രണ്ടായിരത്തോളമാണ് ഇന്ന് ഡയാലിസിസ് ചാർജ്. 500 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ഏതെങ്കിലും സ്ഥലം അറിയുമോ. സാമ്പത്തികമായി പൂർണമായും തകർന്ന ഒരാളിന്റെ രോദനമായിരുന്നു അത്. സ്വന്തമായി വീടല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രശസ്തന്റെ നിസ്സഹായവസ്ഥ.

രണ്ടായിരത്തോളമാണ് ഇന്ന് ഡയാലിസിസ് ചാർജ്. 500 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ഏതെങ്കിലും സ്ഥലം അറിയുമോ. സാമ്പത്തികമായി പൂർണമായും തകർന്ന ഒരാളിന്റെ രോദനമായിരുന്നു അത്. സ്വന്തമായി വീടല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രശസ്തന്റെ നിസ്സഹായവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരത്തോളമാണ് ഇന്ന് ഡയാലിസിസ് ചാർജ്. 500 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ഏതെങ്കിലും സ്ഥലം അറിയുമോ. സാമ്പത്തികമായി പൂർണമായും തകർന്ന ഒരാളിന്റെ രോദനമായിരുന്നു അത്. സ്വന്തമായി വീടല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രശസ്തന്റെ നിസ്സഹായവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടമ്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ് 

പി.കെ. ശ്രീനിവാസൻ 

ADVERTISEMENT

 

പ്രേം നസീറിന്റെ പ്രതിഫലം കിട്ടിയാലേ അഭിനയിക്കൂ എന്നു വാശിപിടിച്ച ഒരു നടൻ നസീറിന്റെ കാലത്തു തന്നെ സിനിമയിലുണ്ടായിരുന്നു. ചിത്രത്തിന്റെ വിജയത്തിൽ ആ നടനുള്ള പങ്ക് നന്നായി അറിയാവുന്ന, വിശ്വാസമുള്ള നിർമാതാക്കൾ എത്ര പണം കൊടുക്കാനും തയാറായിരുന്നു. 800-ൽപ്പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും സഹനടനായും നിർമാതാവുമായൊക്കെ. മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒമ്പതോളം ചിത്രങ്ങൾക്ക് പിന്നണി പാടി. മലയാള സിനിമയിലെ അസാധാരണ പ്രതിഭാസം എന്നുറപ്പിച്ചു പറയാം. അതേ അടൂർ ഭാസി. എന്നാൽ ഫലിതം കൊണ്ട് വിജയങ്ങൾ ഒന്നൊന്നായി സ്വന്തമാക്കി മലയാള സിനിമയുടെ ഏറ്റവും അനിവാര്യ നടനായി മാറിയ അദ്ദേഹം അവസാനകാലത്ത് അനുഭവിച്ചത് ഏകാന്തത, നിരാശ, ഭയം. പണം വേണ്ടത്ര ഉണ്ടാക്കിയിട്ടും അതൊന്നും അവസാനകാലത്ത് അദ്ദേഹത്തെ സഹായിച്ചില്ല. മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ പിശുക്കൻ എന്നറിയപ്പെട്ട അദ്ദേഹം വിശാല മനസ്സിന്റെ ഉടമ കൂടിയായിരുന്നു എന്ന് അവസാനം വരെയും അടുത്തുനിന്ന അപൂർവം സുഹൃത്തുക്കൾക്കു മാത്രമേ അറിയൂ. 

 

ഫലിതത്തിന്റെ വിഷാദമുഖം എന്നു പേരിട്ട ലേഖനത്തിൽ മാധ്യമപ്രവർത്തകൻ പി.കെ. ശ്രീനിവാസൻ അടൂർ ഭാസിയെക്കുറിച്ച് എഴുതുമ്പോൾ അദ്ഭുതപ്പെടാതിരിക്കാൻ കഴിയില്ല. ചിരിക്കാനും കരയാനും കഴിയാതെ അസ്വസ്ഥരാകാതിരിക്കാനും. 

ADVERTISEMENT

 

ഒരിക്കൽ ഒരു നാടകം കണ്ട് പി.കെ. ശ്രീനിവാസന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു വരുമ്പോഴാണ് ഒരു ബന്ധു ലക്ഷങ്ങൾ പറ്റിച്ച കഥ ഭാസി പറയുന്നത്. അന്നു രാത്രി അതേ സ്‌കൂട്ടറിൽ ഇരുവരും കൂടി ആ ബന്ധുവിന്റെ വീട്ടിലേക്കു പോയി. പിന്നെ പല തവണയും. ബന്ധുവിനെ കണ്ടെത്താനായില്ല. കുതിരപ്പന്തയത്തിൽ നിന്നു ലഭിച്ച പണം ധൂർത്തടിച്ച്, ബാങ്കിൽ നിന്നു പണമെല്ലാം പിൻവലിച്ചു തീർത്തശേഷം, ഒളിത്താവളത്തിലായിരുന്നു ബന്ധു. 

വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു ഭാസിക്ക്. ശസ്ത്രക്രിയയ്ക്കു മുമ്പ് ഒരു ദിവസം പി.കെ. ശ്രീനിവാസനെ വിളിച്ച് ഭാസി ചോദിച്ചു. രണ്ടായിരത്തോളമാണ് ഇന്ന് ഡയാലിസിസ് ചാർജ്. 500 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ഏതെങ്കിലും സ്ഥലം അറിയുമോ. സാമ്പത്തികമായി പൂർണമായും തകർന്ന ഒരാളിന്റെ രോദനമായിരുന്നു അത്. സ്വന്തമായി വീടല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രശസ്തന്റെ നിസ്സഹായവസ്ഥ. 

നിഗൂഡസ്വപ്‌നങ്ങളുടെ തുരുത്തിൽ ജീവിച്ച പച്ചമനുഷ്യനായിരുന്നു ഭാസി എന്ന് ശ്രീനിവാസൻ ഓർമിക്കുന്നു. ആ സ്വപ്‌നങ്ങളിലേക്ക് അദ്ദേഹം ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ല. അവിടെ തന്റെ സ്വകാര്യതകൾ പുഷ്പിക്കുമെന്നും സുഗന്ധം പടർത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. 63 വർഷത്തെ വിഫല സ്വപ്‌നങ്ങൾക്കൊടുവിൽ ആശുപത്രിക്കിടക്കയിൽ അദ്ദേഹം പറഞ്ഞു:

ADVERTISEMENT

 

എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. വിവാഹം കഴിക്കുക, എനിക്കുണ്ടാകുന്ന കുഞ്ഞിനെ പാരമ്പര്യത്തിന്റെ ഏടാകൂടത്തിൽ തളച്ചിടുക. ഞാനിതൊന്നും ചിന്തിച്ചിട്ടില്ല. ഇല്ല പാരമ്പര്യം നിലനിർത്താൻ കഴിയാത്തതിൽ എനിക്ക് പശ്ചാത്താപം തോന്നിയിട്ടേയില്ല. അടൂർ ഭാസിയോടു കൂടി ആ പാരമ്പര്യം അവസാനിച്ചോട്ടെ. എനിക്കതിൽ പ്രയാസവുമില്ല. 

 

കോടമ്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകം കളറിൽ എടുത്ത സിനിമയല്ല. കറുപ്പിലും വെളുപ്പിലും മിന്നിമറഞ്ഞ ചലനചിത്രങ്ങളുമല്ല. സിനിമയുടെ ക്യാമറ എത്താത്ത ജീവിതത്തിന്റെ ഇരുണ്ടതീരങ്ങളിൽ നിന്നു അക്ഷരങ്ങളിൽ പകർത്തിയ നിഴലും വെളിച്ചവുമാണ്. 

 

പടയൊഴിഞ്ഞ യുദ്ധക്കളമാണ് കോടമ്പാക്കം. തകർന്ന അക്ഷൗഹിണികളും അനാഥമായ കബന്ധങ്ങളും നിറഞ്ഞ യുദ്ധഭൂമി. വിസ്മൃതിയുടെ തുരുത്തുകളിൽ വിലയം പ്രാപിച്ചുപോയ വാഗ്ദത്തഭൂമി. സിംഹാസനം പിടിച്ചടക്കിയ കിരീടമില്ലാത്ത രാജാക്കൻമാർ ഇന്നു ശൂന്യതയുടെ തരിശുഭൂമികളിലെവിടെയോ സമാധിയിലാണ്. നഷ്ടപ്രതാപങ്ങളുടെ കെട്ടുകാഴ്ചകളുമായി ഈ പാഴ് നഗരം വേച്ചുവേച്ചു നടക്കുന്നു, ഗതികെട്ട വന്യജീവിയെപ്പോലെ. 

 

വായിച്ചാൽ തീരാത്ത പുസ്തകമാണ് കോടമ്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ്. ഒരു ജൻമം കൊണ്ടു വായിച്ചാലും തീരാത്ത പുസ്തകം. മലയാള സിനിമ വാരിപ്പുണർന്നവരും വലിച്ചകറ്റിയവരും അവരുടെ യഥാർഥ മുഖങ്ങളോടെ നിറഞ്ഞു നിൽക്കുന്ന ഇത്തരമൊരു പുസ്തകം മലയാളത്തിൽ വേറെയില്ല. വായനയുടെ ആനന്ദം. അനുഭവത്തിന്റെ ഇടിത്തീ. സ്‌നേഹത്തിന്റെ അൽപായുസ്സ്. നീണ്ടുനിൽക്കുന്ന നിരാശയുടെ ആഴക്കയം. സിനിമ ഇനിയും തുടരും. പുസ്തകങ്ങൾ ഇനിയുമുണ്ടാകും. ശേഷം കാഴ്ചയിലല്ല ജീവിതത്തിൽ തന്നെ. 

 

 

മനസ്സ് എന്ന ശൂന്യത

 

ചിദംബര സ്മരണ 

ബാലചന്ദ്രൻ ചുള്ളിക്കാട്  

 

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ വ്യക്തിയിൽ നിന്ന് അനുഭവലോകത്തേക്കുള്ള ഏകാന്തയാത്രയാണ്. ഏത് ആൾക്കൂട്ടത്തിലും തലയുയർത്തി നിൽക്കുന്ന മനുഷ്യൻ എത്രമാത്രം ഒറ്റപ്പെട്ടവനാണെന്നും തനിച്ചാണെന്നുമുള്ള തിരിച്ചറിവ്. കടിച്ചുകീറുന്ന ആസക്തികൾ ഒരുവശത്ത്. ഒരു തെറ്റും ചെയ്യാത്ത ജീവിതത്തിന്റെ വശീകരിക്കുന്ന സ്വപ്‌നം മറ്റൊരുവശത്ത്. ചെകുത്താനായിരിക്കെത്തന്നെ മനസ്സ് ദേവാലയമാകുന്ന കവിതയുടെ ആലക്തിക നിമിഷങ്ങൾ. 

 

അരമണിക്കൂർ നീണ്ട ചടങ്ങുകൾക്കു ശേഷം ബുദ്ധസന്യാസി പറഞ്ഞു

ഇനി എഴുന്നേൽക്കുക. ഇപ്പോൾ താങ്കൾ ബുദ്ധമതത്തിലെ ഒരംഗമായിരിക്കുന്നു. 

ഞാൻ എഴുന്നേറ്റു. ഉണ്ണിയും മാധവനും എന്നെത്തന്നെ നോക്കിനിൽക്കുന്നു. ബോധിവൃക്ഷത്തിന്റെ ഇലകൾ കാറ്റിൽ ഇളകുന്നു. ഭൂമിക്കു മുകളിൽ ഏതോ ബുദ്ധഭിക്ഷു വിരിച്ച മഞ്ഞവസ്ത്രം പോലെ ഇളവെയിൽ. എനിക്ക് എന്തെങ്കിലും മാറ്റമുണ്ടായോ. അറിയില്ല. പടവുകൾ ഇറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു !

 

കരയുന്നത് ഞാനോ മഴയോ 

 

കാഫ്ക ഓൺ ദ് ഷോർ 

ഹാരുകി മുറകാമി 

 

എഴുത്തിനൊപ്പം പാട്ടിനെ സ്‌നേഹിക്കുന്ന എഴുത്തുകാരനാണ് ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമി. എന്നാൽ കാഫ്ക ഓൺ ദ് ഷോർ സംഗീതയാത്രയല്ല. ജീവിതത്തിലെ സംഗീതം അകന്നുപോകുന്തോറും അന്വേഷണം തുടരുകയും സ്‌നേഹത്തിൽ സംഗീതം കണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കഥയാണ്. കാഫ്കയുടെ നോവലിലെ അവസാന യാത്ര ട്രെയിനിലാണ്. അപ്പോൾ മഴ പെയ്യുകയാണ്. കാട്ടിൽ. പുൽപ്പരപ്പിൽ. പൂന്തോട്ടത്തിൽ. ആൾക്കൂട്ടത്തിനു മേൽ. താൻ കരയുകയാണോ എന്ന് കാഫ്കയ്ക്ക് സംശയമായി. ഒരൊറ്റ കണ്ണുനീർത്തുള്ളി മുഖത്തു കൂടി ഒഴുകുന്നത് അവൻ അറിഞ്ഞു. അല്ല അത് തെറിച്ചുവീണ മഴത്തുള്ളിയാകാം. അല്ലെങ്കിൽ ലോകത്തിന്റെ കണ്ണുനീര്. 

 

അവൻ ഒന്നേ ചോദിച്ചുള്ളൂ... ഞാൻ ചെയ്തതൊക്കെ ശരിയാണോ ? 

 

ഉത്തരമില്ലാത്ത കാട് 

 

ദ് വെജിറ്റേറിയൻ 

ഹാങ് കാങ് 

 

സഹോദരിയുടെ ചോദ്യത്തെ യോങ് ഹൈ അവഗണിച്ചു. ചോദ്യത്തിന് ഉത്തരം പറയാനുള്ള ഒരു ബാധ്യതയും തനിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. എന്നാൽ എന്തോ ഒന്ന് വയറ്റിനുള്ളിൽ നിന്നു തുടങ്ങി വായിലൂടെ പുറത്തേക്കു പോകാൻ വെമ്പുന്നുണ്ടായിരുന്നു. പേടി. ദേഷ്യം. ദുരന്തം. അതോ നരകമോ . 

സഹോദരി ഇൻ ഹൈ യോങ് ഹൈക്കു നേരെ കൈ ഉയർത്തി നീട്ടാൻ ആഞ്ഞു. തൊട്ടടുത്ത നിമിഷത്തിൽ കൈ പിൻവലിച്ചു. 

 

ആംബുലൻസ് റോഡിലെ അവസാന വളവും തിരിഞ്ഞ് അപ്രത്യക്ഷമാകുന്നു. 

ഇൻ ഹൈ മരങ്ങളിലേക്കു നോക്കി. ഉത്തരം തേടുന്നതു പോലെ. അവളുടെ കണ്ണിൽ ഇരുട്ട് കയറി. വിതുമ്പുന്നതുപോലെ തോന്നി മുഖം. യോങ് ഹൈ എവിടെ ?

 

ഒരിക്കൽ, ഒരു പ്രണയകാലത്ത് ... 

 

ഒരിക്കൽ 

എൻ മോഹനൻ 

 

പണ്ടത്തെ പ്രിയപ്പെട്ടവളേ, പറഞ്ഞുതരൂ. അന്നത്തെ വേദനയിൽ, മുറിവിൽ, അപമാനത്തിൽ, പറഞ്ഞുപോയ പടുവാക്കുകൾ വല്ലതും നിന്റെ നിത്യശാപമായിത്തീർന്നു എന്നു വിചാരിക്കുന്നുവോ. മഹാവ്യാധിയായി നിന്നെ കാർന്നു എന്നു കരുതുന്നുവോ. മുറിവേറ്റ സ്‌നേഹത്തിന്റെ ആഴങ്ങളിൽനിന്നു വന്നുപോയ നിസ്സഹായവും താൽക്കാലികവുമായ ക്ഷോഭത്തിന്റെ വാക്മുനകൾക്ക് ഇത്ര മാരകമായ ശക്തിയുണ്ടെന്ന് നീ വിശ്വസിക്കുന്നുവോ. 

എങ്കിൽ ഞാൻ ദുഃഖിക്കുന്നു. 

 

വളരെക്കാലത്തിനുശേഷം ഞാൻ വീണ്ടും ഓർമിച്ചുപോകുകയാണ്. നീ എപ്പോഴും പറയാറുണ്ടായിരുന്നില്ലേ- 

ഒരിക്കൽ നാം യാദൃശ്ഛികമായി കണ്ടുമുട്ടി. രണ്ടു സ്ഥലത്തുള്ളവർ. രണ്ടു വ്യത്യസ്തമായ ജീവിതപശ്ചാത്തലമുള്ളവർ. രണ്ടു ജാതിയിലുള്ളവർ. എന്നിട്ടും ഒരിക്കൽ പരസ്പരം തിരിച്ചറിഞ്ഞു സ്‌നേഹിച്ചു. ഒരിക്കൽ, ഇനി നമ്മൾ ഒരിക്കലും വേർപിരിയാത്ത ജീവിതത്തിൽ ഒന്നിക്കും. ആകാശവിദൂരതയിലേക്കു വിരൽചൂണ്ടി നീ പറഞ്ഞു–

 

അതാ നോക്കൂ. അതാണ് അശ്വതി നക്ഷത്രം. തൊട്ടടുത്ത് ശുക്രക്ഷത്രം. അവർ വധുവരൻമാരാണ്. അപ്പുറത്തു കാണുന്ന ഏഴു നക്ഷത്രങ്ങളുടെ കൂട്ടമില്ലേ. അതാണ് സപ്തർഷികൾ. അവർ ആ വധൂവരൻമാരെ അനുഗ്രഹിക്കുകയാണ്. ആ അശ്വതിയും ശുക്രനും നമ്മളാണ്. ആ അനുഗ്രഹം. അതാണ് നമ്മുടെ ഒന്നിക്കൽ. 

 

Content Summary: Introducing five books on national reading day