ഓണം എന്നു കേൾക്കുമ്പോഴൊക്കെ ഇളവെയിലും ചാറ്റൽ മഴയും ഒരുമിച്ചു ചേർന്ന പകലനക്കങ്ങളെ ഓർമ വരും. അത്തം തുടങ്ങിയാൽ അവസാനത്തെ മൂന്നു ദിവസം, തിരുവോണനാളടക്കം പൂക്കളങ്ങൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ മുഖ്യജോലി. നേരം പുലർന്നുവരുന്നതേയുണ്ടാവൂ. ഏട്ടനും ഏച്ചിയും ഞാനും ചേർന്ന് ഇളയമ്മയായ

ഓണം എന്നു കേൾക്കുമ്പോഴൊക്കെ ഇളവെയിലും ചാറ്റൽ മഴയും ഒരുമിച്ചു ചേർന്ന പകലനക്കങ്ങളെ ഓർമ വരും. അത്തം തുടങ്ങിയാൽ അവസാനത്തെ മൂന്നു ദിവസം, തിരുവോണനാളടക്കം പൂക്കളങ്ങൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ മുഖ്യജോലി. നേരം പുലർന്നുവരുന്നതേയുണ്ടാവൂ. ഏട്ടനും ഏച്ചിയും ഞാനും ചേർന്ന് ഇളയമ്മയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം എന്നു കേൾക്കുമ്പോഴൊക്കെ ഇളവെയിലും ചാറ്റൽ മഴയും ഒരുമിച്ചു ചേർന്ന പകലനക്കങ്ങളെ ഓർമ വരും. അത്തം തുടങ്ങിയാൽ അവസാനത്തെ മൂന്നു ദിവസം, തിരുവോണനാളടക്കം പൂക്കളങ്ങൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ മുഖ്യജോലി. നേരം പുലർന്നുവരുന്നതേയുണ്ടാവൂ. ഏട്ടനും ഏച്ചിയും ഞാനും ചേർന്ന് ഇളയമ്മയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം എന്നു കേൾക്കുമ്പോഴൊക്കെ ഇളവെയിലും ചാറ്റൽ മഴയും ഒരുമിച്ചു ചേർന്ന പകലനക്കങ്ങളെ ഓർമ വരും. അത്തം തുടങ്ങിയാൽ അവസാനത്തെ മൂന്നു ദിവസം, തിരുവോണനാളടക്കം പൂക്കളങ്ങൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ മുഖ്യജോലി. നേരം പുലർന്നുവരുന്നതേയുണ്ടാവൂ. ഏട്ടനും ഏച്ചിയും ഞാനും ചേർന്ന് ഇളയമ്മയായ വിജയേടത്തിയോടൊപ്പം വീടിനു തൊട്ടു മുന്നിൽ വിശാലമായും ഒപ്പം തട്ടുതട്ടായും പരന്നു കിടക്കുന്ന ‘ഇല്ലപ്പറമ്പി’ലേക്ക് നടക്കും. ഏക്കറിലധികം വരുന്ന ആ പറമ്പ് ആരും നോക്കാനില്ലാതെ, ആരും വീടുവയ്ക്കാൻ ധൈര്യപ്പെടാതെ അനാഥമായിക്കിടക്കുകയായിരുന്നു. പ്രേതങ്ങളും ദൈവങ്ങളുമെല്ലാമിടകലർന്ന കഥകളുടെ പെരുംചെപ്പായിരുന്നു ആ പറമ്പ്. പാതിരാത്രിയിൽ അവിടെ നിന്ന് മൂളലുകളും കരച്ചിലുകളുമെല്ലാം കേട്ടവരുണ്ടത്രെ. 

 

ADVERTISEMENT

പണ്ട് ഒരു കൂട്ടം മനുഷ്യർ ഒരുമിച്ചു ജീവിക്കുകയും തൊഴിലിലേർപ്പെടുകയും ചെയ്ത ആ സ്ഥലം പിന്നീട് മറ്റേതോ സമൂഹം പിടിച്ചടക്കുകയും പ്രദേശവാസികളെ ആട്ടിപ്പുറത്താക്കുകയും ചെയ്തത്രെ. ഈ കഥയും അച്ഛമ്മ വഴി കേട്ടു. അന്ന് നാടുവിട്ടുപോയവരുടെ ശാപം കൊണ്ടാണ് ഇപ്പോഴും പറമ്പ് അനാഥമായിക്കിടക്കുന്നതെന്നും വിശ്വസിക്കുന്നു. കുട്ടിക്കാലത്ത് യക്ഷിക്കഥകളും ദൈവക്കഥകളും കേട്ട് കേട്ട് പേടിയുടെ അരണ്ട വെളിച്ചം ഞങ്ങളുടെ ഹൃദയ അറകളിൽ ഇടയ്ക്കിടെ മിന്നിയതിനാൽ പകൽ സമയത്തു പോലും ഒറ്റയ്ക്ക് ആ പറമ്പിലേക്ക് പോകാൻ കഴിയില്ലായിരുന്നു. ഓണക്കാലമാണ് ആ പേടിയെ പതുക്കെപ്പതുക്കെ ഞങ്ങളിൽ നിന്നും കൊഴിച്ചു കളഞ്ഞത്. 

 

ബിനീഷ് പുതുപ്പണം
ADVERTISEMENT

വിജയേടത്തി അതിരാവിലെ തന്നെ പൂ പറിക്കാനായി ഞങ്ങളേയും കൂട്ടി പറമ്പുകയറും. ശീമക്കൊന്നകൾ ചാഞ്ഞു നിൽക്കുന്ന ആദ്യ തട്ടുകൾ കയറിക്കഴിഞ്ഞാൽ അടുത്ത തട്ടിലേക്കെത്താൻ കുറച്ചു നടക്കണം. അതിനിടയിൽ അവിടവിടങ്ങളിലായി തടിച്ചുകൂടിയ തുമ്പപ്പൂക്കളെ ഞങ്ങൾ വട്ടയിലചുരുട്ടി ഉണ്ടാക്കിയ ഇലപ്പാത്രത്തിലേക്ക് നുള്ളിയിടും. മഞ്ഞപ്പൂക്കളും ശീബോധിക്കൈകളുമെല്ലാം നിറഞ്ഞ ആ പറമ്പുകൾ കയറിപ്പോകുമ്പോൾ  ലക്ഷ്യം മറ്റൊന്നായിരുന്നു. ഏറ്റവും മുകൾത്തട്ടിൽ പടർന്നു പന്തലിച്ച്, തടാകം പോലെ നീലിച്ചു കിടക്കുന്ന നീല മഷിപ്പൂക്കൾ. അപൂർവമായി മാത്രം ലഭിക്കുന്ന ആ പൂക്കളെ വേദനിപ്പിക്കാതെ പതുക്കെ നുള്ളിയെടുക്കാനാണ് വിജയേടത്തി ഒപ്പം വരുന്നത്. തലേദിവസം പെയ്ത മഴ നനഞ്ഞ് തണുത്തുലഞ്ഞ മുഖമാട്ടിക്കൊണ്ട് ചെടികൾ ഞങ്ങളെ സ്വാഗതം ചെയ്യും. പൂക്കളെ നുള്ളിയെടുക്കുക എന്നത് എളുപ്പം തീരുന്ന പണിയല്ല; എന്തെന്നാൽ അത്ര കുഞ്ഞാണ് അവയുടെ ഇതളുകൾ. എന്നാൽ ഭംഗിയാവട്ടെ വിവരണാതീതവും. പതുക്കെപ്പതുക്കെ പൂക്കളെ തൊട്ടുതൊട്ടെടുത്ത് ഇലക്കൊട്ടയിലാക്കുമ്പോൾ ഉദയസൂര്യന്റെ ശോണരേഖകൾ മുഖങ്ങളിൽ വന്നു മുത്തമിടും. അതുവരെ മിണ്ടാട്ടമില്ലാതെ കിടന്ന ആ മണ്ണിൽ ഞങ്ങളുടെ ഒച്ചകൾ വിരിയും. ഒരിക്കൽ സൂര്യൻ്റെ ചെമ്പൻ വെളിച്ചത്തിനൊപ്പം തന്നെ മഴചാറാൻ തുടങ്ങി. മഴവില്ലു തോൽക്കുന്ന ആ നേരം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു. ഇളവെയിലും മഴയും മഷിപ്പൂക്കളും ആളനക്കങ്ങളില്ലാ പറമ്പും ഞങ്ങളും ഒരുമിച്ച ആ നിമിഷം പോലൊന്ന് പിന്നീട് ഒരു ഓണനാളിലും ലഭിച്ചിട്ടില്ല.

 

ADVERTISEMENT

പൂക്കളമിട്ടു കഴിഞ്ഞാൽ കഥപറച്ചിലിന്റെ സമയമാണ്. കുടുംബക്കാരും അയൽക്കാരുമെല്ലാമായി ഓണവിശേഷങ്ങളുടെ പങ്കുവെപ്പ്. മലബാറിലെ ഓണത്തിന് നോൺ വെജ് പ്രധാനമാണ്. ഓണത്തിനോ വിഷുവിനോ അല്ലെങ്കിൽ മറ്റ് ആഘോഷങ്ങൾക്കോ ആണ് ചിക്കനോ കൂടുതൽ മീനോ കഴിക്കാൻ കിട്ടുന്നത്. ഊണുകഴിഞ്ഞാൽ പിന്നെ തൊട്ടടുത്തുള്ള കുളത്തിന്റെ കരയിൽ കൂട്ടുകാരെല്ലാരുമായി എന്തെങ്കിലുമൊക്കെ കളികൾ. പിന്നെ കല്ലുപാറ സ്കൂളിനടുത്തേക്കു നടക്കും. അവിടെ പല പ്രായത്തിലുള്ളവർ കഥകളും പാട്ടുകളും കളികളുമൊക്കെയായി നേരം പോക്കുന്നുണ്ടാവും. വൈന്നേരമായാൽ മൂരാട് പുഴയിൽ വള്ളം കളിയുണ്ടാവും. ഞങ്ങൾ കുട്ടികളെല്ലാരുമൊരുമിച്ച് അവിടേക്കു നടക്കും. തോണികൾ കൂട്ടിക്കെട്ടി പല പ്ലോട്ടുകളൊരുക്കിയിട്ടുണ്ടാവും. വലിയ മീനിനെപ്പോലെ തുഴകളാകുന്ന ചുറകു വീശി നീങ്ങുന്ന തോണികളെ കരഘോഷങ്ങളാലും ആർപ്പുവിളികളാലും പ്രോത്സാഹിപ്പിച്ചു കഴിയുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും. നിലാവിൻ്റെ നീളൻ കൈകളെ പിടിച്ചു കൊണ്ട് വീടുകളിലേക്ക് നടക്കുമ്പോൾ പലതരം ഓണപ്പാട്ടുകൾ ഞങ്ങളിൽ നിന്ന് ഉതിർന്നിട്ടുണ്ടാകും. അതു കേട്ടിട്ടെന്നോണം തുമ്പപ്പൂവിരിയും പോലെ ഒരു മേഘത്തുണ്ട് ആകാശത്തിൽ തെളിയും.

 

ഇന്ന് അതെല്ലാം ഓർമ മാത്രം. അപ്രതീക്ഷിതമായി ഇളയച്ഛൻ മരിച്ചതോടെ വിജയേടത്തി സ്വന്തം വീട്ടിലേക്ക് പോയി. ഇല്ലപ്പറമ്പിൽ ധീരരായ ചില കുടുംബങ്ങൾ വീടുവെച്ചു. പിന്നീട് ആ പറമ്പുകൾ മുഴുവൻ വീടുകളായി. ഞങ്ങളും വീടു മാറി മറ്റൊരിടത്തേക്ക് എത്തി. വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. തുമ്പപ്പൂക്കൾ എൻ്റെ മുടിയിലും വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്കിലും ഓണമെന്നു കേൾക്കുമ്പോഴൊക്കെ ഇല്ലപ്പറമ്പും നീലമഷിപ്പൂക്കളും മഴയും വെയിലും വിജയേടത്തിയും മനസിൻ്റെ ആഴങ്ങളിൽ വിരുന്നു വരാറുണ്ട്.

 

Content Summary: Onavakku- Writer Bineesh Puthuppanam shares his memories on Onam