പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും

പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും വൈകാരികതയുടെയും സ്വഭാവമുണ്ടായിരുന്നു. ജീവിത തത്വശാസ്ത്രവും നർമവും പരിഹാസവും വിമർശനവും അവലോകനവും കലർന്ന സാഹിത്യവാരഫലം 35 വർഷത്തോളം കൃഷ്ണൻ നായർ എഴുതി. കഥയായും നിരൂപണമായും തത്വചിന്തയായും നേരമ്പോക്കായുമെല്ലാം ആളുകൾ ആവേശത്തോടെ വായിച്ച വാരഫലം എന്ന അസാധാരണ പംക്തി പോലെ ഒന്ന് ലോകസാഹിത്യത്തിൽ വേറെ കാണില്ല. 

 

ADVERTISEMENT

Enlightenment (ജ്ഞാനോദയം), Entertainment (വിനോദസത്ക്കാരം) എന്നിങ്ങനെ സമന്വയിച്ച വാരഫലത്തെക്കുറിച്ച് വലിയ അവകാശവാദമൊന്നും കൃഷ്ണൻ നായർ ഉയർത്തിയില്ല. 2006 ഫെബ്രുവരിയിൽ മരണം വരെ മുടങ്ങാതെ കൃഷ്ണൻ നായർ വാരഫലമെഴുതി. ‘It is unique in world literature’ എന്ന് വിദേശവായനക്കാർ പ്രശംസിച്ച ഈ കോളത്തിനും കൃഷ്ണൻ നായർക്കും ശത്രുക്കൾ ഏറെയായിരുന്നു. അതുകൊണ്ടാകണം മരണാനന്തരം കൃഷ്ണൻ നായർ എളുപ്പത്തിൽ മറവിയിലേക്കു പോയി. അടുത്ത വർഷം (2023) കൃഷ്ണൻ നായരുടെ ജന്മശതാബ്ദിയാണ്.

 

ആഴത്തിലുള്ള ഒരു നിരൂപണകോളമായി സാഹിത്യവാരഫലത്തെ കാണരുതെന്ന് കൃഷ്ണൻ നായർ മുന്നറിയിപ്പ് തരാറുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും സത്യസങ്കൽപങ്ങളും ആവിഷ്കരിച്ചാണ് കൃഷ്ണൻനായർ സാഹിത്യരചനകളെ വിധിയെഴുതിയത്. ചെറുകഥയാണ് ഏറ്റവും കൂടുതൽ വിചാരണ ചെയ്യപ്പെട്ടത്. ഫിക്‌ഷന്റെ രൂപത്തിലാണ് നിരൂപണഘടന.

 

വി. ആർ. സുധീഷ്
ADVERTISEMENT

അദ്ദേഹം പറയാറുണ്ട്, ‘കഥാസംവിധാനമില്ലെങ്കിൽ അർഥാവബോധം ഭാഗികമായി ഭവിക്കാം. അതുകൊണ്ട് കഥാസംഗ്രഹത്തിന് ഊന്നൽ നൽകേണ്ടിയിരിക്കുന്നു.’ ബിലാത്തിയിൽ ഒരു പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടാൽ ആയതിനെ ഉടൻ വരുത്തി വായിക്കണമെന്ന് നമ്മുടെ ഒയ്യാരത്തു ചന്ദുമേനോന് ശേഷം ഇദ്ദേഹത്തെപ്പോലെ ആരും വ്യഗ്രത കൊണ്ടിട്ടില്ലെന്ന് കൃഷ്ണൻനായരുടെ ഒരു സഹപ്രവർത്തകൻ പറഞ്ഞതോർക്കുന്നു. ‘വിശ്വസാഹിത്യപരിചയവും, ഓർമശക്തിയും അഭിപ്രായദൃഢതയും തികഞ്ഞ മാനുഷികതയുമുള്ള ഒരാൾ.’

 

അങ്ങനെയാണ് കൃഷ്ണൻ നായരെ ഒന്നിച്ചുള്ളവർ വിലയിരുത്തിയത്. അഭിപ്രായം പറയുന്നതിൽ ഒരിക്കലും സൗഹൃദം അദ്ദേഹത്തിന് തടസ്സമായില്ല. എല്ലാവരോടും സൗജന്യമധുരത്തോടെ പെരുമാറി. കവിത മോശമായാൽ തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന ഒഎൻവിയെപ്പോലും വെറുതെ വിട്ടില്ല. എന്റെ കഥകളെക്കുറിച്ച് നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട് കൃഷ്ണൻനായർ. ‘തിരശീല നീങ്ങുമ്പോൾ’ എന്ന കഥ മോപ്പസാങ്ങിനെ അതിശയിച്ചു എന്ന് എഴുതിയപ്പോൾ കളിയാക്കിയതാണോ എന്നു ഞാൻ സംശയിച്ചു (കലാകൗമുദി ജൂൺ 12.1992). നേരിട്ട് ചോദിച്ചപ്പോൾ ഞാൻ സത്യമെഴുതിയതാണ് എന്ന് മറുപടി. 

 

ADVERTISEMENT

ആദ്യകാലത്ത് കൃഷ്ണൻനായരെ ഞാൻ കണക്കിന് ആക്രമിച്ചിട്ടുണ്ടെങ്കിലും പിൽക്കാലത്ത് നല്ല ബന്ധമായി. ടെലഫോണിലേക്ക് ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ത്രൈണശബ്ദം രാവിലെ തേടിയെത്തും. എം. കൃഷ്ണൻ നായർ എന്ന് സ്വയം പറഞ്ഞ് അദ്ദേഹം സംസാരം തുടങ്ങും. തിരുവനന്തപുരത്ത് ചെല്ലുമ്പോൾ ഞാൻ കൃഷ്ണൻ നായരെ സന്ദർശിക്കും. ഉദാരമായി അദ്ദേഹം എന്നെ സ്വീകരിക്കും. ഇറങ്ങുമ്പോൾ ഒപ്പുവച്ച് പുസ്തകം തരും. ഇതുവരെ കേൾക്കാത്ത അന്യഭാഷയിലുള്ള ആരുടെയെങ്കിലും പുസ്തകം. മധുരതരമായിരുന്നു, ദീപ്തമായിരുന്നു ഞങ്ങളുടെ സൗഹൃദനേരങ്ങൾ. 2005ൽ ഞാൻ എഡിറ്റ്‌ ചെയ്ത ‘പ്രണയപുസ്തകം’ എന്ന മലയാള പ്രണയാവിഷ്കാരങ്ങളിലേക്ക് മുഖവുരയായി എന്തെങ്കിലും എഴുതിത്തരാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ നിന്ന നിൽപിൽ അദ്ദേഹം പറഞ്ഞു തുടങ്ങി.

 

കാമുകനും കാമുകിയും 

കടപ്പുറത്തിരിക്കുന്നു.

രാത്രി,

കാമുകി അന്തരീക്ഷത്തിലെ

നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു

കൊണ്ട് ചോദിച്ചു.

‘‘ആ നക്ഷത്രത്തിലേക്ക് എന്ത്‌ 

ദൂരമുണ്ട്?’’

കാമുകൻ മറുപടി പറഞ്ഞു.

‘‘നക്ഷത്രത്തിലേക്ക്

ദൂരമൊട്ടുമില്ല. നക്ഷത്രം എന്റെ   

അടുത്തുതന്നെ ഇരിക്കുന്നു.’’

 

‘നക്ഷത്രം’ എന്നു പേരിട്ട ആ കാവ്യകഥ പ്രണയപുസ്തകത്തിന്റെ മുഖവുരയായി വന്നു. അതേക്കുറിച്ച് സാഹിത്യവാരഫലത്തിൽ കൃഷ്ണൻനായർ എഴുതുകയും ചെയ്തു. മുപ്പത്തഞ്ച് വർഷം നിരന്തരമായി വായിച്ചും എഴുതിയും ക്ലേശിച്ച് സ്‌ഥിരോത്സാഹിയായി സാഹിത്യവാരഫലമെഴുതിയ കൃഷ്ണൻ നായരെ എപ്പോഴും കൈയ്യിൽ പുസ്തകവുമായേ കണ്ടിട്ടുള്ളൂ. വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം മുകളിൽനിന്ന് ഇറങ്ങിവരുമ്പോഴും കൈയ്യിൽ പുസ്തകവും പെൻസിലും കാണും വായിച്ച പേജിലെ ചില അടയാളങ്ങളിലേക്ക് പെൻസിൽ ചൂണ്ടി അദ്ദേഹം പറയും.

‘സുപ്രീം പോയറ്റിക്ക് അട്ടറൻസ്’.

 

കൃഷ്ണൻനായരുടെ പുസ്തകശേഖരം വീട്ടുമുറികളിൽ പടർന്നു വളർന്ന് അടുക്കളവരെ എത്തിയപ്പോൾ ഭാര്യ പരാതി പറഞ്ഞതായി കേട്ടിട്ടുണ്ട്. ലോകത്തിലെ അമൂല്യ ഗ്രന്ഥങ്ങൾ നിറഞ്ഞ ആ ഗ്രന്ഥശാല അദ്ദേഹത്തിന്റെ മരണശേഷം അനാഥമായി. മക്കൾക്കൊന്നും വലിയ വായനാകമ്പമില്ലായിരുന്നു. എറണാകുളത്തെ ഏതോ വായനശാലക്ക് അവർ ആ ഗ്രന്ഥശേഖരം നൽകി. കൃഷ്ണൻ നായരെയും ആ ഗ്രന്ഥപ്പുരയെയും അങ്ങനെ മലയാളം മറന്നു.

 

സാഹിത്യവിമർശകർക്ക് മലയാളത്തിൽ മരണാനന്തരം നിത്യയശസ്സ് കിട്ടാറില്ല. പാഠ്യപദ്ധതികളിലാണ് പിന്നീട് അവരുടെ നിലനിൽപ്. ഗവേഷണക്കുട്ടികൾക്ക് ഉദ്ധരണികൾ വാരിയെടുക്കാൻ പാകത്തിൽ അവരങ്ങനെ മൃതിയടഞ്ഞു കിടക്കും. സാഹിത്യവാരഫലം പുസ്തകമായി പുറത്തു വന്നപ്പോൾ അവ ഒന്നിച്ചു വായിക്കുമ്പോൾ വായനക്കാർ അനുഭവിച്ച ആനന്ദം ചെറുതല്ല. സാഹിത്യവിമർശകൻ എന്ന നിലയിലല്ല, വലിയ കോളമിസ്റ്റ് എന്നാണ് കൃഷ്ണൻനായരെക്കുറിച്ചുള്ള വിലയിരുത്തൽ.

 

‘‘പ്രേമത്തിൽ സ്വാതന്ത്ര്യമുണ്ടോ?’’

കൃഷ്ണൻനായർ സാഹിത്യവാരഫലത്തിൽ സ്വയം ചോദിച്ച് ഉത്തരം പറയുന്നു.

‘‘ഇല്ലെന്നാണ് സാർത്ര് പറഞ്ഞത്. ഒന്നുകിൽ പുരുഷൻ സ്ത്രീയെ അടിമയാക്കുന്നു. അല്ലെങ്കിൽ സ്ത്രീ പുരുഷനെ അടിമയാക്കുന്നു (Sadism).

പുരുഷന് സ്ത്രീയുടെ അടിമയാകാൻ ഇഷ്ടം. അല്ലെങ്കിൽ സ്ത്രീക്ക് പുരുഷന്റെ അടിമയാകാൻ ഇഷ്ടം (masochism)

സൂര്യനെ വിമർശിക്കാം, പക്ഷേ അതിന് പ്രകാശമില്ലെന്നു പറയരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

 

കാലത്തിന്റെ അഗാധതയിൽ മുങ്ങിച്ചെന്ന് ഞാൻ വാരിയെടുക്കുന്ന മുത്തുകളാണ് സാഹിത്യവാരാഫലത്തിലുള്ളതെന്ന്‌ കൃഷ്ണൻനായർ പറയാറുണ്ട്. ഒട്ടും മുഷിയാതെ മുപ്പത്തഞ്ച് വർഷം വായനക്കാർ അത് വായിച്ചതിന്റെ പൊരുളും അതുതന്നെ. വിശ്വസാഹിത്യസീമയിലേക്ക് മലയാളിവായനക്കാരെ കൊണ്ടുപോയി നവീകരിച്ചു എം. കൃഷ്ണൻ നായർ. മരിച്ചതിന്റെ പിറ്റേന്ന് അദ്ദേഹത്തെ മറന്ന് പ്രത്യുപകാരം ചെയ്തു സഹൃദയ മലയാളസമൂഹം!

 

English Summary: V R Sudheesh's Column Pranaya Chandrakantham about Prof. M Krishnan Nair