നാലു കവിതാസമാഹാരങ്ങളും ഗസലുകളും എഴുതിയ വേണു വി. ദേശം പക്ഷേ, കൂടുതൽ അറിയപ്പെടുന്നതു റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്തയേവ്സ്കിയുടെ പരിഭാഷകനായാണ്. 35 വർഷമായി ദസ്തയേവ്സ്കിയുടെ കൃതികൾ അദ്ദേഹം മലയാളത്തിലേക്കു മൊഴിമാറ്റുന്നു. നോവൽ, ചെറുകഥ, നോവലെറ്റ്, യാത്രാവിവരണം തുടങ്ങി ദസ്തയേവ്സ്കിയുടെ 31 കൃതികളിൽ 19 എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു കവിതാസമാഹാരങ്ങളും ഗസലുകളും എഴുതിയ വേണു വി. ദേശം പക്ഷേ, കൂടുതൽ അറിയപ്പെടുന്നതു റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്തയേവ്സ്കിയുടെ പരിഭാഷകനായാണ്. 35 വർഷമായി ദസ്തയേവ്സ്കിയുടെ കൃതികൾ അദ്ദേഹം മലയാളത്തിലേക്കു മൊഴിമാറ്റുന്നു. നോവൽ, ചെറുകഥ, നോവലെറ്റ്, യാത്രാവിവരണം തുടങ്ങി ദസ്തയേവ്സ്കിയുടെ 31 കൃതികളിൽ 19 എണ്ണം വേണു മലയാളത്തിലാക്കി. ദസ്തയേവ്സ്കിയുടെ ജീവിതത്തെയും കലയെയും അടയാളപ്പെടുത്തുന്ന റഷ്യൻ ക്രിസ്തു എന്ന സ്വതന്ത്ര നോവലും അറിയപ്പെടാത്ത ദസ്തയേവ്സ്കി, ദസ്തയേവ്സ്കിയുടെ പ്രണയ ജീവിതം എന്നീ പഠന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ദസ്തയേവ്സ്കിയുടെ പ്രധാന കഥാപാത്രങ്ങൾ എന്ന കൃതിയുടെ രചനയിലാണ് ഇപ്പോൾ. ദസ്തയേവ്സ്കിയുടെ ഭാര്യ അന്ന സ്നിത്കിന രചിച്ച അന്നയുടെ ഓർമക്കുറിപ്പുകളും 2 ഭാഗങ്ങളായി വേണു വിവർത്തനം ചെയ്തു.

ADVERTISEMENT

വഴി തെറ്റിയെത്തി മൊഴി മാറ്റത്തിൽ

വേണു വി. ദേശം

കവിയാകാൻ ആഗ്രഹിച്ച വേണു വി. ദേശം യാദൃച്ഛികമായാണു ദസ്തയേവ്സ്കിയുടെ വിവർത്തകനായത്. കാവ്യരചന പോലെ ഉന്മത്തവും ധ്യാനാത്മകവുമായ അനുഭവമാണു തനിക്കു ദസ്തയേവ്സ്കി കൃതികളുടെ പരിഭാഷയുമെന്ന് അദ്ദേഹം പറയുന്നു. ‘നിന്ദിതരും പീഡിതരും’ വായിച്ചപ്പോഴാണു താൻ അന്വേഷിച്ച എഴുത്തുകാരൻ ദസ്തയേവ്സ്കിയാണെന്നു വേണുവിനു മനസ്സിലായത്. പിന്നീടു ദസ്തയേവ്സ്കിയുടെ കൃതികളിൽ മുഴുകി.

ADVERTISEMENT

ആശ്രയമായത് ഇംഗ്ലിഷ് പരിഭാഷ

ഗോപാലകൃഷ്ണനും ഭാര്യ ഓമനയും

1912നും 18നും ഇടയ്ക്കു കോൺസ്റ്റൻസ് ഗാർനറ്റ് എന്ന വനിത ദസ്തയേവ്സ്കിയുടെ മുഴുവൻ കൃതികളും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. വിവർത്തനത്തിനു വേണു ആശ്രയിക്കുന്നതു ഗാർനറ്റിന്റെ പരിഭാഷയാണ്‌. 1988ൽ ദസ്തയേവ്സ്കിയുടെ ചൂതാട്ടക്കാരനാണു വേണു ആദ്യം തർജമ ചെയ്തത്. തുടർന്ന് ഒരു അപഹാസ്യന്റെ സ്വപ്നം, സൗമ്യാത്മാവ്, കാരണവരുടെ കിനാവ്, അപക്വ യുവാവ്, എന്നന്നേക്കുമായി ഒരു ഭർത്താവ്, തികച്ചും നിർഭാഗ്യകരം, അധോതലക്കുറിപ്പുകൾ, കുറ്റവും ശിക്ഷയും, നിന്ദിതരും പീഡിതരും, ക്ഷണിക്കപ്പെടാതെ, ഒരു അജ്ഞാതന്റെ കുറിപ്പുകൾ തുടങ്ങിയ നോവലുകളും കർഷകനായ മരിയ, സ്വർഗീയമായ ഒരു ക്രിസ്മസ് പൂമരം തുടങ്ങിയ കഥകളും ഒരു യാത്രാവിവരണവും മലയാളത്തിലേക്കു മൊഴിമാറ്റി.

ADVERTISEMENT

ദസ്തയേവ്സ്കി മലയാളത്തിൽ

ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകൻ എന്ന് അൽബേർ കാമുവും ഭ്രാന്താലയത്തിലെ ഷേക്സ്പിയർ എന്നു ഫ്രഞ്ച് നിരൂപകൻ മെൽഷിയോർ ഡിവോഗും വിശേഷിപ്പിച്ച ദസ്തയേവ്സ്കിയെ മലയാളത്തിന് ആദ്യം പരിചയപ്പെടുത്തിയത് ഇടപ്പള്ളി കരുണാകര മേനോനാണ്. കുറ്റവും ശിക്ഷയും എന്ന കൃതിയുടെ വിവർത്തനത്തിലൂടെ. തുടർന്ന് ഇഡിയറ്റും അദ്ദേഹം പരിഭാഷപ്പെടുത്തി. പിന്നീട് എൻ.കെ. ദാമോദരൻ ദസ്തയേവ്സ്കിയുടെ 6 കൃതികൾ മലയാളത്തിലാക്കി. കരമസോവ് സഹോദരന്മാർ എന്ന കൃതിക്കു പി.കെ. ബാലകൃഷ്ണൻ എഴുതിയ പഠനമാണു ദസ്തയേവ്സ്കിയിലേക്കു മലയാള ആസ്വാദകരുടെ ശ്രദ്ധ തിരിച്ചത്.

ആലുവ ചിത്രാ ലൈൻ കൊച്ചുവീട്ടിൽ ഗോപാലകൃഷ്ണനും ഭാര്യ ഏറ്റുമാനൂർ സ്വദേശി ഓമനയും ചേർന്നു ദസ്തയേവ്സ്കിയുടെ ഒട്ടേറെ കഥകൾ റഷ്യനിൽ നിന്നു നേരിട്ടു മലയാളത്തിലാക്കിയിട്ടുണ്ട്. റഷ്യയിൽ പ്രോഗ്രസ് പബ്ലിഷേഴ്സിൽ പരിഭാഷകരായി ജോലി ചെയ്തിരുന്ന ദമ്പതികൾ റഷ്യൻ ഭാഷ പഠിച്ചാണു തർജമ നിർവഹിച്ചത്. പിന്നീടു റഷ്യയിൽ നിന്നു തിരിച്ചെത്തി തിരുവനന്തപുരത്തു സ്ഥിരതാമസമാക്കി. മോസ്കോ ഗോപാലകൃഷ്ണൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇരുവരും ഇന്നില്ല. മക്കളിൽ ഒരാൾ ഇപ്പോഴും റഷ്യയിലുണ്ട്.

ദസ്തയേവ്സ്കിയുടെ പ്രണയ ദിനങ്ങളാണു വിൽപനയിൽ റിക്കാർഡ് സൃഷ്ടിച്ച പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ ഇതിവൃത്തം. കെ. സുരേന്ദ്രന്റെ ദസ്തയേവ്സ്കിയുടെ കഥയും ജി.എൻ. പണിക്കരുടെ ദസ്തയേവ്സ്കി–കലയും ജീവിതവും എന്നീ കൃതികളും ദസ്തയേവ്സ്കിയുടെ ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.

Content Summary: Malayalam translation of dostoevsky books