ഫ്ലോബേർ അഭിജ്ഞാന ശാകുന്തളം വായിക്കുമ്പോൾ
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താവ് ഫ്ലോബേർ എഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ കൂട്ടത്തിലാണു പരിഗണിക്കുന്നത്. 1830 നും 1857 നുമിടയിൽ പലർക്കായി ഫ്ലോബേർ എഴുതിയ കത്തുകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ആറുമാസത്തോളം അദ്ദേഹം നടത്തിയ യാത്രകൾക്കിടെ അമ്മയ്ക്കും സുഹൃത്തിനുമെഴുതിയ
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താവ് ഫ്ലോബേർ എഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ കൂട്ടത്തിലാണു പരിഗണിക്കുന്നത്. 1830 നും 1857 നുമിടയിൽ പലർക്കായി ഫ്ലോബേർ എഴുതിയ കത്തുകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ആറുമാസത്തോളം അദ്ദേഹം നടത്തിയ യാത്രകൾക്കിടെ അമ്മയ്ക്കും സുഹൃത്തിനുമെഴുതിയ
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താവ് ഫ്ലോബേർ എഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ കൂട്ടത്തിലാണു പരിഗണിക്കുന്നത്. 1830 നും 1857 നുമിടയിൽ പലർക്കായി ഫ്ലോബേർ എഴുതിയ കത്തുകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ആറുമാസത്തോളം അദ്ദേഹം നടത്തിയ യാത്രകൾക്കിടെ അമ്മയ്ക്കും സുഹൃത്തിനുമെഴുതിയ
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താവ് ഫ്ലോബേർ എഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ കൂട്ടത്തിലാണു പരിഗണിക്കുന്നത്. 1830 നും 1857 നുമിടയിൽ പലർക്കായി ഫ്ലോബേർ എഴുതിയ കത്തുകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ആറുമാസത്തോളം അദ്ദേഹം നടത്തിയ യാത്രകൾക്കിടെ അമ്മയ്ക്കും സുഹൃത്തിനുമെഴുതിയ നീണ്ട കത്തുകൾ പടിഞ്ഞാറനായ ഒരാൾ കടന്നുപോയ കിഴക്കിന്റെ വിചിത്രമായ കാഴ്ചകളെ ഏറ്റവും റിയലിസ്റ്റ് ആയി എഴുതുന്നു. ഫ്ലോബേറിന്റെ നോവലുകളിലെ അതേ ഭാഷയാണ് ഈ കത്തുകളെയും ആകർഷകമാക്കുന്നത്.
കത്തുകളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ആത്മാംശങ്ങളിലെ വൈരുധ്യങ്ങളാണ് അന്വേഷണവിഷയം. ഇവിടെ ഞാൻ ആദ്യം പരാമർശിക്കുന്നത് ഫ്ലോബേർ തന്റെ കാമുകിയും കവിയുമായ ലൂയിസ് കോലെയ്ക്ക് എഴുതിയ കത്തുകളെപ്പറ്റിയാണ്. ഫ്രാൻസ് കാഫ്ക കാമുകിമാർക്കെഴുതിയ കത്തുകളിലേതു പോലെ ഇവിടെയും സ്ത്രീ എന്താണ് എഴുതിയതെന്ന് അറിയാൻ നിർവാഹമില്ല. കാഫ്കയുടെ കാര്യത്തിൽ മിലേനയും ഫെലിസും എഴുതിയ കത്തുകൾ എഴുത്തുകാരൻ തന്നെ നശിപ്പിച്ചു കളഞ്ഞു. ഫ്ലോബേറിന്റെ കാര്യത്തിൽ ലൂയിസ് എഴുതിയ കത്തുകൾക്ക് എന്തു സംഭവിച്ചുവെന്നു നമുക്കറിയില്ല.
1846 ൽ, ലൂയിസ് കോലെയെ ആദ്യം കാണുമ്പോൾ ഫ്ലോബേറിന് ഇരുപത്തിയഞ്ചു വയസ്സാണ്. അയാളുടെ അവസ്ഥ പരമദയനീയമായിരുന്നു. എഴുത്തുകാരനാകാനുള്ള വലിയ മോഹമുണ്ട്. എന്നാൽ എഴുത്തിൽ ഒന്നും വിജയമാകുന്നില്ല. ആ വർഷം ഫ്ലോബേറിന്റെ അച്ഛൻ മരിച്ചു. പിന്നാലെ സഹോദരിയും. ഫ്ലോബേറിന്റെ ചിരകാല സുഹൃത്ത് വിവാഹിതനായതോടെ ആ ബന്ധവും നേർത്തുപോയി. പ്രണയബന്ധങ്ങളിൽനിന്നു മാത്രമല്ല, ലൈംഗികതയിൽനിന്നും അകന്നു ജീവിച്ച വർഷങ്ങളായിരുന്നു അത്.
സുഹൃത്തായ ശിൽപിയുടെ സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ അവിടെ ലൂയിസ് ഒരു ശിൽപിക്കു വേണ്ടി പോസ് ചെയ്യുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടി. പാരിസിലെ സന്ധ്യയിൽ ഒരു കുതിരവണ്ടിയിൽ ഇരുവരും തെരുവുകൾ തോറും ചുറ്റിക്കറങ്ങി. ഈ കുതിരവണ്ടി യാത്രയുടെ രസം ഒരിക്കലും ഫ്ലോബേർ മറന്നില്ല. അങ്ങനെയാണു സെന്റിമെന്റൽ എജ്യൂക്കേഷൻ എന്ന നോവലിൽ, ഈ കുതിരവണ്ടിയാത്ര ഒരു പ്രധാന രംഗമായി പുനർജ്ജനിച്ചത്. കുതിരവണ്ടി യാത്രയ്ക്കു പിന്നാലെ ലൂയിസിന്റെ വസതിയിൽ ഫ്ലോബേർ എത്തി. പ്രണയത്തിലേക്കും ലൈംഗികതയിലേക്കും അയാൾ തിരിച്ചെത്തിയ രാത്രിയായിരുന്നു അത്. ലൂയിസ് ഫ്ലോബേറിനെക്കാൾ 11 വയസ്സു മൂത്തതായിരുന്നു.
ഇരുന്നൂറോളം കത്തുകളാണ് എഴുത്തുകാരൻ ലൂയിസിന് എഴുതിയത്. ഈ കത്തുകൾ അവർ സൂക്ഷിച്ചുവയ്ക്കുകയും പിന്നീടു മകൾക്കു കൈമാറുകയും ചെയ്തു. വർഷങ്ങൾക്കുശേഷം വലിയ തുകയ്ക്കാണ് ഈ കത്തുകൾ ലൂയിസിന്റെ മകൾ പ്രസാധകർക്കു കൈമാറിയത്.
ആ കുതിരവണ്ടി യാത്രയുടെയും അവൾക്കൊപ്പം ചെലവഴിച്ച രാത്രിയുടെയും ഓർമയിൽ പൊള്ളുന്ന ഉടലുമായാണ് ഫ്ലോബേർ പാരിസ് വിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഫ്ലോബേർ ലൂയിസിനെഴുതിയ കത്തുകളെ രണ്ടായി വിഭജിക്കാമെന്നു തോന്നുന്നു. ആദ്യത്തേത് പ്രണയവും ലൈംഗികതയും മാത്രം നിറഞ്ഞുനിൽക്കുന്ന കത്തുകളാണ്. പാരിസിലെ ജീവിതം ‘love, love, sexual ecstasy’ മാത്രമെന്ന് എഴുതുന്നു. ലൂയിസിന്റെ കത്തു കൊണ്ടുവരുന്ന പോസ്റ്റ്മാനെ നോക്കി ആ ദിവസങ്ങളിൽ ഫ്ലോബേർ വാതിൽപടിയിൽ നിൽക്കുന്നു. കത്തുള്ള ദിവസം അയാൾക്കു വീഞ്ഞു നൽകി സൽക്കരിക്കുന്നു. ആദ്യകാല കത്തുകളിൽ ലൂയിസിന്റെ കവിതകളെ നിറയെ പുകഴ്ത്തുന്നുണ്ട്; മടക്കയാത്രയിൽ താൻ ട്രെയിനിലിരുന്നു ലൂയിസിന്റെ കവിതകൾ മാത്രമാണു വായിച്ചതെന്നും. യഥാർഥത്തിൽ ലൂയിസ് ഒരു ചെറിയ കവി മാത്രമായിരുന്നു. എന്നിട്ടും സാഹിത്യാസ്വാദനത്തിൽ കണിശക്കാരനായ ഫ്ലോബേർ ആ കവിതകളെ പുകഴ്ത്തിക്കൊണ്ടിരുന്നു. പ്രേമം അയാളുടെ മറ്റെല്ലാ തീർപ്പുകളെയും അപ്രധാനമാക്കിയെന്നു വേണം കരുതാൻ. എന്നാൽ ഇരുവരും തമ്മിലുള്ള ആശയവിനിമയം തുടർന്നപ്പോൾ പ്രേമാന്ധത മെല്ലെ വഴിമാറാൻ തുടങ്ങി.
കലയെയും സാഹിത്യത്തെയും സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ ഫ്ലോബേർ എഴുതാൻ തുടങ്ങിയപ്പോഴാണു ഭിന്നതകൾ തിരിച്ചറിയുന്നത്. കലയാണ് ഏറ്റവും വലിയ സത്യം, പകരം നിനക്കു പ്രശസ്തി മാത്രമേ വേണ്ടൂ എന്നു ഫ്ലോബേർ ലൂയിസിനെ കുറ്റപ്പെടുത്തുന്നു. തനിക്ക് പ്രേമത്തേക്കാൾ വലുതാണു കലയുടെ അന്തസ്സ് എന്നും പറയുന്നു.
ഈ കത്തുകളിലെ ഉള്ളടക്കം പൊടുന്നനെ മാറിമറിയുന്നതു കൗതുകത്തോടെയാണു ഞാൻ വായിച്ചത്. അതുവരെ മാദകത്വം നിറഞ്ഞുനിന്ന വാക്കുകൾ മെല്ലെ കലയെയും സാഹിത്യത്തെയും സംബന്ധിച്ച ഗൗരവമുള്ള എഴുത്തുകളാകുന്നു. പ്രേമപ്രഖ്യാപനങ്ങൾക്കു പകരം കാളിദാസന്റെ ശാകുന്തളത്തെപ്പറ്റി പറയുന്നു. ‘‘ഇന്നു ഞാൻ ശാകുന്തളം വായിച്ചുകഴിഞ്ഞു. ഇന്ത്യ എന്നെ വിസ്മയിപ്പിക്കുന്നു. അപാരമാണിത്!’’
ഫ്ലോബേർ തുടർന്ന് എഴുതുന്നു: ‘‘എന്റെ ഹൃദയത്തിൽ ഏറ്റവും ദൃഢബദ്ധമായത്, ഏറ്റവും ഗൂഢമായിരിക്കുന്നത് എന്താണെന്നു നിനക്ക് അറിയുമോ? എന്താണ് ഏറ്റവും ആധികാരികമായതും ‘ഞാൻ’ ആയിരിക്കുന്നതുമെന്ന്? ഞാൻ സ്നേഹത്തോടെ വിചാരിച്ചുകൊണ്ടിരിക്കുന്ന കലയെ സംബന്ധിച്ച രണ്ടോ മൂന്നോ എളിമയുള്ള ആശയങ്ങൾ. അത്രമാത്രം..’’
ഒരു കാമുകി ഇതു കേട്ടാൽ എങ്ങനെ സഹിക്കും? ഫ്ലോബേർ അവിടെ നിർത്തുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങൾ എന്തെല്ലാമെന്നും എണ്ണിപ്പറയുന്നു- ‘‘കുറച്ചു ചിന്തകൾ, കുറച്ചു പുസ്തകങ്ങൾ, ട്രോവിൽ ബീച്ചിലെ ഒരു സായാഹ്നം, വിവാഹിതനായി തന്നിൽനിന്ന് അകന്നുപോയ കൂട്ടുകാരനുമായി ഒരിക്കൽ നടത്തിയ അഞ്ചോ ആറോ മണിക്കൂർ നീണ്ട സംഭാഷണം..’’
മറ്റൊരു കത്തിൽ ഷേക്സ്പീയറെപ്പറ്റി വിശദമായ ഒരു വിവരണമാണു ഫ്ലോബേർ നൽകുന്നത്. ‘‘ഞാൻ ഷേക്സ്പീയറെ വായിക്കുമ്പോൾ കൂടുതൽ മഹത്വം നേടുന്നു, കൂടുതൽ ജ്ഞാനം നേടുന്നു, കൂടുതൽ ശുദ്ധി നേടുന്നു. ആ കൃതികളിലൊന്നിന്റെ മകുടത്തിൽ ഞാനെത്തുമ്പോൾ എനിക്കു തോന്നുന്നത് ഞാൻ ഒരു പർവതത്തിനു മുകളിലാണെന്നാണ്, എല്ലാം അപ്രത്യക്ഷമാകുന്നു, എല്ലാം പ്രത്യക്ഷമാകുന്നു, ഞാൻ ഒരു മനുഷ്യനല്ല, ഞാൻ ഒരു കണ്ണാണ്.’’
ഒരു പ്രണയലേഖനം മോഹിച്ചു കത്തു പൊട്ടിക്കുന്ന ആൾക്ക് ഈ വാക്കുകൾ ആനന്ദം പകരാൻ സാധ്യതയില്ല. ലൂയിസിനു സ്വാഭാവികമായും ഈർഷ്യ തോന്നി. ‘‘ഈ സാഹിത്യമെല്ലാം നീ എല്ലാവരോടും പറയുന്ന കാര്യമല്ലേ, എന്നോടു മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതല്ലേ എഴുതേണ്ടത്? ഞാൻ ഷേക്സ്പീയറെക്കുറിച്ചല്ല, നിന്നെ കുറിച്ചു വായിക്കാനാണ് ഇഷ്ടപ്പെടുന്നത്’’ ലൂയിസ് പറഞ്ഞു. ലൂയിസ് ഒരു കാമുകി മാത്രമല്ല, തനിക്ക് ഒരു ധൈഷണിക പങ്കാളി കൂടിയാണെന്നു ഫ്ലോബേർ പ്രസ്താവിക്കുന്നു. തനിക്ക് യഥാർഥത്തിൽ പറയാനുള്ളതു പറയാൻ കഴിയുന്നില്ലെന്ന പോരായ്മ ഫ്ലോബേർ തുറന്നുപറയുന്നുണ്ട്. പരസ്പരവിരുദ്ധമായ സംഗതികൾ താനെഴുതിപ്പോയിട്ടുണ്ട്. എന്നാൽ, ഷേക്സ്പീയറെപ്പറ്റി താനെഴുതിയത് ഏറ്റവും ആത്മാർഥതയോടെയാണ്. ഒരുവന്റെ മനസ്സ് നിറയ്ക്കുന്നതെന്തോ അതിനെപ്പറ്റിയല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് എഴുതുക? ഫ്ലോബേർ ലൂയിസിനോടു ചോദിക്കുന്നു. ‘‘You have genuine love of art, but not the religion of art.’’
ജീവിതത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതല്ല, അകത്തേ മുറിയിൽ ഒതുങ്ങേണ്ടതാണു പ്രണയം എന്നും ഫ്ലോബേർ പ്രഖ്യാപിക്കുന്നു. 1847 ഏപ്രിൽ 30 ന് എഴുതിയ നീണ്ട കത്തിൽ പ്രണയം സംബന്ധിച്ച തന്റെ സിദ്ധാന്തങ്ങളും സമീപനങ്ങളും ഫ്ലോബേർ വിശദമായി എഴുതുന്നു. യഥാർഥത്തിൽ ലൂയിസിന്റെ സമ്പൂർണ പ്രേമത്തിന്റെ നിരാസം കൂടിയായിരുന്നു ആ കത്ത്.
ഈജിപ്ത് യാത്രയിൽ ഒപ്പമുണ്ടായിരുന്ന മാക്സീം കാംപിനോടു ഫ്ലോബേർ പുലർത്തുന്ന ആത്മാർഥതയും പ്രതിബദ്ധതയും ലൂയിസിനുള്ള കത്തുകളിൽ നാം കാണുന്നില്ല. അയാളും എഴുത്തുകാരനും താമസിച്ചിരുന്ന ഹോട്ടലിലെത്തി ലൂയിസ് വലിയ ബഹളമുണ്ടാക്കുന്നുണ്ട്.
ഫ്ലോബേറിന്റെ കത്തുകളിലെ ഏറ്റവും വികാരതീവ്രമായ ഭാഗം ക്ഷയരോഗം ബാധിച്ച് അകാലത്തിൽ മരിക്കുന്ന സ്നേഹിതനും തത്വചിന്തകനുമായ ആൽഫ്രഡിന്റെ അവസാനദിവസങ്ങളെക്കുറിച്ചുള്ളതാണ്. ലൂയിസിനുള്ള കത്തുകളിൽ വിവാഹത്തോടെ തനിക്കു നഷ്ടമായ സുഹൃത്ത് എന്നു വിശേഷിപ്പിച്ചത് ആൽഫ്രഡിനെയാണ്. ക്ഷയരോഗബാധിതനായി മരണക്കിടക്കയിലായിരിക്കെ ഫ്ലോബേർ പഴയ സ്നേഹിതന്റെ അടുത്തേക്കു പോകുന്നുണ്ട്. മരണക്കിടക്കയിൽ അയാൾ സ്പിനോസയെ വായിക്കുകയായിരുന്നു. എഴുത്തുകാരൻ ജനാലകൾ തുറക്കുമ്പോൾ ആൽഫ്രഡ് അതു തടയുന്നു. ‘‘അടയ്ക്കൂ, അടയ്ക്കൂ, ഇത്രയും മനോഹാരിത താങ്ങാനാവില്ല..’’– അയാൾ പറയുന്നു. ഒരു തിങ്കളാഴ്ച രാത്രി ആൽഫ്രഡ് മരിക്കുന്നു. വ്യാഴാഴ്ച രാവിലെ സംസ്കാരസമയമാകുമ്പോഴേക്കും ആ മൃതദേഹം വല്ലാതെ അഴുകിത്തുടങ്ങിയിരുന്നു. ഫ്ലോബേറാണു ശവക്കച്ച പുതപ്പിച്ച് മൃതദേഹം സെമിത്തേരിയിലേക്കു കൊണ്ടുപോകാൻ സഹായിക്കുന്നത്. സെമിത്തേരിയിൽ നിറയെ ചെളിയാണ്. നേരം പുലർന്നുവരുന്നു. കിളികൾ ചിലയ്ക്കുന്നു. അടക്കം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ സെമിത്തേരിയിലെ ചെളിയും മഴയും പുരണ്ട ആ വെളിച്ചത്തിലിരുന്നു ഫ്ലോബേർ സിഗരറ്റ് വലിക്കുന്നു.
കത്തുകൾ ഒരാളുടെ ആത്മസത്തയെ വെളിപ്പെടുത്തുമോ? േവണ്ടത്ര പ്രേമവാക്യങ്ങൾ കിട്ടാത്തതിന്റെ പേരിലാണു ലൂയിസ് കലഹിക്കുന്നത്. തനിക്കുള്ളിൽ യഥാർഥത്തിൽ എന്താണുള്ളതെന്നു വെളിപ്പെടുത്തുമ്പോൾ ഒരാൾക്കു ചിലപ്പോൾ ആ പ്രേമമോ സൗഹൃദമോ നഷ്ടമായേക്കാം. കത്തുകളിൽ എല്ലാം തുറക്കുമെങ്കിൽ അതു ബന്ധങ്ങളെ അടയ്ക്കുകയും ചെയ്തേക്കാം.
Content Summary: Ezhuthumesha column on the letters of Gustave flaubert to Louise Colet