അങ്ങേയറ്റം അപകടകരമാണ് സത്യാന്വേഷണ യാത്രയെന്നത് പുതിയ പാഠമല്ല. സത്യാന്വേഷണ പരീക്ഷണങ്ങൾക്കു ജീവിതം സമർപ്പിച്ച മഹാത്മാ ഗാന്ധി മുതൽ വെടിയുണ്ടയ്ക്ക് ഇരയായ ഗൗരി ലങ്കേഷ് വരെയുള്ള രക്സാക്ഷികൾ ജീവരക്തം കൊടുത്തു പഠിപ്പിച്ച പാഠം. വെടിയൊച്ചകൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു; കൃത്യമായ ഇടവേളകളിൽ. അനാഥമായ

അങ്ങേയറ്റം അപകടകരമാണ് സത്യാന്വേഷണ യാത്രയെന്നത് പുതിയ പാഠമല്ല. സത്യാന്വേഷണ പരീക്ഷണങ്ങൾക്കു ജീവിതം സമർപ്പിച്ച മഹാത്മാ ഗാന്ധി മുതൽ വെടിയുണ്ടയ്ക്ക് ഇരയായ ഗൗരി ലങ്കേഷ് വരെയുള്ള രക്സാക്ഷികൾ ജീവരക്തം കൊടുത്തു പഠിപ്പിച്ച പാഠം. വെടിയൊച്ചകൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു; കൃത്യമായ ഇടവേളകളിൽ. അനാഥമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങേയറ്റം അപകടകരമാണ് സത്യാന്വേഷണ യാത്രയെന്നത് പുതിയ പാഠമല്ല. സത്യാന്വേഷണ പരീക്ഷണങ്ങൾക്കു ജീവിതം സമർപ്പിച്ച മഹാത്മാ ഗാന്ധി മുതൽ വെടിയുണ്ടയ്ക്ക് ഇരയായ ഗൗരി ലങ്കേഷ് വരെയുള്ള രക്സാക്ഷികൾ ജീവരക്തം കൊടുത്തു പഠിപ്പിച്ച പാഠം. വെടിയൊച്ചകൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു; കൃത്യമായ ഇടവേളകളിൽ. അനാഥമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങേയറ്റം അപകടകരമാണ് സത്യാന്വേഷണ യാത്രയെന്നത് പുതിയ പാഠമല്ല. സത്യാന്വേഷണ പരീക്ഷണങ്ങൾക്കു ജീവിതം സമർപ്പിച്ച മഹാത്മാ ഗാന്ധി മുതൽ വെടിയുണ്ടയ്ക്ക് ഇരയായ ഗൗരി ലങ്കേഷ് വരെയുള്ള രക്സാക്ഷികൾ ജീവരക്തം കൊടുത്തു പഠിപ്പിച്ച പാഠം. വെടിയൊച്ചകൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു; കൃത്യമായ ഇടവേളകളിൽ. അനാഥമായ രക്തം തളംകെട്ടുന്നു. നിസ്സഹായമായ നിലവിളി വീണ്ടും വീണ്ടും ഉയരുന്നു. എന്നാലോ, സത്യാന്വേഷണം അവസാനിക്കുന്നില്ല. പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. അപകടകരമായി ജീവിക്കാൻ മടിയില്ലാത്തവരെ. സത്യം കണ്ടുപിടിക്കും എന്ന ദൃഡപ്രതിജ്ഞ ചെയ്തവരെ. സത്യത്തിന്റെ മുഖം അനാവരണം ചെയ്യും എന്നുറപ്പിച്ച കാലത്തിനെ. ആ യാത്രയെ പേടിക്കുന്നവരുണ്ട്. യാത്ര സഫലമായാൽ പിച്ചിച്ചീന്തപ്പെടുന്നത് അവരുടെ മുഖംമൂടികളാണല്ലോ. പകൽ വെളിച്ചത്തിൽ പിന്നെ അവർ എങ്ങനെ ഇറങ്ങിനടക്കും. കെട്ടിപ്പൊക്കിയ മണിമേടകളും ഗോപുരങ്ങളും തകർന്നുവീണാൽ അവർക്ക് പിന്നെ എന്തായിരിക്കും അവശേഷിക്കുന്നത്. അപമാനവും വേദനയും ദുഃഖവും സയം ഹത്യയുമല്ലാതെ. അവർ ആയുധങ്ങൾ മിനുക്കുന്നു. തോക്കിൽ വെടിയുണ്ടകൾ നിറയ്ക്കുന്നു. മനസ്സിനെ നിർഭയത്വത്തിന്റെ പുതപ്പണിയിക്കുന്നു. മുഖം മറയ്ക്കാൻ ഇരുമ്പു കവചങ്ങൾ തേടുന്നു. വാഹനങ്ങൾ സജ്ജമാക്കുന്നു. ഇതാ അവർ വരികയായി. പേടിക്കാത്ത മാറിടങ്ങൾ തേടി. കുനിയാത്ത കഴുത്തുകൾ തേടി. ഇരുട്ടിലും തുറന്നിരിക്കുന്ന കണ്ണുകൾ തേടി. എന്നിട്ടും സത്യം ഇടിനാദം പോലെ മുഴങ്ങുന്നുണ്ടെങ്കിൽ ആ സത്യത്തെ വിശ്വസിക്കാം.  ഒരു നിമിഷത്തേക്കാണെങ്കിലും ആരുടെയോ കൺകോണുകളിൽ നിന്നുള്ള മിന്നൽവെളിച്ചത്തിൽ കാണാൻ കഴിയുന്നെങ്കിൽ, ആ  സത്യത്തെ ആശ്രയിക്കാം. കഠിനമായ കാലത്തെ അതിജീവിക്കാൻ സത്യം മാത്രമേ ബാക്കിയുള്ളൂ. യഥാർഥ സത്യം. സത്യപ്രിയ പറയുന്ന സത്യം. ആ സത്യമാണ് ഘാതകൻ എന്ന നോവലിന്റെ കരുത്ത്. നിർഭയമായ സത്യകഥനം എന്ന നിയോഗം ഏറ്റെടുത്ത കെ. ആർ. മീര എന്ന എഴുത്തുകാരിയുടെ പ്രസക്തിയും. 

 

ADVERTISEMENT

സത്യം പരമമാണെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരാം. സത്യത്തെ പൂർണമായി എല്ലാവരും പിന്തുണയ്ക്കണം എന്നുമില്ല. എന്നാൽ ഒന്നുറപ്പ്: എതിർക്കുന്നവരെപ്പോലും പുനർചിന്തനത്തിനു പ്രേരിപ്പിക്കാൻ ശേഷിയുണ്ട് സത്യപ്രിയയുടെ കഥനത്തിന്. അഥവാ, ഘാതകൻ എന്ന നോവലിന്. ഇനിയുള്ള യാത്ര അർഥവത്താകണമെങ്കിൽ ഈ നോവൽ വായിച്ചേ മതിയാകൂ എന്നത് അനിവാര്യതയായി മാറുന്നു. നമ്മുടെ സത്യം കണ്ടെത്താൻ.  ജീവിക്കുന്ന കാലത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ. ജീവിതത്തെ പൊതിയുന്ന ഇരുട്ടും നിഴലും അകറ്റി ആത്മാവിന്റെ വെളിച്ചം ദർശിക്കാൻ. 

 

ചില വസ്തുക്കളെങ്കിലും ഒഴിച്ചൂകൂടാത്തതായി നാം കരുതുന്നു. എന്നാൽ ഒരു കഥയോ നോവലോ ഒഴിച്ചുകൂടാത്തതായി കരുതുന്നത് കുറച്ചുപേർ മാത്രമാണ്. ബാക്കിയുള്ളവർക്ക് അതൊക്കെ കഥകൾ മാത്രമാണ്. എന്നാൽ എല്ലാക്കാലത്തും, കഥയെ ഒഴിച്ചുകൂടാത്തതാക്കുന്ന അപൂർവം  എഴുത്തുകാരുണ്ട്. അവർ കൊളുത്തുന്ന അക്ഷരങ്ങളുടെ വെളിച്ചത്തിലാണ് എഴുത്ത് നിലനിൽക്കുന്നത്. അദ്ഭുതപ്പെടുത്തുന്നത്. ജീവിതത്തേക്കാൾ സ്നേഹിപ്പിക്കുന്നത്. പുതിയ കാലത്ത്, മലയാളത്തിൽ, കഥയെയും നോവലിനെയും അനിവാര്യമാക്കിയ എഴുത്തുകാരിയാണ് കെ.ആർ മീര. ലഭിച്ച പുരസ്കാരങ്ങളേക്കാൾ മീരയ്ക്ക് ലഭിക്കേണ്ട ഏറ്റവും വലിയ അംഗീകാരമാണത്. ജീവിതത്തേക്കാൾ‍ തീക്ഷ്ണമായി മോഹിപ്പിച്ച കഥകളും നോവലുകളും എഴുതിയ മീര, ഏറ്റവും പുതിയ നോവലിലും തന്റെ പ്രതിഭയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. സത്യപ്രിയയുടെ ആത്മകഥാഖ്യാനമായ ഘാതകൻ എന്ന നോവലിലൂടെ. മോഹമഞ്ഞ. ആ മരത്തെയും മറന്നു മറന്നു ഞാൻ. മീരാസാധു. ആവേ മരിയ. യുദാസിന്റെ സുവിശേഷം. ആരാച്ചാർ. ഖബർ. ഇപ്പോഴിതാ ഘാതകനും. 

 

ADVERTISEMENT

നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ ? എന്ന ഹൃദയം പിളർക്കുന്ന ചോദ്യത്തോടെയാണ് ഘാതകൻ തുടങ്ങുന്നത്. നേരിട്ടിട്ടില്ലെങ്കിൽ നഷ്ടപ്പെടുന്നത്, അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷമാണെന്ന് ഓർമിപ്പിക്കുന്ന മീര, 563 പുറങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നോവലിൽ ഒന്നല്ല, ഒട്ടനവധി ചോദ്യങ്ങളാണുയർത്തുന്നത്. അവസാന അധ്യായങ്ങളിലൊന്നിന്റെ തുടക്കത്തിലും നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നതിനൊപ്പം, ജീവിതത്തിൽ രണ്ടാമത്തെ വധശ്രമത്തെ നേരിട്ടിട്ടുണ്ടോ എന്ന കൂടുതൽ കാഠിന്യമേറിയ ചോദ്യവും ഉന്നയിക്കുന്നു. ഘാതകനാൽ നിരന്തരം പിന്തുടരപ്പെടുകയും, ഒടുവിൽ, സത്യത്തെ മുഖാമുഖം നേരിടുകയും ചെയ്യുന്ന സത്യപ്രിയ ഇന്നത്തെ കാലത്ത് ഇന്ത്യയിൽ ഒരു സ്ത്രീക്ക് നയിക്കാവുന്ന ഏറ്റവും അപകടകരമായ ജീവിതമാണു ജീവിക്കുന്നത്. 

 

ഉദ്വേഗജനകമായ സത്യാന്വേഷണത്തിന്റെ ഘടനയാണു നോവലിന്. കൂടിക്കൂടി വരുന്ന ഹൃദയമിടിപ്പിന്റെ താളം നിരന്തരം കേൾപ്പിക്കുന്ന നോവലിന്റെ അന്തർധാര ഒരു ദിവസം പൊടുന്നനെ പ്രഖ്യാപിച്ച നോട്ട് നിരോധനം എന്ന സമീപകാല യാഥാർഥ്യമാണ്. നിരോധിച്ച നോട്ടുകൾ ഒന്നൊന്നായി തിരിച്ചുവന്നതുപോലെ, തന്റെ ജീവിതത്തെക്കുറിച്ചുള്ള സത്യങ്ങൾ ഒന്നൊന്നായി സത്യ കണ്ടെത്തുന്നു. ഘാതകനെ കണ്ടെത്തുക എന്നതിനേക്കാൾ അയാൾ ആരെന്നും ലക്ഷ്യത്തിലേക്കു നയിച്ച കാരണവുമായിരുന്നു അറിയേണ്ടിയിരുന്നത്. അയാളെ മനസ്സിലാക്കുന്നതിലൂടെ സ്വന്തം ജീവിതത്തെ  അറിയുകയും. 

സത്യയെ മനസ്സിലാക്കാൻ ശ്രമിച്ചവരെല്ലാം മടി കൂടാതെ സമ്മതിക്കുന്നുണ്ട്: എത്രമാത്രം അനുഭവിച്ച ഒരാളാണ് സത്യ എന്നത്. ഒരാൾക്ക് ജീവിതത്തിൽ ഇത്രമാത്രം അനുഭവിക്കാനാവുമോ എന്ന സംശയം. 

ADVERTISEMENT

 

സങ്കീർണമായ ചരിത്രമുള്ള രാജ്യങ്ങളെക്കുറിച്ചു പഠിച്ചവർ പോലും അതിലും സങ്കീർണമായ ജീവിതമുള്ളവരെക്കുറിച്ചു പഠിച്ചിട്ടില്ല എന്നോർമിപ്പിക്കുന്നു സത്യപ്രിയ. സ്വാതന്ത്ര്യം എന്ന ആശയം സത്യയ്ക്കു സമ്മാനിച്ച അമ്മ. അവരുടെ തർക്കുത്തരങ്ങൾ. അവർ സന്ദർഭത്തിനനുസരിച്ചു ചൊല്ലുന്ന കവിതകൾ. നിത്യകാമുകിയാകാൻ കൊതിച്ച ശിവപ്രിയ. ഗാന്ധിജിയെ കാണാൻ പോയ ആളെ കൊലപ്പെടുത്തിയ അച്ഛന്റെ പൈതൃകം പേറുന്ന ശിവപ്രസാദ്. എസ് എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതിയുള്ള മുനയോടു കൂടിയ കത്തി സദാ സമയം കൊണ്ടു നടന്നിട്ടും സ്വന്തം ജീവിതം രക്ഷിക്കാൻ കഴിയാതെപോയയാൾ. 

 

മനോഹരമായ ആഖ്യാനങ്ങൾ അനുകരിക്കപ്പെടാറുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ എത്ര മനോഹരമായ ആഖ്യാനവും അസഹനീയമായ ക്ലീഷേ ആയി മാറാം. ചെമ്മീനിൽ കൊച്ചുമുതലാളീ എന്ന കറുത്തമ്മയുടെ വിളി ഇന്ന് ട്രോളുകളിലൂടെ എതമാത്രം വിരുദ്ധമായ അർഥമാണ് ഉൽപാദിപ്പിക്കുന്നത്. ചൂണ്ടിക്കാണിക്കാൻ എത്രയോ ഉദാഹരണങ്ങൾ. എന്നാൽ, ഘാതകന്റെ ആഖ്യാന ശൈലി മൂർച്ചയേറിയതും ഉദാത്തവുമാണെന്നു മാത്രമല്ല, അത് അനുകരണത്തിനു വഴങ്ങിക്കൊടുക്കുന്നതുമല്ല. മറ്റുള്ളവർക്കു മാത്രമല്ല, ഇനിയൊരു അവസരത്തിൽ മീരയ്ക്കുപോലും. ഒരിക്കൽ കുത്തിയതുപോലെ, അതേ കരളുറപ്പോടെ, വീണ്ടുമൊരിക്കൽക്കൂടി കുത്താനാകുമോ ? 

 

ഘാതകൻ എന്ന നോവൽ നിരുപദ്രവകാരിയല്ല. കത്തികൊണ്ടു തുരക്കുന്നതുപോലെ വായിക്കുന്നവരുടെ മനസ്സിനെയും മുറിവേൽപ്പിക്കും. ആ വേദന സഹിക്കാവുന്നവർക്കു മാത്രമേ ഘാതകൻ വായിച്ചുപൂർത്തിയാക്കാനാവൂ. അഥവാ അനുഭവിക്കാനാവൂ. ഘാതകന്റെ ചോരയിലൂടെ സത്യം തിരയാനാവൂ. 

 

ഘാതകൻ 

കെ.ആർ. മീര 

കറന്റ് ബുക്സ്, തൃശൂർ 

വില 550 രൂപ 

 

Content Summary: Ghathakan novel written by K R Meera