കോട്ടും സൂട്ടുമിട്ട് ടൈ കെട്ടി എക്‌സിക്യുട്ടീവ് ലുക്കിൽ വീട്ടിലേക്കു കയറി വന്ന കച്ചവടക്കാരൻ മൽമലിന്റെ തട്ടമിട്ട വയസ്സായ തനിനാടൻ ഉമ്മയോടു പറഞ്ഞു. ഗുഡ് മോണിങ് മേഡം. ലാറ്റക്‌സ് മൾട്ടിനാഷണൽ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പ്രോഡക്ടിന്റെ പരസ്യപ്രചാരണാർഥം കമ്പനി അയച്ച റെപ്രസെന്റേറ്റീവ് ആണു ഞാൻ. അവസാനത്തെ

കോട്ടും സൂട്ടുമിട്ട് ടൈ കെട്ടി എക്‌സിക്യുട്ടീവ് ലുക്കിൽ വീട്ടിലേക്കു കയറി വന്ന കച്ചവടക്കാരൻ മൽമലിന്റെ തട്ടമിട്ട വയസ്സായ തനിനാടൻ ഉമ്മയോടു പറഞ്ഞു. ഗുഡ് മോണിങ് മേഡം. ലാറ്റക്‌സ് മൾട്ടിനാഷണൽ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പ്രോഡക്ടിന്റെ പരസ്യപ്രചാരണാർഥം കമ്പനി അയച്ച റെപ്രസെന്റേറ്റീവ് ആണു ഞാൻ. അവസാനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടും സൂട്ടുമിട്ട് ടൈ കെട്ടി എക്‌സിക്യുട്ടീവ് ലുക്കിൽ വീട്ടിലേക്കു കയറി വന്ന കച്ചവടക്കാരൻ മൽമലിന്റെ തട്ടമിട്ട വയസ്സായ തനിനാടൻ ഉമ്മയോടു പറഞ്ഞു. ഗുഡ് മോണിങ് മേഡം. ലാറ്റക്‌സ് മൾട്ടിനാഷണൽ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പ്രോഡക്ടിന്റെ പരസ്യപ്രചാരണാർഥം കമ്പനി അയച്ച റെപ്രസെന്റേറ്റീവ് ആണു ഞാൻ. അവസാനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടും സൂട്ടുമിട്ട് ടൈ കെട്ടി എക്‌സിക്യുട്ടീവ് ലുക്കിൽ വീട്ടിലേക്കു കയറി വന്ന കച്ചവടക്കാരൻ മൽമലിന്റെ തട്ടമിട്ട വയസ്സായ തനിനാടൻ ഉമ്മയോടു പറഞ്ഞു.

ഗുഡ് മോണിങ് മേഡം. ലാറ്റക്‌സ് മൾട്ടിനാഷണൽ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പ്രോഡക്ടിന്റെ പരസ്യപ്രചാരണാർഥം കമ്പനി അയച്ച റെപ്രസെന്റേറ്റീവ് ആണു ഞാൻ.

ADVERTISEMENT

അവസാനത്തെ പിടി അരിമണിയും കോഴിക്കിട്ടുകൊടുത്ത് മുട്ടിനു കൈ താങ്ങി ഉമ്മ എഴുന്നേറ്റു.

അല്ല കുട്ട്യേ , കറണ്ടിന്റെ ഇസ്തിരിപ്പെട്ടീണ്ടോ?

അയാൾ യൂറോപ്യൻ സ്‌റ്റൈലിൽ ചുമൽ ഉയർത്തി കൈകൊണ്ടു പ്രത്യേക ചേഷ്ട കാണിച്ചു.

ഓ, ഷുവർ, ലൂണാ അയേൺ ബോക്‌സ്- ഞങ്ങളുടെ പ്രസ്റ്റീജ് ഐറ്റം.

ADVERTISEMENT

ഉമ്മയ്ക്ക്  ചില പദങ്ങളുടെ അർഥം ഒരുവിധം പിടി കിട്ടുന്നെന്നേയുള്ളൂ. വന്ന  കക്ഷി മുൻവരിപ്പല്ലിൽ ക്ലിപ്പിട്ടതു കൊണ്ട് ചിരിക്കാകെ പുഴുപ്പല്ലിന്റെ പ്രതീതിയാണ്. ഉമ്മ ചോദിച്ചു.

അല്ല മോനേ, ഇങ്ങനെ കച്ചോടത്തിനു പോകുമ്പം പല്ലു തേയ്ക്കാൻ പാടില്ലാന്നുണ്ടോ?

ചൂളി നിൽക്കുന്ന അവനു മുന്നിൽ ഉമ്മ രണ്ടാമത്തെ ചോദ്യമെറിഞ്ഞു.

ആട്ടെ, ഇസ്തിരിപ്പെട്ടിക്കെന്താ വെല?

ADVERTISEMENT

റ്റു ഹൺഡ്രഡ് ആൻഡ് ഫിഫ്റ്റി റുപ്പീസ്.

എനിക്കു നിന്റെ ഇംഗ്ലിശൊന്നും തിരീലാ. ഞാനൊരു മുപ്പത് ഉറുപ്യ തരും.

കച്ചവടക്കാരന്റെ അഷ്പുഷ് ലൈൻ ഉമ്മയുടെ ഗ്രാമീണതയ്ക്കു കീഴടങ്ങാൻ നിർബന്ധിതമായതിനെ തുടർന്ന് 60 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. അറുപതു രൂപ കൊടുത്തിട്ട് ഉമ്മ ചോദിച്ചു.

മോന് വീട്ടിലാരൊക്കെയുണ്ട്.

അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. കാലം കുറച്ചായി ഈ പണിയാ. വലിയ ഗുണമൊന്നുമുണ്ടായിട്ടല്ല. ജീവിക്കണ്ടേ?

അപ്പം നീ മങ്ങലം കഴിച്ചില്ലേ?

ലൗ മാര്യേജാ. ഓള് ക്രിസ്ത്യാനി. ഞാൻ ഹിന്ദു. ഒരു മോള്.

അപ്പം മോളെ നീ മുസ്ലീമാക്കി വളർത്തിയാ മതി.

അതെന്തിനാ ഉമ്മാ?

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

നാട്ടില് നെറച്ചും ജഹളയല്ലേ? കൊഴപ്പംണ്ടാക്കാൻ പൊറ്ത്ത്ന്ന് പ്രത്യേകിച്ച് ആളെ എറക്കണ്ടല്ലോ.

ഇങ്ങനെഴുതുന്ന ഒരാളെ ഇഷ്ടപ്പെട്ടുപോകുന്നതിന് വേറെ ന്യായം കണ്ടെത്തേണ്ട കാര്യമുണ്ടോ? ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനല്ലാതെ ഇതൊക്കെയെഴുതാൻ കഴിയില്ല എന്നതാണ് മറ്റൊരു രസം. സത്യമായ ജീവിതസന്ദർങ്ങളെ ഒട്ടും കലർപ്പില്ലാതെ അവതരിപ്പിക്കുമ്പോൾ വായനക്കാരനിലുണ്ടാകുന്നത് ചിരിയാണെങ്കിൽ എഴുത്തുകാരനിൽ നിന്നു പുറത്തുവരുന്നത് നേരിന്റെ നിലവിളികളാണ്. ചിരിയുടെ ആദ്യ തരംഗങ്ങൾ ക്ഷീണിച്ചു തുടങ്ങുമ്പോഴാവും വായനക്കാരൻ ഈ നിലവിളി കേൾക്കുക. അപ്പോഴേക്കും  അയാളിൽ നിലവിളിയുടെ നീളൻ കൊളുത്തുകൾ ഉടക്കിക്കഴിഞ്ഞിരിക്കും.

മലബാർ എക്‌സ്പ്രസ് എന്ന സമാഹാരത്തിലെ ഓരോ കഥയിലൂടെ സഞ്ചരിക്കുമ്പോഴും ശിഹാബുദ്ദീൻ നേരിനു വേണ്ടി നിലവിളിക്കുന്നതു വായനക്കാരനു കേൾക്കാം.

മലയാളത്തിലെ ഗദ്യസാഹിത്യകാരന്മാരിൽ വളരെ ചുരുക്കം പേരെ കവിത എഴുതി പ്രസിദ്ധീകരിക്കാറുള്ളൂ. ആ ചുരുക്കം പേരിൽ ശിഹാബുദ്ദീനും ഉള്ളതുകൊണ്ടാവും അദ്ദേഹത്തിന്റെ ഗദ്യം ചിലപ്പോഴൊക്കെ പദ്യത്തോട്  അടുത്തു നിൽക്കുന്നതായി തോന്നുന്നത്. കവിതയോടടുത്തു നിൽക്കുമ്പോഴും അത് അതീവ ലളിതമാണ്.

ആകാശപേടകം എന്ന കഥയിൽ നിന്ന്:  

തന്റെ യഥാർഥ ഇടം അന്യഗോളമാണെന്നും അതിലേക്കെത്തിപ്പെടാനുള്ള ആ ദൂരം നിരാശയും അതിവേദനകളും നിറഞ്ഞ മുൾസഞ്ചാരപഥമാണെന്നും അതുവരെ ആശയവിനിമയം കനലുറങ്ങാപ്പാടമാണെന്നും അവൻ തിരിച്ചറിഞ്ഞതാവാം. സമാധാനിപ്പിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും അവൻ മൗനത്തിന്റെ മഹാശൽക്കത്തിലേക്ക് തലവലിച്ചു കളഞ്ഞു.

അതേ കഥയിലെ മറ്റൊരു ഭാഗം:

പൂതലിനോടു തോൽക്കാൻ മനസ്സില്ലാതെ പിച്ചളപ്പിടിയുടെ ആഭരണമിട്ട വാതിൽ അഹങ്കാരത്തോടെ തുറക്കപ്പെട്ടു. പഴയകാല പ്രതാപത്തിന്റെ പ്രൗഢതലമുറയിലെ ആദികാരണവന്മാരെ അതിപ്പോഴും കാത്തുനിൽക്കുന്നുണ്ട്. ചെറുതും വലുതുമായ വാതിലുകളോരോന്നായി തുറന്ന് അവൻ പ്രാകൃതവും വന്യവുമായ ആ ഇരുട്ടിലൂടെ എന്നെ കൈപിടിച്ചകത്തേക്കു പോയി.

താജ്മഹലിലെ തടവുകാർ എന്ന കഥയിൽ നിന്ന്:

വാശിപിടിച്ചുള്ള കുട്ടികളുടെ കരച്ചിലിനിടയിൽ കാരുണ്യം ദേശകാലനിയമങ്ങൾ ലംഘിച്ച് യമുനയിൽ മുഖം നോക്കി.

ദർശനതുല്യമായ ചില നിരീക്ഷണങ്ങൾ ശിഹാബുദ്ദീൻ കഥകളിൽ ഇടക്കൊക്കെ വരാറുണ്ട് അതിലൊന്ന്- ഒരു മനുഷ്യന്റെ ആയുസ്സിൽ കിട്ടുന്നത് ഒരു  അവസരമാണ്. ഭാഗ്യവാന്മാർ 20 വർഷം അതുപയോഗിക്കും. പിന്നെ വരുന്ന പതനത്തെ മഹാഭാഗ്യവാന്മാർ മാത്രം അതിജീവിക്കും.

ഇത്തരം ജീവിത നിരീക്ഷണങ്ങൾ പല കഥകളിലും നമുക്ക് കാണാനാകും അത്തരത്തിലുള്ള മറ്റൊരു സന്ദർഭം. സിമെന്റഡ് എന്ന കഥയിൽ നിന്നാണ്.

ഒരു പുതിയ വീട് ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് അവനറിയാമായിരുന്നു. കൂടുതൽ കൂടുതൽ ലളിതമാക്കാൻ ശ്രമിക്കുന്തോറും വീടുപണി അമിത സങ്കീർണതയിൽ  ചെന്നു മുട്ടി. ഇതിന്റെ പൊരുളറിയാതെ ബാങ്ക് ലോണും  ബ്ലേഡ് പലിശയുമായി ഞാൻ നട്ടം കറങ്ങി. പാവപ്പെട്ടവൻ വീടുണ്ടാകുന്നതിനെ വീടുപണി എന്നല്ല വിടുപണി എന്നാണ് വിളിക്കേണ്ടത്.

അതേ കഥയിൽ നിന്ന് വീണ്ടും-

കാട്ടിൽ നിന്ന് മരം വെട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് വീടുപണിയും. എന്നിട്ട് വന നാശത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നമ്മൾ വാതോരാതെ സംസാരിക്കും.

മലയാളി എല്ലാറ്റിനെക്കുറിച്ചും രോഷം കൊള്ളും. സ്വയം ശരിയാണോ എന്ന് ഒരിക്കലും ചിന്തിക്കില്ല. ചിന്തിച്ചാലും തിരുത്തില്ല. തിരുത്തിയാലും  അതു നേരാംവിധമായിരിക്കില്ല.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ കൗതുകകരമായ കണ്ടെത്തലുകളാണ.് ഒരൽപം നർമത്തിന്റെ  ലാഞ്ചനയോടുകൂടി  ഒരു നിരീക്ഷണം ഇങ്ങനെ അവതരിപ്പിക്കുന്നു. കോൺക്രീറ്റിൽ നിന്ന് അതിന്റെ വെയ്റ്റിനെ ഇല്ലാതാക്കുന്നതിന്റെ ഷാർപ്പ് എക്‌സ്പിരിമെന്റിന്റെ തിരക്കിലുമാണ് ഞാൻ. വിതിൻ ത്രീ ഓർ ഫോർ ഇയേഴ്‌സ്. ഞാൻ ആ വിദ്യ കൈവശപ്പെടുത്തിയിരിക്കും.  എന്റെ പരീക്ഷണശാല കാണാൻ വരൂ.  വീടാണത്.  വീട് എന്റെ  കല്പിത കോൺക്രീറ്റ് സമഗ്രതയുടെ മികച്ചതും വലുതായതും മഹത്തുമായ ഒരു ആവിഷ്‌കാരമാണ.് താങ്കൾ വരണം.  പ്ലീസ്. ഞാൻ ക്ഷണിക്കുന്നു. കാത്തിരിക്കുന്നു.  എപ്പോൾ എന്നു നിങ്ങൾ തീരുമാനിച്ചാൽ മതി.

പോകുംമുമ്പ്  കൈപിടിച്ച് ഹൃദ്യമായി ഡെനിമിക് പുഞ്ചിരിച്ചു.

പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ ആയിരുന്നു, അല്ലേ?

എങ്ങനെ മനസ്സിലായി? ഞാൻ അത്ഭുതപ്പെട്ടു.

ആ കൺഫ്യൂഷൻ കണ്ടു ചോദിച്ചതാണ്....

ശിഹാബുദ്ദീന്റെ വ്യത്യസ്തമായ ജീവിത നിരീക്ഷണത്തിന് ഒരു ഉദാഹരണം കൂടി, മലബാർ എക്‌സ്പ്രസ് എന്ന കഥയിൽ നിന്ന്.

മരിച്ചിട്ടെന്തിന് പ്രശസ്തി?  മരിച്ചു കഴിഞ്ഞു കിട്ടുന്ന യശസ്സ് മറ്റാരിലോ തന്റെ ഭാര്യക്കുണ്ടായ കുഞ്ഞിനെ പോലെയാണ്.

ഇനി എഴുത്തുകാരനോടു സംസാരിക്കാം.

മതമൗലികവാദത്തിനും തീവ്ര മതാത്മകതയ്ക്കും എതിരാവുമ്പോൾ തന്നെ ശാസ്ത്രജ്ഞാനികളുടെ ചതിയെ വിമർശിക്കുന്നുമുണ്ട് ആകാശപേടകം എന്ന കഥയിൽ. മതം, വിശ്വാസം, ശാസ്ത്രം എന്നിവയെ എങ്ങനെയാണ് നിർവചിക്കുന്നത്?

ശാസ്ത്രം മൂർത്തവും മതം അമൂർത്തവുമാണ്. ഇവ തമ്മിൽ ബന്ധിപ്പിക്കാനുള്ള മനുഷ്യവാസനയോ സാമൂഹിക അനിവാര്യതയോ ആണ് വിശ്വാസം എന്നാണെന്റെ  തോന്നൽ. ലോകം പറ്റെ മൂർത്തം അല്ല. അമൂർത്തവും അല്ല. ശാസ്ത്രത്തിനു  നിലനിൽക്കാൻ പക്ഷേ,  മൂർത്തത ഇല്ലാതെ പറ്റില്ല. അതിന് കാഴ്ചയിൽ തെളിയുന്ന  തെളിവുകളില്ലാതെ അസ്തിത്വം സാധ്യമല്ല. അത്  പുതിയ പുതിയ തെളിവുകൾ കണ്ടെത്തി മുന്നേറിക്കൊണ്ടിരിക്കും. ഇതുവരെ കണ്ടെത്തിയ ഒരു ശാസ്ത്രസത്യം തൊട്ടടുത്ത നിമിഷം തിരുത്തപ്പെടും. ഏതു നിമിഷവും തിരുത്താനുള്ള സ്വയം സന്നദ്ധതയാണ് ശാസ്ത്രം. എന്നാൽ മതം അതല്ല. അതിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന്  ലവലേശം മാറാൻ അതിനെ സന്നദ്ധമാക്കുക എന്നത് ഒട്ടും എളുപ്പവുമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും വഴി വേറെയാണ്. മതപ്രമാണങ്ങളെ  ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ നടത്തുന്ന ചില ശ്രമങ്ങൾ എല്ലാ മത ജീവനക്കാരുടെയും കടും വിശ്വാസികളുടെയും  ശീലമാണ്. അത് ശാസ്ത്രത്തിന്റെ അധീശത്വത്തിനു മുന്നിൽ, തങ്ങൾ  ചെറുതായിപ്പോകുമോ  എന്ന അപകർഷതാബോധത്തിൽ നിന്നുണ്ടാകുന്ന ഉൽക്കർഷതാ പ്രവർത്തനമായിട്ടാണ് ഞാൻ കാണുന്നത്. സത്യത്തിൽ മതം, വിശ്വാസം എന്നിവ മാനവിക കാര്യങ്ങളിൽ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് വേണ്ടത്. അതിന് മതം, വിശ്വാസം എന്നിവയും കടന്ന് അത് ആത്മീയതയിലേക്ക് ഉയരേണ്ടതുണ്ട്. ആത്മീയതയ്ക്ക് മതവ്യത്യാസങ്ങളില്ല. നമ്മിലെ ആത്മീയത ദുർബലമാകുകയും ദുഷിച്ചു പോവുകയും ചെയ്യുന്നതിന്റെ ഫലമാണ് ലോകത്തെമ്പാടുമുള്ള കലഹങ്ങൾ. 

തെമ്മാടികൾ ഭരണകർത്താവിന്റെ പ്രച്ഛന്നവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്, പരിസ്ഥിതി വിനാശങ്ങൾ, എല്ലാം വിൽക്കാൻ ഉള്ളതാണെന്ന വിചാരം എന്നിവയെല്ലാം ഉണ്ടാകുന്നത് അങ്ങനെയാണ്. രാഷ്ട്രീയപ്രവർത്തനവും സത്യത്തിൽ ആത്മീയ പ്രവർത്തനമാണ്. മറ്റ് മനുഷ്യരെപ്പറ്റിയുള്ള സാമൂഹിക  വേവലാതിയാണ് ഇവ രണ്ടും എന്നതുകൊണ്ടാണത്. രാഷ്ട്രീയം എന്ന പദം കൊണ്ട് കക്ഷിരാഷ്ട്രീയത്തെ അല്ല ഞാൻ ഉദ്ദേശിക്കുന്നത്.രാഷ്ട്രീയത്തിന്റെ ചെറിയൊരു പ്രായോഗികരൂപം  മാത്രമാണ് കക്ഷിരാഷ്ട്രീയം. എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയത ഇല്ലാത്ത  കക്ഷി രാഷ്ട്രീയവും ആത്മീയത ഇല്ലാത്ത മതവും അനാവശ്യ കാര്യമാണ്. സാമൂഹികപരമായി പ്രതിലോമകരവുമാണത്. ഒരു നല്ല ശാസ്ത്രജ്ഞന്റെ ജീവിതമെന്നു പറയുന്നതും ആത്മീയ പ്രവർത്തനമാണ്. ലൂയി പാസ്റ്റർ ആണ് പേവിഷബാധയ്ക്ക് വാക്‌സീൻ കണ്ടുപിടിച്ചത്. എത്രയോ കാലത്തെ സ്വയം സമർപ്പിത ജീവിതത്തിന്റെ ഫലമായിട്ടാണതു സാധിച്ചത്. പക്ഷേ, വാക്‌സീൻ കുത്തിവയ്ക്കാൻ ആരും തയാറായില്ല. ഒടുവിൽ, സ്വയം പേവിഷബാധിതനാവുകയും സ്വയം വാക്‌സീൻ കുത്തിവച്ച് അത്  തെളിയിക്കുകയും ചെയ്തു. ആലോചിച്ചുനോക്കൂ, ലൂയി പാസ്റ്റർ ഒരു ആത്മീയ പുരുഷനല്ലേ? ആകാശ പേടകം സത്യത്തിൽ ഈ ആത്മീയ പ്രതിസന്ധിയുടെ ആലോചനയിൽ നിന്ന് എന്റെ  മനസ്സിൽ രൂപം കൊണ് കഥയാണ്. കഥയുടെ മർമത്തിൽ തൊട്ട താങ്കളുടെ ചോദ്യത്തിന് പ്രത്യേകം  നന്ദി പറയുന്നു. 

ശാസ്ത്രജ്ഞനാവാൻ കൊതിച്ച ബാഹിസ് ജീവിതത്തിൽ പരാജയപ്പെടുകയാണ്. ബാഹിസിനെ പരാജയപ്പെടുത്തിയത് ശാസ്ത്രത്തോടുള്ള അന്ധമായ ആഭിമുഖ്യമാണോ?

സത്യത്തിൽ ബാഹിസ് എന്ന കഥാപാത്രം നിരാകരിക്കപ്പെട്ട ബദലാണ്. അതിനെ പരാജയപ്പെടുത്തുന്നത് ചുറ്റുമുള്ള മനുഷ്യരാണ്. അവർ അയാളിൽ ഉന്മാദം ആരോപിക്കുകയാണ്. അനുകൂല സാഹചര്യം ഇല്ലാത്ത പ്രതിഭകൾ ഉന്മാദത്തിലേക്ക് തെറിച്ചുവീഴുന്ന സന്ദർഭങ്ങൾ ചരിത്രത്തിൽ എമ്പാടും കാണാം. ബാഹിസിന്റെ ശാസ്ത്രഭാവനകൾ ഏതു നിമിഷവും ഉന്മാദത്തിലേക്ക് വീഴുന്നത് അതുകൊണ്ടാണ്.

പല കഥകളിലും കഥാപാത്രങ്ങൾക്ക് നൊസ് ഉണ്ട്. എന്താണ് ഭ്രാന്തിനോട് ഒരു അസാധാരണ ആഭിമുഖ്യം?

എല്ലാ മനുഷ്യരിലും ഭ്രാന്തുണ്ട്. ചിലരിൽ മൂടിവയ്ക്കാനുള്ള കഴിവ് കൂടി ഉണ്ടാവും. ഭ്രാന്തിന് ഒരേ ലക്ഷണമല്ല ഉള്ളതെന്ന് ചിത്തരോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗികളെ ഒന്നു പോയി കണ്ടാലറിയാം. മനസ്സുകൊണ്ട് ഭൗതിക ജീവിതനിയമങ്ങളെ വെടിഞ്ഞവരെ മാത്രമേ നാം ഭ്രാന്തരെന്ന് വിളിക്കാറുള്ളൂ. എന്നാൽ ഭൗതിക ജീവിതത്തോടുള്ള ദുഷ്ടത കലർന്ന അത്യാർത്തി പിടിച്ചവരും ഭ്രാന്തന്മാർ തന്നെയാണ്. അമിതമായ അധികാരസമ്പാദനവും ഭ്രാന്താണ്. എന്തുകൊണ്ടോ നമ്മൾ അവരെ ഭ്രാന്തന്മാർ എന്ന് വിളിക്കാറില്ല. ഉന്മാദം എന്റെ പ്രിയ വിഷയമാണ്. ഉറക്കത്തിനും ഭ്രാന്തിനും മാത്രമേ സ്ഥലകാലങ്ങൾ അട്ടിമറിക്കാനാവൂ. ന്യൂയോർക്ക് നഗരത്തിലെ ഒരു തെരുവോരം സങ്കൽപിക്കുക. അവിടെ ഒരു രാമൻനായരുടെ ചായക്കടയും ചായ വീശിയടിക്കുന്ന രാമൻനായരും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് സങ്കൽപിക്കുക. സാധ്യമല്ല അത്. എന്നാൽ ഭ്രാന്തിനു കഴിയും. അവിടെ നിന്ന് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഒരു ചായ മോന്തിക്കുടിക്കുന്നതും ഭ്രാന്തന് കാണാനാവും. ഇങ്ങനെ സ്ഥലകാലങ്ങൾ അട്ടിമറിക്കാൻ ഭ്രാന്തിനും സ്വപ്നങ്ങൾക്കും മാത്രമേ സാധ്യമാകൂ. ആ നിലയ്ക്ക് ഒരു വിടുതിയാണത്. ഇഹലോകനിയമങ്ങളുടെ വിടുതി. സത്യത്തിൽ ഇത് ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?  ഇടയ്‌ക്കൊക്കെ ഭ്രാന്തിലേക്ക് വിരുന്നു പോകുന്നതു നല്ലതാണ്. ഭയം വെടിയണമെന്നു മാത്രം.

ബസ്തുകര എന്ന കഥ കൂടെ നിന്ന് കാലിൽ ചവിട്ടുന്നവരെ കുറിച്ചാണ്. ഇത്തരത്തിൽ ദുരനുഭവം ഉണ്ടോ?

അത് ഒരു അനുഭവത്തിന്റെ കഥാപരിഭാഷയാണ്. ഒറിജിനലിനെ ഡ്യൂപ്ലിക്കേറ്റ് വിഴുങ്ങുന്നതിന്റെ സമകാലീന യാഥാർഥ്യവുമായി ബന്ധിപ്പിച്ചു എന്നുമാത്രം. സമൂഹത്തിലും സാഹിത്യത്തിലും വിലസുന്ന ഡ്യൂപ്ലിക്കേറ്റുകളെ  മികച്ച വായനക്കാർ തിരിച്ചറിയും, വൈകിയെങ്കിലും.

മലബാർ എക്‌സ്പ്രസ് പ്രവചനസ്വഭാവമുള്ള ഒരു കഥയാണ്. വർഷങ്ങൾക്കു മുമ്പ് എഴുതിയത്. പക്ഷേ, നാലഞ്ചു വർഷമായുള്ള സംഭവങ്ങൾ നിരീക്ഷിക്കുന്ന ഒരാളിന് തോന്നുക, ഇക്കാര്യങ്ങൾ താങ്കൾ മുന്നേ പറഞ്ഞു വച്ചല്ലോ എന്നാണ്. ചോരച്ചാലുകൾ നീന്തിക്കയറിയെന്ന് വീരസ്യം പറയുന്ന പ്രസ്ഥാനത്തിന്റെ അമരത്തുള്ളവർ ജീർണത ബാധിച്ച, കാപട്യത്തിന്റെ ഗോപുരങ്ങളാണെന്ന് നാം തിരിച്ചറിയുകയാണ്. ആ കഥയിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ എന്താണ് തോന്നുന്നത്?

വസ്തുക്കൾ മാത്രമല്ല ആശയങ്ങളും ജീർണിക്കും. അവ ജീർണിക്കുമ്പോൾ പ്രത്യാഘാതങ്ങൾ ഗുരുതരമായി തീരും. മാർക്സിന്റെ കമ്യൂണിസം അല്ല സ്റ്റാലിന്റേത്. ഇന്നത്തെ ചൈനയും കമ്യൂണിസവും തമ്മിലുള്ള ബന്ധം എന്താണ്? ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ആർക്കെങ്കിലും കമ്മ്യൂണിസ്റ്റുകാരൻ എന്ന് വിളിക്കാൻ പറ്റുമോ? ഇത് രാഷ്ട്രീയത്തിനു മാത്രമല്ല, മതങ്ങൾക്കും ആത്മീയ മേഖലകൾക്കും ഒക്കെ ബാധകമാണ്. രാഷ്ട്രീയപ്രവർത്തനം എന്നാൽ  പകുത്തുനൽകലാണ്. ആത്മീയ ജീവിതവും അതു തന്നെ. പകരം ഇന്ന് ചെയ്യുന്നതോ, മറ്റുള്ളവരുടേതുകൂടി പിടിച്ചു പറിക്കുന്ന ജീവിതവും. ഇത് അകാലികമായ സത്യമാണ്. വല്ലാതെ ജീർണിച്ച് അസഹ്യമാകുമ്പോൾ നീതിബോധത്താലുണർന്ന മനുഷ്യർ മറ്റൊന്ന് തേടും.

കോൺക്രീറ്റ് സംസ്കാരത്തെ വല്ലാതെ പരിഹസിക്കുന്ന കഥയാണ് സിമെന്റഡ്.ചാണകം മെഴുകിയ തറ, കുമ്മായം പൂശിയ ചുവര്, വെട്ടുകല്ലും പിന്നെ കുറെ കഴിഞ്ഞപ്പോൾ ഇഷ്ടികയും കൊണ്ടു കെട്ടിയ ചുവര്, തടി മേൽക്കൂരയിൽ ഓട്- കേരളത്തിലെ വലിയ പണക്കാരുടെ വീടായിരുന്നു ഇത്. പാവപ്പെട്ടവർ കൊച്ചു കുടിലിൽ അന്തിയുറങ്ങി.  ഇന്ന് പണക്കാരനും പാവപ്പെട്ടവനും കോൺക്രീറ്റ് കെട്ടിടങ്ങളിൽ അന്തിയുറങ്ങുന്നു. ഇങ്ങനെ വളർന്നു വലുതായ നമ്മളെ, വികസിത ജനതയായി കാണുന്നുണ്ടോ?

കോൺക്രീറ്റ് എന്നതിന് മൂർത്തത എന്നും അർഥമുണ്ടല്ലോ. മൂർത്തതയുടെ കടുംപിടിത്തം ഫാഷിസത്തിന്റെ ഒരു ലക്ഷണമാണ്. താൻ വിചാരിക്കുന്ന പ്രമാണമാണ് ആത്യന്തിക സത്യം, അതിലപ്പുറം ഒന്നുമില്ല എന്ന് വിചാരിക്കുന്നിടത്തു നിന്ന് അത് ഉദയം ചെയ്യുന്നു. സിമെന്റഡ് എന്ന കഥ അതാണ്. തീർച്ചയായും വികസന മൗലികവാദം ഈ കഥയിൽ ഒളിഞ്ഞിരിക്കുന്ന കഥാപാത്രമാണ്.

താജ്മഹലിലെ തടവുകാർ വലിയ ഉൾക്കാഴ്ച സൂക്ഷിക്കുന്ന കഥയാണ്. സംസാരിച്ചു വരുമ്പോൾ നമ്മളെന്തുകൊണ്ടാണ് എപ്പോഴും വഴക്കിടുന്നത് എന്ന്  ഭർത്താവ് ചോദിക്കുന്നു. അതു തന്നെയാണ് ഞാനും ആലോചിക്കുന്നത് എന്ന് ഭാര്യ. ഈ സംശയങ്ങൾ പറഞ്ഞു തീർത്തിട്ട് അവർ കെട്ടിപ്പിടിക്കുന്നു. വീണ്ടും വഴക്കിടും. പിന്നെയും കെട്ടിപ്പിടിച്ച് രാജിയാവും. ഇതാണ് മിക്ക മലയാളി കുടുംബങ്ങളിലും സംഭവിച്ചിരുന്നത്. പക്ഷേ ,ഇപ്പോൾ ഒന്നും രണ്ടും പറഞ്ഞ് കൂടെ ജീവിക്കുന്ന ഭാര്യയെ, ഭർത്താവിനെ ,കുട്ടിയെ ഒക്കെ പീഡിപ്പിക്കുന്നു, കൊല്ലുന്നു, ചിലർ സ്വയം ചാവുന്നു. കുടുംബം തന്നെ വേണമെന്നില്ല, സോഷ്യൽ മീഡിയയിലോ അല്ലാതെയോ പരിചയപ്പെട്ട് പ്രണയത്തിലായവർ പോലും, ഒന്നു പറഞ്ഞു പിണങ്ങിയാൽ കൊന്നുകളയുകയാണ്. എന്താണ് മലയാളികൾ ഇപ്പോൾ ഇത്രയധികം ഹിംസകരാവുന്നത്?

പ്രണയത്തിനും വിവാഹത്തിനും തമ്മിൽ വലിയ ബന്ധമില്ല എന്ന സത്യം മനുഷ്യർ എന്ന് മനസ്സിലാക്കും?  വിവാഹം കഴിഞ്ഞ് ഒരാൾക്ക് ഭാര്യയോട് / ഭർത്താവിനോട് നിത്യ പ്രേമം തോന്നിയെന്നു വരാം.  അതൊക്കെ എത്രപേർക്ക്? അപ്പോൾ പ്രണയം കഴിഞ്ഞ് വിവാഹത്തിൽ എത്തുമ്പോൾ സംഭവിക്കുന്നതെന്താണ്? പ്രണയം ആകാശത്തെ താരകങ്ങളും പൗർണമിയും മിന്നലുമാണെന്ന് വൈകാതെ അറിയുന്നു. ഭൂമിയിൽ തൊടുന്നതോടെ എല്ലാം പരുക്കേറ്റ നിലയിലോ അപമൃത്യു സംഭവിച്ച  ജീവിതമെന്ന നിലയിലോ ആയിത്തീരും.  എന്തുകൊണ്ടാണിത്? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് താജ്മഹലിലെ തടവുകാർ എന്ന കഥ.

കാട്ടിലേക്കു പോകല്ലേ, കുഞ്ഞേ എന്ന കഥയിലെ ഉമ്മയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോകും?  എന്ത് നിഷ്കളങ്കയാണവർ .ഇത്തരം ഉമ്മമാർ ഇപ്പോഴും ഉണ്ടാവുമോ? ശുദ്ധത ,നിഷ്കളങ്കത തുടങ്ങിയ സവിശേഷ ഗുണങ്ങൾ മലയാളി സമൂഹത്തിൽ കുറഞ്ഞു വരുകയാണോ?

മാതൃസ്‌നേഹം എന്നത് ഒരു പ്രകൃതി വികാരമാണ്. നാം മനസ്സിലാക്കി വച്ചതുപോലെ മനുഷ്യവികാരമല്ല. അതു പക്ഷേ  മഹത്തായതാണ്. അത് സാമൂഹിക  വികാരമായി തീരുകയാണ് ഈ കഥയിൽ. ഈ കഥയിലെ മകന് വലിയ വിദ്യാഭ്യാസവും സാമൂഹിക അംഗീകാരവും ഒക്കെ ഉണ്ട്. എന്നാൽ വലിയ പഠിപ്പില്ലാത്ത ഉമ്മ ആർജിച്ചെടുത്ത പ്രകൃതി വിദ്യാഭ്യാസം കഥയിലെ മകന് ഇല്ല. ഒരു കോഴിമുട്ട എന്നാൽ നാലോ അഞ്ചോ രൂപ അല്ല എന്നാണ് കോഴിവളർത്തുകാരിയായ ഉമ്മ പറയുന്നത്. നമ്മുടെ വിദ്യാഭ്യാസം ഒട്ടും ജൈവികമല്ല. നാം നേടുന്ന അറിവുകൾ ദീർഘദൃഷ്ടിക്കോ നാം ജീവിക്കുന്ന പരിസരത്തെ തിരിച്ചറിയുന്നതിനോ  ഉതകുന്നില്ല എന്ന് കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്ന കഥയിലെ ഉമ്മ നമ്മെ പഠിപ്പിക്കാതെ പഠിപ്പിക്കുന്നു.

സാംസ്‌കാരിക പ്രവർത്തകന്റെ ജീവിതദൈന്യം ചൂണ്ടുവിരൽ എന്ന കഥയിൽ വായിക്കാം. എന്തുകൊണ്ടാവാം,നിഷ്‌കളങ്കരായ സാംസ്‌കാരിക പ്രവർത്തകരുടെ ജീവിതമിങ്ങനെ കട്ടപ്പുകയായി പോകുന്നത്?

സാംസ്‌കാരിക പ്രവർത്തനം എന്നത് സാമ്പത്തിക പാതയല്ല. അയാൾ സാമൂഹികശാസ്ത്രത്തിന്റെ  അരികിൽ ജീവിക്കുന്ന, നാമൊക്കെ കുറ്റപ്പെടുത്തും വിധം  അവന് / അവൾക്ക് ജീവിക്കാനറിയില്ല എന്ന വിശേഷണം ഏറ്റുവാങ്ങുന്ന ഒരാളാണ്. അയാൾ ചൂണ്ടുന്ന വിരൽ പലരുടെയും ഉറക്കം കെടുത്തുന്നു.

നാൽപതു വർഷമായി എഴുതുന്നു. ഒന്നു തിരിഞ്ഞു നോക്കിയാൽ, മലയാള സാഹിത്യം വളരുകയാണെന്ന് പറയാൻ കഴിയുമോ? നോവൽ, കഥ, കവിത രംഗങ്ങൾ ?

എല്ലാകാലത്തും നല്ല എഴുത്തുകാരും ശരാശരിക്കാരായ എഴുത്തുകാരും ഉണ്ടാവും,  ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ നല്ല വായനക്കാരും  ശരാശരി വായനക്കാരും ഉണ്ടാകും. ഇതൊക്കെ നാം ജീവിക്കുന്ന സാംസ്‌കാരിക കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന വായനക്കാർ കുറഞ്ഞ ഒരിടത്ത് ഭാഷയും സാഹിത്യവും ജീർണിക്കും. നീർക്കോലിയെ രാജവെമ്പാലയെന്നു തെറ്റിദ്ധരിക്കും.

എല്ലാക്കാലത്തും സാഹിത്യത്തിൽ ചില കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു. കോക്കസ് എന്ന് വിളിക്കപ്പെട്ടിട്ടുണ്ടാവാം. പക്ഷേ,  അത് പൊതുവായ സാഹിത്യത്തിന് ദോഷമൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോൾ മലയാളത്തിലെ എഴുത്തുകാർ ,സമൂഹത്തെ കംപാർട്‌മെന്റുകൾ ആക്കിക്കൊണ്ടിരിക്കുകയാണെന്നു  തോന്നുന്നു. തങ്ങളുടെ ജാതി, മത, രാഷ്ട്രീയ നിലപാടുകളോട് യോജിക്കാത്തവരെ  (അവർ എഴുത്തുകാരായാലും അല്ലെങ്കിലും ) അവഗണിച്ച്  ഇല്ലാതാക്കുക. അതു കൊണ്ട് പല നല്ല കൃതികളും നല്ല എഴുത്തുകാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ചിലർ തമസ്‌കരിക്കപ്പെടുന്നു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഇതൊക്കെ എല്ലാക്കാലത്തെയും യാഥാർഥ്യമാണ്. അർഹിക്കുന്നതിന്റെ പ്രകാശത്തെ താൽക്കാലികമായി തടയാനാവും. സാഹിത്യത്തിന്റെ മേഖലയിൽ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും അർഹതയില്ലാത്തവർ നുഴഞ്ഞുകയറും. അത്  ഒരു കാലസത്യമാണ്. നമ്മുടെ കാലത്തെ എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും സ്ഥിതി മറ്റൊന്നു കൂടിയാണ്. എഴുതാനുള്ള ശേഷിയേക്കാൾ മാർക്കറ്റിങ്  തന്ത്രങ്ങൾക്കുള്ള ശേഷി ജനശ്രദ്ധയെ എന്തുകൊണ്ട് ആഘോഷിക്കുന്നു എന്ന് ചോദിച്ചാൽ അതിനെ വിപണിയുടെ കടന്നുകയറ്റം എന്ന് മാത്രം പറഞ്ഞാൽ പോരാ. നിലവാരം കുറഞ്ഞ ഒരു ഉൽപന്നം നിലവാരം കടിയ ഉൽപന്നത്തേക്കാൾ വ്യാപിക്കുന്നു എന്നത് നമ്മുടെ നാട്ടിൽ അത്ര അസാധാരണ കാഴ്ച ഒന്നുമല്ല. ആ ഉൽപന്നം ഉപയോഗിക്കുന്നവന്റെ നിലവാരവും ഉയരേണ്ടതുണ്ട്. 

സമകാലീന  കേരളത്തിലെ രണ്ട് പ്രവണതയെ പറ്റി പറയാതിരിക്കാൻ വയ്യ. ഗംഭീരമായ കവറും നിർമാണ വൈദഗ്ധ്യവുമുള്ള, ഗുണനിലവാരം കുറഞ്ഞ പുസ്തകങ്ങളുടെ അതിവ്യാപനമാണത്. വായനക്കാരുടെ കീഴോട്ടു പോകുന്ന ആസ്വാദന നിലവാരം. ഉണ്ടാക്കിയെടുക്കുന്ന സാഹിത്യമല്ല, ഉണ്ടായിത്തീരുന്ന സാഹിത്യവും അത്തരം പുസ്തകങ്ങളുമാണ്  മനുഷ്യ സമുദായത്തിന് വേണ്ടത്. അത്തരം പുസ്തകങ്ങളുടെ ശ്രദ്ധയ്ക്ക് സവിശേഷമായ സംവിധാനങ്ങൾ വരേണ്ടതുണ്ട്. ഗുണനിലവാരമില്ലാതെ പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ കാര്യത്തിൽ  ഒരു സാംസ്‌കാരിക നിയന്ത്രണവും ബോധവൽക്കരണവും അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ  പുസ്തകാസ്വാദനനിലവാരം ബോധപൂർവം തന്നെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഗ്രന്ഥശാലാപ്രസ്ഥാനം മുതൽ വിദ്യാഭ്യാസ കരിക്കുലം വരെ സർവതും അഴിച്ചുപണിയേണ്ട കാലം എന്നോ  കഴിഞ്ഞിരിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഈ വൈകിയ വേളയിലെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഏറ്റവും വലിയ വിനാശം അവർക്ക് തന്നെയാണ് സംഭവിക്കുക എന്ന് മാത്രം ചുരുക്കി പറയട്ടെ

ദലിത് സാഹിത്യം, സ്ത്രീ സാഹിത്യം തുടങ്ങിയ വേർതിരിവുകൾ ഇനി വേണ്ട, എല്ലാവരും മുഖ്യധാരാ എഴുത്തുകാരായി അറിയപ്പെട്ടാൽ മതി എന്ന് കവി എസ്. ജോസഫ് ഈയിടെ പറഞ്ഞു. സാഹിത്യത്തെ ജാതിയും ലിംഗവും പ്രായവുമൊക്കെ അടിസ്ഥാനമാക്കി തരം തിരിച്ച് യുദ്ധം ചെയ്യേണ്ടതുണ്ടോ?

ഏതെങ്കിലും തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരിലേക്ക് സാഹിത്യവും കലയും കൂടുതൽ ശ്രദ്ധ വയ്ക്കുന്നത് സ്വാഭാവികമാണ്. അത് സാമൂഹികനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അവയ്ക്ക് പ്രാധാന്യം കിട്ടണം എന്ന പക്ഷക്കാരനാണ് ഞാൻ. ലോകമെമ്പാടും അത് സംഭവിക്കുന്നുമുണ്ട്. പക്ഷേ ഈ എഴുത്തിനെ  പ്രത്യേകമായി സ്‌പെഷലൈസ് ചെയ്തു മാറ്റിനിർത്തുന്നത്  ആത്യന്തികമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിനു തന്നെ ദോഷകരമായി തീരും.  അവ മാനുഷിക പ്രശ്‌നമാണ്, സാമൂഹിക/  രാഷ്ട്രീയ പ്രശ്‌നമാണ്, ഇതിന്റെ മറവിൽ ഫെയ്ക് ആയിട്ടുള്ള എഴുത്തിന്  പ്രാമുഖ്യം വരാനുള്ള സാധ്യതയെപ്പറ്റി എഴുത്തുലോകം  കൂടുതൽ ജാഗ്രത പുലർത്തിയേ പറ്റൂ. ബഷീറിന്റെ കൃതിയിലാണ് ആദ്യമായി തേഡ് ജെൻഡർ  നമ്മുടെ സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്റെ  ഓർമ ശരിയാണെങ്കിൽ, സെക്‌സ് വർക്കർ   പ്രധാനകഥാപാത്രമായി വരുന്നത് പി കേശവദേവിന്റെ  നോവലിലാണ്. തോട്ടിയുടെ ജീവിതം തകഴി പറയുന്നു.  ബഷീർ ആദ്യമായി എഴുതിയ തങ്കം എന്ന ചെറുകഥ നോക്കുക. അതിൽ പാർശ്വവൽക്കരിക്കപ്പെട്ട നായികാ നായകന്മാരാണ് ഉള്ളത്. വിരൂപയായ നായിക. കോങ്കണ്ണനും ചട്ടുകാലനും  കൂനനുമായ നായകൻ.  ആ കാലത്ത് മുഖ്യധാരാ സാഹിത്യത്തിൽ പ്രവേശനം കിട്ടാതെ പോയ അരികുവൽക്കരിക്കപ്പെട്ട അനേകം മനുഷ്യർക്ക് പിൽക്കാലത്ത് പ്രവേശനം തേടാൻ ധൈര്യം നൽകി ഈ സാഹിത്യരചനകൾ ഒക്കെ. ഇവരാരും സ്‌പെഷലൈസ്ഡ് എഴുത്തുകാരല്ല. സർഗാത്മകതയെ ഫലപ്രദമായി ഉപയോഗിച്ചവരാണ്. മലയാളത്തിൽ ഏറ്റവും മനോഹരമായ പരിസ്ഥിതി കഥ എഴുതിയത് ബഷീറാണ്–ഭൂമിയുടെ അവകാശികൾ. അതിൽ  മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദികൾ ഒക്കെ കഥാപാത്രമായി വരുന്നു.  ജല രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനും എത്രയോ കാലം മുൻപാണ് കാരൂർ ഉതുപ്പാന്റെ  കിണർ എന്ന കഥ എഴുതിയത്. കർഷക ജീവിതത്തിന്റെ ഉള്ളുണർത്തുന്ന കഥകളെഴുതിയ  പൊൻകുന്നം വർക്കിയുടെ കരുത്തോടെ അതിനു മുമ്പ്  ആരെങ്കിലും കഥാസാഹിത്യത്തിൽ  എഴുതിയിട്ടുണ്ടോ ? എഴുത്തുകാരനെ ഇങ്ങനെ കൂട്ടിലിട്ട തത്ത ആക്കേണ്ട കാര്യമില്ല. മലയാളകവിതയിൽ ഇന്നും വിസ്മയ പ്രസരണത്തോടെ നിൽക്കുന്ന പി. കുഞ്ഞിരാമൻ നായരെ ഒരുകാലത്ത് ഭക്തകവി ആക്കി ചുരുക്കാൻ ശ്രമിച്ചു. നടന്നോ? ഇല്ല. എഴുത്തിൽ ഇത്തരം സാമാന്യവൽക്കരണം ആരുടെ ആവശ്യമാണെന്ന് ആലോചിച്ചാൽ മനസ്സിലാകും.

മത തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുള്ളയാളാണ്. ബഹ്‌റൈനിലെ കാക്കകൾ പോലെയുള്ള കഥകളിൽ അതിന്റെ സൂചനകൾ കാണാനും കഴിയും. കേരളം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായിരിക്കുന്നു എന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ ഡിജിപി പറയുകയുണ്ടായി. അല്ലെങ്കിലും കുറെ വർഷങ്ങളായി അത്തരം സംഭവങ്ങൾ നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്നത് നാം കാണുന്നു. കേരളത്തിലെ ഇന്നത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു?

മതതീവ്രവാദം ഒരു യാഥാർഥ്യമാണ്. പക്ഷേ, അത് ഏതെങ്കിലും മതത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഓരോരുത്തരും തങ്ങളുടെ മതത്തിന്റെ അജയ്യതയിലും പരിപൂർണതയിലും വിശ്വസിക്കുകയും അന്യന്റെ മതത്തെ അവമതിപ്പോടെ വീക്ഷിക്കുകയും ചെയ്യുന്നിടത്ത്  മതതീവ്രവാദം ആരംഭിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവിനെ വെടിവെച്ചുകൊന്ന ഗോഡ്‌സെ മതതീവ്രവാദത്തിൻറെ  സംഭാവനയല്ലേ?  കേരളത്തിൽ ഐഎസിന്റെ പ്രവർത്തനം ഉണ്ട് എന്നത് ഒരു യാഥാർഥ്യം അല്ല എന്ന് ആർക്കെങ്കിലും പറയാനാവുമോ?  ആത്മീയതയെ  ഹൈജാക്ക് ചെയ്യുന്ന എല്ലാ മതപ്രസ്ഥാനങ്ങളിലും തീവ്രവാദം ഉണ്ട്. മുസ്ലിം മത ഗ്രൂപ്പിനെ വിമർശിച്ചതിന്റെ പേരിൽ ഞാൻ പലതവണ സോഷ്യൽ മീഡിയകളിൽ അപഹസിക്കപ്പെട്ടിട്ടുണ്ട് . ഫെയ്‌സ് ബുക്കിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വധഭീഷണിക്കു പോലും വിധേയമായിട്ടുണ്ട്. എന്റെ മുന്നിൽ മുസ്ലിം മതമോ ക്രിസ്ത്യൻ മതമോ ഹിന്ദു വിശ്വാസമോ  ഒന്നുമില്ല. മനുഷ്യനാണോ, സ്‌നേഹിയാണോ, കാരുണ്യവാനാണോ, താൻപ്രമാണിത്തക്കാരനാണോ, മൗലികവാദിയാണോ, മതം പറഞ്ഞ് മനുഷ്യന്റെ പോക്കറ്റടിക്കുന്നവനാണോ എന്നൊക്കെയുള്ള വ്യത്യാസമേയുള്ളൂ. ബാബറി മസ്ജിദ് വിവാദമുണ്ടായപ്പോൾ, അന്ന് ബഷീറിനോട് ഒരു പത്രക്കാരൻ അഭിപ്രായം ചോദിച്ചപ്പോൾ, ഒരു സംശയവുമില്ലാതെ അദ്ദേഹം പറഞ്ഞത് ബാബറി മസ്ജിദ് വിട്ടുകൊടുക്കണമെന്നാണ്. എന്നിട്ട് ഒരുവാക്യം  അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിൽ എവിടെയും പള്ളി ആണെന്ന്. ഇത് ഒരു നബിവചനം ആണെന്ന് ബഷീർ അന്തരിച്ച്  അനേകകാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. ലക്ഷദ്വീപിൽ  ഭരണകൂടം കൊടിയ അളവിൽ അതിക്രൂരമായ ദ്രോഹങ്ങൾ അഴിച്ചു വിടുമ്പോൾ, ആ പ്രശ്‌നം മുസ്‌ലിംകളുടെ മാത്രം പ്രശ്മായിട്ടല്ല മലയാളിസമൂഹം എടുത്തത്. ചിന്താശേഷിയുള്ള എല്ലാവരും അവർക്കായി ഒന്നിച്ച് അണിനിരന്നു. നാം  മലയാളികൾ സത്യത്തിൽ ഇങ്ങനെ മതത്തിന്റെ ഇത്തിരിവട്ടത്തിൽ ജനാലകൾ ഇല്ലാത്ത വീടുകളിൽ പാർക്കുന്നവർ അല്ല. പക്ഷേ, അതിന്റെ  ലക്ഷണങ്ങളെ എതിർക്കാൻ ഞാനടക്കമുള്ള എഴുത്തുകാർക്ക് ബാധ്യതയുണ്ട്. എഴുത്തുകാർക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും ഉണ്ട്. കാരുണ്യത്തിനും മനുഷ്യ സ്‌നേഹത്തിനും സർഗാത്മകതയ്ക്കും മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കി, മതം ഒരു തടസ്സമായി തീരുന്ന  സന്ദർഭങ്ങളെ നാം  ചെറുത്തു തോൽപിക്കേണ്ടതുണ്ട്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളൊക്കെ  അതാണ് ചെയ്തത്. അതുകൊണ്ടാണ് കേരളം ഒരു വിധം വൃത്തിയിൽ നിൽക്കുന്നത് .

 

ഷിഹാബിക്ക ജീവിതത്തിൽ അനുഭവിച്ച യാതനകൾ വളരെ ഏറെയാണ്. അവിശ്വസനീയമാം വിധം വൈവിധ്യം നിറഞ്ഞ ജീവിതമാണ്. തടിമില്ലിൽ തൊഴിലാളി, പ്രവാസി, കേരളത്തിലെ ഒരു സാഹിത്യ വാരികയുടെ പത്രാധിപർ.... ഈ ജീവിത വൈവിധ്യങ്ങളെ എങ്ങനെ തിരിഞ്ഞു നോക്കുന്നു, വിലയിരുത്തുന്നു?

തീർച്ചയായും. ഈ യാതനകളും വേദനകളും ദുരന്തങ്ങളും എന്റെ സാഹിത്യരചനകൾക്ക്  മികച്ച റോ മെറ്റീരിയൽ ആയിരുന്നു. അനുഭവങ്ങളെ അവബോധം ആക്കാൻ, ആവതു ശ്രമിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.  പുസ്തകങ്ങളേക്കാൾ എന്നെ പ്രചോദിപ്പിക്കുന്നതും ഉണർത്തുന്നതും മുന്നിലെത്തുന്ന മനുഷ്യരാണ്. എനിക്ക് ഇപ്പോഴും ഒരു രൂപയുടെ വില അറിയാം. 100 കോടിയുടെ വിലയില്ലായ്മയും അറിയാം. മുളകിൽ  ഉപ്പുതരിയുടച്ച് വെളിച്ചെണ്ണ തൂവി കഴിക്കുന്ന ചൂടുള്ള കഞ്ഞിയുടെ രുചിയും സ്റ്റാർ ഹോട്ടലിലെ ആയിരക്കണക്കിന് രൂപ വിലയുള്ള ആഹാരത്തിന്റെ രുചിയില്ലായ്മയും എനിക്കറിയാം. എന്നെ യാതൊന്നും മോഹിപ്പിക്കുന്നില്ല. പക്ഷേ, എഴുത്തും അതിനുവേണ്ടി കിട്ടുന്ന സ്‌പെയ്‌സും  ഞാൻ ആഗ്രഹിക്കുന്നു.ശ്രദ്ധയോടെ എന്റെ കൃതികളെ  സമീപിക്കുന്ന വായനക്കാരെ മാത്രം ഞാൻ സ്വപ്നം കണ്ടു കഴിയുന്നു അപരകാരുണ്യം മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തു എന്ന് എന്നെ അറിയിച്ചത് കാരുണ്യം ഒട്ടും കിട്ടാതെ പോയ ബാല്യകാലമാണ്. രണ്ടും മൂന്നും  തലമുറയ്ക്കുള്ള ധനം പൂഴ്ത്തി വയ്ക്കുന്നവരാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ കുറ്റവാളികൾ എന്ന് അത് എന്നെ പഠിപ്പിച്ചു. കാരണം മൂന്നാം വയസ്സിൽ വിശന്നുമരിച്ച എന്റെ  കുഞ്ഞുപെങ്ങൾ ആണ് ഇക്കാര്യത്തിൽ ഇപ്പോഴും എന്റെ അധ്യാപിക. വാക്കില്ലാത്ത മനുഷ്യർക്ക് വാക്കും സ്വപ്നം ഇല്ലാത്ത മനുഷ്യർക്ക് ചിറകും  നൽകുന്നവരാണ് എഴുത്തുകാരെന്ന് എന്നെ പഠിപ്പിച്ചതും എന്റെ ബാല്യത്തിലെ അന്തർമുഖകാലമാണ്. മതസ്ഥാപനങ്ങളിൽ നന്മയേക്കാൾ തിന്മ ആണുള്ളത് എന്നും എന്നെ പഠിപ്പിച്ചത് എന്റെ  കുട്ടിക്കാലമാണ്. കാരണം കുട്ടിക്കാലത്ത്  ഞാൻ ഒരു മതജീവനക്കാരനാൽ സ്വവർഗ പീഡനത്തിനിരയായത് പള്ളിയിൽ അഭയം പ്രാപിച്ചുറങ്ങിയ ഒരു രാത്രിയായിരുന്നു. ആരെയും ഞാൻ ഒറ്റയടിക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നില്ല. അപ്പോൾ, കാരുണ്യത്തെ ഞാൻ തിരയുമ്പോൾ, ആരെ വിശ്വസിക്കണം എന്ന് എന്ന് എനിക്ക് മനസ്സിലാവും. കാരുണ്യത്തിന്റെ പേരിലല്ലാതെ ആർക്കും എന്നെ കബളിപ്പിക്കാൻ കഴിയില്ല. ജീവിതാവബോധത്തിന്റെ ആനസവാരിയാണ് എനിക്ക് എല്ലാം.

എഴുത്തിലുമുണ്ട് ഈ വൈവിധ്യം. കവി, കഥാകൃത്ത്, നോവലിസ്റ്റ്... എങ്ങനെ കൂട്ടിയിണക്കുന്നു ഇവയെ? ഏത് മാധ്യമമാണ് കൂടുതൽ തൃപ്തി തരുന്നത്.

ഓരോ മാധ്യമത്തിനും തനത് സ്വരൂപമാണ്. കഥയിൽ കവിതയും കവിതയിൽ കഥയും കലരും.  പക്ഷേ, ഓരോന്നും ഓരോ രൂപം തന്നെ. കവിതയിൽ അമൂർത്തതയ്ക്ക്  കുറേക്കൂടി എളുപ്പമുള്ള ഒരു ഇരിപ്പിടം സാധ്യമാവും. നോവൽ പരപ്പിന്റെയും കഥാപാത്ര സഞ്ചാരത്തിന്റെയും  നാഷണൽ ഹൈവേ. കഥയിൽ സൂക്ഷ്മ ദർശനങ്ങളുടെ അനേക പാളികൾ ഒളിപ്പിച്ചൊളിപ്പിച്ച് തുന്നിച്ചേർക്കാനുള്ള നിമിഷങ്ങൾ.

Content Summary : Pusthakakkazhcha Column by Ravi Varma Thampuran on Shihabuddin Poythumkadavu