ഇരകൾക്കൊപ്പം ഓടി, വേട്ടക്കാർക്കൊപ്പം കുതിച്ചു, ഇതോ നമ്മുടെ നാട്?
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം. ജനാധിപത്യവും മതേതരത്വവും നിലവിൽ വന്നിരിക്കാം. എന്നാൽ, സ്വതന്ത്ര ചിന്ത കൊടിയടയാളമാക്കിയ എഴുത്തുകാരന് പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ചിന്തയ്ക്ക് അതിരുകളില്ലാത്ത കാലത്തോളം, ഭാവനയുടെ ആഴം അളക്കാൻ കഴിയാത്ത കാലത്തോളം, വിമർശനത്തിന്റെ മൂർച്ച കുറഞ്ഞിട്ടില്ലാത്ത കാലം വരെ, ചോദ്യങ്ങൾക്കു നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നേതാക്കൾ ഉള്ള കാലം വരെ സത്യാനന്തര കാലം എന്ന വിശേഷിപ്പിക്കപ്പെട്ട ആധുനിക കാലത്തും എഴുത്തിന്റെ കഴുത്തിനു നേരെ കത്തി നീണ്ടുവരുന്നുണ്ട്. തോക്കുകൾ തുടച്ചുമിനുക്കപ്പെടുന്നുണ്ട്. വാൾത്തലകൾ മൂർച്ച പരിശോധിക്കുന്നുണ്ട്. അവഗണനയും തമസ്‌കരണവും തന്ത്രശാലയിൽ ഒരുങ്ങുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവൽ പ്രസക്തമാകുന്നത്.
വിചിത്ര ഭാവനയെന്നോ തലതിരിഞ്ഞ കാഴ്ചയെന്നോ പ്രതിചരിത്രമെന്നോ ബദൽരേഖയെന്നോ ഹരീഷിന്റെ നോവലിനെ വിശേഷിപ്പിക്കാൻ എളുപ്പമാണ്, ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് പ്രശംസയേക്കാൾ നിർദോഷമെന്ന നിസ്സംഗതയാണെന്ന്. ഇഷ്ടമില്ലാത്തതും അംഗീകരിക്കാനാവാത്തതും തള്ളിക്കളയാൻ ഒരുപക്ഷേ, ഈ വിശേഷണങ്ങൾ ഉപകരിച്ചേക്കാം. അതുകൊണ്ടുതന്നെ വിശേഷണങ്ങളുടെ തൊങ്ങലുകൾ ഈ നോവലിന് ആവശ്യമില്ല. കത്തുന്ന ചോദ്യങ്ങളാണ് നോവലിസ്റ്റ് ഉയർത്തുന്നത്. അതിന് ചരിത്രം പശ്ചാത്തലമാകുന്നുണ്ട് എന്നു മാത്രം. വേതാളത്തിന്റെ തല തിരിഞ്ഞ കാഴ്ച രൂപകമാകുന്നുണ്ട് എന്നു മാത്രം. യഥാർഥത്തിൽ ഭാവനയേത്, ചരിത്രമേത്, വർത്തമാനവും ഭാവിയും എവിടെ എന്ന ചോദ്യത്തിന്റെ ആറ്റിക്കുറുക്കിയ ഉത്തരം ഒളിഞ്ഞിരിപ്പുണ്ട് നോവലിൽ. സൂക്ഷ്മവായനയിൽ തെളിയുന്ന നഗ്നസത്യങ്ങളാണത്. ആഴത്തിലുള്ള വായന അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങളല്ല, തിരുശേഷിപ്പുകളാണവ. അവയെ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള, ഒളിച്ചുകടത്തിയ സന്ദേശമാണ് നോവലിനെ വ്യത്യസ്തമാക്കുന്നതും പ്രസക്തമാക്കുന്നതും.
തിരുവിതാംകൂറിന്റെ ദേശീയ ചിഹ്നങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. നേരത്തേയുള്ളതു പോലെതന്നെ ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ വഞ്ചീശമംഗളം ദേശീയഗാനമായും വലംപിരിശംഖ് അടയാളപ്പെടുത്തിയ കാവിക്കൊടി ദേശീയപതാകയായും തുടരും.
പക്ഷി കൃഷണപ്പരുന്ത്.
മൃഗം പശു.
വൃക്ഷം അരയാൽ.
പുഷ്പം കണിക്കൊന്ന.
നദി പമ്പ.
എന്റെ രാജ്യം സ്വതന്ത്രമാകാൻ പോകുന്നു. ഇനി എന്റെ രാജ്യം ആരുടെയും അടിമയല്ല. ഒന്നിന്റെയും ഭാഗമാകാനും പോകുന്നില്ല. ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളോടോ പിന്നീട് പൊട്ടിമുളച്ച കോൺഗ്രസുകാരോടോ ചോദിച്ചിട്ടല്ല രാജ്യം നൂറ്റാണ്ടുകൾക്കു മുമ്പ് ബ്രിട്ടിഷുകാരുമായി സന്ധി ചെയ്തത്. അവരിൽനിന്ന് പൂർണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ആരോടും ചോദിക്കേണ്ടതില്ല. ഇന്ത്യ എന്ന ആശയം പോലും ഉണ്ടാകുന്നതിന് നൂറുകണക്കിനു വർഷം മുമ്പ് എന്റെ രാജ്യം ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും.
ഭാസി എന്നും അവറാച്ചൻ എന്നും തരാതരം പോലെ പല കാലങ്ങളിൽ പല ദേശങ്ങളിൽ വിളിക്കപ്പെട്ടും ഒറ്റിക്കൊടുത്തും ചതിച്ചും ദേശാഭിമാനവും വിധേയത്വവും രാജഭക്തിയും രക്തത്തിൽ കലർന്ന വികാരങ്ങളായും കൊണ്ടുനടന്ന ‘ആഗസ്റ്റ് 17’ ന്റെ ആഖ്യാതാവ് യഥാർഥത്തിൽ ആരാണ്. ഒരുപക്ഷേ ഈ നോവൽ ഉയർത്തുന്ന ഏറ്റവും വലിയ ചോദ്യവും അതുതന്നെ. ബഷീറിനെ ഒറ്റിക്കൊടുത്തത് അയാളാണ്. ബഷീറുമായി ഗുസ്തി പിടിച്ചതും അയാൾ തന്നെ. ബഷീർ സൃഷ്ടിച്ച റിപ്പബ്ലിക്കിലേക്കു നോക്കി ബഷീറിനു വേണ്ടി കാത്തിരുന്നതും അയാളാണ്. പലപ്പോഴും അയാൾ പലരാലും സംശയിക്കപ്പെട്ടു; സിഐഡി ആണോ എന്ന്. നേതാക്കളുടെ നിഴലുപറ്റി സിഐഡിമാർ വിലസിനടന്ന കാലമായിരുന്നു അത്. സിഐഡി ആണെന്ന സംശയത്താൽ മർദിക്കപ്പെട്ടവരും ചവിട്ടുകൊണ്ടവരും പോലുമുണ്ട്. എന്നാൽ, സിഐഡി ആയിരുന്നിട്ടും അടിയുറച്ച സ്വാതന്ത്ര്യ സമര ഭടൻ എന്ന ലേബലിൽ സ്വതന്ത്ര തിരുവിതാംകൂറിലും കേരളത്തിലും എന്നല്ല എല്ലായിടത്തും സാന്നിധ്യം അറിയിക്കുകയും വിഘ്‌നങ്ങളില്ലാതെ കർമം പൂർത്തിയാക്കുകയും ചെയ്ത ആഖ്യാതാവ് ആരാണ്? മരണമില്ലാത്ത അയാൾ ഇന്നും നമുക്കിടയിലുണ്ട്. സുഹൃത്തുക്കളിൽ ആരോ ഒരാൾ അയാളാണ്. ഒരുപക്ഷേ അയാൾ പലരിൽ ഉണ്ടായിരിക്കാം. അഥവാ അയാൾ നമ്മളിൽത്തന്നെ ഉണ്ടെങ്കിലോ; ഒരേസമയം ഇരയും വേട്ടക്കാരനുമായ ഒരാൾ.
ഇന്ത്യൻ യൂണിയനിൽ ചേരാതെ മാറി നിൽക്കുകയും രാജഭരണത്തിൻ കീഴിൽ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ കെട്ടിപ്പൊക്കുകയും ചെയ്ത സ്വതന്ത്ര തിരുവിതാംകൂർ ഒരു രൂപകമല്ല. പ്രതീകമോ ഭാവനയോ അല്ല. അതീത ഭാവനയുമല്ല. എത്രയോ പേർ എത്രയോ നാൾ താലോലിച്ച സ്വപ്നം. വിപ്ലവത്തിനു വഴി മാറിക്കൊടുത്തതും ഇതേ മണ്ണു തന്നെ. സോവിയറ്റ് ചേരിയുടെ ഭാഗമായി കമ്യൂണിസ്റ്റ് സർവാധിപത്യത്തിന്റെ ഭേരി മുഴക്കി അമേരിക്കയ്ക്കു പോലും ഭീഷണിയായ സമത്വ സുന്ദര സോഷ്യലിസ്റ്റ് റിപ്പബ്ലിക്. ഒടുവിൽ ഭാവികാലത്തു നിന്നുള്ള കൂറ്റൻ കവചിത വാഹനങ്ങൾ വലിയ മുഴക്കവുമായി അടുത്തെത്തുന്നു. രാജ്യം വഴിയിൽ ഉപേക്ഷിച്ചതൊക്കെയും പേറിക്കൊണ്ട്. സ്വയമെഴുതിയ കുറ്റപത്രം കയ്യിൽപിടിച്ച് തടയാനുള്ള എളിയ ശ്രമം പോലും നടത്താതെ ആ കവചിത വാഹനങ്ങൾക്കു നേരെ മുന്നിൽ കയറി നിൽക്കാൻ അവശേഷിക്കുന്നതും ഒരു ചാരൻ തന്നെ.
ഇതുവരെയുള്ള ചരിത്രരചനയിലെ നായകൻമാരെ മാർജിനിലേക്കു മാറ്റി നിർത്തിയാണ് ഹരീഷിന്റെ ചരിത്രമെഴുത്ത് അഥവാ വർത്തമാനം. ഇരുട്ടിന്റെ മറ പിടിച്ചു മാത്രം ഇതുവരെ കണ്ടിട്ടുള്ള ചാരൻ ഇവിടെ നായകനാണ്. തമസ്‌കരിക്കാൻ ശ്രമിച്ചതൊക്കെയും മറനീക്കി പുറത്തുവരികയാണ്. കുഴിച്ചുമൂടാൻ ശ്രമിച്ചതൊക്കെയും ഉയർന്നുയർന്നുവരികയാണ്. ചതിയുടെയും വഞ്ചനയുടെയും പ്രേതങ്ങൾ പല്ലിളിച്ചുകാട്ടി തിരിച്ചുവരുമ്പോൾ സത്യം പറയാതെങ്ങനെ. രാജാവ് നഗ്‌നാണെന്നു വിളിച്ചുപറയുന്ന കുട്ടിയുടെ നിഷ്‌കളങ്കതയാണ് ‘ആഗസ്റ്റ് 17’ ൽ ഉടനീളം ഹരീഷിന്റെ കരുത്ത്. എന്താണു പറയേണ്ടതെന്നും പറയേണ്ടാത്തതെന്നും ആ കുട്ടിക്ക് അറിയില്ല. അതു കേട്ടു ചിലർ ചിരിച്ചേക്കാം. ചിലർ കണ്ണുപൊത്തിയേക്കും. ചെവി മൂടിയേക്കാം. എന്നാൽ ബധിര കർണങ്ങളെയും സ്വയം അയച്ചുപൂട്ടിയ കണ്ണുകളെയും മറികടന്ന് ആ കുട്ടിയുടെ വാക്കുകൾ ആർത്തലച്ചെത്തുക തന്നെ ചെയ്യും.
ബഷീറേ, നിങ്ങളെന്നെ കഥയിൽ കുടുക്കിക്കളഞ്ഞു. നിങ്ങൾ എഴുതാത്ത കഥകൾ കേട്ട്, ഉണ്ടാക്കാനിടയുള്ള കഥകളെ ഓർത്ത്, നിങ്ങളെ പിന്തുടർന്ന ഒരാൾ. ഞാൻ നിങ്ങളുടെ പിന്നാലെ കൂടിയ നിഴലില്ലാത്ത മനുഷ്യൻ മാത്രമാണ്. എന്റെ ശരിക്കുമുള്ള പേരെന്താണ്, ഏതാണ് ദേശം, എത്രയാണ് പ്രായം ?
ആഗസ്റ്റ് 17
എസ്.ഹരീഷ്
ഡിസി ബുക്‌സ്
വില 399 രൂപ
Content Summary: August 17 book written by S. Hareesh