADVERTISEMENT

പുരോഗമന നാടകങ്ങൾ തൊഴിലാളി സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1927ൽ കാമുവും സുഹൃത്തുക്കളും ചേർന്ന് തിയറ്റർ പ്രസ്ഥാനത്തിന് രൂപം നൽകി. ഇതിനുവേണ്ടി കാമു എഴുതിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകകൃത്ത് മാത്രമായിരുന്നില്ല കാമു. നടനും സംഘാടകനുമൊക്കെയായിരുന്നു. 

1960 ജനുവരി 4ന് കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണ് ആധുനിക നോവലിലെ ഈ മഹാപ്രതിഭ അന്തരിച്ചത്. അപകടസ്ഥലത്തുനിന്നു കിട്ടിയ ബാഗിൽ കാമു എഴുതിക്കൊണ്ടിരുന്ന ബൃഹദ് നോവലിന്റെ അപൂർണ ഭാഗവുമുണ്ടായിരുന്നു. ഈ നോവൽ തന്റെ ഏറ്റവും മികച്ച രചനയായിരിക്കുമെന്നാണദ്ദേഹം പ്രത്യാശിച്ചിരുന്നത്. എന്നാൽ അത് തുടങ്ങി വയ്ക്കുവാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.

English Summary: Albert Camus, French writer