ഭൂഗോളത്തിലെ എല്ലാ ആഘോഷങ്ങളും കേവലമൊരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടികുത്തിനിന്നുപോയ ഈ മഹാമാരിക്കാലത്തിരുന്നു കൊണ്ട് ഓണത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് മറ്റൊരു കാലത്തും അനുഭവിക്കാത്തതരം കളഞ്ഞുപോയ അനേകമനേകം ഒത്തൊരുമയുടെ നഷ്ട സ്മരണകൾക്ക് മൂല്യമേറുന്നത്. 19 വർഷം മുമ്പ് പൂർണമായും നാഗരികജീവിതത്തിലേക്കു

ഭൂഗോളത്തിലെ എല്ലാ ആഘോഷങ്ങളും കേവലമൊരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടികുത്തിനിന്നുപോയ ഈ മഹാമാരിക്കാലത്തിരുന്നു കൊണ്ട് ഓണത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് മറ്റൊരു കാലത്തും അനുഭവിക്കാത്തതരം കളഞ്ഞുപോയ അനേകമനേകം ഒത്തൊരുമയുടെ നഷ്ട സ്മരണകൾക്ക് മൂല്യമേറുന്നത്. 19 വർഷം മുമ്പ് പൂർണമായും നാഗരികജീവിതത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂഗോളത്തിലെ എല്ലാ ആഘോഷങ്ങളും കേവലമൊരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടികുത്തിനിന്നുപോയ ഈ മഹാമാരിക്കാലത്തിരുന്നു കൊണ്ട് ഓണത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് മറ്റൊരു കാലത്തും അനുഭവിക്കാത്തതരം കളഞ്ഞുപോയ അനേകമനേകം ഒത്തൊരുമയുടെ നഷ്ട സ്മരണകൾക്ക് മൂല്യമേറുന്നത്. 19 വർഷം മുമ്പ് പൂർണമായും നാഗരികജീവിതത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂഗോളത്തിലെ എല്ലാ ആഘോഷങ്ങളും കേവലമൊരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടികുത്തിനിന്നുപോയ ഈ മഹാമാരിക്കാലത്തിരുന്നു കൊണ്ട് ഓണത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് മറ്റൊരു കാലത്തും അനുഭവിക്കാത്തതരം കളഞ്ഞുപോയ  അനേകമനേകം ഒത്തൊരുമയുടെ നഷ്ട സ്മരണകൾക്ക് മൂല്യമേറുന്നത്. 19 വർഷം മുമ്പ് പൂർണമായും നാഗരികജീവിതത്തിലേക്കു പറിച്ചു നടപ്പെട്ടിട്ടും സ്വന്തം വീട്ടിലേക്കുള്ള ഓരോ യാത്രയും ഒത്തൊരുമയുടെ ഓണം തന്നെയായിരുന്നു. ഞാൻ ജനിച്ചു വളർന്നത്  തൃക്കാക്കരയപ്പന്റെ മണ്ണിലായതുകൊണ്ട് ഓണാഘോഷത്തിനു പകിട്ടും പത്രാസും കുറച്ചു കൂടുതൽ തന്നെയായിരുന്നു. ഓണം എന്ന സങ്കൽപത്തിന്റെ അടിസ്ഥാനമായ വാമനമൂർത്തി മുഖ്യപ്രതിഷ്ഠയായ ക്ഷേത്രമാണെങ്കിലും വാമനന് ഒപ്പം തന്നെ മഹാബലിയെയും ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രം ‘തൃക്കാക്കര’ മാത്രമാണ്. ജേതാവും പരാജിതനും ഒരുപോലെ ആരാധിക്കപ്പെടുന്നയിടം!

മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കരയെന്നാണ് ഐതിഹ്യം. മഹാവിഷ്ണുവിന്റെ അവതാരമായ  വാമനമൂർത്തിയെയാണ് തൃക്കാക്കരയപ്പൻ എന്നു വിളിക്കുന്നത്. തൃക്കാക്കരയപ്പന്റെ മണ്ണിലായതു കൊണ്ടു മറ്റേതു പ്രദേശത്തെക്കാളും ഓണം ഞങ്ങൾക്ക് പകിട്ടേറിയതും പ്രാധാന്യമുള്ളതുമായ ആഘോഷമായിരുന്നു. അത്തം നാൾ തുമ്പപ്പൂ ഇട്ടു തുടങ്ങുന്ന പൂക്കളത്തിന് പൂക്കൾ ശേഖരിക്കാൻ ഞങ്ങൾ കുട്ടികളെല്ലാവരും കൂട്ടം കൂട്ടമായാണ് ഇറങ്ങിയിരുന്നത്. ഞങ്ങൾ താമസിക്കുന്ന സ്ഥലമായ ‘തുതിയൂർ’ വളരെ ഉയരത്തിലുള്ള ഒരു ഭൂപ്രദേശമാണ്. പാറമടകളും കുന്നുകളും കീഴ്ക്കാംതൂക്കായ ഇറക്കങ്ങളും ധാരാളം ചക്ക, മാങ്ങ, വാളൻപുളി, ആഞ്ഞിലി, മുളംകാടുകൾ, സപ്പോട്ട തുടങ്ങിയ നാനാതരം വൃക്ഷങ്ങളും നിറഞ്ഞു നിന്നിരുന്ന സ്ഥലം. തുതിയൂരിന്റെ അതിർത്തി ചിത്രപ്പുഴയാണ്. പുഴയ്ക്ക് അക്കരെയുള്ള സ്ഥലം എരൂർ. എരൂരാകട്ടെ തൃപ്പൂണിത്തുറയോടു ചേർന്നു കിടക്കുന്ന പ്രദേശവും. സമനിരപ്പാർന്ന ഭൂമി.

ADVERTISEMENT

 

നിഷ അനിൽകുമാർ

എരൂർക്കാരും തുതിയൂർക്കാരും തമ്മിൽ ഇടക്കിടെ ചില അടിപിടി, ചീത്തവിളി തുടങ്ങിയ കയ്യാങ്കളികൾ ഉണ്ടാകാറുണ്ടെങ്കിലും  എരൂർക്കാരായ ചിലർ ഞങ്ങളുടെ പ്രദേശത്തും ഇവിടെയുള്ളവർ അക്കരെ പോയും കച്ചവടവും ജോലിയും ചെയ്യാറുണ്ട്. ഇതിനെല്ലാമിടയിലും മാധവൻ ഭ്രാന്തൻ, അമ്മിണി ഭ്രാന്തി, എണ്ണയും കുഴമ്പും പച്ചമരുന്നുകളും വിൽക്കാൻ വരാറുള്ള കാർന്നോര്, മുടിവെട്ടാനെത്തുന്ന മന്തൻ ബാർബർ, പണം പലിശയ്ക്ക് കൊടുക്കുന്ന അണ്ണാച്ചിമാർ, തുണിക്കാർ, തുടങ്ങിയവർ അക്കരെ നിന്ന് ഇക്കരയ്ക്കും ഇക്കരെ നിന്ന് അക്കരയ്ക്കും യാതൊരുവിധ കാലുഷ്യങ്ങളോ അവകാശവാദങ്ങളോയില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു.

 

ഓണക്കാലമാകുന്നതോടെ വഞ്ചിയിറങ്ങി എരൂർക്കാർ പിള്ളേർ ആണുംപെണ്ണുമടക്കം ഞങ്ങളുടെ മലയിലും കുന്നിലും വയൽവരമ്പുകളിലും  പൂക്കൾ നുള്ളാനായി എത്തിത്തുടങ്ങും. ഞങ്ങളുടെ പ്രദേശത്ത് ധാരാളം പൂക്കളുണ്ടായിരുന്നു. വേലിയിൽ പടർന്ന് കിടക്കുന്ന മഞ്ഞകോളാമ്പി, ആറുമാസപ്പൂ, പൂച്ചപ്പൂ, കുന്നിൻ മുകളിലെ കുറ്റിച്ചെടികളിൽ വിടരുന്ന കലമൊട്ടപ്പൂ, വയൽവരമ്പിൽ ഇളം വയലറ്റ് നിറത്തിൽ ഉല്ലസിച്ചു  നിൽക്കുന്ന അരിപ്പൂക്കളും കാക്കപ്പൂക്കളും, കുന്നിൻ ചെരുവിൽ നിൽക്കുന്ന എരിക്കിൻ പൂക്കൾ, പാടത്തെ നെല്ലിപ്പൂ, വേലികളിൽ അതിർത്തി കാക്കുന്ന ചെമ്പരത്തിച്ചെടികളിൽ തുടുത്ത മുഖവുമായി ലജ്ജാവതികളായി നിൽക്കുന്ന ചെമ്പരത്തി പൂക്കൾ. നറുമണം പൊഴിക്കുന്ന  പാരിജാതപ്പൂക്കൾ, കൂടാതെ ഓരോ വീടിന്റെയും  മുറ്റത്തും വഴിയരികിലും നട്ടുപിടിപ്പിച്ചിരിക്കുന്ന സീനിയപൂക്കൾ, പിച്ചിപ്പൂക്കൾ, മുല്ലച്ചെടികൾ, റോസാച്ചെടികൾ ഇങ്ങനെ പൂക്കളുടെ വസന്തമായിരുന്നു ഓണമാകുമ്പോൾ തുതിയൂരിന്റെ മുക്കും മൂലയും വരെ. ഓണത്തിന്റെ വരവറിയിച്ച്  കുന്നിൻമുകളിൽ പാറിയെത്തുന്ന ഓണത്തുമ്പികളായിരുന്നു ഞങ്ങളുടെ ആദ്യത്തെ അതിഥികൾ. 

ADVERTISEMENT

 

വൈകുന്നേരങ്ങളിൽ മുളക്കമ്പും പൂവട്ടികളുമായി ഞങ്ങൾ കുട്ടികളെല്ലാവരുകൂടി പൂക്കൾ നുള്ളാനിറങ്ങും. എരൂർക്കാർ പിള്ളേരെ കാണുന്നതും ഞങ്ങൾ ‘എന്തെടാ ഇവിടെ’ എന്ന മട്ടിൽ രൂക്ഷമായി നോക്കുകയും തിരക്കിട്ട് ഓടിനടന്നു സകല പൂക്കളും നുള്ളിയെടുക്കാൻ ശ്രമിക്കുകയും   ചെയ്യും. ‘തൃക്കാക്കരയപ്പൻ’ ഞങ്ങളുടെ സ്വന്തം ആളാണെന്ന ഒരവകാശവാദം ഞങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് ആലേഖനം ചെയ്തു വച്ചിട്ടുണ്ടാകും. ‘അത്തച്ചമയം’ തങ്ങളുടെ ഉൽസവമാണെന്നൊരു ധ്വനി അവരുടെ മുഖത്തും  കാണും. അത്തത്തിന് പൂക്കളമിട്ടു തുടങ്ങിയാൽ  അടുത്ത പരിപാടി മാവേലിയെ ഉണ്ടാക്കുകയാണ്. ഓണക്കാലം ആകുന്നതോടെ അക്കരെ നിന്നു കുശവൻമ്മാർ മൺചട്ടികളും കലങ്ങളും  കൊണ്ടുവരുന്ന കൂട്ടത്തിൽ ഓണത്തപ്പനെയും കൊണ്ടുവരും. എന്നാലും ഞങ്ങൾ കുട്ടികൾ ഓണത്തപ്പനെ ചെളികൊണ്ട് ഉണ്ടാക്കുന്നത്    ഉത്തരവാദിത്തം നിറഞ്ഞ ജോലിയായിട്ടാണ് കണ്ടിരുന്നത്. പാടത്തു പോയി ചെളി കുഴിച്ചെടുത്ത് എല്ലാവരും കൂടി വട്ടം കൂടിയിരുന്നു പല  മാതൃകയിൽ കുടവയറുള്ള ഓണത്തപ്പൻമാരെ സൃഷ്ടിക്കും. വെയിലത്ത് വച്ച് ഉണക്കിയശേഷം ഇഷ്ടികപ്പൊടി കലക്കി ഒഴിച്ച് ചുവന്ന  നിറത്തിലാക്കും. ഉത്രാടദിനത്തിന് കുരുത്തോലകൊണ്ടു തോരണം തീർത്ത പന്തലിനുള്ളിൽ തറ കെട്ടി തെങ്ങിൻ പൂക്കുല വച്ച് അതിനു കീഴെ  ഓണത്തപ്പനെ ഇരുത്തും. പിറ്റേന്നു വെളുപ്പാൻ കാലത്ത് കുളിച്ചു പുത്തനുടുപ്പുകൾ ധരിച്ച് തുമ്പയും തുളസിയും ചെത്തിപ്പൂവും കൊണ്ട്  ഓണത്തപ്പനെ ‘ആർപ്പൂ’ വിളിച്ചുകൊണ്ട് എതിരേറ്റു പൂവടവച്ചു തൊഴും. (അരിപ്പൊടിയിൽ ഉപ്പിടാതെ നേരിയ മധുരം ചേർത്ത് ഓട്ടുരുളിയിൽ  ചുട്ടാണ് പൂവട ഉണ്ടാക്കുന്നത്). 

 

ഓണത്തിന് ‘കൈകൊട്ടി കളിക്കാർ’ കൂടുതലും എരൂരിൽ നിന്നാണ് വരിക. എരൂർക്കാരുടെ കൈകൊട്ടികളി കേൾവികേട്ടതായിരുന്നു. എന്റെ  അമ്മയുടെ വീട്ടിലാണ് മിക്കവാറും കൈകൊട്ടിക്കളി അരങ്ങേറുന്നത്. വീടിന്റെ തെക്കേ മുറ്റത്ത് കൈകൊട്ടിക്കളി കാണാനും പങ്കെടുക്കാനും   അക്കരെനിന്നു മാത്രമല്ല കാക്കനാട് നിന്നും വാഴക്കാലയിൽ നിന്നുമെല്ലാം ധാരാളം ആളുകൾ എത്തിച്ചേരും. ഓണത്തിന് ഒരു മാസം മുമ്പേ   കൈകൊട്ടികളി മൽസരത്തിന്റെ നോട്ടിസ് വിതരണം ആരംഭിക്കും. മൽസരത്തിന് എത്തുന്നവർ കനത്ത ചുവടുകളുമായി തെക്കേ മുറ്റത്ത് ചുവടു വച്ച് പ്രാക്ടീസ് ചെയ്യുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കും. കളിക്കാർക്ക് കൊടുക്കാനുള്ള ചായയും പലഹാരങ്ങളും  ഊണുമെല്ലാം അമ്മാമ്മയുടെ അടുക്കളയിൽ അന്നേരം നാട്ടിലെ പെണ്ണുങ്ങളെല്ലാം കൂടി ഒരുക്കുന്നതിന്റെ ചിരിയും ബഹളവും ഉയർന്നു  കേൾക്കാം. ഈ തിരക്കിട്ട ജോലിക്കിടയിൽ അടുക്കളയിൽ ഇടക്കിടെ കയറി അമ്മാമയോട് ഉപ്പേരിയും ശർക്കരവരട്ടിയും ചോദിക്കുന്നത് ഞങ്ങൾ കുട്ടികളുടെ അതിബുദ്ധിയായിരുന്നു.

ADVERTISEMENT

 

അത്തം തൊട്ട് തുടങ്ങുന്ന ഓണാഘോഷം ചതയം വരെ നീണ്ടുനിൽക്കും. ഓണം ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷമാണെന്ന് ഒരിക്കലും അനുഭവപ്പെടാത്തവണ്ണം ഞങ്ങളുടെ നാട്ടിലെ എല്ലാ മതസ്ഥരും ഒരേപോലെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. പൂക്കളമിടാനും പൂ നുള്ളാനും കൂട്ടുകാർ ഒരുമിച്ച് പോകുമ്പോൾ അതിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഉണ്ടായിരുന്നു. കാട്ടിലും മേട്ടിലും നടന്ന് തോട്ടിയും വട്ടിയുമായി പൂക്കൾ ശേഖരിക്കുന്നതിനിടയിൽകണ്ണിൽ കണ്ട മരങ്ങളിൽ ചാടി കയറി ആൺകുട്ടികൾ പേരക്ക, മാങ്ങ, അമ്പഴങ്ങ, കാരക്ക തുടങ്ങിയ ഫലങ്ങൾ പറിച്ച് എല്ലാവരും കൂടി വട്ടം കൂടിയിരുന്നു തിന്നും. ഓണപ്പരീക്ഷയാണ് വരുന്നത് ഇങ്ങിനെ പൂക്കൾ പറിച്ചു കണ്ടയിടം തെണ്ടി നടന്നോയെന്നു വീട്ടുകാർ ശാസിച്ചാലും അതൊന്നും ഗൗനിക്കാത്തവിധം ഒരു പ്രത്യേകതരം പഠിപ്പിസ്റ്റുകളായിരുന്നു ഞങ്ങളൊക്കെ.

 

തിരുവോണനാളിൽ മനുഷ്യരെല്ലാവരും ഒരുപോലെയെന്ന സങ്കൽപ്പം അന്വർഥമാകും വിധം സന്ദർശകർക്കെല്ലാം തിരുവോണസദ്യ തൃക്കാക്കരയപ്പന്റെ സന്നിധിയിൽ ഉണ്ടാകും. ആ ആചാരത്തിന് അന്നും ഇന്നും മാറ്റം വന്നിട്ടില്ല. ‘തിരുകാൽ’ പതിഞ്ഞ സ്ഥലമായതുകൊണ്ടാണ് തൃക്കാക്കരയെന്ന പേര് ഉണ്ടായതെന്നും മഹാവിഷ്ണു വാമനരൂപത്തിൽ എത്തിയതുകൊണ്ട് ‘തൃക്കാൽക്കര’ എന്നറിയപ്പെട്ടു എന്നും രണ്ടുതരം വിശ്വാസങ്ങൾ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. 

 

മനുഷ്യൻ സൃഷ്ടിക്കുകയും പിൻതുടരുകയും ചെയ്ത സങ്കൽപ്പങ്ങളിലും വിശ്വാസങ്ങളിലും പെട്ട അനേകം ആചാരങ്ങളിൽ ഒന്നാവാം ഓണവും. എങ്കിലും ഓണത്തിന്റെ പ്രത്യക്ഷമായ പ്രത്യേകത അത് പ്രകൃതിയുടെ കൂടി ആഘോഷമാണെന്നതാണ്. മനുഷ്യൻ ഉരുവം കൊണ്ടതിനൊക്കെ എത്രയോ മുമ്പേ പ്രകൃതി ഉണ്ടായിരുന്നു. കിളികളും പൂക്കളും മൃഗങ്ങളും ഉരഗങ്ങളുമെല്ലാം പ്രകൃതിയോടിണങ്ങികൊണ്ട് അവരവരുടേതായ  ധർമം അനുഷ്ഠിച്ചു ജീവിച്ചുപോന്നിരുന്നു. മനുഷ്യരെ എല്ലാവരെയും സമന്മാരായി കണ്ട ഒരു ചക്രവർത്തിയുടെ സ്മരണക്കായിട്ടാണ് നമ്മൾ  ഓണം ആഘോഷിക്കുന്നതെങ്കിലും ഈ ആഘോഷത്തിന്റെ മുഖ്യ ആകർഷണം ‘ഒത്തൊരുമയെന്ന’ മഹത്തായ സന്ദേശം തന്നെയാണല്ലോ.  സകല ഒരുക്കങ്ങളും നടത്തി ആദ്യം പ്രകൃതിതന്നെ അതിസുന്ദരിയായി ഒരുങ്ങിയിരിക്കും. മാനവികതയെന്ന സങ്കൽപ്പത്തിന് മാറ്റു കൂട്ടുവാനായി    സ്വയം എങ്ങിനെ പരുവപ്പെടുത്താമെന്ന പാഠമാണ് ഓരോ ഓണക്കാലവും നമുക്ക് കാഴ്ചവയ്ക്കുന്നത്. ഞാൻ ജനിച്ചു വളർന്ന ഗ്രാമം എനിക്കു പകർന്നുതന്ന ഒരുമയുടെയും സ്നേഹത്തിന്റെയും സ്മരണ തന്നെയാണ് വർഷങ്ങൾ പിന്നിട്ടിട്ടും ഓണക്കാല സ്മരണയായി എന്റെയുള്ളിൽ പച്ചപിടിച്ചു നിൽക്കുന്നത്. 

 

ജീവിതമെന്ന മഹാവിസ്മയത്തിൽ എത്ര ഒട്ടേറെ ഓണക്കാലങ്ങൾ അതിനുശേഷം കടന്നുപോയി, അന്നത്തേക്കാൾ കൂടുതൽ കാഴ്ചകൾ കണ്ടു, എത്ര ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിച്ചു. എത്രയോ അധികം മനുഷ്യരുമായി സഹവസിച്ചു. എന്നിട്ടും ഏറ്റവും മൂല്യമേറിയ സ്മരണ തൃക്കാക്കരയപ്പന്റെ മണ്ണിൽ ആഘോഷിച്ച ആ കുട്ടിക്കാല ഓണം ഓർമകൾ തന്നെയാണ്. ‘മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലേയെന്ന്’ കൈകൊട്ടിക്കളിക്കാർ പാടി ചുവടുവച്ച അതേ മുറ്റത്തെക്കുറിച്ചുള്ള സ്മൃതികൾ!

 

Content Summary: Onavakku- Writer Nisha Anilkumar shares his memories on Onam