മയ്യഴിയുടെ മാത്രമല്ല ഡൽഹിയുടെയും കഥാകാരൻ, ജെസിബി പുരസ്‌കാരം എം. മുകുന്ദന്
1959 ജൂൺ 13 ശനിയാഴ്ച. അന്നാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ എത്തുന്നത്. 20 വയസ്സുള്ള അയാൾ അന്നാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. അയാളോടു തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം (ജെസിബി ) ഇത്തവണയും മലയാളത്തിലെത്തിച്ച ഡൽഹി, എ സോളിലോക്വി തുടങ്ങുകയാണ്. സഹദേവന്റെ ആത്മഗതം. അഥവാ എം.മുകുന്ദന്റെ
1959 ജൂൺ 13 ശനിയാഴ്ച. അന്നാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ എത്തുന്നത്. 20 വയസ്സുള്ള അയാൾ അന്നാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. അയാളോടു തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം (ജെസിബി ) ഇത്തവണയും മലയാളത്തിലെത്തിച്ച ഡൽഹി, എ സോളിലോക്വി തുടങ്ങുകയാണ്. സഹദേവന്റെ ആത്മഗതം. അഥവാ എം.മുകുന്ദന്റെ
1959 ജൂൺ 13 ശനിയാഴ്ച. അന്നാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ എത്തുന്നത്. 20 വയസ്സുള്ള അയാൾ അന്നാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. അയാളോടു തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം (ജെസിബി ) ഇത്തവണയും മലയാളത്തിലെത്തിച്ച ഡൽഹി, എ സോളിലോക്വി തുടങ്ങുകയാണ്. സഹദേവന്റെ ആത്മഗതം. അഥവാ എം.മുകുന്ദന്റെ
1959 ജൂൺ 13 ശനിയാഴ്ച. അന്നാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ എത്തുന്നത്. 20 വയസ്സുള്ള അയാൾ അന്നാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. അയാളോടു തന്നെ.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം (ജെസിബി ) ഇത്തവണയും മലയാളത്തിലെത്തിച്ച ഡൽഹി, എ സോളിലോക്വി തുടങ്ങുകയാണ്. സഹദേവന്റെ ആത്മഗതം. അഥവാ എം.മുകുന്ദന്റെ ആത്മഗതം. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട നഗരത്തിന്റെയും.
മയ്യഴിയുടെ കഥാകാരൻ എന്നാണ് മുകുന്ദൻ അറിയപ്പെടുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിയതോടെയാണത്. പിന്നീടും മയ്യഴി അദ്ദേഹത്തിന്റെ കഥകൾക്കും നോവലുകൾക്കും പശ്ചാത്തലമായി. എന്നാൽ, ഡൽഹിയിൽ പോയില്ലായിരുന്നെങ്കിൽ മുകുന്ദൻ ഇന്നത്തെ മുകുന്ദനാകുമായിരുന്നോ. ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തില്ലായിരുന്നെങ്കിൽ ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ എന്ന കൃതി രചിക്കുമായിരുന്നോ. ഈ ലോകം അതിലൊരു മനുഷ്യൻ സൃഷ്ടിക്കുമായിരുന്നോ. ആദിത്യനും രാധയും മറ്റു ചിലരും. ഒരു ദളിത് സ്ത്രീയുടെ കദനകഥ.... ആധുനികതയുടെയും ഉത്തരാധുനികതയുടെയും തീക്കാറ്റു വീശിയ നോവലുകളും കഥകളും പിറക്കുമായിരുന്നോ. മയ്യഴിയുടെ കഥാകാരനായിരിക്കാം മുകുന്ദൻ. എന്നാൽ ഡൽഹിയുടെയും കഥാകാരനാണ്. മയ്യഴി ഭാര്യയെങ്കിൽ ഒരിക്കലും പിരിയാത്ത കൂട്ടുകാരിയാണ് ഡൽഹി. വിവാഹ ബന്ധം പോലും അവസാനിക്കാം. എന്നാൽ കൂട്ടുകെട്ടോ. അത് അവസാനിക്കില്ല, ലോകം അവസാനിച്ചാലും.
ഡൽഹി, എ സോളിലോക്വി മുകുന്ദൻ സമർപ്പിച്ചിരിക്കുന്നത് ശ്രീജയ്ക്കാണ്. ഭാര്യയ്ക്ക്. ഒരുമിച്ചായിരിക്കുക എന്നതിന്റെ അർഥം പഠിപ്പിച്ച കൂട്ടുകാരിക്ക്. ഒരർഥത്തിൽ ഡൽഹി മുകുന്ദന്റെ കഥ കൂടിയാണ്. ഡൽഹിയുടെയും.
അഭയാർഥികളുടെ നഗരമായിരുന്നു ഡൽഹി 1960 കളിൽ. ദരിദ്രരുടെയും. ഭരണസിരാകേന്ദ്രങ്ങളിൽ മലയാളികൾ സ്ഥാനമുറപ്പിച്ച കാലം. ആശുപത്രികളിൽ മലയാളി നഴ്‌സുമാർ ആതുര ശുശ്രൂഷയ്ക്ക് പുതിയ അർഥം ചമച്ച കാലം. അക്കാലത്താണ് സഹദേവൻ എന്ന മുകുന്ദൻ ഡൽഹിയിൽ എത്തുന്നത്. ശ്രീധരനുണ്ണി എന്ന തൊഴിലാഴി യൂണിയൻ പ്രവർത്തകന്റെ സഹായത്തോടെ. ചൈനയുടെ ആരാധകൻ കൂടിയായിരുന്നു ശ്രീധരനുണ്ണി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും. എന്നിട്ടും നൂറു പൂക്കൾ വിരിയട്ടെ എന്ന മാവോയുടെ വചനമല്ല ഡൽഹിയുടെ ആത്മകഥയ്ക്ക് മുകുന്ദൻ നൽകിയത്. കൊഴിഞ്ഞുപോയ നൂറു പൂക്കൾ എന്നാണ്. ചൈന ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചതോടെയാണ് പൂക്കൾ കൊഴിയാൻ തുടങ്ങിയത്. ചൈനീസ് ചാരൻ എന്ന പുതിയ സംജ്ഞ ഉടലെടുത്തതും.
ചോറിങ്ങും കൂറങ്ങും എന്ന മട്ടിൽ ജീവിക്കാൻ തുടങ്ങിയതും. പിന്നീടും ഡൽഹിയുടെ മണ്ണ് വിറച്ചുകൊണ്ടിരുന്നു. ഇന്ത്യാ-പാക്ക് യുദ്ധം. ബംഗ്ലദേശിൽ നിന്നുള്ള അഭയാർഥി പ്രവാഹം. അടിയന്തരാവസ്ഥ. ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വം. സിഖ് വിരുദ്ധ കലാപം. അന്നെല്ലാം സഹദേവൻ ഡൽഹിയിലെ തെരുവുകളിലൂടെ എല്ലാം കണ്ടും കേട്ടും സാക്ഷിയായി നടന്നുകൊണ്ടിരുന്നു. ആത്മഗതവുമായി. തന്നോട്ടു തന്നെ സംസാരിച്ചുകൊണ്ട്. ആ ആത്മഗതത്തിലൂടെ ഒരു കാലഘട്ടത്തിന്റെ കഥ പിറക്കുന്നു. നമ്മുടെ വർത്തമാനത്തിന്റെ കഥ തന്നെ. ആ കഥയുടെ ഗംഭീരമായ വിവർത്തനത്തിനാണ് ഇത്തവണ ജെസിബി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
പുരസ്‌കാരത്തിൽ മലയാളത്തിന്റെ മറ്റൊരു പൈതൃകം കൂടി ഉൾച്ചേർന്നിട്ടുണ്ട്. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കൊച്ചുമകൻ കെ. നന്ദകുമാറാണ് നോവൽ വിവർത്തനം ചെയ്തിരിക്കുന്നത്. ഇ.വി.ഫാത്തിമയ്‌ക്കൊപ്പം.
ഡൽഹി വായിക്കുമ്പോൾ വീണ്ടും ആ നഗരം സന്ദർശിക്കാൻ തോന്നുന്നുവെന്ന് പറഞ്ഞത് അരവിന്ദ് അഡിഗയാണ്. ദ് വൈറ്റ് ടൈഗർ എന്ന നോവലിലൂടെ ബുക്കർ പുരസ്‌കാരം നേടിയ എഴുത്തുകാരൻ.
മുകുന്ദന്റെ വ്യത്യസ്ത കൃതികൾ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്ന അംഗീകാരം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും സ്വപ്ന നോവൽ എന്നു വിശേഷിപ്പിക്കുന്നതും ഡൽഹി തന്നെയാണ്. അതേ കൃതിയിലൂടെ ജെസിബി പുരസ്‌കാരം നേടിയെന്നത് മറ്റൊരു അപൂർവത.
ഒരു നവംബർ ഒന്നിനാണ് ഡൽഹി, എ സോളിലോക്വി തിരുവനന്തപുരത്ത് വച്ചു പ്രകാശനം ചെയ്യുന്നത്. അന്ന് അവിടെയെത്തിയ വായനക്കാർ ക്യൂവായി നിന്നു മുകുന്ദന്റെ ഒപ്പ് പതിച്ച പുസ്തകങ്ങൾ വാങ്ങിക്കൊണ്ടിരുന്നു.
അപ്പോഴാണ് ക്യൂവിന്റെ ഒരറ്റത്ത് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നിൽക്കുന്ന സഹദേവനെ എം. മുകുന്ദൻ കാണുന്നത്.
സഹദേവൻ വാങ്ങിയ ഡൽഹി എന്ന പുസ്തകം അയാൾ എനിക്കുനേരേ നീട്ടി.
ഇതിൽ ഞാൻ എന്താണ് എഴുതേണ്ടത്- ഞാൻ (എം.മുകുന്ദൻ) ചോദിച്ചു.
സഹദേവന്, സ്‌നേഹത്തോടെ എം.മുകുന്ദൻ എന്ന്.
അയാൾ പറഞ്ഞതുപോലെ എഴുതി ഞാൻ ബുക്ക് കൈമാറി.
രണ്ടു കൈ കൊണ്ടും പുസ്തകം ഏറ്റുവാങ്ങി സഹദേവൻ എനിക്കു നേരേ കൈകൾ കൂപ്പി.
ഇനി എനിക്ക് സന്തോഷത്തോടെ മരിക്കാം !
Content Summary: M Mukundan wins 2021 JCB Prize for Literature for his novel ‘Delhi: A Soliloquy’