നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ ആത്മകഥ ‘ഞാൻ’ അരങ്ങിലേക്ക്. സാമൂഹിക വ്യവസ്‌ഥിതിയിലെ തെറ്റായ കാര്യങ്ങളെ നാടകങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച അദ്ദേഹത്തിന്റെ കലാജീവിതവും വ്യക്തി ജീവിതവും പ്രമേയമാക്കിയ നാടകത്തിൽ 14 രംഗങ്ങളുണ്ട്. മലയയിൽ ഐഎൻഎയിൽ പ്രവർത്തിച്ച യൗവനവും പിന്നെ കേരളത്തിലെത്തി വിശ്വകേരള കലാസമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ ആത്മകഥ ‘ഞാൻ’ അരങ്ങിലേക്ക്. സാമൂഹിക വ്യവസ്‌ഥിതിയിലെ തെറ്റായ കാര്യങ്ങളെ നാടകങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച അദ്ദേഹത്തിന്റെ കലാജീവിതവും വ്യക്തി ജീവിതവും പ്രമേയമാക്കിയ നാടകത്തിൽ 14 രംഗങ്ങളുണ്ട്. മലയയിൽ ഐഎൻഎയിൽ പ്രവർത്തിച്ച യൗവനവും പിന്നെ കേരളത്തിലെത്തി വിശ്വകേരള കലാസമിതി സ്‌ഥാപിച്ച നാടകകാലവുമാണ് അരങ്ങിലെത്തിക്കുന്നത്. ഇതിൽ 6 രംഗങ്ങളും ഐഎൻഎയിലെ പ്രവർത്തനങ്ങളാണ്. പിന്നീടുള്ളവ എഴുത്തിന്റെയും നാടകത്തിന്റെയും വഴികളിലൂടെയുള്ള സഞ്ചാരമാണ്.

ADVERTISEMENT

കെപിഎസിയിലെ നടൻ എ.കെ.സുജിത്താണ് (തിരുവനന്തപുരം) എൻ.എൻ.പിള്ളയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മധ്യവയസ്സ് കഴിഞ്ഞ നാടകാചാര്യന്റെ വേഷം നടൻ അരവിന്ദാക്ഷക്കുറുപ്പാണ് (തൃപ്രയാർ) ചെയ്യുന്നത്. 3 പതിറ്റാണ്ടിലേറെയായി അനുകരണകലയിൽ എൻ.എൻ.പിള്ളയായി വേഷമിടുന്ന ആളാണ് അരവിന്ദാക്ഷക്കുറുപ്പ്.എഴുത്തിലെയും ജീവിതത്തിലെയും രസകരങ്ങളായ സംഭവങ്ങൾ കൂടി നാടകത്തിൽ പരാമർശിക്കുന്നുണ്ടെന്നു രചന നിർവഹിച്ച സി.ഡി. ദേശികൻ പറഞ്ഞു.

ADVERTISEMENT

വരവുചെലവു കണക്കുകൾ എഴുതുന്ന മാതൃകയിലുള്ള വലിയ ലെഡ്‌ജർ ബുക്കിലാണ് എൻ.എൻ.പിള്ള നാടകം എഴുതിയിരുന്നത്. ബുക്കിന്റെ വലതു വശത്തെ പേജിൽ മാത്രമേ എഴുതൂ. പിന്നീട് തിരുത്തുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ ഇടതുവശത്തെ താളിൽ കുറിക്കും. പേനയുടെ ഫില്ലറും മറ്റും ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കി കരടു കളഞ്ഞ് പല തരം തുണികൾ കൊണ്ട് തുടച്ചെടുക്കുന്നത് എഴുത്തില്ലാത്ത നേരത്തെ വിനോദം. വലിയ തടിപ്പേനയിൽ കറുപ്പുകലർന്ന നീലനിറമുള്ള മഷിയൊഴിച്ചാണ് എഴുത്ത്.

നാടകത്തിന്റെ സ്ക്രിപ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. റിഹേഴ്സൽ കാണാൻ കഴിഞ്ഞില്ല. ഇനി അരങ്ങിൽ കാണണം. പരിമിതികൾക്കുള്ളിൽ നിന്ന് അവർ നന്നായി ചെയ്യുമെന്നാണ് പ്രതീക്ഷ. രംഗപടത്തിന്റെ സാധ്യത നാടക വിജയത്തിന്റെ പ്രധാന ഘടകമാണ്. അച്ഛന്റ ആത്മകഥയിലെ ഭൂരിപക്ഷം കാര്യങ്ങളും നാടകത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

രാത്രിയിൽ എഴുതാനിരുന്നാൽ പുലർച്ചെ വരെ തുടരും. എഴുതുമ്പോൾ പൈപ്പ് വലിക്കുമായിരുന്നു. ബോർകം റിഫ് എന്ന വിദേശ പുകയിലയാണ് സ്‌ഥിരമായി ഉപയോഗിച്ചത്. എഴുതിക്കഴിഞ്ഞാൽ വീട്ടിൽ എല്ലാവരെയും വായിച്ചു കേൾപ്പിക്കും. സംഭാഷണത്തിലെ മുക്കലും മൂളലും സ്വതസിദ്ധമായ ശൈലിയായിരുന്നു.

അദ്ദേഹത്തിന്റെ ഇത്തരം വ്യക്തിവിശേഷങ്ങൾ കൂടി ഗൗരവമാർന്ന രംഗങ്ങളുടെ ഇടയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മനോജ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. 17നു 7നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ അരങ്ങേറ്റം.19നു രാത്രി 9നു തിരുവനന്തപുരം പൂവാറിൽ ആദ്യ പ്രദർശനം. നാടകത്തിൽ 38 കഥാപാത്രങ്ങൾ രംഗത്തു വന്നുപോകുന്നുണ്ട്. 15 നടീനടന്മാരാണ് വേഷമിടുന്നത്. കൊച്ചിൻ ചൈത്രധാരയാണ് അരങ്ങിലെത്തിക്കുന്നത്. 4 പാട്ടുകളുണ്ട്. ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം.