തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ

തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം ഞാൻ അവസാനം വായിച്ചതു കാൾ ഓവ് ക്നോസ്ഗാഡിന്റെ ‘ദ് മോണിങ് സ്റ്റാർ’ എന്ന നോവലാണ്. മരിക്കുന്ന മനുഷ്യർ എവിടെപ്പോകുന്നു എന്ന ചിരപുരാതനമായ ചോദ്യമാണ് ഈ നോവലിലെ പ്രധാന ചിന്ത എന്ന് ഒറ്റ വാക്യത്തിൽ പറയാം. പ്രപഞ്ചത്തിന്റെ പൊരുൾ എന്താണ്, എന്താണു ജന്മത്തിന്റെ ഉദ്ദേശ്യം, എന്താണു മരണം, മരണാനന്തര ജീവിതമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ വിവിധ കഥാപാത്രങ്ങളുടെ ഭിന്ന ജീവിതസാഹചര്യങ്ങളിൽ ഉയരുന്നു. ബൈബിൾ ചിന്തയും ക്രൈസ്തവ മതാത്മക ജീവിതവും നോർവേയുടെ സാമൂഹിക ജീവിതത്തിൽ എത്രമാത്രം ചർച്ച ചെയ്യപ്പെടുന്നു എന്ന് എനിക്കറിയില്ല. എന്തായാലും കഷ്ടദിനങ്ങളിൽ ഒരു വ്യക്തി ക്രിസ്ത്യാനിയാണോ അല്ലയോ എന്നതു പോലും നോവലിൽ നിർണായകമായിത്തീരുന്നു. 

 

ADVERTISEMENT

തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ സമീപകാലത്ത് മറ്റൊരു നോവലിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മുൻപു പഴയ നിയമത്തിലെ ഇയ്യോബിന്റെ പുസ്തകത്തിലും സഭാപ്രസംഗിയിലും നാം ജന്മത്തിന്റെ നശ്വരത സംബന്ധിച്ച വിലാപങ്ങളും പ്രമാണങ്ങളും കണ്ടതാണ്. ‘മുറിഞ്ഞ മരത്തിന്റെ തായ്ത്തടിയിൽ പുതിയ നാമ്പുകൾ വരുന്നു. മരിച്ച മനുഷ്യനോ തിരിച്ചുവരുന്നില്ല’ എന്നാണ് ഇയ്യോബിന്റെ വിലാപം.

 

മരിച്ച മനുഷ്യൻ തിരിച്ചുവരില്ലെന്നു പറയുമ്പോഴും മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു വിശ്വാസിയുടെ മുഖ്യ പ്രത്യാശയാണ്. ഇതു പിന്തുടർന്നു മനുഷ്യന്റെ യഥാർഥ ആനന്ദം എവിടെനിന്നു വരുന്നുവെന്ന് അന്വേഷിക്കുന്നു. എന്താണു ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ആനന്ദ മാർഗം? ഇതു വിശദീകരിക്കാൻ  ക്നോസ്ഗാഡ് കൊണ്ടുവരുന്നത് ഡാനിഷ് തത്വചിന്തകനായ സോറെൻ കിർക്കിഗാഡിന്റെ The Lily of the Field and the Bird of the Air : Three Godly Discourses എന്ന കൃതിയാണ്. ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്നു തുടങ്ങുന്ന ബൈബിളിലെ പ്രശസ്തമായ വാക്യത്തെ വിശകലനം ചെയ്തു ക്രിസ്തു മുന്നോട്ടു വയ്ക്കുന്ന ദർശനം വിശദീകരിക്കുന്ന കിർക്കിഗാഡിന്റെ ഈ ചെറിയ പുസ്തകം നോവലിന്റെ മധ്യസ്ഥാനത്തു സ്ഥിതി ചെയ്യുന്നു.

 

ADVERTISEMENT

മരിച്ചവർക്കു ജീവനുള്ളവരെക്കാൾ പ്രാധാന്യവും പദവിയും നൽകിയവരാണു പ്രാചീന ഈജിപ്തുകാർ. അവർ തങ്ങളുടെ സമ്പത്തും അധ്വാനവും കലാശക്തിയും മരിച്ചവരെ പ്രീതിപ്പെടുത്താനോ മരണാനന്തര ജീവിതം സമൃദ്ധമാക്കാനോ വിനിയോഗിച്ചു. മരണം ജീവിതത്തെക്കാൾ പ്രധാനപ്പെട്ടതായി മാറി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പ്രാചീന യവനരാകട്ടെ ദൈവങ്ങളെ മനുഷ്യരുടെ നിത്യജീവിത സമരങ്ങളിലേക്കു കൊണ്ടുവരികയാണു ചെയ്തത്. ക്നോസ്ഗാഡ് ഹോമറിലെ ഓർഫ്യൂസ് മിത്ത് സംബന്ധിച്ചു നടത്തുന്ന നിരീക്ഷണങ്ങൾ കൗതുകകരമാണ്- മരിച്ചവരുടെ ലോകം ഭൂമിക്കടിയിലെവിടെയോ ആണ്. അവിടേക്ക് ഓർഫ്യൂസ് പോകുന്നുണ്ട്, മരിച്ചുപോയ സ്വന്തം ഭാര്യയെ മടക്കിക്കൊണ്ടുവരാൻ. ഒരു വ്യവസ്ഥയിലാണു യൂറീഡൈസിനെ ഓർഫ്യൂസിന്റെ കൂടെ മടക്കി അയയ്ക്കുന്നത്. മനുഷ്യരുടെ ലോകത്തിലെ പ്രകാശത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപേ ഓർഫ്യൂസ് അവളെ നോക്കരുത്. അതായത് അവൻ അവളെ നോക്കാതിരിക്കുമ്പോൾ മാത്രമേ അവൾ ഒപ്പമുള്ളൂ. അവളെ അവൻ കാണുന്ന നിമിഷം അവൾ ഇല്ലാതാകുന്നു. മരിച്ചവരുടെ ലോകത്തേക്ക് എങ്ങനെയാണു പോകുക? എവിടെയാണ് ആ ലോകം? ഒഡീസിയിൽ ഹോമറിന്റെ നായകനായ ഓർഫ്യൂസ് തെക്കോട്ടു യാത്ര ചെയ്യുന്നു. കടലിന്റെ മറുകരയിലെത്തുന്നു. തരിശായ, സൂര്യനില്ലാത്ത ഭൂമി. തീരത്ത് ഒഡീസിയൂസ് ഒരു ചെറിയ കുഴി കുത്തുന്നു. അതിലേക്ക് ആദ്യം തേൻ ഒഴിക്കുന്നു. പിന്നാലെ വീഞ്ഞും വെള്ളവും. മീതേ വെളുത്ത ബാർലിഅരി വിളമ്പുന്നു. ഒടുവിലായി കറുത്ത മുട്ടനാടിനെ അറുത്ത് അതിന്റെ ചോര കുഴിയിലേക്കു വീഴ്ത്തുന്നു. അപ്പോഴേക്കും മരിച്ചവരെല്ലാം നിരയായി വന്നെത്തുന്നു. ചോര കുടിക്കാനുള്ള വരവാണ്. ഒഡീസിയൂസ് കൗമാരക്കാരെ കാണുന്നു, പ്രസവത്തോടെ മരിച്ച പെണ്ണുങ്ങളെ കാണുന്നു, സ്വന്തം അമ്മയായ ആന്റിക്ലിയയെ കാണുന്നു. താൻ നാട്ടിലില്ലാതിരുന്ന സമയം അമ്മ മരിച്ചുവെന്നത് ഒഡീസിയൂസ് അപ്പോഴാണ് അറിയുന്നത്. അവർ ആദ്യം മകനെ തിരിച്ചറിയുന്നില്ല. എന്നാൽ ചോര കുടിക്കുന്നതോടെ അവർ മകനെ കാണുന്നു. സംസാരിക്കുന്നു..

 

യോൻ ഫോസെ. Photo Credit: Markus Wissmann / Shutter Stock

യവന്മാരിൽനിന്ന് ഒട്ടേറെക്കാര്യങ്ങൾ പകർത്തിയ യൂറോപ്യന്മാർക്ക് അവർ ചിത്രീകരിച്ച മരണാനന്തര ജീവിതം മാത്രം ആകർഷകമായി തോന്നാതിരുന്നത് എന്താണ് എന്ന് ക്നോസ്ഗാഡിന്റെ കഥാപാത്രം ചോദിക്കുന്നു. മരണത്തിൽനിന്ന് ഉന്മാദത്തിലേക്കും ഉന്മാദത്തിൽനിന്ന് ആഭിചാരത്തിലേക്കും ഈ ചർച്ച നീളുന്നു.

 

ADVERTISEMENT

പ്രാചീന ഈജിപ്തുകാർക്കു മരണവും ജീവിതവും പരസ്പരം ചേരാത്ത രണ്ടു ലോകങ്ങളാണെങ്കിൽ യവനർക്കു മരണത്തിനും ജീവിതത്തിനുമിടയിലെ വിടവ് നേർത്തതായിരുന്നു. ഉറക്കത്തിനും ഉണർവിനുമിടയിലുള്ള വിഭജനം പോലെയായിരുന്നു അത്. നിദ്രയെയും മരണത്തെയും ഇരട്ടകളായാണ് ഇലിയഡിൽ അവതരിപ്പിക്കുന്നത്. 

 

ക്നോസ്ഗാഡിന്റെ നോൺഫിക്‌ഷൻ രചനയായ ‘ഇൻ ദ് ലാൻഡ് ഓഫ് ദ് സൈക്ലോപ്സി’ലേതുപോലെ ഗഹനമായ തത്വചിന്തയുടെ അന്തരീക്ഷമാണു മോണിങ് സ്റ്റാറിലും ഉള്ളത്. ക്രിസ്റ്റ്യാനിറ്റിയുമായി ബന്ധപ്പെടുത്തിയ തീവ്രമായ ആത്മീയ ചർച്ചകൾ, മരണത്തിന്റെ പൊരുൾ അന്വേഷിക്കുന്ന സംസാരത്തോടെ, ഒരു ചെറിയ കുട്ടിയുടെ സംസ്കാരച്ചടങ്ങിലാണ് അവസാനിക്കുന്നത്. (എന്തിനാണു കുട്ടികൾ മരിക്കുന്നത്, കുട്ടികൾ മരിക്കുന്ന ലോകത്ത് എങ്ങനെയാണു ദൈവത്തിൽ വിശ്വസിക്കുക എന്ന കരമസോവിലെ ഐവാന്റെ ചോദ്യം കൂടി ഇതിന്റെ കൂടെ ചേർത്തുവയ്ക്കാം)

 

മറ്റൊരു നോർവീജിയൻ എഴുത്തുകാരനായ യോൻ ഫോസെയെ വായിച്ചപ്പോഴാണ് ഒരേ പ്രശ്നം രണ്ട് എഴുത്തുകാർ കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസം വ്യക്തമായത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ആത്മീയ പ്രതിസന്ധികളിലൂടെ ‘സെപ്റ്റോളജി’യിലെ ഫോസെയുടെ നായകനും കടന്നുപോകുന്നു. അയാൾ ചിത്രകാരനാണ്. ചിത്രകല കൊണ്ടു ജീവിക്കുന്ന മനുഷ്യനാണ്. പക്ഷേ അയാൾ വലിയ ആത്മീയ, വൈകാരിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു. യൗവനത്തിൽ മതവും ദൈവവും തിരസ്കരിച്ച അയാൾ, പിന്നീടു സ്നേഹിച്ച പെണ്ണിനു വേണ്ടി ചർച്ചിലേക്കു തിരിച്ചുവരികയും ആരാധനകളിൽ പങ്കാളിയാകുകയും ചെയ്യുന്നു. ഭാര്യ അകാലത്തിൽ മരിക്കുന്നതോടെ അയാൾ മതത്തിൽ തനിച്ചാകുന്നു. ക്നോസ്ഗാഡിലേതു പോലെ ഉച്ചത്തിലുള്ള മതചിന്തയോ നീണ്ട സൈദ്ധാന്തിക ചർച്ചകളോ പുസ്തകവിശകലനമോ ഫോസെയിൽ ഇല്ല. പക്ഷേ മതം പ്രശ്നകരമായ പശ്ചാത്തലമായി തുടരുന്നു. അത് കഥായാത്രയിൽ, കഥാപാത്ര സ്വഭാവ പരിണാമങ്ങളിലെ പ്രധാന ഘടകമായി നിലകൊള്ളുകയും ചെയ്യുന്നു. 

 

ഏഴു പുസ്തകം അടങ്ങിയ നോവലായ സെപ്റ്റോളജിയുടെ ആദ്യ പുസ്തകം ആരംഭിക്കുമ്പോൾ ക്രിസ്മസ് അടുക്കാറായി. മരിച്ചുപോയ ഭാര്യയുടെ ഓർമയിൽ തനിച്ചു താമസിക്കുന്ന അസ്ലി എന്ന വൃദ്ധൻ ചിത്രകാരനാണ് ഈ കഥ പറയുന്നത്. അയാൾക്ക് അയൽവാസിയായ അസ്ലെക് ആണ് ഏക സ്നേഹിതൻ. മഞ്ഞുകാലത്ത് ചിത്രകാരന്റെ വീടിന്റെ മുന്നിലെ വഴിയിലെ മഞ്ഞുകോരിമാറ്റി വൃത്തിയാക്കുന്നതും അയാൾക്ക് ആവശ്യമായ വീട്ടുസാധനങ്ങളും ഭക്ഷ്യവസ്തുക്കളും വാങ്ങിക്കൊടുക്കുന്നതും ഈ അസ്ലെക് എന്നയാളാണ്. അസ്ലെക്കിന്റെ സഹോദരിയുണ്ട്. അവർ തൊട്ടടുത്ത ജോർവിൻ പട്ടണത്തിലാണു താമസം. ഓരോ ക്രിസ്മസിനും അസ്ലെക്കിന് അസ്ലി ഒരു പെയിന്റിങ്– ചെറുത് ഒരെണ്ണം– സമ്മാനിക്കും, സഹോദരിക്കുള്ള ക്രിസ്മസ് സമ്മാനമായി. ഈ സഹോദരിയുടെ പേര് രണ്ടാം പുസ്തകത്തിന്റെ അവസാനം വരെ നമ്മോടു പറയുന്നില്ല. അഥവാ സിസ്റ്റർ എന്നു മാത്രം പറയുന്നു. ഈ സഹോദരിയെ അസ്ലി നേരിൽ കണ്ടിട്ടില്ല. എന്നാൽ പത്തിരുപതു വർഷമായി ഓരോ ക്രിസ്മസിനും ഒരു ചെറിയ പെയിന്റിങ് ഈ സഹോദരിക്ക് അസ്ലി സമ്മാനിക്കാറുണ്ട്. അതു പക്ഷേ സഹോദരനാണു വാങ്ങിക്കൊണ്ടുപോകുന്നത്. ക്രിസ്മസിനു എല്ലാ വർഷവും ക്ഷണിക്കാറുണ്ടെങ്കിലും അസ്ലി പോകാറില്ല. എല്ലാ ക്രിസ്മസിനും അയാൾ തനിച്ചാണ്.

 

ബെയർ ഗാലറിയിെല ക്രിസ്മസ് സീസണൽ എക്സിബിഷനു വേണ്ടിയുള്ള പെയിന്റിങ്ങുകളുമായി അസ്ലി പോകാൻ ഒരുങ്ങുന്നിടത്താണ് സെപ്റ്റോളജിയുടെ കഥ തുടങ്ങുന്നത്. ഇത്തവണ കടുത്ത മഞ്ഞുവീഴ്ച നേരത്തേ തുടങ്ങിയെന്നുള്ള സൂചനകൾ നമുക്ക് ആദ്യമേ ലഭിക്കുന്നുണ്ട്. കനത്ത മഞ്ഞുകാലത്തിന്റെ ദുഷ്കരമായ അന്തരീക്ഷത്തിൽ അസ്ലിയുടെ മനോമുകരത്തിൽ തെളിയുന്നത് മറ്റൊരു അസ്ലിയുടെ രൂപമാണ്. അയാളും പെയിന്ററാണ്. വയസ്സനാണ്. അയാളുടെ വീടും ജോർവിൻ പട്ടണത്തിലാണ്. 

 

ഈ നോവലിൽ കഥ പറയുന്ന അസ്ലി ഭാര്യ നഷ്ടമായി, മതജീവിതം പിന്തുടരുന്ന, കുടി നിർത്തിയ ആളാണെങ്കിൽ രണ്ടാമത്തെ പെയിന്റർ ഇതേ പേരുള്ള ആളാണ്, പക്ഷേ മുഴുക്കുടിയനും ഭാര്യ ഉപേക്ഷിച്ചുപോയയാളുമാണ്. രണ്ടും ഒരാളോ, എന്താണ് ഒരേ ആൾക്കു രണ്ടു ജീവിതം എന്നെല്ലാം അറിയണമെങ്കിൽ ഏഴാം പുസ്തകം വരെ വായിക്കണം. ഈ എഴു പുസ്തകവും ആരംഭിക്കുന്നത് ഏതാണ്ട് ഒരേ വാക്യങ്ങളിലാണ്, ഒരേ രംഗത്ത്, ഒരേ പ്രവൃത്തിയിലാണ്. ചിത്രകാരൻ ഒരു കുരിശ് വരച്ചു കൊണ്ടിരിക്കുന്നു. രണ്ടു വരകൾ സംഗമിക്കുന്ന ആ വര അസാധാരണമെന്ന് അയാൾ സ്വയം കരുതുന്നു. 

 

ഫോസെയുടെ കൃതികൾ ഇതിനകം അൻപതിലേറെ ഭാഷകളിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവുമധികം പെർഫോം ചെയ്യപ്പെടുന്ന നാടകകൃത്തുകളിൽ ഒരാൾ കൂടിയാണു ഫോസെ. വരുന്ന വർഷം ഫോസെയെ ഞാൻ കൂടുതലായി വായിക്കുമെന്ന് തോന്നുന്നു. 

 

കടന്നുപോകുന്ന വർഷം ഞാൻ വായിച്ച പ്രധാന പുസ്തകങ്ങൾ വെറുതേ ഓർത്തുനോക്കി. കഴിഞ്ഞ ജനുവരി മുതൽ ഈ ഡിസംബർ വരെയുള്ള ഓർമകളിൽ എത്ര ബാക്കിയുണ്ട്? ഓർമ കൊണ്ടുവരുന്നത് ആരൊക്കെയാണ്? രസകരമായ കാര്യം, ഏറ്റവും ഇഷ്ടമായെന്നു നാം കരുതിയതൊന്നും അടുത്തല്ല, അകലെയാണെന്നതാണ്. താൻ കണ്ട കരയുടെ കറുപ്പിൽനിന്നു താൻ അകന്നകന്നു പോകുന്നുവെന്നു തിരിച്ചറിയുന്ന നാവികനെപ്പോലെയാണ് പുസ്തക ഓർമകൾ തരുന്ന അടയാളങ്ങളും. 

 

ഈ വർഷമാണു ഞാൻ ഇറ്റാലോ കാൽവിനോയുടെ കത്തുകൾ വായിച്ചത്. പതിനെട്ടു വയസ്സു മുതൽ കാൽവിനോയുടെ ക്രിയേറ്റിവിറ്റിയുടെ ഉന്നത വർഷങ്ങൾ വരെ അദ്ദേഹം പലർക്കായി എഴുതിയ കത്തുകളായിരുന്നു അവ. അതിലൊരിടത്ത് കാൽവിനോ എഴുതുന്നു, ‘നമ്മുടെ മനഃസാക്ഷിയുടെ ഏറ്റവും നല്ല ഘടകത്തെയാണു പുസ്തകം ഉൾക്കൊള്ളുന്നത്’. ഇത് ഈ വർഷം എനിക്കു കിട്ടിയ ഏറ്റവും നല്ല വാക്യങ്ങളിലൊന്നാണ്. നാം ഉദ്ദേശിച്ചിരുന്നതാവില്ല ഒരു പുസ്തകം എഴുതിക്കഴിയുമ്പോൾ അതിലുണ്ടാവുക. പക്ഷേ, നമുക്ക് എന്തായിത്തീരാനാകുമെന്ന് അവ കാട്ടിത്തരുമെന്നും കാൽവിനോ തുടർന്നെഴുതുന്നു. 

 

ബെൻ യോഗോദ എഡിറ്റ് ചെയ്ത O. Henry : 101 Stories എന്ന പുസ്തകം ഈ വർഷമിറങ്ങി. വില്യം സിഡ്നി പോർട്ടർ എന്നാണ് ഒ. ഹെൻറിയുടെ ശരിയായ പേര്. ജീവിതകാലമത്രയും എഴുത്തുകാരൻ ഈ പേരു മൂടിവച്ചു. പണത്തട്ടിപ്പിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നതിനാൽ സ്വന്തം പേരിൽ കഥയെഴുതാനാവാതെ വന്നതാണു കാരണം. ആർതർ കോനൽ ഡോയലിന്റെയും റുഡ്യാഡ് കിപ്ലിങ്ങിന്റെയും സമകാലികനായിരുന്നു. ഇതേ കാലത്തെ മറ്റൊരു പ്രധാന എഴുത്തുകാരൻ ചെക്കോവാണ്. ചെക്കോവ് മരിച്ചത് 44 -ാം വയസ്സിൽ, ഹെൻറി മരിച്ചത് 47ൽ. ഓരോ തവണയും പത്രാധിപരുടെ കയ്യിൽനിന്നു വാങ്ങിയ അഡ്വാൻസ് വച്ചാണ് ഹെൻറി അവസാന ദിവസം വരെയും ജീവിച്ചത്. 

 

മഹാനായ പോർചുഗീസ് കവി ഫെർണാണ്ടോ പെസോവയുടെ ബൃഹദ് ജീവചരിത്രമാണു പോയ വർഷം വായിച്ച മറ്റൊരു പ്രധാന പുസ്തകം. പല പേരുകളായി, പല വ്യക്തികളായി നടിച്ചുകൊണ്ട് സാഹിത്യമെഴുതിയ മഹാകവി to pretend is to know one self എന്നാണു പറയുന്നത്. പൊസോവയുമായി പരിചിതരായവർക്കറിയാം, കവിത എഴുതുമ്പോഴും ഗദ്യത്തെപ്പറ്റി ഏറ്റവും വിചാരം ചെയ്ത മനുഷ്യനാണു പെസോവയെന്ന്. ഗദ്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് അദ്ദേഹം കരുതി. കാരണം ഗദ്യത്തിൽ നിങ്ങൾക്ക് ഇടയ്ക്കിടെ കവിത കൊണ്ടുവരാം, കാവ്യാത്മകമായ താളം കൊണ്ടുവരാം, അതു കഴിഞ്ഞ് കവിതയിൽനിന്നു പുറത്തുകടക്കുകയും ചെയ്യാം, അതു ഗദ്യത്തെ ഉലയ്ക്കുകയില്ല. പക്ഷേ നിങ്ങൾ കവിതയിൽ ഒരു prose rhythm കൊണ്ടുവന്നു നോക്കൂ, കവിത തകർന്നടിയുന്നതു കാണാം- പെസോവ ഓർമിപ്പിക്കുന്നു.

 

മറ്റൊരു കാര്യം കൂടി, പെസോവയുടെ ഏറ്റവും വലിയ സ്വപ്നം ഒരു ഇംഗ്ലിഷ് എഴുത്തുകാരനാകാനായിരുന്നു. സൗത്ത് ആഫ്രിക്കയിലായിരുന്നു സ്കൂൾ പഠനം. പത്തൊൻപതാം വയസ്സിൽ സൗത്ത് ആഫ്രിക്കയിൽനിന്ന് അമ്മയെ പിരിഞ്ഞ് ലിസ്ബണിൽ എത്തിയ പെസോവ, ഒരിക്കൽ തനിക്കു സൗത്ത് ആഫ്രിക്കയിലേക്കു മടങ്ങിപ്പോകാനാകുമെന്നും അവിടെ ചെന്ന് ഇംഗ്ലിഷ് എഴുത്തുകാരനാകാമെന്നും കരുതി. അതിനാൽ ആദ്യകാല രചനകളെല്ലാം ഇംഗ്ലിഷിലായിരുന്നു. പക്ഷേ ഇംഗ്ലിഷിൽ നല്ല പരിജ്ഞാനം ഉണ്ടായിരിക്കുമ്പോഴും സാഹിത്യമെഴുതാൻ ആ ഭാഷ മതിയാവില്ലെന്നു താമസിയാതെ തിരിച്ചറിഞ്ഞ പെസോവ, തന്റെ സ്വപ്ന ഭാഷയെ ഉപേക്ഷിച്ചു പോർച്ചുഗീസിൽ ഉറയ്ക്കുകയായിരുന്നു. 

 

Content Summary: Ezhuthumesha column on reading works of Knausgaard and Fosse