ഇത്ര മധുരിക്കുമോ പറയാതെപോയ വാക്കുകൾ; ഇത്രമേൽ സ്നേഹിക്കുമോ ഓർമകളെ !

എത്ര ദൂരേക്കു പോകാനും മലയാളിക്കു മടിയില്ല. എന്നാൽ എത്ര ദൈർഘ്യം കൂടിയ യാത്രയ്ക്കുമൊടുവിൽ അവർ തിരിച്ചെത്തുന്നു; സ്വന്തം നാട്ടിലേക്ക്, പ്രകൃതിയിലേക്ക്, ഓർമകളിലേക്ക്, വേരുകളിലേക്ക്. ഇതാണു മലയാളിയുടെ ഗൃഹാതുരതയെ സവിശേഷമാക്കുന്നതും പലപ്പോഴും ആഘോഷമാക്കുന്നതും...Annie Vallikappen, Kavalkkari, Novel, Vayanamuri, Vdieo Book Review
എത്ര ദൂരേക്കു പോകാനും മലയാളിക്കു മടിയില്ല. എന്നാൽ എത്ര ദൈർഘ്യം കൂടിയ യാത്രയ്ക്കുമൊടുവിൽ അവർ തിരിച്ചെത്തുന്നു; സ്വന്തം നാട്ടിലേക്ക്, പ്രകൃതിയിലേക്ക്, ഓർമകളിലേക്ക്, വേരുകളിലേക്ക്. ഇതാണു മലയാളിയുടെ ഗൃഹാതുരതയെ സവിശേഷമാക്കുന്നതും പലപ്പോഴും ആഘോഷമാക്കുന്നതും...Annie Vallikappen, Kavalkkari, Novel, Vayanamuri, Vdieo Book Review
എത്ര ദൂരേക്കു പോകാനും മലയാളിക്കു മടിയില്ല. എന്നാൽ എത്ര ദൈർഘ്യം കൂടിയ യാത്രയ്ക്കുമൊടുവിൽ അവർ തിരിച്ചെത്തുന്നു; സ്വന്തം നാട്ടിലേക്ക്, പ്രകൃതിയിലേക്ക്, ഓർമകളിലേക്ക്, വേരുകളിലേക്ക്. ഇതാണു മലയാളിയുടെ ഗൃഹാതുരതയെ സവിശേഷമാക്കുന്നതും പലപ്പോഴും ആഘോഷമാക്കുന്നതും...Annie Vallikappen, Kavalkkari, Novel, Vayanamuri, Vdieo Book Review
മലയാളിക്കു മാത്രം സ്വന്തമായ വികാരമല്ല ഗൃഹാതുരത. ഭൂതകാലം സ്വന്തമായുള്ള ഏതു കാലത്തെയും ഏതു മനുഷ്യന്റെയും സ്വകാര്യ അഭിമാനമാണത്. കാലം പോകെ, പിന്നോട്ടു നോക്കുമ്പോൾ തെളിയുന്ന മോഹക്കാഴ്ച. വിസ്മൃതിയുടെ മൂടൽമഞ്ഞിനിടയിലൂടെ തെളിയുന്ന കഴിഞ്ഞ കാലത്തിന്റെ ചിത്രങ്ങൾ. സങ്കടവും സന്തോഷവും കലർന്ന ഓർമ. എന്നാൽ മലയാളിയോളം, ഗൃഹാതുരതയെ ആഘോഷിച്ച മറ്റൊരു സമൂഹമുണ്ടെന്നു തോന്നുന്നില്ല. അതിനു വിവിധങ്ങളായ കാരണങ്ങളുമുണ്ട്. മാതൃരാജ്യം വിട്ടു പോകേണ്ടിവന്നവരുടെ കദനവും നിസ്സഹായതയും ഇപ്പോഴും ലോകത്ത് ആവർത്തിക്കുന്ന പ്രതിഭാസമാണ്. ചോര വീണ പാതകളിൽ ചരിത്രം രേഖപ്പെടുത്തിയ ക്രൂരമായ അധ്യായങ്ങൾ. എന്നാൽ മലയാളികളുടെ യാത്രകൾ മിക്കപ്പോഴും തിരിച്ചുവരാൻ വേണ്ടിയാണ്. എത്ര ദൂരേക്കു പോകാനും മലയാളിക്കു മടിയില്ല. എന്നാൽ എത്ര ദൈർഘ്യം കൂടിയ യാത്രയ്ക്കുമൊടുവിൽ അവർ തിരിച്ചെത്തുന്നു; സ്വന്തം നാട്ടിലേക്ക്, പ്രകൃതിയിലേക്ക്, ഓർമകളിലേക്ക്, വേരുകളിലേക്ക്. ഇതാണു മലയാളിയുടെ ഗൃഹാതുരതയെ സവിശേഷമാക്കുന്നതും പലപ്പോഴും ആഘോഷമാക്കുന്നതും. സാഹിത്യത്തിൽ ഇത്രയധികം ആഘോഷിച്ച മറ്റൊരു വിഷയമുണ്ടെന്നും തോന്നുന്നില്ല. എന്നാൽ ഇന്നും, പുതിയ രൂപത്തിലും ഭാവത്തിലും ഗൃഹാതുരത എത്തുന്നു. വീണ്ടും വീണ്ടും വേരുകളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്; മോചനമില്ലാത്ത ഓർമകളിലേക്കു കൂട്ടുക്കൊണ്ടുപോയി സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയും.
ഒറ്റവരിക്കഥയായി പറഞ്ഞാൽ, പുതുമ തോന്നുന്ന ഒന്നല്ല ആനി വള്ളിക്കാപ്പന്റെ കാവൽക്കാരി എന്ന നോവലിന്റേത്. ഗൃഹാതുരത കാവൽക്കാരിയെ മഴയുടെ മേലുടുപ്പ് അണിയിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ മലയാളിയും എല്ലാക്കാലത്തും കൊതിക്കുന്നതും വ്യർഥമായി ആഗ്രഹിക്കുന്നതുമായ ഒരു ലോകത്തെ നിറവോടെ മുന്നിൽ നിർത്തുന്ന ഈ നോവൽ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പ്രിയപ്പെട്ടതാകുന്നു. ഒരുപക്ഷേ വേരുകളെക്കുറിച്ച് ഓർമിപ്പിക്കുന്നതുകൊണ്ടാകാം. കഴിഞ്ഞ കാലത്തോടുള്ള മനുഷ്യന്റെ എന്നത്തെയും ആസക്തി കൊണ്ടാകാം. കേട്ടു പരിചയിച്ച പ്രിയപ്പെട്ട കഥകളുടെ മാധുര്യം വീണ്ടും അയവിറക്കാനുള്ള ആഗ്രഹം കൊണ്ടാകാം. ഇതൊന്നുമല്ലെങ്കിൽ, ഏതൊക്കെയോ വിധത്തിൽ മനസ്സിനെ സ്പർശിക്കുന്നതുകൊണ്ടാകാം.
മാർമല എന്ന മലയോര ഗ്രാമത്തിൽ എൽസ എന്ന കൊച്ചു പെൺകുട്ടിയുടെ കണ്ണിലൂടെയാണ് ആനി കഥ പറയുന്നത്. ശൈശവ നിഷ്കളങ്ക തെളിഞ്ഞുനിൽക്കുന്ന എഴുത്ത്. എൽസ വളരുന്നു. ഒന്നാം ക്ലാസ്സിലേക്കും പിന്നെ കോളജിലേക്കും. മുതിർന്ന പെൺകുട്ടിയാകുന്നു. എന്നാൽ, നിഷ്കളങ്കത ആദ്യാവസാനമുണ്ട്. എഴുത്തിലും കഥയിലും പുലർത്തുന്ന കാപട്യമില്ലായ്മ തന്നെയാണ് കാവൽക്കാരിയിലേക്കു വായനക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം.
അച്ഛനും അമ്മയും ദൂരെയൊരു നാട്ടിലാണ്. അച്ഛനെ എൽസ അറിയുന്നത് കത്തുകളിലൂടെ മാത്രമാണ്. അമ്മ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വന്നു മകളെ കാണുന്നുണ്ട്. എന്നാൽ, ആ വിഷമം പെൺകുട്ടിയെ ബാധിക്കുന്നതേയില്ല. വല്യമ്മച്ചിക്കും വല്യപ്പാപ്പനും ഒപ്പം തറവാട്ടു വീട്ടിൽ സന്തോഷത്തോടെയാണ് ആനി കഴിയുന്നത്. വീട്ടിലെ സഹായികളാണ് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ. തങ്കച്ചി, കുഞ്ഞിപ്പാലു എന്നിവർ. പുരാതനവും സമ്പന്നവുമായ കുടുംബത്തിൽ കാലം മുന്നോട്ടു പോകെ സംഭവിക്കുന്ന അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും സ്വാഭാവികമായി സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം എൽസയുടെ കണ്ണുകളിലൂടെയാണ് നാം കാണുന്നത്.
അച്ചടക്കത്തോടെയാണ് ആനി കഥ പറയുന്നത്. വാക്കുകളുടെ ധാരാളിത്തമില്ല. ഭാഷയ്ക്കാകട്ടെ അലങ്കാരങ്ങളുമില്ല. ആവശ്യം വേണ്ട വാക്കുകൾ മാത്രം സൂക്ഷിച്ചുപയോഗിക്കുന്നതിന്റെ കലയാണ് കാവൽക്കാരിയുടെ കരുത്ത്.
കൗമാരത്തിലേക്കും യൗവനത്തിലേക്കും കടക്കുന്നതോടെ എൽസയുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. കാപ്പിച്ചെടിയിൽ പൂ വിരിയുന്നതുപോലെ, ചാമ്പ മരത്തിൽ പനീർ ചാമ്പയ്ക്കകൾ നിറയുന്നതുപോലെ പ്രണയം പെൺകുട്ടിയുടെ മനസ്സിൽ വർണത്തൂവലുകൾ ചാർത്തുന്നു. എന്നാൽ, അപ്രതിക്ഷിതമായ മഴവെള്ളപ്പാച്ചിൽ എൽസയുടെ മനസ്സിൽ മാത്രമല്ല, വായനക്കാരുടെ മനസ്സിലും വേദനയുടെ ഉരുൾപൊട്ടൽ സൃഷ്ടിക്കുന്നു.
പാടിത്തീരുന്നില്ല ജിം റീവ്സ്. ഓർമകളുടെ മഴയൊഴിയുന്നുമില്ല. ആർത്തലച്ചെത്തുന്ന തൂവാനത്തുമ്പികൾക്കൊപ്പം കാറ്റിലൂടെ ഒഴുകിവരുന്നുണ്ട് പ്രണയ വിഷാദം.
Each night as I wait here in the darkness
I watch your window so high above
I am longing for a look at my old sweetheart
Just a glimpse the one that I still love.
കാവൽക്കാരി
ആനി വള്ളിക്കാപ്പൻ
കറന്റ് ബുക്സ്, തൃശൂർ
വില 125 രൂപ
Content Summary : Vayabamuri Series - Kavalkari, novel by Annie Vallikappen