അനാഥമന്ദിരത്തിൽ അമ്മയെ കാത്തിരുന്ന കുട്ടി, എനിക്കിപ്പോഴും ആ ഓണത്തെ പേടിയാണ് !
ഓണമാകുമ്പോൾ പത്ത് ദിവസത്തേക്ക് ഞങ്ങടെ അനാഥമന്ദിരം പൂട്ടിയിടും. മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഇരുപത്തിയഞ്ചു പൈസയുടെ മഞ്ഞ കാർഡിൽ ഒറ്റവരി കത്ത് എഴുതിയിടാൻ വാർഡൻ ഞങ്ങളോട് ആവശ്യപ്പെടും. വലിയ കറുത്ത ബോർഡിൽ ഇങ്ങനെ മാതൃകാ കത്ത് വാർഡൻ എഴുതി ഇട്ടേക്കും. ഞങ്ങൾ അതു പകർത്തണം. വിലാസം ഫയൽ നോക്കി വാർഡൻ

ഓണമാകുമ്പോൾ പത്ത് ദിവസത്തേക്ക് ഞങ്ങടെ അനാഥമന്ദിരം പൂട്ടിയിടും. മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഇരുപത്തിയഞ്ചു പൈസയുടെ മഞ്ഞ കാർഡിൽ ഒറ്റവരി കത്ത് എഴുതിയിടാൻ വാർഡൻ ഞങ്ങളോട് ആവശ്യപ്പെടും. വലിയ കറുത്ത ബോർഡിൽ ഇങ്ങനെ മാതൃകാ കത്ത് വാർഡൻ എഴുതി ഇട്ടേക്കും. ഞങ്ങൾ അതു പകർത്തണം. വിലാസം ഫയൽ നോക്കി വാർഡൻ ശരിയാക്കും.
പ്രിയ രക്ഷിതാവേ
നിങ്ങളുടെ മകൻ.......................... നെ ഓണ അവധിക്ക് കൂട്ടിക്കൊണ്ട് പോകാൻ 18/08/1998 പകൽ 10:30ന് എത്തിച്ചേരേണ്ടതാണ്. ഓണ സദ്യയും ഒരുക്കി ഞങ്ങൾ കാത്തിരിക്കുന്നു.
എന്ന്
വാർഡൻ
ഞാൻ ദീപുവിനും സനലിനും തുടങ്ങി പത്ത് പേർക്കെങ്കിലും കത്തെഴുതിക്കൊടുക്കും. എന്റെ അക്ഷരങ്ങൾ ഉരുണ്ട് സുന്ദരമായിരുന്നു. അവസാന പരീക്ഷയുടെ ദിവസം ആർക്കും ഉറക്കം വരില്ല. എല്ലാം ഒതുക്കി 5 രൂപയുടെ റോത്തമൻസ് കവറിൽ ആക്കി വയ്ക്കും. എട്ടുമണി മുതൽ അമ്മമാർ വന്നു തുടങ്ങും. എന്റെ അമ്മ വരേണ്ടത് അങ്ങ് നെയ്യാർ ഡാമിൽ നിന്നല്ലേ. മൂന്ന് ബസെങ്കിലും മാറി കയറാനുണ്ട്...
പരീക്ഷാ ഹാളിൽ ഇരുന്നാലും എനിക്ക് ഇരിപ്പുറയ്ക്കില്ല. എങ്ങനെ എങ്കിലും എഴുതി തീർത്ത് ഒറ്റ ഓട്ടം. ഉള്ളതിൽ നല്ല ഉടുപ്പും നിക്കറും ഉണക്കി മടക്കി മുല്ലപ്പൂവ് ഇടയിൽ തിരുകി എന്നേ വച്ചിട്ടുണ്ട്. എടുത്ത് വാസനിച്ച് ഒരുങ്ങി കുട്ടപ്പനായി ഗേറ്റിന്റെ മുന്നിൽ ഒറ്റനിൽപ്പ്.
സദ്യയും കഴിഞ്ഞ് പലരും പോയി. ഞാൻ പ്രാർഥന മുറിയുടെ ഡസ്കിന്റെ അടിയിൽ കയറി ഒളിച്ചിരുന്നു. ആരെങ്കിലും വിളിച്ചു പറയട്ടേ.. ‘ദേ രതീഷിന്റെ അമ്മ വന്നേ.... രതീഷിന്റെ അമ്മ വന്നേ...’ ഇല്ലാ ഞാൻ എണീക്കില്ല. അമ്മയും അവരും എന്നെ കണ്ടുപിടിക്കട്ടെ..
ഇല്ല അമ്മ വന്നില്ല. ആ വലിയ കെട്ടിടത്തിൽ ഞാനും ഒന്നുരണ്ട് കുട്ടികളും ആ പാചകക്കാരനും ബാക്കി. ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമനോട് പോലും എനിക്ക് ദേഷ്യം തോന്നി. ആ പത്ത് ദിവസം എനിക്ക് എന്തൊക്കെ ചെയ്യാൻ തോന്നിയിട്ടുണ്ട്. കിണറ്റിൽ ചാടി അങ്ങ് ചത്താലോ..? പക്ഷേ, ചാടിക്കഴിഞ്ഞ് അമ്മ വന്നാൽ..?
ഓണം എങ്ങനെയോ കഴിഞ്ഞു. അവധിക്ക് പോയവർ മടങ്ങി വന്നു. വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ ദീപുവിനോട് ഞാൻ വെറുതേ പിണങ്ങി. ഒരാഴ്ച കഴിഞ്ഞ് വാർഡൻ എനിക്ക് മഞ്ഞ കാർഡിൽ അമ്മ അയച്ച ആ കത്ത് തന്നു.
എന്റെ മോൻ രതീഷിന്,
ഈ തിരുവോണത്തിനും അമ്മ സെക്രട്ടറിയേറ്റിന്റെ മുന്നിൽ പട്ടിണി കിടന്നു. ഈ പ്രാവശ്യം സർക്കാർ ഞങ്ങളെ ജോലിയിൽ സ്ഥിരാക്കും. അതോടെ എന്റെ മക്കളെ ഞാൻ വീട്ടിൽ കൊണ്ട് വരും. മക്കള് നന്നായി പഠിക്കണം. ക്രിസ്തുമസ് അവധിക്ക് അമ്മ എന്തായാലും വരും.
ഉമ്മ ഉമ്മ ചക്കര ഉമ്മ.. ഒരായിരം ഉമ്മകൾ
എന്ന്
സുമംഗല റ്റി.
ഞാൻ പിന്നെ ക്രിസ്തുവിന്റെ ജനനത്തിന് കാത്തിരിക്കും..!
Content Summary: Onavakku- Writer K S Ratheesh shares his memories on Onam