ശവപ്പെട്ടികളിൽ ഉറങ്ങുന്ന സുന്ദരികൾ, രക്തമൂറ്റിക്കുടിക്കുന്ന പാതിരാ പ്രഭു; ഡ്രാക്കുളയുടെ 125 ഭീതിവർഷങ്ങൾ

നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു
നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു
നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു
നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു പ്രസിദ്ധീകരിച്ചതിന്റെ 125–ാം വാർഷികമാണിപ്പോൾ. ജീവിതത്തിലൊരിക്കലെങ്കിലും മനസ്സിൽ ഡ്രാക്കുളയുടെ ദന്തക്ഷതം ഏൽക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? സംശയമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള അതേപടി മുഴുവൻ വായിച്ചിട്ടില്ലെങ്കിൽ തന്നെയും അതിനെ അവംബലിച്ച് മലയാളത്തിൽ ഇറങ്ങിയ ഹൊറർ, ത്രില്ലർ ജോണറിലുള്ള ഒട്ടേറെ പുസ്തകങ്ങളോ ഡ്രാക്കുള സിനിമകളോ സീരീസുകളോ ഒറിജനൽ ഡ്രാക്കുള നോവലിന്റെ കുറച്ചു ഭാഗങ്ങളെങ്കിലുമോ വായിച്ചവരോ കണ്ടവരോ ആയിരിക്കും ഭൂരിഭാഗം പേരും. കുട്ടിക്കാലത്തോ കൗമാരത്തിലേക്കു കടക്കുന്ന ഘട്ടത്തിലോ ആയിരിക്കാം മിക്കവരെയും തേടി ഡ്രാക്കുള പ്രഭു എത്തിയിട്ടുണ്ടാകുക. വീടിനടുത്തെ വായനശാലയിൽ നിന്നോ സ്കൂൾ ലൈബ്രറിയിൽ നിന്നോ കൂട്ടുകാരുടെ പക്കൽ നിന്നോ സംഘടിപ്പിച്ച പുസ്തകവുമായി വീട്ടിലെത്തി രാത്രി ബാക്കിയെല്ലാവരും ഉറങ്ങിയ ശേഷം കാർപാത്യൻ മലനിരകളിലേക്കും ലണ്ടനിലേക്കുമൊക്കെ ഒരു രഹസ്യയാത്ര പോയി വന്നു പേടിച്ചുവിറച്ച് ഉറങ്ങിയ കാലം അത്ര ദൂരെയല്ല. മഞ്ഞുറഞ്ഞ ഡ്രാക്കുള കോട്ടയിലെ ശവപ്പെട്ടികളിൽ ഉറങ്ങിയിരുന്ന സുന്ദരികളെല്ലാം വീടിനു പുറകിലെ പാലമരത്തിൽ നിന്നിറങ്ങി വന്ന കള്ളിയങ്കാട്ട് നീലിമാരായി രൂപം മാറി സ്വപ്നത്തിൽ വന്നു മോഹിപ്പിച്ച, പേടിപ്പിച്ച നാളുകൾ. പണ്ട് മലയാളത്തിൽ ഇറങ്ങിയ പൈകോ ക്ലാസിക്സിന്റെ ഒരു ലക്കം ഡ്രാക്കുള ചിത്രകഥ ആയി വന്നപ്പോൾ അതു വായിക്കാനായി ആവേശത്തോടെ കാത്തിരുന്ന നാളുകൾ. രാത്രിയുടെ മാറിലേക്ക് പടർന്നു കയറിയ ഡ്രാക്കുളക്കോട്ടയുടെയും ആകാശത്തേക്കു നോക്കി ഓരിയിടുന്ന ചെന്നായ്ക്കളുടെയും പശ്ചാത്തലത്തിൽ കടവാവൽ പോലെ പറന്നുയരുന്ന ഡ്രാക്കുളപ്രഭുവിന്റെ ഭീതിപടർത്തുന്ന ചിത്രമുണ്ടായിരുന്ന ഇളം ഓറഞ്ച് നിറത്തിലുള്ള അന്നത്തെ പൈകോ ക്ലാസിക്സിന്റെ കവർ. ഡ്രാക്കുള വായിച്ച കാലത്തു വെറുതേ പേടിക്കുകയും ആ പേടിയെ ഇഷ്ടപ്പെടുകയും ചെയ്തുവെന്നല്ലാതെ ആ നോവലിന്റെ മറ്റു പ്രത്യേകതകളൊന്നും കുട്ടിമനസ്സിൽ കയറിയിട്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായ വായനകളിൽ നിന്നും മറ്റുമാണ് 125 വർഷം മുൻപ് ബ്രാം സ്റ്റോക്കർ അവലംബിച്ച രചനാരീതി എത്രമാത്രം വ്യത്യസ്തമായിരുന്നെന്നു മനസ്സിലായത്. കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും പത്രവാർത്തകളുടെയും സഹായത്തോടെയാണല്ലോ ജോനാതന്റെയും ഡ്രാക്കുള പ്രഭുവിന്റെയും ജീവിതപരിസരം നോവലിൽ വരച്ചിടുന്നത്. തന്റെ കാലത്ത് ബ്രാം സ്റ്റോക്കർ എത്രമാത്രം ആധുനികനായിരുന്നുവെന്നു തെളിയിക്കുന്നു ആ രചനാരീതി. ഇരുന്നൂറിലേറെ സിനിമകൾ ഡ്രാക്കുള നോവലിനെ അവലംബിച്ചു പുറത്തിറങ്ങിയെന്നാണു പറയപ്പെടുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഡ്രാക്കുള’ എന്ന കവിതയും ഈയടുത്തു സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ഡ്രാക്കുള’ എന്ന പേരിലുള്ള കഥയും നമ്മുടെ മുഖ്യധാരാ സാഹിത്യലോകം തന്നെ ഈ ജനപ്രിയ നോവലിന്റെ അഭൗമപ്രഭയിൽ ആകർഷിക്കപ്പെട്ടുവെന്നതിനു തെളിവാണ്.
പുതിയ തലമുറയിലെ മൂന്ന് എഴുത്തുകാർ: മൃദുൽ വി.എം., ഡി.പി.അഭിജിത്ത്, ഗോവിന്ദൻ എന്നിവർ അവരുടെ വായനയിലെ ഡ്രാക്കുള അനുഭവം പങ്കുവയ്ക്കുന്നു:
മാധവിക്കുട്ടി പറഞ്ഞതാ സൂക്ഷിക്കാൻ, ഞാൻ കാര്യമാക്കിയില്ല
മൃദുൽ വി.എം.
‘‘നീ ഡ്രാക്കുള എടുത്തോടാ, ഞാൻ നീർമാതളം എടുക്കാം..’’ മഞ്ജു പറഞ്ഞു. മഞ്ജുവാണ് എന്നെ പുതിയ ലൈബ്രറിയിലേക്ക് കൊണ്ടുവരുന്നത്. കുറച്ചധികം ദൂരം നടക്കാനുണ്ട്. എന്നാലും ആദ്യ കാഴ്ചയിൽ തന്നെ ഡ്യൂസ് എന്ന ലൈബ്രറിയും അതിന്റെ മൊത്തത്തിലുള്ള പുസ്തകമണവും എനിക്ക് ഇഷ്ടപ്പെട്ടു. പ്രശാന്ത് എന്റെ കയ്യിലിരുന്ന പുസ്തകം നോക്കി ചിരിച്ചു. ‘‘എടാ ഡ്രാക്കുളയാന്ന്.. ഡ്രാക്കുള’’.
അതു മൈൻഡ് ചെയ്യാതെ ഞാനിറങ്ങി. ശനിയും ഞായറും ഇരുന്ന് വായിക്കാൻ മാത്രം ഉണ്ടു പുസ്തകം. ഇറക്കമിറങ്ങുമ്പോൾ മഞ്‍ജുവിന്റെ കയ്യിലെ നീർമാതളത്തിന്റെ ബാക്ക് കവറിലിരുന്ന് മാധവിക്കുട്ടി സൂക്ഷിക്കണേ മോനെ എന്നു പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല. അന്നു രാത്രി, വിളക്കുകുപ്പി നിറച്ചും മണ്ണെണ്ണ ഒഴിച്ചു തിരി നീട്ടി കത്തിച്ച് ഞാൻ ഡ്രാക്കുള വായന തുടങ്ങി.
ലണ്ടനിൽ നിന്നു വണ്ടി കേറുന്ന ജോനാഥൻ ഹാർക്കർ കർപാത്യൻ മലയിലെ ഒരു വലിയ കോട്ടയിൽ എത്തുന്നതോടെ ബ്രോംസ്റ്റോക്കർ ഈ ആറര ക്ലാസ്സുകാരനെയും അങ്ങോട്ട് ഇട്ടു കൊടുക്കുകയാണ്. കണ്ണിൽചോരയില്ലാത്ത മനുഷ്യൻ. ഡ്രാക്കുള ആണെങ്കിൽ ചോരയുടെ ആളും. പോയില്ലേ, ഒറക്കം പോയില്ലേ!
പേജുകൾ മറിയുമ്പോൾ പുറത്തു നിന്നു പട്ടികളും അതുവരെ കുന്നിറങ്ങാത്ത കുറുനരികളും ഓരിയിട്ടു. ഭയത്തിന്റെ വെള്ളിവലയിട്ട്, നിലത്ത് പായ വിരിച്ചു കിടന്നു വായിക്കുന്ന എനിക്ക് മേലെ ചിലന്തികൾ പാഞ്ഞു. വെളുത്തുള്ളിയുടെ മണം പിന്നെയും പിന്നെയും ജനലു കേറി വന്നു.
ഡ്രാക്കുളയുടെ പിടിവീഴാതെ പിടിച്ചു നിൽക്കുന്ന ഹാർക്കറും, പിടി വീണു നിസ്സഹായയായി തീർന്നു പോകുന്ന ലൂസിയും, കഷ്ടിച്ചു രക്ഷപെടുന്ന മിനയുമെല്ലാം ശ്വാസംമുട്ടിക്കുന്ന കഥാപാത്രങ്ങളായി നാല് മൂലയിൽ നിന്നു കിതച്ചു. തിങ്കളാഴ്ചയിലേക്കുള്ള എല്ലാ ഹോംവർക്കുകളെയും അതേപോലെ ബാഗിലിരുത്തി ഞായറാഴ്ച രാത്രിയോടെ ഡ്രാക്കുളയുടെ നെഞ്ചിൽ കുരിശു വച്ച് അടക്കം ചെയ്തു.
ഡ്രാക്കുള തീർന്നു.
‘‘പ്രശാന്ത് പറഞ്ഞ അത്രയൊന്നും ഇല്ല... ഇതൊക്ക വായിച്ചാൽ, ആരു പേടിക്കാനാ!’’ പിന്നത്തെ ആഴ്ച, ലൈബ്രറിയുടെ നടയിൽ നിന്നു ഞാൻ മഞ്ജുവിനോടു പറഞ്ഞു. ആ ഭാരം ഞാൻ അവൾക്ക് കൈമാറി. അതു വായിച്ച് മുഴുമിപ്പിക്കാൻ അവൾക്ക് ശക്തി കൊടുക്കണേ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിച്ചുകൊണ്ട് നീർമാതളമെടുത്തു പേരെഴുതി ഒപ്പിട്ടു.
∙∙∙ ∙∙∙
രണ്ടു ദിവസം ഉറങ്ങാതിരുന്ന കുട്ടി
ഗോവിന്ദൻ
കുമാരനല്ലൂരുള്ള എന്റെ തറവാട്ടിൽ നാലു മുറികളുണ്ട്. കാലാകാലങ്ങളായി തെക്കേ മുറി, വടക്കേപ്പെര, അപ്പൂപ്പന്റെ മുറി പിന്നെ നടുക്കത്തെ മുറി എന്നാണ് ഈ മുറികൾ അറിയപ്പെടുന്നത്. ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. വൈകിട്ട് വീട്ടിൽ വന്ന് നടുക്കത്തെ മുറിയിലേക്ക് ബാഗ് തൂക്കി ഇട്ടതും അതേ മേശയുടെ മൂലയ്ക്കു നിന്നും ഇളകി മാറി താഴേക്കു വീണ പഴകിയ തടിച്ച ഇംഗ്ലീഷ് പുസ്തകം. ഇളം നീല പേപ്പർ ബൈൻഡ് കവർ. അതിനു മുകളിൽ ഒരു പ്രേതം പല്ലുകൾ നീട്ടി കട വാവലിനെപ്പോലെ നിൽക്കുന്ന സ്വർണ നിറത്തിലുള്ള ചിത്രം. താഴെ കൂർത്ത നഖങ്ങൾ കൊണ്ട് പോറിയതു പോലെ ഒരു പേരും. ‘ഡ്രാക്കുള’. ബാലരമ വായിച്ചു തുടങ്ങി പഞ്ചതന്ത്രം കഥകളിലേക്ക് കടക്കുന്ന കാലത്ത് ആ തടിച്ച പുസ്തകത്തിന്റെ ആദ്യ പേജുകൾ മറിച്ചു നോക്കി. അതിനുള്ളിലെ ചിത്രങ്ങൾ കണ്ട് ഭയന്ന് അങ്ങനെ തന്നെ മടക്കി വച്ചു. പിറ്റേന്ന് വല്യമ്മയുടെ മകൻ ആ പുസ്തകവുമായി സ്ഥലം വിട്ടു.
കാലഘട്ടത്തിനൊപ്പം തറവാട്ടിലെ നടുക്കത്തെ മുറി ഗെസ്റ്റ് റൂം ആയി മാറി. ബുഷ് കമ്പനിയുടെ ടിവിയും അക്കായി കമ്പനിയുടെ വിസിആറും വന്നു. ഡ്രാക്കുള സിനിമയായി ടിവിയിൽ വന്നു. പതിയെ അതു മലയാളത്തിൽ ചിത്രകഥയായും നോവലായും വന്നു. പല വേർഷനിൽ ഡ്രാക്കുളമാർ അരങ്ങു വാണു. എന്നെയും നിങ്ങളെയും ഭയപ്പെടുത്തി. ജീവിതത്തിന്റെ കൂടെ ഞാനും വലുതായി. കടലു കിടന്നു. ഒരുപാടു നോട്ടിക്കൽ മൈലുകൾ താണ്ടി. ചില പ്രത്യേക മനുഷ്യരെ കണ്ടുമുട്ടി. പേടിപ്പെടുത്തുന്ന ഏകാന്തതകൾ അനുഭവിച്ചു. ചില മനുഷ്യരുടെ വ്യവഹാരങ്ങൾ കണ്ടപ്പോൾ ഡ്രാക്കുള വെറും പാവമാണെന്ന് തിരിച്ചറിഞ്ഞു. കപ്പലുമായി റൊമേനിയയിലെ കോൺസ്റ്റാന്റ വരെ ചെന്നിട്ടും ബാൺ കൊട്ടാരത്തിൽ പോവാൻ സമയമില്ല എന്ന കാരണം തിരക്ക് അഭിനയിച്ച് വരുത്തിത്തീർത്തു. പറഞ്ഞു വന്നതു ചെറിയ തലമുറയുടെ ഡ്രാക്കുളയെക്കുറിച്ചാണ്. ഇന്നും എന്റെ കുട്ടികളുടെ അടുത്ത് അമ്മ പറയുന്ന പേടിക്കഥകളിൽ ഞാൻ ഒരു പേടിച്ചു തൂറി കഥാപാത്രമാണ്. നാലിൽ പഠിക്കുമ്പോൾ ആദ്യമായി കയ്യിൽ തട്ടിയ ഡ്രാക്കുള നോവലിന്റെ മുൻ പേജിലെ പടം കണ്ട്, രണ്ടു രാത്രി ഉറങ്ങാതെയിരുന്ന എനിക്ക് കാവലിരുന്ന കഥ അമ്മ ഇന്നും പറയാറുണ്ട്. ഒരു സത്യം കൂടി പറയട്ടെ. എനിക്ക് കടവാവലിനെ ഇന്നും ഭയമാണ്. കാരണം നമ്മുടെയൊക്കെ പ്രണയത്തിന്റെയും രതിയുടേയും, ഭയത്തിന്റെയുമൊക്കെ ഇടയിലെവിടെയോ ഒരു ഡ്രാക്കുള ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അല്ലെങ്കിലും ആ നോവൽ, അതിലെ കഥാപാത്രങ്ങളൊന്നും ബ്രോം സ്റ്റോക്കറുടേതല്ലല്ലോ. അവരെല്ലാം നമ്മൾ ഓരോരുത്തരുടെയും സ്വപ്നാടനങ്ങളാണല്ലോ.
∙∙∙ ∙∙∙
സൈക്കിളിൽ കയറിയ ഡ്രാക്കുള
ഡി.പി. അഭിജിത്ത്
പതിനാലു കൊല്ലം മുൻപാണ്. വയസ് രണ്ടക്കം കടന്നതിന്റെ ലൈസൻസ് ഒരു വെടിക്ക് മൂന്നു പക്ഷിയായി മുന്നിൽ നിന്നകാലം. രണ്ടരമൈൽ സൈക്കിൾ ചവിട്ടിയും ഉരുട്ടിയും വേണം കാട്ടാമ്പള്ളി വായനശാലയിലെത്താൻ. സംഘം ചേർന്നുള്ള ആ സവാരിയാണ് ഒന്നാം കിളി. ഉള്ളിലൊരു മൂലയിൽ ലൈംഗിക സാഹിത്യത്തിന്റെ കണ്ണാടികൂട്ടിലുറങ്ങുന്ന സുന്ദരികളെ ഒളിച്ചു കാണാം എന്നതു പൊതുവായ രണ്ടാം കിളി. മൂന്നാമത്തതാണു കഠിനം. ഡ്രാക്കുള വായിക്കാനെടുക്കണം. പേടികൊണ്ടാകണം അതിനു കശപിശയില്ല. എല്ലാ ആഴ്ചകളിലും ധൈര്യം നടിച്ച ഞാൻ ലൈബ്രേറിയൻ രാമാനുജൻ മാമനോട് തിരക്കും. ‘ഡ്രാക്കുള’?. അതു കിട്ടാനില്ല. അപാര ഓട്ടമാണ്. അതുകൊണ്ടു പ്രത്യേക ബുക്കിങ്ങു വരെയുണ്ട്. ‘വരുമ്പോ എടുത്തു വച്ചേക്കാമെന്ന’ മറുപടി കേട്ടു മുഷിഞ്ഞു.
അങ്ങനെയിരിക്കെ ഒരിക്കൽ വെറുതെ തപ്പി വന്നവഴി ദേണ്ടെ ഇരിക്കുന്നെടാ ഡ്രാക്കുമോൻ. സന്തോഷംകൊണ്ടെനിക്കിരിക്കാൻവയ്യേ. പാട്ടുപാടി. എന്നാലും സ്വൽപം പേടിയോടെയാണ് പുസ്തത്തിലേക്ക് തുറിച്ചുനോക്കിയത്. ഒനിഡ പരസ്യത്തിലെ മൊട്ടത്തലയന്റെ മുഖത്തിൽ ചോര നിറഞ്ഞ കവർ. വായിക്കാൻ പാടുള്ള അക്ഷരത്തിൽ ‘ഡ്രാക്കുള’. തൊട്ടു ചേർന്ന് ചോരയിൽ കുളിച്ചു നിൽക്കുന്നു ‘ഏഷ്യയിൽ’. പിന്നാമ്പുറത്ത് തൊപ്പിയും കോട്ടുമിട്ട് കോട്ടയം പുഷ്പനാഥൻ. ലോകത്ത് സകലമാന എണ്ണത്തിനെയും പേടിപ്പിച്ചു മുള്ളിക്കുന്ന കോട്ടയത്തണ്ണാ. നിങ്ങള് കിടിലം.
ഒളിച്ചു വച്ചതിനെ കണ്ടുപിടിച്ചതിൽ പറ്റാവുന്നത്ര പുച്ഛഭാവവുമിട്ടു വരവുവച്ചു പുറത്തിറങ്ങുമ്പോ സൂര്യനില്ല. അതു പ്രശ്നമാണ്. ഒന്നും നോക്കാനില്ല. ബുക്ക് സൈക്കിൾ ക്യാരിയറിൽ വച്ച് ആഞ്ഞു ചവിട്ടി. വേഗം കൂടുന്തോറും ഇരുട്ട് കനത്ത് വരുന്നു, പേടിയും. പേടിക്കണം. പിടിച്ചേപറ്റൂ. പുറകിലിരിക്കുന്നതു ചില്ലറക്കാരനാണോ? കാട്ടാമ്പള്ളിത്തേരി എഴുന്നേറ്റുനിന്ന് ചവിട്ടുമ്പോ വണ്ടീടെ ബാക്കിലൊരു കനം. ഒരു പൊട്ടിച്ചിരിയും. കൂടുതലെന്തേലും വേണോ? പെടലേന്ന് കാല് തെന്നി. പൊതോം.
പൊറം മുറിഞ്ഞതിലും പേടിയെനിക്ക് പുസ്തകത്തിന്മേലായി. വേണ്ട. സാത്തന്റെ സന്തതി. മൂക്കൊലിപ്പിച്ചും കരഞ്ഞും ഒരു വിധത്തിൽ നടന്നു വായനശാലയിലെത്തി. തിരിച്ചേൽപ്പിച്ചു. കഷ്ടം തോന്നിയിട്ടാകണം മാമനെന്നെ ബൈക്കിൽ വീട്ടിലെത്തിച്ചു. സൈക്കിൾ പിന്നെയാരോ വീട്ടിലെത്തിക്കുവാരുന്നു.
പേടിയും പകയും പെരുത്തു. വിടാനൊരുക്കമില്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു കാണണം, പിന്നെയും പോയി. കരുതലിനെന്നോണം സ്വൽപം നേരത്തെ തന്നെ. അന്നു കിട്ടിയടത്ത് തന്നെ പരതി. സാധനമുണ്ട്. പഴയ ഒനിഡക്കാരനല്ല. പുതിയത്. ഒന്നല്ല പലത്. ‘ഡ്രാക്കുള ബ്രസീലിൽ’, ‘ഡ്രാക്കുളയുടെ അങ്കി’, ‘ഡ്രാക്കുളയുടെ മകൾ’, ‘ഡ്രാക്കുളയുടെ നിഴൽ’.. ഇതെന്തു പണ്ടാരം.. സർവം കോട്ടയം പുഷ്പനാഥ് മയം. ഏത് വായിക്കണം? വശം കെട്ടെഴുന്നേറ്റു വെറും കയ്യോടെ വിട്ടു.
അതിനിടയിൽ ഒന്നുകൂടിയുണ്ടായി. സ്കൂളിലെ മലയാളം ക്വിസ് മത്സരം. ചോദ്യത്തിലൊന്ന് ഡ്രാക്കുളയുടെ രചയിതാവ്? നമ്മൾക്കുണ്ടോ സംശയം. തെറ്റി. ഡ്രാക്കുളയെക്കാട്ടീം പേടിപ്പിക്കുന്ന ഒരിംഗ്ലീഷുകാരന്റെ പേര് ഉത്തരം. അതെങ്ങനെ സമ്മതിക്കാൻ പറ്റും? കട്ടായം പറഞ്ഞ് ഒടുക്കം അതിനു മാർക്ക് വാങ്ങി. എന്നാ അതുകഴിഞ്ഞു ടീച്ചർ ക്ലാസിൽ വന്നപ്പോ കയ്യിലൊരു പുസ്തകമുണ്ട്. അടുത്ത് വിളിച്ചെനിക്കത് കയ്യിൽ തന്നു. എന്നിട്ടു പറഞ്ഞു. ‘ഇതാണ് യഥാർത്ഥ നോവൽ കേട്ടോ’. അതിന്റെ കനം തന്നെ എനിക്ക് പേടിക്കാൻ പാങ്ങിനുള്ളതുണ്ടായിരുന്നു. പേരു ഞാൻ കൂട്ടി വായിച്ചു ഡ്രാക്കുള - ബ്രോം സ്റ്റോക്കർ.
ചോറുകഴിച്ച് പുസ്തകം കയ്യിലെടുത്തു. വൈകിപ്പിക്കാതെ വായന തുടങ്ങി. ആദ്യം സ്കൂളില്ലാതെയായി. പിന്നെ പിള്ളേരുടെ ഒച്ചകളും. വെയിലിനെ ഇരുട്ട് മൂടി. ഉച്ചച്ചൂടിന്റെ പെരുംതണുപ്പ് ഞാനറിഞ്ഞു. ഭയം എല്ലിന് നക്കി. എണ്ണമറ്റ വാവലുകൾ പറന്നുപൊങ്ങി. ചെന്നായ്ക്കൾ ഓരിയിട്ടു. ഇരുട്ടിൽ ഒരു ബൂട്ട് ശബ്ദം അടുത്തടുത്തു വരുന്നു. പതിയെ, വളരെ പതിയെ. നിങ്ങളതു കേൾക്കുന്നില്ലേ...
Content Summary: 125th Anniversary Of The Publication Of Bram Stoker's Dracula