സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത്, ഒരു കയ്യിൽ പഠിപ്പിക്കാനുള്ള പുസ്തകവും മറു കയ്യിൽ ചൂരലുമായി നടന്നു വരുന്ന അധ്യാപിക. കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ പതിയുന്നതിലും തെളിമയോടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ‘ടീച്ചർ’ ചിത്രം. ഇത്രമേൽ ഉറച്ചുപോയ ഒരു പൊതുബോധത്തിനു മുകളിലൂടെയാണ് ലിസ പുൽപ്പറമ്പിൽ എന്ന അധ്യാപിക കഴിഞ്ഞ

സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത്, ഒരു കയ്യിൽ പഠിപ്പിക്കാനുള്ള പുസ്തകവും മറു കയ്യിൽ ചൂരലുമായി നടന്നു വരുന്ന അധ്യാപിക. കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ പതിയുന്നതിലും തെളിമയോടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ‘ടീച്ചർ’ ചിത്രം. ഇത്രമേൽ ഉറച്ചുപോയ ഒരു പൊതുബോധത്തിനു മുകളിലൂടെയാണ് ലിസ പുൽപ്പറമ്പിൽ എന്ന അധ്യാപിക കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത്, ഒരു കയ്യിൽ പഠിപ്പിക്കാനുള്ള പുസ്തകവും മറു കയ്യിൽ ചൂരലുമായി നടന്നു വരുന്ന അധ്യാപിക. കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ പതിയുന്നതിലും തെളിമയോടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ‘ടീച്ചർ’ ചിത്രം. ഇത്രമേൽ ഉറച്ചുപോയ ഒരു പൊതുബോധത്തിനു മുകളിലൂടെയാണ് ലിസ പുൽപ്പറമ്പിൽ എന്ന അധ്യാപിക കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത്, ഒരു കയ്യിൽ പഠിപ്പിക്കാനുള്ള പുസ്തകവും മറു കയ്യിൽ ചൂരലുമായി നടന്നു വരുന്ന അധ്യാപിക. കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ പതിയുന്നതിലും തെളിമയോടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ‘ടീച്ചർ’ ചിത്രം. ഇത്രമേൽ ഉറച്ചുപോയ ഒരു പൊതുബോധത്തിനു മുകളിലൂടെയാണ് ലിസ പുൽപ്പറമ്പിൽ എന്ന അധ്യാപിക കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ വെള്ളമുണ്ടും നീല ഷർട്ടും ധരിച്ചു കയറി നടന്നത്. ‘എന്റെ വസ്ത്രം എന്റെ തിരഞ്ഞെടുപ്പാണ്, അത് എന്റെ സ്വാതന്ത്ര്യമാണ്’ എന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധത്തിലൂടെ കേരളത്തോടു വിളിച്ചുപറഞ്ഞ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ലിസ പുൽപറമ്പിൽ മനോരമ ഓൺലൈനോട് മനസ്സുതുറക്കുന്നു.

 

ADVERTISEMENT

മുണ്ടും ഷർട്ടും ധരിച്ചൊരു അധ്യാപിക !

 

ഡോ. ലിസ പുൽപറമ്പിൽ

ഇത്തവണത്തെ കേരളപ്പിറവിക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കോവിഡ് മഹാമാരിക്കു ശേഷം കേരളത്തിൽ സ്കൂളുകൾ വീണ്ടും തുറക്കുന്ന ചരിത്രദിനം. കാലങ്ങൾക്കു ശേഷം അധ്യാപകരും വിദ്യാർഥികളും വീണ്ടും ക്ലാസ് മുറികളിലേക്ക്. അതിനിടയിൽ താൻ എന്തു വസ്ത്രം ആയിരിക്കും നവംബർ ഒന്നിനു ധരിക്കുക എന്നൊരു ചർച്ചകൂടി സഹപ്രവർത്തകർക്കിടയിൽ നടക്കുന്നുണ്ടെന്ന് ലിസ ടീച്ചർ അറിയുന്നത് സ്കൂൾ തുറക്കുന്നതിനു തലേദിവസം വൈകിട്ടാണ്. മുൻപ് അഡ്മിഷൻ ജോലികൾക്കും മറ്റുമായി സ്കൂളിൽ പോയപ്പോൾ തനിക്ക് ഏറ്റവും സൗകര്യപ്രദമെന്നു തോന്നിയ പാന്റ്സും കുർത്തിയും ജീൻസും ടോപ്പുമൊക്കെയാണ് ടീച്ചർ തിരഞ്ഞെടുത്തത്. ഇത് സഹപ്രവർത്തകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്തു. ഇത്തരം വേഷങ്ങൾ ഒരു അധ്യാപികയ്ക്കു ചേർന്നതാണോ? സാരി പോട്ടെ, ഒരു ഷോളെങ്കിലും ഇല്ലാതെ ഒരു ടീച്ചർ എങ്ങനെ ക്ലാസ് എടുക്കും? എന്തായാലും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഷയിൽ ചില നല്ല ഉപദേശങ്ങളും ടീച്ചർക്കു കിട്ടി. അതൊക്കെ വിട്ടുകളഞ്ഞെങ്കിലും സ്കൂൾ തുറക്കുന്നതിന്റെ തലേദിവസവും തന്റെ വേഷം മറ്റുള്ളവർക്കൊരു പ്രശ്നമാകുന്നു എന്ന തിരിച്ചറിവ് ടീച്ചറെ അസ്വസ്ഥയാക്കി.

 

ADVERTISEMENT

‘പുതിയകാലത്തെ കുട്ടികളോട് എങ്ങനെ സംവദിക്കണം, ഡിജിറ്റൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ അധ്യാപകർക്കുള്ള ട്രെയിനിങ് കഴിഞ്ഞിട്ട് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ. ഒരു വശത്ത് ഇങ്ങനെ കാലഘട്ടത്തിന്റെ ക്രിയാത്മകമായ മാറ്റങ്ങൾ അംഗീകരിക്കുകയും അതിനനുസരിച്ചു മാറണം എന്നു പറയുകയും എന്നാൽ അത്തരത്തിൽ ഒരു സമീപനം പുലർത്തുന്നവരോട് നിഷേധാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. സ്ത്രീ ആയതു കൊണ്ട് എന്റെ വസ്ത്രധാരണ രീതി ചോദ്യം ചെയ്യപ്പെടുന്നു. തീർച്ചയായും ജൻഡർ പൊളിറ്റിക്സിന്റെ ഭാഗമായിത്തന്നെയാണ് ഞാൻ മുണ്ടും ഷർട്ടും തിരഞ്ഞെടുത്തത്. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധാപകർ തന്നെ ഇത്തരം വസ്ത്രം ധരിക്കുന്നത് ശരിയാണോ എന്നാണ് പല അധ്യാപികമാരുടെയും സംശയം, എന്നാൽ അധ്യാപന ജോലിക്ക് ഒട്ടും അനുയോജ്യമല്ലാത്ത വേഷം സാരി ആണെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ സ്വതന്ത്ര ചലനത്തെ നിയന്ത്രിക്കുന്ന ഒരു വസ്ത്രമാണ് സാരി. അതേസമയം ഷർട്ടും പാന്റുമൊക്കെ കുറച്ചുകൂടി സൗകര്യപ്രദമായ, നമുക്ക് അനായാസം ചലിക്കാൻ കഴിയുന്ന വസ്ത്രമാണ്. അതുകൊണ്ടു തന്നെയാണ് ഞാൻ അതു തിരഞ്ഞെടുത്തതും’

ലിസ പുൽപറമ്പിൽ

 

കാലങ്ങളായി സമൂഹം അധ്യാപകർക്കു കൊടുക്കുന്ന ബഹുമാനവും സ്ഥാനവുമൊക്കെയുണ്ട്, അതും അധ്യാപികമാരുടെ വേഷം സംബന്ധിച്ചുള്ള കടുംപിടുത്തങ്ങൾക്കുള്ള ഒരു കാരണമാകാം. അധ്യപകർക്ക് ഇത്തരമൊരു ദിവ്യപരിവേഷത്തിന്റെ ആവശ്യമില്ലെന്നാണ് ലിസ പുൽപറമ്പിലിന്റെ അഭിപ്രായം. അധ്യാപകർ വിദ്യാർഥികളുടെ മെന്റർ മാത്രമാണ്. അധ്യാപകവൃത്തിക്ക് അനുയോജ്യം ലളിതമായ വസ്ത്രങ്ങളാണ്. പല ജീവിതചുറ്റുപാടുകളിൽനിന്ന് എത്തുന്ന വിദ്യാർഥികളാണ് സ്കൂളുകളിൽ ഉള്ളത്. അവരുടെ മുൻപിൽ ആഡംബരത്തിന്റെയോ ആർഭാടത്തിന്റെയോ ആവശ്യമില്ല.

 

ADVERTISEMENT

പുതുതലമുറ മാറിചിന്തിക്കുന്നു

 

‘ഞാൻ എന്തു വസ്ത്രം ധരിക്കുന്നു എന്നത് എന്റെ വിദ്യർഥികള്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. എന്റെ വസ്ത്രത്തെക്കുറിച്ച് അവരുടെയിടയിൽ എന്തെങ്കിലും സംസാരമുണ്ടായതായി അറിയില്ല. അത് ചർച്ചചെയ്യേണ്ട ഒരു വിഷയമായിപ്പോലും അവർക്ക് തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. ചുരിദാറിട്ടു ചെല്ലുമ്പോഴും സാരി ഉടുത്തു ചെല്ലുമ്പോഴും ജീൻസും ടോപ്പും ധരിച്ച് ചെല്ലുമ്പോഴും വിദ്യാർഥികൾക്ക് എന്നോടുള്ള സമീപനത്തിലോ പെരുമാറ്റത്തിലോ ഒരു വ്യത്യാസവും അനുഭവപ്പെട്ടിട്ടില്ല. അസ്വാഭാവികമായ ഒരു നോട്ടം പോലും അവരിൽനിന്ന് ഉണ്ടായിട്ടില്ല. പുതിയ കാലത്തെ കുട്ടികൾ മറ്റൊരാളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഒട്ടും ആകുലരല്ല, അവരത് അത്ര ശ്രദ്ധിക്കുന്നുപോലുമില്ല എന്നതുതന്നെ ഒരു ശുഭസൂചനയാണ്. 

 

വസ്ത്രത്തിന് എന്തിനാണ് ലിംഗഭേദം?

 

സ്കൂളുകളിൽ വസ്ത്രത്തിന്റെ കാര്യത്തിൽ ലിംഗഭേദം ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. സ്കൂൾ യൂണിഫോം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ആക്കാവുന്നതാണ്. ഇത് ജൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് ഒരു അവബോധം സ്കൂൾതലം മുതൽ വിദ്യാർഥികളിൽ വളർന്നുവരാൻ സഹായകമാകും. ആൺകുട്ടികൾ ഷർട്ടും പാന്റും ഇടുമ്പോൾ പെൺകുട്ടികൾക്ക് ടോപ്പ്, ബോട്ടം, കോട്ട് എന്നിങ്ങിനെയൊരു വസ്ത്രധാരണ രീതി തിരഞ്ഞെടുക്കുന്നു, ഇവിടെ പെൺകുട്ടികളുടെ ശരീരം പൊതിഞ്ഞു വയ്ക്കേണ്ട ഒന്നാണ് എന്ന മട്ടിൽ പെൺശരീരത്തിന് അമിത പ്രാധാന്യം കൈവരുന്നു. അതിന്റെ ആവശ്യമില്ല. ചെറിയ ക്ലാസുകൾ മുതൽ കുട്ടികൾക്ക് ജൻഡർ ന്യൂട്രലായ യുണിഫോം എന്ന രീതി നിലവിൽ വരണം എന്നാണ് എന്റെ ആഗ്രഹം.

 

അധ്വാനവും ഉടലും ആഖ്യാനവും

 

ഉടലിന്റെ ആഖ്യാന സാധ്യതയെ പ്രതിഷേധത്തിനായി തിരഞ്ഞെടുത്ത ലിസ പുൽപറമ്പിലിന്റെ ആദ്യ പുസ്തകത്തിന്റെ പേരു തന്നെ ‘അധ്വാനവും ഉടലും ആഖ്യാനവും’ എന്നാണ്. മലയാള ചെറുകഥ ദലിത് സ്ത്രീകളെ എങ്ങനെ അടയാളപ്പെടുത്തുന്നു, ദലിത് സ്ത്രീകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു, ഇതാണ് അധ്വാനവും ഉടലും ആഖ്യാനവും എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം.

 

‘ശരിക്കും അധ്വാനിക്കുന്ന ജനവിഭാഗം എന്നു പറയുന്നത് താഴെത്തട്ടിൽ ഉള്ളവരാണല്ലോ. ഈ താഴെത്തട്ടിലുള്ള സ്ത്രീകളുടെ അധ്വാനം സമൂഹം ഉപയോഗപ്പെടുത്തുകയും എന്നാൽ അതേസമയം തന്നെ ആ അധ്വാനത്തിന് അർഹമായ പരിഗണന നൽകാതെ പുറന്തള്ളുകയും ചെയ്യുന്നു. അവർ ആദരിക്കപ്പെടേണ്ടവരല്ല എന്നുള്ളതാണ് സമൂഹത്തിന്റെ മനോഭാവം. അധ്വാനത്തെ ആദരിക്കണം എന്ന പാഠം നമുക്കു ലഭിച്ചിട്ടില്ല. നമ്മുടെ സാഹിത്യം അവരുടെ ശരീരത്തെ രേഖപ്പെടുത്തുകയാണു ചെയ്തത്. അധ്വാനിക്കുന്ന സ്ത്രീകളുടെ ശരീരത്തെ സമൂഹം കണ്ടിട്ടുള്ളത് തീർത്തും വരേണ്യമായ കാഴ്‌ചപ്പാടോടു കൂടിയാണ്. ഇപ്പോഴും പുറംപണിക്കു വരുന്ന, പണി എടുത്തുകൊണ്ടിരിക്കുന്ന ഒരു ദലിത് സ്ത്രീയെ സമൂഹം എങ്ങനെയാണു കാണുന്നത്? ഈ പ്രശ്നമാണ് അധ്വാനവും ഉടലും ആഖ്യാനവും എന്ന പുസ്തകം ചർച്ച ചെയ്യുന്നത്.’

 

ദലിത് ഫെമിനിസം എന്ന ആശയം ഇന്ത്യൻ പശ്ചാത്തലത്തിൽ ഉണ്ടായി വരികയും അതിനെ തുടർന്ന് കേരളത്തിൽ നടന്നിട്ടുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു വേണ്ടിയുള്ള സമരങ്ങളും അതിന്റെ സൈദ്ധാന്തിക വശങ്ങളും തമിഴ് എഴുത്തുകാരി ബാമയുടെ ‘സംഗതി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനവുമാണ് ‘ദലിത് ഫെമിനിസം – സിദ്ധാന്തവും പ്രയോഗവും’ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ പ്രതിപാദ്യം.

 

ഫെമിനിസത്തിനുള്ളിൽ ദലിത് ഫെമിനിസം എന്ന ഒരു ഉപശാഖയുടെ ആവശ്യമുണ്ടോ?

 

ഫെമിനിസത്തിൽ ദലിത് ഫെമിനിസം എന്ന ഉപശാഖ ശരിക്കും ഉണ്ടായി വന്നതാണ്. കാരണം സാധാരണ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒരു ദലിത് സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി അടുത്തു വരുന്നില്ല. ദലിത് സ്ത്രീകൾ അനുഭവിക്കുന്ന പലതരം പ്രശ്‌നങ്ങളെ പൊതു ഫെമിനിസം അടയാളപ്പെടുത്തുന്നില്ല എന്ന തിരിച്ചറിവിന്റെ ഭാഗമായി 1990 കളിലാണ് ദലിത് ഫെമിനിസത്തെ പറ്റി ചർച്ചയുണ്ടാവുകയും ‘ദലിത് വിമൻ ഫെഡറേഷൻ’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തത്. പൊതുവായി ‍സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒരുപോലെയല്ല. താഴെ തട്ടിലുള്ള സ്ത്രീകൾ ഒരേ സമയം മൂന്നു തരത്തിലുള്ള വേർതിരിവ് നേരിടുന്നുണ്ട്. ഒന്ന്, സ്ത്രീ എന്ന നിലയിൽ പൊതുവായി നേരിടുന്ന പലവിധ പ്രശ്നങ്ങൾ, രണ്ടാമത് ജാതീയമായി നമ്മുടെ സമൂഹത്തിലുള്ള പ്രശ്നങ്ങൾ. പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന പൊതു സമൂഹത്തിൽ നിന്നാണ് ദലിത് സ്ത്രീ ജാതീയമായ പീഡനങ്ങൾ നേരിടുന്നത്. മൂന്നാമത്, ഈ സ്ത്രീ ഒരു തൊഴിലാളി കൂടിയാണ്. പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നതു കൊണ്ട് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ.  പൊതു സമൂഹത്തിലെ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും ജാതി ഒരു പ്രശ്‌നമായി വരുന്നില്ല. ജാതി വേർതിരിവ് പഴയ തീവ്രതയിൽ അല്ലെങ്കിലും ഇപ്പോഴും സമൂഹത്തിൽ ഉണ്ട്, അത് പൂർണമായും ഇല്ലാതായിട്ടില്ല. നമുക്കറിയാം ദീപ എന്ന പെൺകുട്ടി ഇപ്പോഴും സമരത്തിലാണ്. ഇതാണ് പൊതു സ്ത്രീസമൂഹത്തിൽനിന്നു ദലിത് സ്ത്രീ വിഭാഗത്തെ വ്യത്യസ്തമാക്കുന്നത്.

 

ഇപ്പോഴുണ്ടായ വേഷത്തിന്റെ പ്രശ്നം തന്നെ സ്ത്രീകൾ തമ്മിലുള്ള സാംസ്കാരിക വ്യത്യാസത്തെ കാണിക്കുന്നതാണ്. കാരണം പുരോഗമന സംഘടനകളിൽ പ്രവർത്തിക്കുന്നവരും സ്ത്രീവിഷയങ്ങളിൽ ഇടപെടുന്നവരുമായ സ്ത്രീകൾ നമ്മുടെ ചുറ്റുമുണ്ട്. എന്നാൽ പല സ്ത്രീകൾക്കും നമ്മൾ നേരിടുന്ന പ്രശ്നത്തെ മനസ്സിലാക്കാൻ സാധിക്കുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ മൂല്യവ്യവസ്ഥ, അതിന്റെ നിലനിൽപിനു വേണ്ടി ഉപയോഗിക്കുന്നത് സ്ത്രീകളെയാണ്. പലപ്പോഴും സവർണ സ്ത്രീകൾ ആചാര സംരക്ഷകരായി മാറുന്നതിന് കാരണം അവർ ആ വ്യവസ്ഥയുടെ പങ്കു പറ്റുന്നവരായതു കൊണ്ടാണ്.  ഇവിടെ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരിക്കലും വ്യക്തിപരമല്ല. തീർത്തും സാമൂഹികമാണ്. പൊതുവിടങ്ങളിൽ വ്യക്തിയുടെ  പെരുമാറ്റരീതികൾ, ശാരീരിക ചലനങ്ങൾ, വേഷവിധാനം തുടങ്ങിയവ സാംസ്കാരികമായി ഉയർന്നതെന്നോ താഴ്ന്നതെന്നോ വിലയിരുത്തപ്പെടുന്നുണ്ട്. ഭരണവർഗത്തിലെ മേലാളരുടെ ആശയങ്ങളായിരിക്കും ഏതു സാമൂഹിക സന്ദർഭങ്ങളിലും മേൽക്കോയ്മ പുലർത്തുന്ന ആശയങ്ങൾ. ബ്രാഹ്മണിക്കൽ ആശയങ്ങൾ സമൂഹം സ്വാംശീകരിച്ചു കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗത്തിൽനിന്നു വന്ന സ്ത്രീകൾക്ക് ഇത്തരം ആശയങ്ങളെ തങ്ങൾ ഇടപെടുന്ന ഇടങ്ങളിൽ നിരന്തരം പ്രതിരോധിക്കേണ്ടി വരുന്നുണ്ട്. അത്തരം പ്രശ്നങ്ങളാണ് എനിക്കും നേരിടേണ്ടി വരുന്നത്.

 

അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള, ഞങ്ങൾ ‘അമ്പലപ്രാവ്’ എന്ന് തമാശയിൽ വിളിക്കുന്ന എന്റെ അമ്മയ്ക്കു പോലും എന്റെ വസ്ത്രം മോശമായി തോന്നിയിട്ടില്ല. എന്നാൽ ഇവിടെ ഉയർന്ന വിദ്യാഭ്യാസമുള്ള  സ്ത്രീകൾക്ക് അങ്ങനെ തോന്നാതിരിക്കുന്നതിന് കാരണം ഇപ്പറഞ്ഞ വ്യത്യാസമാണ്.

 

ഞാൻ സ്ത്രീയാണ്, ഒരു ദലിത് സ്ത്രീയാണ്

 

ഞാൻ ദലിത് വിഭാഗത്തിൽ പെട്ട സ്ത്രീയാണ്. കോഴിക്കോട് മുക്കം സ്വദേശിയാണ്. എന്റെ തൊട്ടു മുൻപുള്ള തലമുറ –എന്റെ അമ്മ, എന്റെ അച്ഛൻ– അടിസ്ഥാന വിദ്യാഭ്യാസമുള്ള ആളുകളാണ്. അതിനു മുൻപുള്ള സമൂഹം നിരക്ഷരരാണ്. ഇവരെയാണ് ഞാൻ കണ്ടു വളർന്നത്. എന്റെ വിഭാഗത്തിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർ വളരെ കുറവാണ്. എന്റെ ഈ ജീവിത പരിസരം തന്നെയാണ് അവകാശങ്ങളെക്കുറിച്ചുള്ള അടിയുറച്ച ബോധ്യങ്ങളിലേക്ക് എന്നെ നയിച്ചത്.

 

ഞാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാളം ഡിപ്പാർട്മെന്റിൽ ഗെസ്റ്റ് അധ്യാപിക ആയിട്ടാണ് എത്തുന്നത്. അതിനുശേഷം ആണ് ഗവേഷണത്തിൽ പ്രവേശിച്ചത്. ഈ കാലഘട്ടത്തിൽ എനിക്കുണ്ടായിട്ടുള്ള ചില തിരിച്ചറിവുകൾ, കൂടുതൽ വായനകൾ, അനുഭവങ്ങൾ ഒക്കെ ദലിത് – സ്ത്രീ വിഷയത്തിൽ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഞാൻ വായിച്ചുപോയ പുസ്തകങ്ങളിലെവിടെയും ഇത്തരം ദലിത് വിഭാഗത്തിന്റെ പ്രത്യേകിച്ച് സ്ത്രീകളുടെ അധ്വാനത്തെക്കുറിച്ച് കണ്ടില്ല. എന്നാൽ സമൂഹം ഇന്നു നിലനിൽക്കുന്നതിന്റെ ഒരു കാരണം ഈ ദലിത് സ്ത്രീകളുടെ അധ്വാനം ആണ്. ഈ അധ്വാനത്തിന്റെ വഴികളിൽ കാലാകാലങ്ങളായി അവർ നടത്തിയിട്ടുള്ള പല തരം സമരങ്ങളുണ്ട്. മാറുമറയ്ക്കൽ സമരം ഉദാഹരണം. ഇതെല്ലാം അടിത്തട്ടിലുള്ള സ്ത്രീകൾ നടത്തിയിട്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ ആയിരുന്നു. അവരുടെ ശരീരത്തിന്റെ മുകളിൽ അവർ നേടിയെടുത്തിട്ടുള്ള അവകാശങ്ങൾ ആയിരുന്നു. ഇതിനെയെല്ലാം അടയാളപ്പെടുത്തേണ്ടതുണ്ട്. ഒരു പക്ഷേ മറ്റാരെക്കാളും എനിക്ക് അതിനു കഴിയും എന്ന വിശ്വാസത്തിൽ ഈ വിഷയം തന്നെ ഗവേഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.

 

നമ്മൾ ഇനിയും വളരേണ്ടതുണ്ട്

 

ഈ കോവിഡ് സാഹചര്യത്തിലും വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകരെ കുറിച്ചുള്ള റിപ്പോർട്ടുകൾ നാം കണ്ടു. പൊതുസമൂഹം, പ്രത്യേകിച്ച് അധ്യാപക സമൂഹം എത്രത്തോളം യാഥാസ്ഥിതിക മനോഭാവം വച്ചു പുലർത്തുന്നു എന്നതിന്റെ തെളിവാണിത്. സ്വന്തം ഇഷ്ടത്തിന് ഒരു വസ്ത്രം ധരിക്കുന്നതിനും ജനാധിപത്യപരമായ ആശയങ്ങൾ നിലനിൽക്കുന്നതിനും വേണ്ടി  ഇത്തരം പ്രതിഷേധ രീതികൾ സ്വീകരിക്കേണ്ടി വരുന്നത് വളരെ വേദനാജനകമാണ്. താഴെത്തട്ടിൽനിന്നു വന്ന ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരു കാര്യം പറയുമ്പോൾ, ആരാണ് പറയുന്നത്, എന്താണ് പറയുന്നത് എന്നല്ല സമൂഹം ശ്രദ്ധിക്കുന്നത്. പറയുന്ന ആളാരാണ്? അവരുടെ നില എന്താണ്? അവർ എങ്ങനെയാണ് എന്നുള്ള രീതിയിൽ ആണ് വിലയിരുത്തപ്പെടുന്നത്. പ്രവർത്തന മേഖലയിൽ, ജീവിതത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന സ്ത്രീകൾക്കെതിരെ ശക്തമായ ഒരു എതിർ വിഭാഗം എപ്പോഴും ഉണ്ടാകും. ഈ വിഭാഗത്തെ സംരക്ഷിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ട്. 

 

ഈ ഡിജിറ്റൽ കാലഘട്ടത്തിലും ഒരു അധ്യാപിക തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്? ഞാൻ ഒരിക്കലും ഒരു മുണ്ട് ഉടുത്തുകൊണ്ട് സ്കൂളിൽ പോകണം എന്നു വിചാരിച്ചിട്ടില്ല. എന്റെ വസ്ത്രത്തിൽ എനിക്ക് അവകാശമുണ്ട് എന്നു തെളിയിക്കാൻ അങ്ങനെ ചെയ്യേണ്ടി വന്നു. ഒരു മുഖം മൂടിയണിഞ്ഞുകൊണ്ടു പുറമേ കാണിക്കുന്ന പുരോഗമനം മാത്രമേ മലയാളികൾക്കുള്ളൂ. തീർച്ചയായും നമ്മുടെ സമൂഹം ഒരുപാട് മാറേണ്ടതുണ്ട്. ഒരു സ്ത്രീ വസ്ത്രം ധരിക്കുമ്പോൾ തുറിച്ചു നോക്കപ്പെടേണ്ടതില്ല എന്ന ബോധ്യത്തിലേക്ക് സമൂഹം ഇനിയും വളരേണ്ടതുണ്ട്. 

 

Content Summary: Dr Lisa Pulparambil talks on gender neutrality in wearing clothes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT