ഇന്ത്യൻ കോർപറേറ്റ് ലോകം ശ്രദ്ധിച്ച സൗഹൃദമായിരുന്നു ഫുട്ബോളിന്റെ ദൈവമായ മറഡോണയും തൃശൂർ ആസ്ഥാനമായ സ്വർണ വ്യാപാര സ്ഥാപനത്തിന്റെ ഉടമ ബോബി ചെമ്മണൂരും തമ്മിലുണ്ടായിരുന്നത്. ബോബിയുടെ ക്ഷണം സ്വീകരിച്ച് മറഡോണ കേരളത്തിലെത്തിയത് ഇന്ത്യയ്ക്കൊപ്പം ലോകം ശ്രദ്ധിച്ച സംഭവവും. അപൂർവവും ശക്തവുമായ ബന്ധത്തിന്റെ കഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കോർപറേറ്റ് ലോകം ശ്രദ്ധിച്ച സൗഹൃദമായിരുന്നു ഫുട്ബോളിന്റെ ദൈവമായ മറഡോണയും തൃശൂർ ആസ്ഥാനമായ സ്വർണ വ്യാപാര സ്ഥാപനത്തിന്റെ ഉടമ ബോബി ചെമ്മണൂരും തമ്മിലുണ്ടായിരുന്നത്. ബോബിയുടെ ക്ഷണം സ്വീകരിച്ച് മറഡോണ കേരളത്തിലെത്തിയത് ഇന്ത്യയ്ക്കൊപ്പം ലോകം ശ്രദ്ധിച്ച സംഭവവും. അപൂർവവും ശക്തവുമായ ബന്ധത്തിന്റെ കഥ വെറുതേ പറഞ്ഞുപോകാവുന്നതല്ല. അതു ഭയഭക്തിസ്നേഹാദരവുകളോടെ പറയേണ്ടതാണ്. അങ്ങനെ പറയുമ്പോൾ അതൊരു സുവിശേഷമായി മാറുന്നു. ബോചെ (ബോബി ചെമ്മണൂർ) യുടെ സുവിശേഷം പറയുന്നത് പ്രശസ്ത കഥാകൃത്തും കാർട്ടൂണിസ്റ്റുമായ ബോണി തോമസ്. 

ADVERTISEMENT

2020 നവംബർ 25 ന് ബോബി അസ്വസ്ഥനായി. ടെലിവിഷനു മുന്നിലിരുന്ന് അദ്ദേഹം ചാനലുകൾ മാറി മാറി കണ്ടു. ഇന്ത്യാ സമുദ്രത്തിനും ആഫ്രിക്കയ്ക്കും അറ്റ്ലാന്റിക് സമുദ്രത്തിനും അപ്പുറം വടക്കേ അമേരിക്കയിലെ അർജന്റീനയിൽ ബ്യൂനസ് ഐറിസിൽ ലോകത്തോടു വിട പറയുന്ന മറഡോണയോടു യാത്ര പറയാൻ കോവിഡ് സാഹചര്യത്തിൽ ആ മാർഗം മാത്രമേ ബോചെയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കേരളത്തിലിരുന്ന് ഇതിഹാസ താരത്തിന് അന്ത്യാ‍ഞ്ജലി അർപ്പിച്ച ബോബി ഏതാനും ദിവസത്തികം തന്റെ തീരുമാനം പ്രഖ്യാപിച്ചു: 

‘ഞാൻ മറഡോണ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നു. ആ മ്യൂസിയത്തിൽ മറഡോണയുടെ പൂർണകായ സ്വർണ ശിൽപമുണ്ടായിരിക്കും.’ ജീവിച്ചിരുന്നപ്പോൾ മറഡോണയ്ക്കു കൊടുത്ത വാഗ്ദാനം ആയിരുന്നു അതെന്ന് അവർക്ക് രണ്ടു പേർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. അതുപോലെ അവർ പങ്കുവച്ച രഹസ്യങ്ങൾ ഒട്ടേറെ. വിശേഷങ്ങൾ, വർത്തമാനങ്ങൾ, സ്വകാര്യ സംഭാഷണങ്ങൾ... എല്ലാം കഥയുടെ ചാരുതയിൽ ഈ പുസ്തകത്തിൽ വായിക്കാം. 

ബോബിയെപ്പോലുള്ള കടുത്ത ആരാധകനല്ലെങ്കിലും താരത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ ബോണിക്ക് അറിയാം. അദ്ദേഹം മറഡോണയെക്കുറിച്ചു പറയുമ്പോൾ ബോചെയുടെ മനസ്സിൽ ഓർമകളുടെ കിക്കോഫുണ്ടാകുന്നു. ആരവം ഉയരുന്നു. ആവേശം ഉച്ചസ്ഥായിയിലെത്തുന്നു. 

ADVERTISEMENT

എത്ര പറഞ്ഞാലും തീരില്ല മറഡോണക്കഥകൾ. ദൈവമായും ചെകുത്താനായും മാലാഖയായും കാമുകനായും നായകനായും വില്ലനായും നയിച്ച ഇതിഹാസ ജീവിതം എല്ലാ വർണപ്പകിട്ടോടും കൂടി ബോണിയുടെ വിവരണത്തിൽ നിറയുന്നു. നാം കേൾക്കാൻ ആഗ്രഹിച്ച, അറിയാൻ കൊതിച്ച സംഭവങ്ങൾ മറഡോണയുടെ വാക്കുകളായി ബോബിയിൽനിന്നു കേൾക്കാം. 

മറഡോണ: ബോബിയുടെ (ബോചെ) സുവിശേഷം 

ADVERTISEMENT

ബോണി തോമസ് 

ഡിസി ബുക്സ് 

വില 150 രൂപ

Content Summary: Diego Armando Maradona Bobiyude Suvisesham book written by Bony Thomas