പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണു മോബിൻ മോഹന്റെ കഥകൾക്കും നോവലുകൾക്കും അടിസ്ഥാനം. പരിസ്ഥിതി ദർശനത്തിന്റെ തികച്ചും ജൈവികമായ വെളിപ്പെടുത്തലുകൾ ഇടുക്കി കാഞ്ചിയാർ സ്വദേശിയായ മോബിന്റെ എഴുത്തിൽ തെളിഞ്ഞുകാണാം. ആദിമസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും വ്യക്തതയോടെ അവശേഷിക്കുന്ന

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണു മോബിൻ മോഹന്റെ കഥകൾക്കും നോവലുകൾക്കും അടിസ്ഥാനം. പരിസ്ഥിതി ദർശനത്തിന്റെ തികച്ചും ജൈവികമായ വെളിപ്പെടുത്തലുകൾ ഇടുക്കി കാഞ്ചിയാർ സ്വദേശിയായ മോബിന്റെ എഴുത്തിൽ തെളിഞ്ഞുകാണാം. ആദിമസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും വ്യക്തതയോടെ അവശേഷിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണു മോബിൻ മോഹന്റെ കഥകൾക്കും നോവലുകൾക്കും അടിസ്ഥാനം. പരിസ്ഥിതി ദർശനത്തിന്റെ തികച്ചും ജൈവികമായ വെളിപ്പെടുത്തലുകൾ ഇടുക്കി കാഞ്ചിയാർ സ്വദേശിയായ മോബിന്റെ എഴുത്തിൽ തെളിഞ്ഞുകാണാം. ആദിമസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും വ്യക്തതയോടെ അവശേഷിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണു മോബിൻ മോഹന്റെ കഥകൾക്കും നോവലുകൾക്കും അടിസ്ഥാനം. പരിസ്ഥിതി ദർശനത്തിന്റെ തികച്ചും ജൈവികമായ വെളിപ്പെടുത്തലുകൾ ഇടുക്കി കാഞ്ചിയാർ സ്വദേശിയായ മോബിന്റെ എഴുത്തിൽ തെളിഞ്ഞുകാണാം. ആദിമസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും വ്യക്തതയോടെ അവശേഷിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്നായ കാഞ്ചിയാറിന്റെ ചരിത്രത്തിൽനിന്നു തന്നെയാണു മോബിൻ എഴുത്തിനു വേണ്ട ഊർജം സംഭരിക്കുന്നത്. നാടിന്റെ പച്ചമണ്ണിൽ കാലുറപ്പിച്ചു നിൽക്കുമ്പോൾത്തന്നെ മോബിൻ തന്റെ കഥാപാത്രങ്ങളെ യൂറോപ്പ് പോലുള്ള വിദൂരദേശങ്ങളിൽനിന്നും കണ്ടെത്തുന്നുവെന്നതു മാനസികവ്യാപാരങ്ങളെ അനായാസം കൈമാറ്റം ചെയ്യുവാനുള്ള എഴുത്തുകാരന്റെ വൈദഗ്ധ്യമാണു തെളിയിക്കുന്നത്. യൂറോപ്യൻ ഭൂമിക പശ്ചാത്തലമായി എഴുതിയ ‘ജക്കരന്ത’ എന്ന നോവലിനാണു മോബിന് 2021ലെ കേന്ദ്ര സാഹിത്യ അക്കാമദി യുവ പുരസ്കാരം ലഭിക്കുന്നത്. കാലാതീതമായ പ്രമേയങ്ങൾ കണ്ടെടുക്കാനും അവ വ്യത്യസ്ത പരിസരങ്ങളിലേക്കു പറിച്ചുനടാനുമുള്ള മോബിന്റെ കഴിവ് ആ എഴുത്തിന്റെ വലിയ സവിശേഷതകളിലൊന്നാണ്.

 

ADVERTISEMENT

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഐതിഹ്യവും മിത്തും കുടിയേറ്റവും കൃഷിയും ജന്മിത്വവുമെല്ലാം പ്രമേയമായി വരുന്ന കഥയാണല്ലോ മ്യാവോ. മോബിന്റെ ജീവിതാനുഭവങ്ങൾ കൂടിയാണോ ആ കഥ രൂപപ്പെട്ടതിനു പിന്നിൽ?

 

ഇടുക്കിയുടെ പശ്ചാത്തലമല്ല, തനി നാട്ടിൻപുറത്തെ കഥയാണ് മ്യാവോ. പഴയ വിശ്വാസങ്ങളും ബോധ്യങ്ങളും എത്ര ആഴത്തിൽ ഈ പുതിയ കാലഘട്ടത്തിലും നമ്മെ പിന്തുടരുന്നു. മ്യാവോയിലും അതു കാണാൻ കഴിയും. നാം കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളാണല്ലോ കഥകളായി പിറക്കുന്നത്. തീർച്ചയായും ഒരു കഥയെഴുത്തുകാരന്റെ അദൃശ്യസാന്നിധ്യം ഓരോ വാക്കിലും ഉണ്ടാവും.

 

ADVERTISEMENT

പരിസ്ഥിതി പ്രണയ നോവലെന്നാണു പി. സുരേന്ദ്രൻ മോബിന്റെ പുരസ്കാരാർഹമായ നോവൽ ജക്കരന്തയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇടുക്കിക്കാരനായ മോബിൻ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂഭാഗത്തിലാണു നോവലിന്റെ ദേശം അടയാളപ്പെടുത്തിയിരിക്കുന്നത്. ജക്കരന്ത എന്ന നോവൽ കേന്ദ്ര സാഹിത്യ അക്കാമദിയുടെ യുവ പുരസ്കാരം നേടുന്നതിലേക്കും മോബിനെ നയിച്ചു. എങ്ങനെയാണ് ആ നോവൽ പിറന്നത്? എന്താണു ‘ജക്കരന്ത’?

 

ഇലകൾ കാണാൻ കഴിയാത്ത വിധം വയലറ്റ് പൂക്കൾ നിറഞ്ഞ ജക്കരന്ത മരം ഒരു മറയൂർ യാത്രയിലാണ് എന്റെ മനസ്സിൽ കയറിപ്പറ്റിയത്. ആ മരത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ആ നോവൽ പിറവിയെടുക്കാൻ കാരണം. നോവലിനു പറ്റിയ ഭൂമിക യൂറോപ്പാണെന്ന് പഠനങ്ങളിൽനിന്നു മനസ്സിലായി. അങ്ങനെ പ്രണയവും സൗഹൃദവും മതവും മിത്തും ചരിത്രവും എല്ലാം കടന്നുവരുന്ന ഒരു നോവൽ പിറവിയെടുത്തു.

 

ADVERTISEMENT

കാഞ്ചിയാറിലെ ജീവിതം എഴുത്തിനെ എത്രമാത്രം സഹായിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ വായനയും എഴുത്തും പിന്നീടുള്ള എഴുത്തുജീവിതത്തെ എങ്ങനെയൊക്കെ രൂപപ്പെടുത്തി?

 

ഒരു കുടിയേറ്റ ഗ്രാമമാണ് കാഞ്ചിയാർ. മഹത്തായ കാർഷികപാരമ്പര്യമുള്ള പ്രദേശം. ജില്ലയിലെതന്നെ ഒരു പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രം. രാജഭരണം ഇപ്പോഴും നിലനിൽക്കുന്ന ഗോത്രവിഭാഗമായ മന്നാൻമാരുടെ രാജാവിന്റെ ഭരണ സിരാകേന്ദ്രം. മഹത്തായ കലാ, സാഹിത്യ പാരമ്പര്യമുണ്ട് അവർക്ക്. ഒട്ടേറെ എഴുത്തുകാരും നാടകപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും കാഞ്ചിയാറ്റിലുണ്ട്. ഗ്രന്ഥശാലകളും ക്ലബ്ബുകളും നാടകസമിതികളും ഒക്കെയായി വലിയ ഒരു സാംസ്കാരിക പൈതൃകം കാഞ്ചിയാർ എന്ന ഗ്രാമത്തിനുണ്ട്. തീർച്ചയായും എന്റെ ജന്മദേശമാണ് എന്റെ എഴുത്തുജീവിതത്തെ രൂപപ്പെടുത്തിയത്.

 

ഇടുക്കി ജില്ലയിൽനിന്നുള്ള പുതിയ എഴുത്തു വർത്തമാനങ്ങളെന്തൊക്കെയാണ്? പുതുതലമുറ എഴുത്തിൽ ഇടുക്കിയുടെ പ്രതീക്ഷകളെപ്പറ്റി?

 

ഒരുപാടു കവികളും കഥാകാരന്മാരും ഇടുക്കി ജില്ലയിൽ ഇപ്പോഴുണ്ട്. ആഴമുള്ള സൃഷ്ടികളാണ് അവരിൽ നിന്നുണ്ടാകുന്നത്. ആരുടെയും പേരെടുത്തു ഞാൻ പറയുന്നില്ല. മലകൾക്ക് അപ്പുറത്തുള്ള എഴുത്തുകാരുടെ എഴുത്തുമായി കിടപിടിക്കുവാൻ തക്ക ഊർജം അവരുടെ എഴുത്തിനുണ്ട്. പക്ഷേ, തങ്ങളുടെ എഴുത്ത് എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നറിയാൻ കഴിയാത്ത ഒരു ഇടുക്കിക്കാരന്റെ നിഷ്കളങ്കതയുണ്ടല്ലോ, അതാണു പലപ്പോഴും അവരെ പിന്നോട്ടടിക്കുന്നത്.

 

ചിലന്തിയോടു സംസാരിക്കുന്ന പെൺകുട്ടി പോലുള്ള പല കഥകളിലും ഭാവനയും അപരിചിത ഭൂമികകളും കൈകോർത്തു തികച്ചും വ്യത്യസ്തമായ കഥാപ്രപഞ്ചം സൃഷ്ടിക്കാൻ മോബിനാകുന്നുണ്ട്. വായനക്കാരുടെ ചിന്തകളെ വേറൊരു തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന തരത്തിലുള്ള എഴുത്തുരീതിയാണു പലപ്പോഴും മോബിൻ അവലംബിക്കാറുള്ളത്. ഒരു കഥയിലേക്ക് മോബിൻ എത്തിച്ചേരുന്നതെങ്ങനെയാണ്?

 

എനിക്കു യാത്രകൾ വലിയ ഇഷ്ടമാണ്. പലവിധ കാരണങ്ങളാൽ ശരീരം കൊണ്ടു നടക്കാത്ത അത്തരം യാത്രകൾ മനസ്സു കൊണ്ടാണ് നടത്തുന്നത്; എന്റെ കഥകളിലൂടെ. വ്യത്യസ്തമായ ഭൂമികകളിലൂടെ സഞ്ചരിക്കുവാൻ എനിക്കു വലിയ ഇഷ്ടമാണ്. ഭാഷയും ഭൂമിശാസ്ത്രവും സംസ്കാരവും ഒക്കെ വ്യത്യസ്തമാണെങ്കിലും എല്ലായിടത്തെയും മനുഷ്യന്റെ വിയർപ്പും കണ്ണീരും ഒന്നുതന്നെ. പ്രണയവും പ്രതിരോധവും പ്രതിസന്ധികളും ഒന്നുതന്നെ. കഥകൾക്ക് അതിർത്തിയില്ലല്ലോ.

 

എഴുത്തിലെ പ്രചോദനം ആരൊക്കെയാണ്? രചനകൾ ആദ്യം വായിക്കുന്നതും അഭിപ്രായം പറയുന്നതും ആരാണ്?

 

എന്നെ പ്രചോദിപ്പിച്ച ഒരുപാട് എഴുത്തുകാരുണ്ട്. ഒരാളുടെ പേര് പറയാൻ പറഞ്ഞാൽ ബഷീർ എന്നോ ഒ.വി.വിജയൻ എന്നോ ആവും ഞാൻ പറയുക. എന്റെ രചനകൾ ആദ്യം വായിക്കുന്നത് ജ്യേഷ്ഠകഥാകാരൻ കെ. ജയചന്ദ്രൻ ആണ്. കഥയുടെ വഴിയിലേക്ക് എന്നെ കൊണ്ടുവന്നതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. എന്റെ കഥകളെ സത്യസന്ധമായി വിലയിരുത്തുന്ന ആളാണ്. അദ്ദേഹം ഓക്കേ പറഞ്ഞാൽ മുന്നോട്ടുപോകാൻ ഒരു ധൈര്യമാണ്.

 

2021ൽ മോബിൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട 5 പുസ്തകങ്ങളെപ്പറ്റി പറയാമോ?

 

2021ൽ വായിച്ച കുറേയധികം പുസ്തകങ്ങളുണ്ട്. അതിൽ ഇഷ്ടമുള്ള അഞ്ചെണ്ണം എന്നുപറയുമ്പോൾ ശ്രമകരമാണ്. എങ്കിലും,

1. മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ - കെ.സി.നാരായണൻ

2. 1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ - പി.സുരേന്ദ്രൻ

3. പച്ച മഞ്ഞ ചുവപ്പ് - ടി.ഡി.രാമകൃഷ്ണൻ

4. നീലച്ചടയൻ - അഖിൽ കെ.

5. കടലിന്റെ മണം - പി.എഫ്.മാത്യൂസ്

 

2021ൽ വായിച്ചതിൽ ഏറ്റവും ഇഷ്ടമായ 5 കഥകൾ?

 

ഒരുപാടു മികച്ച കഥകൾ 2021ൽ വന്നിട്ടുണ്ട്.

1. മെറ്റമോർഫസിസ് - ശ്രീകണ്ഠൻ കരിക്കകം

2. നാരങ്ങച്ചായ - നിധീഷ് ജി.

3. തടാകം - വിവേക് ചന്ദ്രൻ

4. കുനാർ നദിക്കരയിലേക്ക് ഒരു രാത്രി യാത്ര - മജീദ് സെയ്ദ്

5. മന്ദാക്രാന്താ മഭനതതഗം - ഷബിത

 

ഈ വർഷം, അല്ലെങ്കിൽ ഏറ്റവുമടുത്തുതന്നെ എഴുതണമെന്ന് മോബിൻ ആഗ്രഹിക്കുന്ന ഒരു തീം?

 

ഇടുക്കിയുമായി ബന്ധപ്പെട്ട ഒരു നോവൽ എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ട്. കുടിയേറ്റം പ്രമേയമായി വരുന്ന ഒരു നോവൽ. അത് ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

 

കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയതിന്റെ പശ്ചാത്തലത്തിൽ, എഴുത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവരോടു മോബിന് പറയാനുള്ളത്?

 

കാലത്തോടുള്ള നമ്മുടെ സംവദിക്കലാണല്ലോ എഴുത്ത്. കൃത്രിമത്വം നിറഞ്ഞതല്ലാത്ത ജൈവികമായ എഴുത്താണു നമുക്കു വേണ്ടത്. വായനക്കാരനിൽ ദുർഗ്രഹത ഉണ്ടാക്കലാണ് എഴുത്തിന്റെയും പാണ്ഡിത്യത്തിന്റെയും ലക്ഷണം എന്നു കരുതരുത്. നിങ്ങളുടെ എഴുത്ത് ജീവിതവുമായി സംവദിക്കുന്നതാണെങ്കിൽ ഉറപ്പായും വായനക്കാരൻ അത് ഏറ്റെടുത്തിരിക്കും. എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക.

 

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ സ്വദേശിയാണു മോബിൻ മോഹൻ. കട്ടപ്പന മുൻസിഫ് കോടതി ജീവനക്കാരനാണ്. ഗ്രന്ഥശാലാ പ്രവർത്തകനും സംഘാടകനുമായ മോബിൻ എഴുത്തുകൂട്ടം ഇടുക്കി ജില്ലാ ഘടകം പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗവുമാണ്. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ എന്നീ രണ്ട് കഥാസമാഹാരങ്ങളും ജക്കരന്ത എന്ന നോവലും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ബുക്ക്‌ കഫേ അക്ബർ കക്കട്ടിൽ നോവൽ പുരസ്കാരം, നളന്ദ പുരസ്കാരം, മലയാള ഐക്യവേദി കൊലുമ്പൻ കഥാപുരസ്കാരം എന്നിവ ലഭിച്ചു. 2021ൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ യങ് റൈറ്റേഴ്സ് മീറ്റിൽ മലയാളത്തെ പ്രതിനിധീകരിച്ച് കഥ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവ പുരസ്കാറിന് മൂന്നുതവണ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു, 2021ലെ പുരസ്കാരം നേടി. അച്ഛൻ: എൻ.ജി. മോഹനൻ, അമ്മ: ശോഭന മോഹനൻ, ഭാര്യ: റോസ്മിൻ സിബി, മകൻ: ഫിദൽ റോസ് മോബിൻ. 

 

Content Summary: Puthuvakku Series - Talk with writer Mobin Mohan