മലയാളികളുടെ മനസ്സിലെഴുതിയ ചിത്രം; പോൾ കല്ലാനോട്
എഴുപതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയചിത്രകാരനും കവിയുമായ പോൾ കല്ലാനോട്. ഈ തിരുപ്പിറവി ദിനത്തിലായിരുന്നു പോൾ കല്ലാനോടിന്റെ എഴുപതാം പിറന്നാൾ ∙ മലയാളികൾ കണ്ടു‘പഠിച്ച’ ചിത്രങ്ങൾ ഒൻപതാംക്ലാസിലെ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിൽ ‘മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ’ എന്നുതുടങ്ങുന്ന ‘വൃക്ഷ’മെന്ന
എഴുപതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയചിത്രകാരനും കവിയുമായ പോൾ കല്ലാനോട്. ഈ തിരുപ്പിറവി ദിനത്തിലായിരുന്നു പോൾ കല്ലാനോടിന്റെ എഴുപതാം പിറന്നാൾ ∙ മലയാളികൾ കണ്ടു‘പഠിച്ച’ ചിത്രങ്ങൾ ഒൻപതാംക്ലാസിലെ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിൽ ‘മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ’ എന്നുതുടങ്ങുന്ന ‘വൃക്ഷ’മെന്ന
എഴുപതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയചിത്രകാരനും കവിയുമായ പോൾ കല്ലാനോട്. ഈ തിരുപ്പിറവി ദിനത്തിലായിരുന്നു പോൾ കല്ലാനോടിന്റെ എഴുപതാം പിറന്നാൾ ∙ മലയാളികൾ കണ്ടു‘പഠിച്ച’ ചിത്രങ്ങൾ ഒൻപതാംക്ലാസിലെ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിൽ ‘മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ’ എന്നുതുടങ്ങുന്ന ‘വൃക്ഷ’മെന്ന
എഴുപതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയചിത്രകാരനും കവിയുമായ പോൾ കല്ലാനോട്. ഈ തിരുപ്പിറവി ദിനത്തിലായിരുന്നു പോൾ കല്ലാനോടിന്റെ എഴുപതാം പിറന്നാൾ
∙ മലയാളികൾ കണ്ടു‘പഠിച്ച’ ചിത്രങ്ങൾ
ഒൻപതാംക്ലാസിലെ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിൽ ‘മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ’ എന്നുതുടങ്ങുന്ന ‘വൃക്ഷ’മെന്ന കവിതയുണ്ടായിരുന്നു. ചെറിയ ഇലകളും വേരുകളുമുള്ള മരത്തിന്റെ ചിത്രമാണ് കവിതയ്ക്കൊപ്പം കൊടുത്തിരുന്നത്. എട്ടാംക്ലാസിൽ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽനിന്നെടുത്ത ‘വേണുഗാനം’ എന്നൊരു കവിതാഭാഗം. മരച്ചുവട്ടിൽനിന്ന് വേണവൂതുന്ന കൃഷ്ണന്റെ ചിത്രമായിരുന്നു കവിതയ്ക്കൊപ്പം. പത്താംക്ലാസിൽ വയലാറിന്റെ സർഗസംഗീതത്തിൽ മണിപ്പൊൻവീണയുടെ മനോഹരമായ ഇലസ്ട്രേഷൻ. സ്കൂളുകളിൽനിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അനേകം തലമുറകൾ കവിതയുടെ വരികൾ മറന്നുപോയാലും ആ ചിത്രങ്ങൾ മറന്നുപോവാൻ സാധ്യതയില്ല. പാഠപുസ്തകത്തിന്റെ പേജിൽ ആ ചിത്രങ്ങളിലെ വളഞ്ഞുപുളഞ്ഞ വരകൾക്കൊപ്പം ‘പോൾ കല്ലാനോട്’ എന്ന ഒപ്പും ചിത്രത്തിന്റെ ഭാഗമായി ഒളിഞ്ഞുകിടക്കുമായിരുന്നു. ഏറ്റവുമധികം മലയാളികൾ തങ്ങളുടെ കുട്ടിക്കാലത്ത് കണ്ടാസ്വദിച്ച ചിത്രങ്ങൾ പോൾ കല്ലാനോടിന്റേതായിരിക്കും.
∙ ക്രിസ്മസ് രാവിലെ തിരുപ്പിറവി
മലയോരഗ്രാമമായ കല്ലാനോട്ടേയ്ക്ക് വടക്കൻപറവൂരിൽനിന്നു കുടിയേറിയ കർഷക ദമ്പതികളാണ് പുളിക്കൽ വർഗീസും ത്രേസ്യയും. അവർക്ക് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1951ലെ ഡിസംബർ 24ന്റെ ക്രിസ്മസ് രാത്രി പള്ളിയിൽ പാതിരാകുർബാനയ്ക്കുപോയി തിരിച്ചുവന്ന ആ കുഞ്ഞുങ്ങൾ വീട്ടിലെത്തിയപ്പോൾ കണ്ടത്, തങ്ങൾക്ക് ഒരു കുഞ്ഞനിയൻ പിറന്നതാണ്.
∙ മെഴുകുതിരിവെട്ടത്തിൽ പിറന്ന കവിതകൾ
ബഹളങ്ങളിൽനിന്നൊഴിഞ്ഞ് കല്ലാനോട്ടെ വായനശാലയിലും മറ്റുമായാണ് പോളിന്റെ കുട്ടിക്കാലം. പഠിക്കാൻ മിടുക്കനായ പോളിനോട് ഡോക്ടറാവാൻ പഠിച്ചുകൂടേയെന്ന് മൂത്ത സഹോദരൻ ചോദിച്ചു. ചിത്രകലയാണ് എന്റെ വഴിയെന്നും അതിലൂടെ വലിയ പണം സമ്പാദിക്കുകയൊന്നും തന്റെ ലക്ഷ്യമല്ലെന്നും പോൾ പറഞ്ഞുവത്രേ. കല്ലാനോടുനിന്ന് തലശ്ശേരി ഫൈനാർട്സ് കോളജുവരെ പോയി പഠിക്കുകയെന്നത് ചെലവേറിയതാണ്. അതുകൊണ്ട് പോൾ ചിത്രകല പഠിക്കാനായി കോഴിക്കോട് യൂണിവേഴ്സൽ ആർട്സിലെത്തി. കെ.എ. ആന്റണിമാസ്റ്ററുടെ ശിഷ്യനായി. അക്കാലത്ത് ആന്റണിമാസ്റ്റർ സെന്റ്ജോസഫ്സ് ബോയ്സ് എച്ച്എസ്സിലെ ചിത്രകലാ അധ്യാപകനായിരുന്നു. പഠനകാലത്ത് വാരാന്ത്യങ്ങളിൽ പോൾ നാട്ടിലേക്ക് ഓടിപ്പോവും. നഗരത്തിൽ താമസിക്കുന്ന മുറിയിൽ വൈദ്യുതിബൾബുണ്ട്. എന്നാൽ വീട്ടിൽ മെഴുകുതിരിവെട്ടമാണ്. ആ വെട്ടത്തിലിരുന്നാലേ പോളിന് കവിത എഴുതാൻ കഴിയൂ.
കുട്ടിക്കാലത്തുതന്നെ മാതൃഭൂമി വാരിക അടക്കമുള്ള ഗൗരവമേറിയ പ്രസിദ്ധീകരണങ്ങളിൽ പ്രഗൽഭരോടൊപ്പം പോൾ കല്ലാനോടിന്റെ കവിതകൾ വന്നുതുടങ്ങിയിരുന്നു.
∙ അധ്യാപന വഴിയിൽ
ആന്റണി മാസ്റ്റർ ജോലിയിൽനിന്ന് വിരമിച്ചപ്പോഴാണ് തനിക്കുപകരക്കാരനായി തന്റെ പ്രിയശിഷ്യൻ പോൾ കല്ലാനോടിനെ അതേസ്കൂളിലെ അധ്യാപകനാക്കിയത്. സ്കൂൾ വിട്ടാൽ വൈകുന്നേരങ്ങളിൽ കോഴിക്കോട്ടെ എഴുത്തുകാരുടെയും കലാകാരൻമാരുടെയും കൂട്ടായ്മയിൽ പോളും പതിയെപ്പതിയെ അംഗമാവുകയായിരുന്നു.
∙ കാർട്ടൂണും എംടിയും എസ്കെ പൊറ്റെക്കാടും
താൻ വരച്ച കാർട്ടൂണുമായി എം.ടി.വാസുദേവൻനായരെ കാണാൻ അദ്ദേഹതത്തിന്റെ പത്രാധിപസമിതി ഓഫിസിൽ പോൾ പോവുമായിരുന്നു. ചിത്രം വാങ്ങിയ ശേഷം പോളിന്റെ മുഖത്തേക്കൊന്നുനോക്കും. കാർട്ടൂൺ മേശവലിപ്പിലേക്കിടും. എംടി അഭിപ്രായം പറയാത്തതിൽ നിരാശയോടെ പോൾ മടങ്ങും.
ഒരിക്കൽ പോളിനെത്തേടി സ്കൂളിലേക്ക് എസ്.കെ.പൊറ്റെക്കാടിന്റെ ഫോൺകോൾ വന്നു. ‘എസ്കെയാടോ..വാരികയിലെ കാർട്ടൂൺ നന്നായിട്ടുണ്ട്’ എന്നഭിനന്ദിക്കാനായിരുന്നു ആ കോൾ. എംടി വാങ്ങിവച്ച കാർട്ടൂൺ വാരികയിൽ പ്രസിദ്ധീകരിച്ചുവന്നത് പോൾകല്ലാനോട് അപ്പോഴാണ് അറിഞ്ഞത്.
∙ പാഠപുസ്തകത്തിലെ ചിത്രങ്ങളുടെ പിറവി
പാഠപുസ്തകത്തിൽ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ‘വേണുഗാന’ത്തിന് ചിത്രം വരച്ചതും രസകരമായ അനുഭവമാണെന്ന് പോൾകല്ലാനോട് പറഞ്ഞു. പൂജപ്പുരയിൽ പാഠപുസ്തകസമിതിയുടെ ക്യാംപിലാണ് ചിത്രങ്ങൾ തയാറാക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ചിത്രകാരൻമാർ അവിടെയിരുന്നു വരയ്ക്കണം. കൃഷ്ണഗാഥയിലെ കൃഷ്ണനെ വരയ്ക്കാൻ കനകക്കുന്ന് മ്യൂസിയത്തിലെ ചിത്രങ്ങൾ റഫറൻസായി എടുത്താലോ എന്ന് പോൾ ചോദിച്ചു. ക്യാംപിൽ ചുമതല വഹിച്ചിരുന്ന അധ്യാപകൻ പക്ഷേ പുറത്തുപോവാൻ സമ്മതിച്ചില്ല. ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രം കണ്ട ആ അധ്യാപകൻ, കൃഷ്ണന്റെ മുഖം കുറച്ചുകൂടി നന്നാക്കണമെന്നും റഫറൻസിനായി ഒരു ചിത്രം അടുത്തദിവസം എത്തിക്കാമെന്നും പറഞ്ഞു. അടുത്തദിവസം രാവിലെ ആ അധ്യാപകൻ ചിത്രമെത്തിച്ചു. ഏതോ നാട്ടിൻപുറത്തെ നാടകവേദിയിൽ പ്രൈമറി ക്ലാസിലെ വിദ്യാർഥി കൃഷ്ണന്റെ വേഷമിട്ടുനിൽക്കുന്നതാണ് ചിത്രം. ‘ഇത് അങ്ങയുടെ മകളുടെ മകനാണോ? ’ എന്ന് പോൾ ചോദിച്ചപ്പോൾ അതേയെന്നായിരുന്നുവത്രേ ആ അധ്യാപകന്റെ ഉത്തരം.
∙ സപ്തതി ആഘോഷങ്ങളിലേക്ക്
വിവിധ സംസ്ഥാനങ്ങളിൽ ചിത്രകലാക്യാംപുകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള പോൾ കല്ലാനോട് ലളികലാ അക്കാദമിയിലും സാഹിത്യഅക്കാദമിയിലും രണ്ടുതവണ അംഗമായിരുന്നു. പത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലളിതകലാഅക്കാദമി ഫെല്ലോഷിപ്പും സാഹിത്യഅക്കാദമി കനകശ്രീ പുരസ്കാരവും മഹാകവി ഇടശ്ശേരി പുരസ്കാരവുമടക്കം അനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
രോഗം അലട്ടുന്നുണ്ടെങ്കിലും സപ്തതി ആഘോഷിക്കാൻ പോൾ കല്ലാനോട് ഇന്ന് നാട്ടിലേക്ക് പോവുകയാണ്. ഈ ക്രിസ്മസ് ദിനത്തിൽ കല്ലാനോട്ടെ ബന്ധുക്കൾ ചേർന്ന് ചിത്രകാരന്റെ സപ്തതി ആഘോഷിക്കുകയാണ്.
Content Summary: Paul Kallanode turns 70