മലയാറ്റൂർ അവാർഡ് സജിൽ ശ്രീധറിന്
മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനു ലഭിച്ചു...Sajil Sreedhar, Malayattoor Literary Award, Manorama Literature
മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനു ലഭിച്ചു...Sajil Sreedhar, Malayattoor Literary Award, Manorama Literature
മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനു ലഭിച്ചു...Sajil Sreedhar, Malayattoor Literary Award, Manorama Literature
മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.ശ്രദ്ധേയരായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് എൻ.എസ്.സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം എന്ന കവിതാ സമാഹാരത്തിനാണ്. 5001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മലയാറ്റൂർ പ്രൈസ് കെ.ജയകുമാർ ഐഎഎസ് ചെയർമാനും ഡോ.ജോർജ് ഓണക്കൂർ, സതീഷ് ബാബു പയ്യന്നൂർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത്.
കുമാരനാശാന്റെ കരുണയെ അവലംബമാക്കി രചിച്ച നോവലാണ് വാസവദത്ത. സാഹിത്യചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഖണ്ഡകാവ്യത്തിന് ആഖ്യായികാ രൂപം നൽകുന്നത്.അതിലുപരി കുമാരനാശാന്റെ കരുണ പോലെ ഗിരിശൃംഗത്തോളം ഉയരത്തിൽ നിൽക്കുന്ന മഹത്തായ ഒരു കൃതിയെ അതിന്റെ തനത് ഭംഗി നഷ്ടപ്പെടാതെയും അതേസമയം കരുണയിൽ നിന്ന് തീർത്തും വിഭിന്നമായ സ്വതന്ത്രസൃഷ്ടിയായി പരിവർത്തിപ്പിച്ചും വശ്യമായ ഒരു വായനാഭൂപടം വരച്ചിടാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ആത്മാവബോധം എന്ന മഹനീയമായ ആശയത്തെ ഇതിവൃത്തത്തിന്റെ കേന്ദ്രതലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് വാസവദത്തയുടെ ജീവിതം കഥാഗാത്രമായി സ്വീകരിച്ചുകൊണ്ട് ആഖ്യാനം നിർവഹിച്ചിരിക്കുകയാണ് ഈ നോവലിൽ.കേവലം കഥാകഥനം എന്നതിനപ്പുറം ദാർശനികമായ ഉൾക്കാഴ്ചകൾ പങ്കു വയ്ക്കാനും നോവലിസ്റ്റ്വിജയിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രമേയത്തിന് അനുയോജ്യമാം വിധം കാവ്യസുന്ദരമായ ഒരു ഭാഷയും ഇമേജറികളും
സന്നിവേശിപ്പിച്ചുകൊണ്ട് അതീവപാരായണക്ഷമമായ ഒരു വായനാനുഭവമാക്കി വാസവദത്ത എന്ന നോവലിനെപരിവർത്തിപ്പിക്കുവാൻ സജിൽ ശ്രീധറിനു കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
പാത്രസൃഷ്ടിയിലെന്ന പോലെ അന്തരീക്ഷസൃഷ്ടിയിലും മൗലികതയുള്ള വ്യത്യസ്തമായ ഈ നോവൽ വർത്തമാനകാല മലയാള സാഹിത്യത്തിന് ലഭിച്ച ഒരു അപൂർവ സംഭാവനയാണെന്ന് പ്രൊഫ.എം.കെ സാനുമാഷും രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു ചെറിയ കാലയളവിനുള്ളിൽ പന്ത്രണ്ട് പതിപ്പുകൾ പിന്നിട്ട വാസവദത്ത ഇംഗ്ലീഷ്, അറബിക് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വാസവദത്തയുടെ ഇംഗ്ലീഷ് പതിപ്പ് വാഷിങ്ടണിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു വച്ച് യുനിസെഫ് പബ്ലിക്ക് പോളിസി ഡയറക്ടർ ഡേവിഡ് വിംഗാണ് പ്രകാശനം ചെയ്തത്.
സേതു, എം.മുകുന്ദൻ, യു.എ.ഖാദർ, പി.മോഹനൻ, പെരുമ്പടവം ശ്രീധരൻ, കെ.പി.രാമനുണ്ണി, എൻ.പ്രഭാകരൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, പ്രഭാവർമ്മ, വി. മധുസൂദനൻനായർ, ,ടി.ഡി.രാമകൃഷ്ണൻ, സതീഷ്ബാബു പയ്യന്നൂർ, സക്കറിയ, ഡോ.ജോർജ് ഓണക്കൂർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ മലയാറ്റൂർ അവാർഡ് ലഭിച്ചിട്ടുള്ളത്.
മനുഷ്യ ബന്ധങ്ങളുടേയും ആത്മസംഘർഷങ്ങളുടേയും ആർജവമുള്ള ആവിഷ്കാരമാണ് സുമേഷ് കൃഷ്ണന്റെ കവിതകൾ. ചൊൽ വടിവുകളുടേയും ഛന്ദോബദ്ധതയുടേയും പ്രാസ തത്പരതയുടേയും സൗന്ദര്യാനുഭവങ്ങളെ വ്യത്യസ്ത ഭാവുകത്വമുള്ള പുതു കവിതകളാക്കി മാറ്റുന്ന രചനാവൈഭവം കണക്കിലെടുത്താണ് ‘രുദ്രാക്ഷരം’ എന്ന കവിതാ സമാഹാരം മലയാറ്റൂർ പ്രൈസിനു തെരഞ്ഞെടുത്തതെന്നു അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. അവാർഡുകൾ മലയാറ്റൂരിന്റെ ചരമദിനമായ ഡിസംബർ 27 നു തിരുവനന്തപുരത്തു വച്ച് നൽകുമെന്നു സമിതി ചെയർമാൻ ഡോ.വി.കെ.ജയകുമാർ, സെക്രട്ടറി അനീഷ് കെ.അയിലറ എന്നിവർ അറിയിച്ചു.
Content Summary : Sajil Sreedhar wins Malayattoor Literary Award