എല്ലാ പെൺകുട്ടികളും ഒരിക്കലെങ്കിലും ആശിച്ചത്; ലഭിക്കാതിരുന്നതും
ഒരു പുരുഷനായിരുന്നെങ്കിൽ. അവൾ പലപ്പോഴും ആശിച്ചു. എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരാശ ഉണ്ടായേ തീരൂ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതപ്പെടുത്താവുന്ന ആഗ്രഹമല്ലിത്. എന്നാൽ പെണ്ണിന്റെ ജീവിതത്തെ മോഹിച്ചു പോകുന്ന അവസരങ്ങളുമുണ്ട്. പുരുഷന്റെ ജീവിതത്തോട് കഠിനമായ വെറുപ്പ്
ഒരു പുരുഷനായിരുന്നെങ്കിൽ. അവൾ പലപ്പോഴും ആശിച്ചു. എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരാശ ഉണ്ടായേ തീരൂ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതപ്പെടുത്താവുന്ന ആഗ്രഹമല്ലിത്. എന്നാൽ പെണ്ണിന്റെ ജീവിതത്തെ മോഹിച്ചു പോകുന്ന അവസരങ്ങളുമുണ്ട്. പുരുഷന്റെ ജീവിതത്തോട് കഠിനമായ വെറുപ്പ്
ഒരു പുരുഷനായിരുന്നെങ്കിൽ. അവൾ പലപ്പോഴും ആശിച്ചു. എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരാശ ഉണ്ടായേ തീരൂ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതപ്പെടുത്താവുന്ന ആഗ്രഹമല്ലിത്. എന്നാൽ പെണ്ണിന്റെ ജീവിതത്തെ മോഹിച്ചു പോകുന്ന അവസരങ്ങളുമുണ്ട്. പുരുഷന്റെ ജീവിതത്തോട് കഠിനമായ വെറുപ്പ്
ഒരു പുരുഷനായിരുന്നെങ്കിൽ. അവൾ പലപ്പോഴും ആശിച്ചു. എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരാശ ഉണ്ടായേ തീരൂ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതപ്പെടുത്താവുന്ന ആഗ്രഹമല്ലിത്. എന്നാൽ പെണ്ണിന്റെ ജീവിതത്തെ മോഹിച്ചു പോകുന്ന അവസരങ്ങളുമുണ്ട്. പുരുഷന്റെ ജീവിതത്തോട് കഠിനമായ വെറുപ്പ് തോന്നുന്ന സന്ദർഭങ്ങളുമുണ്ട്. പുരുഷനോ സ്ത്രീയോ ആകാം. എന്നാൽ, പരിമിതമായ അർഥത്തിൽ ചുറ്റുപാടും കാണുന്ന സ്ത്രീപുരുഷൻമാർ ആകാനല്ല, പുരുഷൻ എങ്ങനെ പെരുമാറണം എന്നാണോ സ്ത്രീ ആഗ്രഹിക്കുന്നത് അങ്ങനെയുള്ളവർ ആകാൻ. സ്ത്രീത്വം ബാധ്യതയല്ലാതെ അഭിമാനമായി കരുതുന്നവർ ആകാനും. മലയാളത്തിൽ ഇങ്ങനെയുള്ള സ്ത്രീപുരുഷൻമാരെ ഏറ്റവും കൂടുതൽ അവതരിപ്പിച്ച എഴുത്തുകാരനാണ് പദ്മരാജൻ– സാഹിത്യത്തിലും സിനിമയിലും.
പ്രേമിച്ച പെണ്ണിനെ കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ മാത്രമാണ് അവൾ ബലാൽഭോഗത്തിന് ഇരയായായി എന്നറിയുന്നത്. സാധാരണ പുരുഷനെ പിന്നോട്ടുവലിക്കുന്ന നിമിഷം. ആകെത്തളർന്നും കിതച്ചും ആഗ്രഹിച്ച ലോകം നഷ്ടപ്പെട്ടുപോയതുപോലെ അയാൾക്കു മടങ്ങിപ്പോകാം. ഒരുപക്ഷേ കാമുകി പോലും അയാളെ കുറ്റപ്പെടുത്തണമെന്നില്ല. വിധിയാണതെന്നു കരുതി സമാധാനിച്ചു ജീവിതം ഒടുക്കുകയോ മരിച്ചവളെപ്പോലെ ജീവിക്കുകയോ ചെയ്യാം. എന്നാൽ, സംഭവിച്ചതെന്തെന്ന് ഒരു വാക്കുപോലും ചോദിക്കാതെ, ശരീരികമായും മാനസികമായും തകർന്ന കാമുകിയെ നെഞ്ചോടടുക്കിപ്പിടിക്കുന്ന പുരുഷൻ അപൂർവ കാഴ്ചയാണ്. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ഉറപ്പ് സ്വന്തം പുരുഷന്റെ കണ്ണുകളിൽ തിരിച്ചറിഞ്ഞ് അയാളുടെ കരവലയത്തിൽ ഒതുങ്ങിനിന്ന് ലോകത്തെനോക്കി കണ്ണീരിലൂടെ ചിരിക്കുമ്പോൾ, കഴിഞ്ഞുപോയ ദുസ്വപ്‌നം അവളെ വേട്ടയാടില്ല. കാത്തിരിക്കുന്ന പുലരിയിലേക്കാണവരുടെ യാത്ര. ആ ദൃശ്യത്തിലേക്കു ക്യാമറ സൂം ചെയ്യുമ്പോൾ, പദ്മരാജൻ മലയാളത്തിനു പരിചയപ്പെടുത്തിയത് പാപത്തിന്റെ കനികൾ വിളയുന്ന മുന്തിരിത്തോപ്പല്ല. നൻമതിൻമകളുടെ ഇന്നലെകളല്ല. ദുഖവും ദുരിതവും ഉഴുതുമറിച്ച മണ്ണിലും മുളപൊട്ടുന്ന പുൽക്കൊടിയുടെ താരും തളിരുമാണ്. ഉത്തമഗീതങ്ങളും സോളമന്റെ പ്രണയഗീതങ്ങളും മുഴങ്ങുന്ന ആ മുന്തിരിത്തോപ്പുകളിൽ പാർക്കാൻ ആരാണു കൊതിക്കാത്തത്. മുന്തിരിത്തോപ്പുകൾ മാത്രമല്ല, ലോല എന്ന ആദ്യ ചെറുകഥ മുതൽ പദ്മരാജൻ സൃഷ്ടിച്ച ലോകത്ത് പുരുഷനിലേക്കും സ്ത്രീയിലേക്കും സഞ്ചരിക്കാനുള്ള അപൂർവവും നിഗൂഡവുമായ വഴികൾ തുറന്നുകിടപ്പുണ്ട്. കൊതിപ്പിക്കുന്ന പുരുഷ ജൻമങ്ങളിലേക്കും മോഹിപ്പിക്കുന്ന സ്ത്രീ ജൻമങ്ങളിലേക്കുമുള്ള ക്ഷണം.
നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ കല്യാണിക്കുട്ടി എന്ന പെൺകുട്ടിയുടെ മാത്രം കഥയല്ല, ആ പെൺകുട്ടിയുടെ അമ്മയുടെ കഥ കൂടിയാണ്. അവരും അവർക്കു ചുറ്റുമുള്ള ഏതാനും സ്ത്രീകളുടെയും അനുഭവലോകം കൂടിയാണ്. പല തലങ്ങളിൽ നോവൽ വായിക്കാമെങ്കിലും അമ്മ-മകൾ ബന്ധം നോവലിന്റെ കാതൽ തന്നെയാണ്. തമ്മിൽ അടുക്കാൻ മതിലുകളില്ലാതെ ജീവിച്ച അവർക്കിടയിൽ ആദ്യത്തെ വേർതിരിവ് സൃഷ്ടിക്കുന്നത് പ്രണയമാണ്. അതും കുപ്രശസ്തനായ ഒരു പുരുഷനുമായുള്ള കല്യാണിക്കുട്ടിയുടെ പ്രണയം വീട്ടിലറിയുമ്പോൾ. പല പെൺകുട്ടികളെയും പ്രണയിച്ചു വഞ്ചിച്ചിട്ടുണ്ടെന്നറിഞ്ഞിട്ടും തനിക്കു തോന്നിയ ആകർഷണത്തിൽ നിന്ന് മാറാതെ കല്യാണിക്കുട്ടി പ്രണയം നെഞ്ചോടടുക്കിപ്പിടിക്കുമ്പോൾ അമ്മയുടെ സ്വപ്‌നങ്ങൾ കൂടിയാണ് തകരുന്നത്. മകളെ തന്റെ ചിറകിൻ കീഴിലാക്കി സംരക്ഷിക്കാൻ അവർക്കു തോന്നുന്നത് സ്വാഭാവികം. എന്നാൽ കുതറിമാറാനും സ്വയം ആശിച്ച വഴികളിലൂടെ നടക്കാനുമാണ് കല്യാണിക്കുട്ടി ശ്രമിക്കുന്നത്. വെളിച്ചത്തിൽ ഭ്രമിച്ച ഈയാം പാറ്റ പോലെ കല്യാണിക്കുട്ടി ദുരന്തങ്ങളിലേക്കു സഞ്ചരിക്കുമ്പോൾ അമ്മയുടെ ലോകം പാടേ തകരുന്നു. വ്യർഥജൻമമായി അവർ മാത്രമല്ല, വേറെയും പെണ്ണുങ്ങൾ അവരുടെ വീട്ടിലുണ്ട്. ആ വീട് ഒരു പ്രതീകം പോലുമാവുന്നുണ്ട്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമാകുന്ന ചിറകുകൾ കരിഞ്ഞ് പറക്കാൻ മറന്നുപോയ സ്ത്രീകളുടെ അഭയസ്ഥാനം എന്ന നിലയിലും. തിരിച്ചടികളിൽ തളരുന്നു എന്നു മാത്രമല്ല, പ്രതിരോധിക്കാൻ അവർ സൗമ്യമായി ശ്രമിക്കുന്നു കൂടിയില്ല. വിധിയാണു ജീവിതമെന്നും അതു ശിരസ്സാ വഹിക്കുകയാണ് ജൻമദൗത്യമെന്നും അവർ കരുതുന്നുണ്ട്. ഈ ജൻമത്തിൽ ഇനി സന്തോഷത്തിന്റെ മറ്റൊരു കാലം ഇല്ലെന്നുതന്നെ തീർച്ചപ്പെടുത്തുന്നു. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ പരാജയങ്ങളെ ഏറ്റുവാങ്ങുന്നു. ഈ സ്ത്രീകൾ പാർക്കുന്ന വീട്ടിലേക്കാണ് ഒടുവിൽ കല്യാണിക്കുട്ടി മടങ്ങിയെത്തുന്നതും. പെണ്ണുങ്ങളുടെ വീട് ഒരിക്കലും ആരുമില്ലാത്ത വീടാകുന്നില്ല. ജൻമപരമ്പരകൾ ആ വീട്ടിൽ പാർക്കുകയും അപൂർവം ചിലർ മാത്രം അവിടെനിന്ന് ഇറങ്ങുകയും ചെയ്യുന്നു. എന്നാൽ, കല്യാണിക്കുട്ടി മടങ്ങിവരുന്നതോടു കൂടി പെൺവീട്ടിൽ പുതിയൊരു അതിഥി കൂടി എത്തുകയാണ്. ഒരു കൊച്ചുകുട്ടി. ഒരുപക്ഷേ അവൻ നാളെയെങ്കിലും സ്ത്രീയെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമെന്ന പ്രതീക്ഷയായിരിക്കും നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ എഴുതാൻ പദ്മരാജനെ പ്രേരിപ്പിച്ചത്.
പെണ്ണിന്റെ അനുസരണയും വിധേയത്വവുമുള്ള ജീവിതത്തെ പാടേ തള്ളിപ്പറഞ്ഞ്, പുരുഷനെപ്പോലെ ഉത്തരവാദിത്വം ഏറ്റെടുത്തും വീട്ടുചുമതലകൾ ഭംഗിയായി നടത്തിയും ഇടയ്ക്ക് കല്യാണിക്കുട്ടി ആവേശം പകരുന്നുണ്ട്. എന്നാൽ കാലങ്ങൾക്കു ശേഷവും പ്രണയം എന്ന ഒഴിയാബാധയിൽ നിന്ന് ഒഴിഞ്ഞുമാറാനാവാതെ വരുന്നതോടെ നക്ഷത്രങ്ങൾ മാത്രം കാവലായുള്ള ലോകത്ത് അവൾ ഒറ്റപ്പെട്ടുപോകുന്നു.
കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കല്യാണിക്കുട്ടിയിലാണെങ്കിലും പദ്മരാജൻ നോവലിൽ അവതരിപ്പിച്ച ഏറ്റവും വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രം ശോഭയാണ്. 50 വർഷത്തിനു ശേഷം നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ വായിക്കുമ്പോൾ ചിലയിടത്തെങ്കിലും അതിഭാവുകത്വം തോന്നാം. കാൽപനികതയുടെ അതിപ്രസരം സംഭാഷണങ്ങളിലും കഥാപരിസരത്തുമുണ്ട്. എന്നാൽ, പരിമിതികളെ അതിലംഘിക്കുന്നുണ്ട് അനുഭവങ്ങളുടെ തീക്ഷ്ണതയും അവയോടുള്ള കല്യാണിക്കുട്ടിയുടെയും ശോഭയുടെയും മറ്റും പ്രതികരണങ്ങളും.
പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു പുരുഷനെ കല്യാണം കഴിക്കേണ്ടിവരുന്നു എന്ന ദുരവസ്ഥയാണ് ശോഭയുടെ അനുഭവത്തെ സവിശേഷമാക്കുന്നത്. അത്തരമൊരു അവസ്ഥയോട് ഒരു പെൺകുട്ടി, അതും അതുവരെ പ്രണയബന്ധത്തിൽ അകപ്പെട്ടിട്ടുപോലുമില്ലാത്ത ഒരാൾ എങ്ങനെ പ്രതികരിക്കും എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. കല്യാണിക്കുട്ടിയെപ്പോലെ അവൾ എതിർപ്പിന്റെ വഴി സ്വീകരിക്കുന്നില്ല. വീട്ടുകാരെ അനുസരിക്കുകയാണ്. നാട്ടുകാരുടെ സദാചാര സങ്കൽപത്തെ വെല്ലുവിളിക്കുന്നുമില്ല. എന്നാൽ, ഒരു പെണ്ണിനു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികാരവും അതുവഴി ആത്മത്യാഗവുമാണ് ശോഭയുടെ വഴി. പിന്നീട്, മറ്റൊരിക്കൽക്കൂടി ഒരു പുരുഷന് അവൾ വിധേയയാകുന്നുണ്ട്. അവളെ കീഴടക്കി എന്നഭിമാനിക്കുന്നയാൾ, വീണ്ടും അവളെ സമീപിക്കും എന്നു തോന്നുമ്പോൾ എത്ര രൂക്ഷമായാണ് ശോഭ അയാളോട് പെരുമാറുന്നത്. ദുർബലയല്ല എന്നവർ ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ്. എന്നാൽ, ശക്തിയുള്ളവളാണെന്നു തെളിയിക്കാനുള്ള വഴി സ്വന്തം നാശത്തിന്റേത് അല്ലെന്ന് ചൂണ്ടിക്കാണിക്കാവുന്നതാണ്. പദ്മരാജൻ ഒരു സാധ്യത മാത്രമാണു കാണിച്ചുതരുന്നത്. ആ സാധ്യതയിലൂടെ സഞ്ചരിക്കുന്ന പെൺകുട്ടിയുടെ ദുരന്തത്തെ തീവ്രമായി ആവിഷ്‌കരിക്കുന്നു.
50 വർഷത്തിനു ശേഷവും നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ എന്തിന് വായിക്കണം എന്ന ചോദ്യമുണ്ട്. ഇന്നും നിലനിൽക്കുന്ന, തുടരുന്ന പെണ്ണവസ്ഥകൾ എന്നതാണ് അതിനുള്ള ഉത്തരം. കാരണം ആരാണെന്ന ചോദ്യവും.
ഈശ്വരാ. വളരെക്കാലത്തിനു ശേഷം അവൾ പ്രാർഥിച്ചു. എന്റെ കർമങ്ങളിൽ തടസ്സമുണ്ടാക്കരുതേ.
ജനാലയിലൂടെ നോക്കിയപ്പോൾ, ആകാശം കോരിത്തരിച്ചു നിൽക്കുന്നു. ഇക്കിളിയേറ്റിട്ടെന്നപോലെ പുഞ്ചിരിക്കുന്നു. മഞ്ഞും നിലാവുമുണ്ട്. രാത്രി നീളുന്നു. മണിക്കൂറുകൾ വലിച്ചുകൊണ്ടുപോകുന്ന ഒരു കറുത്ത സുന്ദരിയാണോ രാത്രി ? അവൾ അതിശയിച്ചു !
Content Summary: Nakshathrangale Kaaval novel by Padmarajan