ഏഴരപ്പതിറ്റാണ്ടോളം നീണ്ട സാഹിത്യപ്രവർത്തനത്തിനിടെ പ്രഫ.എം.കെ. സാനുവിന്റെ ആദ്യ നോവൽ പുറത്തിറങ്ങി. അതും 95ാം വയസ്സിൽ. മനസ്സിൽ സജീവസാന്നിധ്യമായി ഇടംപിടിച്ച ‘കുന്തീദേവി’യെയാണു സാനുമാസ്റ്റർ നോവലിനു വിഷയമാക്കിയത്. നോവലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഔദ്യോഗിക പ്രകാശനകർമമില്ലാതെ നോവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഴരപ്പതിറ്റാണ്ടോളം നീണ്ട സാഹിത്യപ്രവർത്തനത്തിനിടെ പ്രഫ.എം.കെ. സാനുവിന്റെ ആദ്യ നോവൽ പുറത്തിറങ്ങി. അതും 95ാം വയസ്സിൽ. മനസ്സിൽ സജീവസാന്നിധ്യമായി ഇടംപിടിച്ച ‘കുന്തീദേവി’യെയാണു സാനുമാസ്റ്റർ നോവലിനു വിഷയമാക്കിയത്. നോവലിസ്റ്റ്  ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഔദ്യോഗിക പ്രകാശനകർമമില്ലാതെ നോവൽ പുറത്തിറങ്ങിയത്. ഇന്നലെ വൈകിട്ട് ആശുപത്രി വിട്ടു കാരിക്കാമുറിയിലെ ‘സന്ധ്യയിൽ’ എത്തിയ സാനുവിനെ സ്വാഗതം ചെയ്തതു നോവൽ പുറത്തിറങ്ങിയെന്ന ശുഭവാർത്ത. 

ADVERTISEMENT

നിരൂപണവും ജീവചരിത്രവും ലേഖനസമാഹാരവും വിവർത്തനവും രേഖാചിത്രവും ബാലസാഹിത്യവും ആത്മകഥയുമെല്ലാമായി എഴുപതിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ടു സാനു. കഥകളെഴുതുകയും അവയുടെ സമാഹാരങ്ങളിറക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നോവൽ ആദ്യം. കോവിഡ്കാലത്ത് അദ്ദേഹം എഴുതിത്തീർത്തത് 5 പുസ്തകം. അതിലൊന്നാണു ‘കുന്തീദേവിയായി’  വായനക്കാരിലേക്കെത്തിയത്. ‘‘കാവ്യവും കാവ്യസന്ദർഭങ്ങളും അനുസ്മരിക്കുന്ന അവസരങ്ങളിലൊക്കെയും കുന്തീദേവിയാണ് എന്റെ മനസ്സിൽ ഏറെ തെളിഞ്ഞുകാണപ്പെട്ടത്. മനസ്സിലെ സജീവ സാന്നിധ്യമായി എപ്പോഴും കുന്തീദേവി സ്ഥാനം പിടിക്കുന്നു’’– പുസ്തകത്തിൽ എം.കെ.സാനു പറയുന്നു. ‘‘കുന്തീദേവിയെക്കുറിച്ചുള്ള കഥാഖ്യാനം എന്റെ സ്ഥിരമായ രീതിയിൽ എഴുതിനോക്കിയപ്പോൾ  ശരിയാകുന്നില്ലെന്ന് എനിക്കുതന്നെ തോന്നി. തുടർന്ന് അവലംബിച്ച പുതിയ രീതിയിലാണു നോവൽ രചിക്കപ്പെട്ടത്’’ –അദ്ദേഹം വിശദീകരിക്കുന്നു. 

ADVERTISEMENT

തൃശൂർ ഗ്രീൻബുക്സാണു പ്രസാധകർ. ഗ്രീൻസ് ബുക്സിന്റെ അമരക്കാരൻ സമീപകാലത്ത് അന്തരിച്ച കൃഷ്ണദാസിനാണു  നോവൽ സമർപ്പിച്ചിരിക്കുന്നത്..

ADVERTISEMENT

Content Summary: Kuntheedevi, Book written by MK Sanu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT