കടന്നുപോകുന്ന വർഷത്തെ ദുഃഖഭാരമില്ലാതെ യാത്രയാക്കാം; മഹാവ്യാധിയുടെ ആഘാതം വിൽപന കുറച്ചപ്പോഴും പുസ്തകങ്ങൾ കുറഞ്ഞില്ല. അതിശയിപ്പിക്കുന്ന സൃഷ്ടികൾ ആഹ്ലാദം വിതറുകയും ചെയ്തു. ഒരു പുസ്തകവും നിശ്ചിത കാലത്തേക്കല്ല, എല്ലാക്കാലത്തേക്കുമാണ്. 2021 ലെ മികച്ച പുസ്തകങ്ങൾ കാലാതീതം എന്ന മന്ത്രം ഒരിക്കൽക്കൂടി

കടന്നുപോകുന്ന വർഷത്തെ ദുഃഖഭാരമില്ലാതെ യാത്രയാക്കാം; മഹാവ്യാധിയുടെ ആഘാതം വിൽപന കുറച്ചപ്പോഴും പുസ്തകങ്ങൾ കുറഞ്ഞില്ല. അതിശയിപ്പിക്കുന്ന സൃഷ്ടികൾ ആഹ്ലാദം വിതറുകയും ചെയ്തു. ഒരു പുസ്തകവും നിശ്ചിത കാലത്തേക്കല്ല, എല്ലാക്കാലത്തേക്കുമാണ്. 2021 ലെ മികച്ച പുസ്തകങ്ങൾ കാലാതീതം എന്ന മന്ത്രം ഒരിക്കൽക്കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടന്നുപോകുന്ന വർഷത്തെ ദുഃഖഭാരമില്ലാതെ യാത്രയാക്കാം; മഹാവ്യാധിയുടെ ആഘാതം വിൽപന കുറച്ചപ്പോഴും പുസ്തകങ്ങൾ കുറഞ്ഞില്ല. അതിശയിപ്പിക്കുന്ന സൃഷ്ടികൾ ആഹ്ലാദം വിതറുകയും ചെയ്തു. ഒരു പുസ്തകവും നിശ്ചിത കാലത്തേക്കല്ല, എല്ലാക്കാലത്തേക്കുമാണ്. 2021 ലെ മികച്ച പുസ്തകങ്ങൾ കാലാതീതം എന്ന മന്ത്രം ഒരിക്കൽക്കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടന്നുപോകുന്ന വർഷത്തെ ദുഃഖഭാരമില്ലാതെ യാത്രയാക്കാം; മഹാവ്യാധിയുടെ ആഘാതം വിൽപന കുറച്ചപ്പോഴും പുസ്തകങ്ങൾ കുറഞ്ഞില്ല. അതിശയിപ്പിക്കുന്ന സൃഷ്ടികൾ ആഹ്ലാദം വിതറുകയും ചെയ്തു. ഒരു പുസ്തകവും നിശ്ചിത കാലത്തേക്കല്ല, എല്ലാക്കാലത്തേക്കുമാണ്. 2021 ലെ മികച്ച പുസ്തകങ്ങൾ കാലാതീതം എന്ന മന്ത്രം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു. വരും വർഷങ്ങളിലും നിലനിൽക്കുന്ന പുസ്തകങ്ങൾ എന്ന ഉറപ്പിലാണ് 5 പുസ്തകങ്ങൾ മാത്രം തിരഞ്ഞെടുത്തത്. മികച്ച പുസ്തകങ്ങൾ വേറെയുമുണ്ട്. കഥയ്ക്ക് പ്രാതിനിധ്യം കിട്ടാത്തത് മികച്ച കഥകളില്ലാത്തതുകൊണ്ടല്ല. വൈജ്ഞാനിക സാഹിത്യത്തിനും ഇടം കിട്ടിയില്ല. എന്നാലും അഞ്ചിൽ ഒതുക്കുമ്പോൾ ഉറപ്പിച്ചത് മേൻമ തന്നെ. ഹൃദയത്തെ മഥിക്കാനുള്ള അക്ഷരങ്ങളുടെ കഴിവ്. അസ്വസ്ഥതയായി പടർന്ന്, മധുരമായ അശാന്തി വിതച്ച് മാനസിക ലോകത്ത് വിസ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ്. വിസ്മൃതിയിലേക്കു വീണു പോകാത്ത കരുത്ത്. 

 

ADVERTISEMENT

1. ആസിഡ് ഒഴിച്ചിട്ടും കെടാതെ കത്തിയ സുലഭയിലൂടെ എവിടമിവിടം എന്ന നോവലിൽ പുതിയൊരു ഗദ്യത്തിന്റെ സൗന്ദര്യ സാധ്യത അന്വേഷിക്കുകയായിരുന്നു കൽപറ്റ നാരായണൻ.  ഓരോ വാക്കും അധ്യായവും ഹൃദയത്തിൽ സൂക്ഷിക്കാൻ പ്രലോഭിപ്പിക്കുന്ന കാവ്യമാധുര്യം നിറഞ്ഞ ഗദ്യം. മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും കൂടിയാണ് കൽപറ്റ ഒരിക്കൽക്കൂടി തെളിയിച്ചത്. നക്ഷത്രാങ്കിത രാത്രി പോലെ ഒരു നോവൽ. 

എവിടമിവിടം

കൽപറ്റ നാരായണൻ

മാതൃഭൂമി ബുക്സ് 

ADVERTISEMENT

വില 200 രൂപ 

 

2. ആത്മകഥയുടെ കേവല ധാരണകളെ പൊളിച്ചെഴുതുകയായിരുന്നു എൻ. പ്രഭാകരൻ. എന്റെ കഥ എന്റേതു മാത്രമല്ലെന്ന തിരിച്ചറിവ്. കടം വീട്ടാൻ കാലം കാത്തുവച്ച അവസരം ഹൃദയസ്പർശിയായി അദ്ദേഹം എഴുതി. ആത്മകഥയിലെ അപൂർവത. കൊളുത്തിവലിക്കുന്ന വാക്കുകളാൽ. ആത്മാവിനെ നഗ്നമാക്കി എഴുതിയ കുമ്പസാരക്കുറിപ്പ് ഏതു വായനക്കാരനെയും പിടിച്ചിരുത്തും.

ഞാൻ മാത്രമല്ലാത്ത ഞാൻ

ADVERTISEMENT

എൻ.പ്രഭാകരൻ 

മാതൃഭൂമി ബുക്സ് 

വില  280 രൂപ

 

3. ഓരോ വാക്കും തീവ്രതയോടെ എഴുതിയാണ് കെ.ആർ. മീര മലയാളത്തിൽ സ്വന്തമായ ഇടം നേടുന്നത്. പലരും അഭിമുഖീകരിക്കാൻ ധൈര്യപ്പെടാതിരുന്ന വിഷയങ്ങളെയും സധൈര്യം നേരിട്ടു. നിശിതമായും കണിശമായും എഴുതി. രാഷ്ട്രീയം സർഗാത്മക കൃതിക്ക് അന്യമല്ലെന്നു തെളിയിച്ചു. ഒരു കൃതിയും പകുതിക്കു വച്ച് ഉപേക്ഷിക്കാനാവാത്ത ശിൽപഭദ്രമായ നാടകീയതയും ഒരുക്കിയതോടെ പുതിയ കാലത്ത് ഏറ്റവും കൂടുതൽ വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരിയുമായി. ഘാതകൻ പിന്നിലുണ്ടെങ്കിലും സത്യത്തിന്റെ വഴിയേ നടക്കാൻ ഭയപ്പെടേണ്ടതില്ല. വാക്കുകളുണ്ട് കൂടെ. ഒളി മങ്ങാത്ത വാക്കിന്റെ കരുത്താണ് ഘാതകൻ. 

ഘാതകൻ

കെ.ആർ.മീര 

കറന്റ് ബുക്സ് തൃശൂർ

വില 550 രൂപ 

 

4. കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോളം വായനക്കാരുള്ള എഴുത്തുകാർ മലയാളത്തിൽ ഇല്ല. ഏറ്റു ചൊല്ലിയും കേട്ടെഴുതിയും ചുള്ളിക്കാടിന്റെ വരികൾ ഹൃദിസ്ഥമാക്കിയ തലമുറകൾ ഹൃദയം നിറഞ്ഞ് ഏറ്റുവാങ്ങും അലകൾ എന്ന പുതിയ പുസ്തകവും. ഹൈക്കു മാതൃകയിൽ എഴുതുമ്പോഴും കാവ്യഗുണം അദ്ദേഹത്തിനു കൈമോശം വരുന്നില്ല. കവിത്വത്താൽ സമ്പന്നാണ് പുതിയ പുസ്തകവും. 

അലകൾ

ബാലചന്ദ്രൻ ചുള്ളിക്കാട്

മാതൃഭൂമി ബുക്സ് 

വില 210 രൂപ 

 

5. ജ്ഞാനഭാരം എന്ന പേര് ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുന്ന കൃതിയെക്കുറിച്ചാണു സൂചന തരുന്നത്. ഇ.സന്തോഷ് കുമാറിന്റെ നോവൽ ചർച്ച ചെയ്യുന്നതും അസാധാരണ വിഷയം തന്നെയാണ്. എന്നാൽ, നോവലിലേക്ക് പ്രവേശിച്ചാൽ താഴെ വയ്ക്കാൻ സാധിക്കാത്ത രീതിയിൽ ഉദ്വേഗ ഭരിതവും ആവേശകരവുമാണ് ജ്ഞാനഭാരം. ഒരു പുസ്തകം ഒറ്റവായനയിൽ ആത്മാവിനെ കീഴടക്കുന്ന അപൂർവാനുഭവം. നാളത്തെ മലയാള നോവൽ സാഹിത്യത്തെക്കുറിച്ചുള്ള സൂചന കൂടി നൽകുന്നുണ്ട് ജ്ഞാനഭാരം. അലസ വായനയുടെ കാലം കഴിഞ്ഞെന്നും പിടിച്ചുകുലുക്കുന്ന സൃഷ്ടികൾ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പും. 

ജ്ഞാനഭാരം

ഇ.സന്തോഷ് കുമാർ

മാതൃഭൂമി ബുക്സ് 

വില 230 രൂപ 

 

Content Summary: Five must-read Malayalam books released in 2021