ADVERTISEMENT

കൂത്താട്ടുകുളം ∙ കോവിഡ് ഭീതിയിൽ സ്കൂളുകൾ അടച്ചിട്ട കാലം മുതൽ ഒരു ദിവസം പോലും മുടങ്ങാതെ ആയിരക്കണക്കിന് കുട്ടികളെ കഥ പറഞ്ഞു കേൾപ്പിക്കുന്ന അധ്യാപകനാണ് കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ ഹരീഷ് ആർ. നമ്പൂതിരിപ്പാട്. രാമമംഗലം ഹൈസ്കൂളിലെ അധ്യാപകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വർഷത്തിനിടെ വാട്സാപ്പിലൂടെ ശബ്ദരൂപത്തിൽ അവതരിപ്പിച്ചത് മുന്നൂറ്റി ഇരുപതിലേറെ കഥകളും ഇരുന്നൂറോളം കവിതകളും. ബാലസാഹിത്യകാരനായ ഹരീഷിന്റെ സ്വന്തം രചനകളാണ് ശബ്ദരൂപത്തിൽ കുട്ടികളിലെത്തിക്കുന്നത്. വിശേഷദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട കഥകളാണ് പറയുന്നത്. കഥാപാത്രങ്ങൾ കാട്ടിലെ മൃഗങ്ങളും പക്ഷികളും വളർത്തു മൃഗങ്ങളും.  അധ്യാപകദിനത്തിൽ 'ഗുരുദക്ഷിണ' എന്ന കഥയുമായാണ് ഹരീഷ് കുട്ടികളുടെ കാതുകളിലെത്തുന്നത്. വാട്സാപ്പിൽ കഥ കേൾക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ കഥാഗ്രൂപ്പുകൾ നൂറോളമായി. പുതിയതായെഴുതിയ കഥകൾ പുസ്തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് കഥാകാരൻ. ഇക്കാലയളവിൽ പ്രസിദ്ധീകരിച്ച 3 പുസ്തകങ്ങൾ ഉൾപ്പെടെ 42 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.

Content Summary : Teachers Day Special - Harish R Namboothri's Podcast for Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com