അമ്മമ്മയുടെ വിരുന്നുവിളികളിലായിരുന്നു കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുണർന്നിരുന്നത്. അമ്മമ്മ വിളിക്കാൻ വേണ്ടിയും സ്കൂളു പൂട്ടാൻ വേണ്ടിയും ഞാനും അനുജത്തിമാരും കാത്തിരിക്കും. വീടിനടുത്ത് സമപ്രായക്കാരായ കളിക്കൂട്ടുകാരില്ലായിരുന്നതിനാൽ അമ്മയുടെ വീടും (മായന്നൂർ) അമ്മമ്മയും മാമൻമാരും അമ്മായിമാരും അവരുടെ

അമ്മമ്മയുടെ വിരുന്നുവിളികളിലായിരുന്നു കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുണർന്നിരുന്നത്. അമ്മമ്മ വിളിക്കാൻ വേണ്ടിയും സ്കൂളു പൂട്ടാൻ വേണ്ടിയും ഞാനും അനുജത്തിമാരും കാത്തിരിക്കും. വീടിനടുത്ത് സമപ്രായക്കാരായ കളിക്കൂട്ടുകാരില്ലായിരുന്നതിനാൽ അമ്മയുടെ വീടും (മായന്നൂർ) അമ്മമ്മയും മാമൻമാരും അമ്മായിമാരും അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മമ്മയുടെ വിരുന്നുവിളികളിലായിരുന്നു കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുണർന്നിരുന്നത്. അമ്മമ്മ വിളിക്കാൻ വേണ്ടിയും സ്കൂളു പൂട്ടാൻ വേണ്ടിയും ഞാനും അനുജത്തിമാരും കാത്തിരിക്കും. വീടിനടുത്ത് സമപ്രായക്കാരായ കളിക്കൂട്ടുകാരില്ലായിരുന്നതിനാൽ അമ്മയുടെ വീടും (മായന്നൂർ) അമ്മമ്മയും മാമൻമാരും അമ്മായിമാരും അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മമ്മയുടെ വിരുന്നുവിളികളിലായിരുന്നു കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുണർന്നിരുന്നത്. അമ്മമ്മ വിളിക്കാൻ വേണ്ടിയും സ്കൂളു പൂട്ടാൻ വേണ്ടിയും ഞാനും അനുജത്തിമാരും കാത്തിരിക്കും. വീടിനടുത്ത് സമപ്രായക്കാരായ കളിക്കൂട്ടുകാരില്ലായിരുന്നതിനാൽ അമ്മയുടെ വീടും (മായന്നൂർ) അമ്മമ്മയും മാമൻമാരും അമ്മായിമാരും അവരുടെ മക്കളുമൊക്കെയായിരുന്നു ഞങ്ങളുടെ ആഘോഷങ്ങളെ മിഴിവുറ്റതാക്കിയിരുന്നത്. 

 

ADVERTISEMENT

പരീക്ഷ കഴിഞ്ഞ്, പത്ത് ദിവസത്തെ അവധിക്കു മുൻപ് സ്കൂളിലും വിപുലമായ ഓണപ്പരിപാടികളുണ്ടാകും. നമ്മൾ കുട്ടികളും അധ്യാപകരും അനധ്യാപകരുമൊക്കെ ഒത്തുചേർന്നുള്ള ഓണപരിപാടികൾ രസകരമായിരുന്നു. ഓരോ ക്ലാസ്സുകളും തമ്മിൽ പൂക്കളമത്സരമുണ്ടാകും. അതിനായി ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പരമാവധി പൂക്കൾ ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ടാകും. പല നിറങ്ങളിലുള്ള ചെമ്പരത്തി, ചുവന്ന കൃഷ്ണകിരീടം, മന്ദാരം, മുക്കുറ്റി, വാടാമല്ലി, ജമന്തി എന്നിവയൊക്കെയാണ് പൂക്കളങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എല്ലാവരും അവരവർക്ക് കഴിയുന്ന എന്തെങ്കിലുമൊരു വിഭവം വീട്ടിൽ നിന്നു പാചകം ചെയ്തു കൊണ്ടുവന്നിരിക്കും. കൊണ്ടുവന്ന വിഭവങ്ങളോരോന്നും ഇലകളിൽ വിളമ്പുമ്പോൾ അതൊരു ഗംഭീര ഓണസദ്യയായി മാറും. വ്യത്യസ്ത വീടുകളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങൾ, രുചികൾ, സ്നേഹങ്ങൾ... 

 

പുണ്യ സി.ആർ.

∙തോണിയാത്ര 

 

ADVERTISEMENT

ഉച്ചയ്ക്ക് ശേഷം ഓണക്കളികളുണ്ടാകും. വടംവലിയാണ് പ്രധാനം. ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ഗ്രൂപ്പുകളായിത്തിരിഞ്ഞ് മത്സരിക്കും. ഹയർ സെക്കൻഡറിയിൽ പഠിക്കുമ്പോൾ വടംവലിച്ചതും ഞങ്ങളുടെ പെൺപടക്ക് ഒന്നാംസ്ഥാനം കിട്ടിയതുമോർക്കുമ്പോൾ ഇപ്പോഴും ആവേശമലതല്ലുന്നു. ഒന്നാം ഓണത്തിന് വീട്ടിൽ എല്ലാവരും കൂടെ ചെറിയൊരു ഓണസദ്യയൊരുക്കും. അമ്മ വിശേഷദിവസങ്ങളിൽ (പ്രത്യേകിച്ച് ഓണത്തിന്) മാത്രമുണ്ടാക്കിതരുന്ന തേങ്ങാപ്പാലൊഴിച്ച ഓലനും കടുകരച്ച പച്ചടിയുമാണ് എന്റെ ഇഷ്ടവിഭവങ്ങൾ. ചേനയും കുമ്പളനുമിട്ട് മുളകരച്ചുചേർത്ത അമ്മേടെ മോരുകറിക്കും നല്ല രുചിയാണ്. ഓണദിവസം വീട്ടിലെത്തിച്ചേരാറുള്ള ജസീലക്കും മറ്റു കൂട്ടുകാർക്കും ആ മോരുകറിയാണ് കൂടുതലിഷ്ടം. തിരുവോണദിവസമാണ് മായന്നൂരിലേക്ക് പോകാറുള്ളത്. മായന്നൂർ പാലം വരുന്നതിന് മുമ്പേ ഭാരതപ്പുഴയിലൂടെ നനഞ്ഞ് നടന്നും തോണിയിൽ കയറിയുമൊക്കെ അക്കരയെത്തിച്ചേർന്നിട്ടുണ്ട്. പുഴ കരകവിഞ്ഞൊഴുകുമ്പോൾ തോണിയിലിരുന്ന് യാത്ര ചെയ്യുന്നത് ടെൻഷനുള്ള കാര്യം തന്നെയായിരുന്നു. എന്നിരുന്നാലും തോണിയാത്രകൾ എനിക്കേറെ പ്രിയമുള്ളതുമായിരുന്നു. പാലം വന്നത് വലിയ സൗകര്യമായെങ്കിലും നനുത്ത മണൽത്തരികളിലൂടെയുള്ള നടത്തത്തെയും തോണിയിലിരുന്നു കാണുന്ന പുഴയെയും വീണ്ടെടുക്കാൻ ഞാനാഗ്രഹിക്കുന്നു. 

 

∙കരച്ചിൽ മടക്കം 

 

ADVERTISEMENT

ഞങ്ങൾ വരുന്നതും കാത്ത് അമ്മമ്മ ഉമ്മറത്ത് തന്നെയുണ്ടാകുമായിരുന്നു. ഞങ്ങളെ കാണുന്നതും ഓടിവന്ന് കെട്ടിപ്പിടിക്കും. രണ്ടു കവിളിലും ഉമ്മ വയ്ക്കും. എല്ലാവരും കൂടിയാൽ അവിടെയുത്സവമാണ്. വലിയ പൂക്കളമൊരുക്കും. പൂക്കളത്തിന് നടുക്ക് മാതേവരെ പ്രതിഷ്ഠിക്കും. രണ്ടുകൂട്ടം പായസമുള്ള ഗംഭീരസദ്യയൊക്കെയൊരുക്കിയിരിക്കും. ഓണസദ്യയ്ക്ക് അമ്മമ്മയുടെ കടുകുമാങ്ങാ അച്ചാറാണ് സ്പെഷൽ. ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറും. ഓണമൊക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോരുന്നത് അത്രയും നിരാശയുണ്ടാക്കിയിരുന്നു. സ്കൂളവധി നീട്ടികിട്ടിയിരുന്നെങ്കിലെന്ന് കൊതിക്കും. മനസ്സില്ലായ്മയോടെയാണെങ്കിലും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങും. ബസിലൊക്കെയിരിക്കുമ്പോൾ കരച്ചിലു തികട്ടി വരും. പതുക്കെ പതുക്കെ അമ്മമ്മക്ക് വയ്യാതാകുകയും മറവിരോഗം പിടിപെടുകയും ചെയ്തു. അമ്മമ്മ ദിവസങ്ങൾ മറന്നു, വിശേഷങ്ങൾ മറന്നു, മുഖങ്ങൾ മറന്നു. ഓരോ നാളും അമ്മമ്മ കാരണങ്ങളില്ലാതെ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളെ കേൾക്കുമ്പോഴും കാണുമ്പോഴും മാത്രം അമ്മമ്മ ആശ്വസിച്ചു. ഇന്ന് ഞങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മാത്രം അമ്മമ്മ ഓണക്കാലത്തെ ഓർത്തെടുക്കുകയും തൊട്ടടുത്ത നിമിഷം അതെല്ലാം മറന്നുപോകുകയും ചെയ്യുന്നു. അമ്മമ്മയ്ക്ക് വയ്യാതായതോടെ ഒന്നിനും ഒരു ഭംഗിയില്ലാതായി. അമ്മമ്മയുടെ വിളികളില്ലാത്ത ഓണക്കാലങ്ങൾ വലിയ പൊലിവൊന്നുമില്ലാതെ കടന്നു പോയി. നാട് മുഴുവൻ, കടുത്ത പ്രതിസന്ധികൾക്കുള്ളിൽ നിന്നു കൊണ്ടും മറ്റൊരോണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുന്നു. ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പാണല്ലോ ഓണം! വീണുപോയയിടത്ത് നിന്ന് കുടഞ്ഞെഴുന്നേറ്റും തളർന്നുപോയവർക്ക് താങ്ങായും ഈ ഓണക്കാലത്ത് ഉള്ളുകൊണ്ട് നമുക്കു ചേർന്നു നിൽക്കാം. 

 

Content Summary: Onavakku- Writer Punya CR shares his memories on Onam.