പ്രിയപ്പെട്ടവർക്ക് ആമി, മലയാളത്തിന് മാധവിക്കുട്ടി, ഇംഗ്ലിഷിന് കമലാദാസ്.. പിന്നീട് കമലാസുരയ്യ. കഥാകാരിയും കവയിത്രിയുമായ അവർ പലപ്പോഴും സദാചാര നിയമങ്ങളെ വകവച്ചിരുന്നില്ല. ‘എന്റെ രക്തം ഈ കടലാസ്സിലേക്കു വാർന്നു വീഴട്ടെ, ആ രക്തം കൊണ്ട് ഞാനെഴുതട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് മാധവിക്കുട്ടി സ്വന്തം ജീവിത കഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവർക്ക് ആമി, മലയാളത്തിന് മാധവിക്കുട്ടി, ഇംഗ്ലിഷിന് കമലാദാസ്.. പിന്നീട് കമലാസുരയ്യ. കഥാകാരിയും കവയിത്രിയുമായ അവർ പലപ്പോഴും സദാചാര നിയമങ്ങളെ വകവച്ചിരുന്നില്ല. ‘എന്റെ രക്തം ഈ കടലാസ്സിലേക്കു വാർന്നു വീഴട്ടെ, ആ രക്തം കൊണ്ട് ഞാനെഴുതട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് മാധവിക്കുട്ടി സ്വന്തം ജീവിത കഥ എഴുതിയത്. സത്യസന്ധതയോടെ, യാതൊന്നും മറച്ചുവയ്ക്കാതെ ‘എന്റെ കഥ’ എന്ന പേരിൽ എഴുതിയ ആത്മകഥ 15 വിദേശഭാഷകളിലാണ് വിവർത്തനം ചെയ്യപ്പെട്ടത്. മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്‌മരണകൾ’ എന്ന കൃതിയും ആത്മകഥാംശമുള്ളതാണ്. 

ADVERTISEMENT

തറവാടായ നാലപ്പാട്ടെ വീട്ടിൽ അതിഥിയായി എത്താറുള്ള കുട്ടിക്കൃഷ്ണമാരാരുടെ മലയാളശൈലി വായിച്ചാണ് മാധവിക്കുട്ടി മലയാളത്തിന്റെ എബിസി പഠിച്ചത്. വായനയുടെ വിശാല ലോകത്തെത്തിയപ്പോൾ സാഹിത്യം തന്നെയായി വളർത്തമ്മയും വളർത്തച്ഛനും. ഏറെക്കാലം കൊൽക്കത്തയിലും മുംബൈയിലുമായി ജീവിച്ച അവർ സ്നേഹത്തിനുവേണ്ടി പരതിക്കൊണ്ടേയിരുന്നു. നിരാശപൂണ്ടു ടെറസ്സിൽ നിന്നു ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചപ്പോഴാണ് റോഡിൽ നൃത്തം ചെയ്യുന്ന ഭ്രാന്തനെ കാണുന്നതും അതിന്റെ ലയത്തിൽ മുറിയിലെത്തി തെളിഞ്ഞ ഭാവിയെപ്പറ്റി കവിത എഴുതാൻ തുടങ്ങുന്നതും. സ്നേഹവും രതിയും പ്രണയവും നഗരജീവിതത്തിന്റെ കാപട്യങ്ങളും സ്നേഹരാഹിത്യവും ജന്മനാടിന്റെ ഊഷ്മളതയുമെല്ലാം എഴുത്തിന് തീവ്രത നൽകി. നാലപ്പാട്ടെ തറവാട് കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം നൽകി മാതൃകയാകുകയും ചെയ്തു.  

മാധവിക്കുട്ടി

ADVERTISEMENT

ജനനം: 1932 മാർച്ച് 31-ന് തൃശൂരിലെ പുന്നയൂർകുളത്ത്

പിതാവ്: മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായർ

മാതാവ്: പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മ

ADVERTISEMENT

ഭർത്താവ്: മാധവദാസ്

മക്കൾ: എം.ഡി.നാലപ്പാട്ട്, ചിന്നൻദാസ്, ജയസൂര്യ.

മരണം: 2009 മേയ് 31

ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ പോയട്രി എഡിറ്റർ, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ഫോറസ്ട്രി ബോർഡ് ചെയർമാൻ, പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ലോക സേവ പാർട്ടിക്ക് രൂപം കൊടുത്തു.

പ്രധാനകൃതികൾ: നീർമാതളം പൂത്തകാലം, ചന്ദനമരങ്ങൾ, മാനസി, തണുപ്പ്, പക്ഷിയുടെ മണം, ഒറ്റയടിപ്പാത, നഷ്ടപ്പെട്ട നീലാംബരി, മനോമി, നരിച്ചീറുകൾ പറക്കുമ്പോൾ, ചുവന്ന പാവാട, തരിശുനിലം,  എന്റെ കഥ, ബാല്യകാല സ്മരണകൾ, വർഷങ്ങൾക്ക് മുൻപ്,  ഡയറിക്കുറിപ്പുകൾ, സമ്മർ ഇൻ കൽക്കത്ത, ആൽഫബറ്റ് ഓഫ് ദ ലസ്റ്റ്, ദ് ഡിസന്റൻസ്, ഓൾഡ് പ്ലേ ഹൗസ്, കലക്ടഡ് പോയംസ്.

പ്രധാന പുരസ്കാരങ്ങൾ: ഏഷ്യൻ പോയട്രി പ്രൈസ്, കെന്റ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം.

Content Summary: Athmakathayanam column by Dr. MK Santhosh Kumar on Kamala Suraiyya