വൈകിയിട്ടില്ല; ഇനിയെങ്കിലും കേരളം ഏറ്റെടുക്കണം ഈ പെൺകുട്ടികളെ
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും. വിമല എന്ന
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും. വിമല എന്ന
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും. വിമല എന്ന
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും.
വിമല എന്ന പെൺകുട്ടിയിലാണ് നോവൽ തുടങ്ങുന്നത്. എംഎ ക്ലാസ്സിലെ ആദ്യത്തെ ദിവസം. പുതുമുഖമാണു വിമല. ഓരോ അധ്യാപകർ വരുമ്പോഴും സ്വയം പരിചയപ്പെടുത്തുന്നതു പോലും വെറുക്കുന്ന പെൺകുട്ടി. പേരിനൊപ്പം ഇനിഷ്യൽ പോലും കൊണ്ടുനടക്കാത്ത ഏകാകി. ഇനിഷ്യൽ ഉണ്ടായിരുന്നു. അവയെല്ലാം ശസ്ത്രക്രിയ ചെയ്തു മാറ്റിയതാണ്; കഴുത്തു മുറിച്ചെറിഞ്ഞ നേർച്ചക്കോഴിയെപ്പോലെ. ഇനിഷ്യൽ വ്യക്തിയെ കുടുംബത്തോടു ബന്ധിപ്പിക്കുന്നു; അച്ഛനോടോ അമ്മയോടോ കുടുംബപ്പേരിനോടോ. സ്വന്തം ഇഷ്ടപ്രകാരമല്ല വ്യക്തി ഒരു പ്രത്യേക കുടുംബത്തിൽ ജനിക്കുന്നത്. അച്ഛനോ അമ്മയോ മതമോ ജാതിയോ ഒന്നും സ്വയം തിരഞ്ഞെടുത്തതുമല്ല. പിന്നെയെന്തിന് ഇനിഷ്യൽ എന്നാണു വിമല ചോദിക്കുന്നത്. നാമെല്ലാം ഏകരാണ്. ഒറ്റയ്ക്കു നിൽക്കണം എന്ന വിശ്വാസക്കാരി. നിഷേധികൾ എന്നു വിളിക്കപ്പെട്ടവർ. കൂട്ടം തെറ്റി മേയുന്ന വിമല വ്യവസ്ഥാപിത വിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്യാൻ തുനിഞ്ഞിറങ്ങിയ ഒരു കാലഘട്ടത്തിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ്.
ക്ലാസ്സിൽ തൊട്ടടുത്ത ദിവസങ്ങളിൽ ഏതാനും കൂട്ടികൾ കൂടിയെത്തുന്നു. അവരുടെ ജീവിതകഥകളുടെ പൊട്ടും പൊടിയും അറിയുന്നതോടെ വിമലയുടെ ജീവിതം നിലയില്ലാക്കയത്തിലേക്കെന്നതുപോലെ താഴുകയാണ്.
മെഴുകുതിരിത്തുമ്പിൽ കത്തിനിൽക്കുന്ന തീനാളം പോലെ സെലിൻ മാത്യൂസ് എന്ന സാലി. നാളമിളക്കി അതു ചിരിക്കുന്നു. ചിരി... ചിരി... ചിരി... ഒടുവിൽ അതൊരു ഭ്രാന്തൻ ചിരിയാകുന്നു. മരണച്ചിരി.
കണ്ണുകളിൽ പ്രത്യേക ചൈതന്യവുമായി എത്തിയ കറുത്തുമെലിഞ്ഞ ചുരുളൻമുടിക്കാരി മേരി ജോസഫ്. പിന്നെ രാഗിണി. അവരിലൂടെ, ദീപ്തിയുള്ള ചെറിയ കണ്ണുകളും കുഞ്ഞുങ്ങളുടേതുപോലുള്ള വിടർന്ന ചിരിയുമായി ദേവൻ. ജൻമാന്തരങ്ങളിലൂടെ കടന്നുവന്ന അതിലോലമായൊരു താമരനൂൽ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടവർ. അവരെ കൂട്ടിയിണക്കി യൗവനത്തിന്റെ ഇന്ദ്രജാലമായ പ്രണയച്ചൂടും.
ഭാഷയിലും ഭാവത്തിലും സമീപനത്തിലും പ്രമേയത്തിലും മനസ്സിൽ അവശേഷിപ്പിക്കുന്ന അസ്വസ്ഥതയിലും അക്ഷരാർഥത്തിൽ എഴുപതുകളെ പൂർണമായി ഒപ്പിയെടുക്കുന്നുണ്ട് ഒരുപിടി പെൺകുട്ടികളുടെ ദുരന്തഗാഥ. വ്യത്യസ്തവും പുതുമയുള്ളതുമായ അനുഭവങ്ങൾക്കുവേണ്ടി കൊതിച്ച പെൺകുട്ടികൾ. അവരെ കാത്തിരുന്ന രതിയുടെയും ലഹരിയുടെയും സൈക്കഡലിക് സ്വപ്നങ്ങൾ. ചിലർ വഴിയിൽ വീണുപോകുന്നു. അപൂർവം പേർ വീണിടത്തുനിന്ന് എഴുന്നേറ്റ് ഓർമകളുടെ അസ്ഥിമാടവുമായി ജീവിച്ചു മരിക്കുന്നു. ചിലർ ഓർമകൾ മാത്രമാകുന്നു. അവിടെ ചതിയും വഞ്ചനയുമുണ്ട്. ആത്മാർഥതയും പ്രതികാരവുമുണ്ട്. പ്രതിബദ്ധതയും കാത്തിരിപ്പുമുണ്ട്. സർവോപരി ജീവിതത്തിന്റെ തീച്ചൂടുണ്ട്.
അസ്തിത്വ വേദനയുടെ പ്രതീകമായി പലപ്പോഴും അവതരിപ്പിച്ചു കാണുന്നതു പുരുഷൻമാരെയാണ്. സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലുമെല്ലാം. എന്നാൽ, ആ കാലത്തിൽ ജീവിച്ചിരുന്ന പെൺകുട്ടികളും തലമുറയുടെ ശാപം ഏറ്റുവാങ്ങിയവരാണെന്ന് ഓർമിപ്പിക്കുന്നുമുണ്ട് ചന്ദ്രമതി.
ശാപഗ്രസ്തരായ ഒരു തലമുറയുടെ ഈ ദുരന്തകാവ്യം ഇന്നും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നെങ്കിൽ അതിനു നന്ദി പറയേണ്ടത് ചന്ദ്രമതി എന്ന എഴുത്തുകാരിക്കാണ്. എഴുതിത്തുടങ്ങുകയും വിലക്കുകളിൽ എഴുത്ത് നിർത്തുകയും വീണ്ടും പുനർജനിക്കുകയും ചെയ്ത ഫീനിക്സ് പക്ഷിക്ക്.
വാടിക്കരിഞ്ഞുപോയീ മലർവാടിയിൽ
ഉദ്യാനപാലകൻ കൈവിട്ടുപോയൊരീ
ശ്വാദ്വലഭൂവിലിന്നേക ഞാൻ നിൽക്കുന്നു.
എവിടെന്റെ സന്ധ്യകൾ, താരാട്ടു പാടുന്ന
നറുനിലാവിൽ ഞാനുറങ്ങിയ രാത്രികൾ.
അസ്തിത്വ വേദനയുടെ ഹോമാഗ്നിയിൽ ജീവിതം ഹോമിച്ച എഴുപതുകൾക്ക് ചരമഗീതം പാടുന്ന ‘ഒരു പിടി പെൺകുട്ടികൾ’ ചന്ദ്രമതിയുടെ മികച്ച കൃതികളിലൊന്നാണ്. വൈകി മാത്രം മലയാളത്തിനു ലഭിച്ച തിരുശേഷിപ്പും. അത്ര വേഗത്തിൽ മറക്കാനാവില്ല ഈ നോവലിന്റെ തീവ്രവേദനയുടെ ഭാഷ. എരിഞ്ഞടങ്ങിയ അഗ്നിശലഭങ്ങൾക്ക് അക്ഷരങ്ങളുടെ സ്മരണാഞ്ജലി. കണ്ണുകളിലൂറുന്നതു കണ്ണുനീരല്ല, തീത്തുള്ളികൾ. ഹൃദയത്തിൽ എരിഞ്ഞുതീർന്നിട്ടില്ല സ്വമനസ്സോടെയല്ലാതെ തീ കൊളുത്തിയ ചിതകൾ. ചുറ്റും തീയാണ്. വേണ്ട രക്ഷയുടെ വാതിൽ. മോചനത്തിന്റെ പ്രതീക്ഷ. ഈ തീയിൽത്തന്നെ ഒടുങ്ങട്ടെ; പുതിയ നാളങ്ങളായി പുനർജനിക്കാൻ.
ഒരു പിടി പെൺകുട്ടികൾ
ചന്ദ്രമതി
ഡിസി ബുക്സ്
വില 140 രൂപ
English Summary: Orupidi penkuttikal book by Chandramathi