നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ഹെമിങ്‌വേ എഴുതുന്നു: ‘നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുകയില്ല എന്ന് നിനക്കറിയാമല്ലോ, മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട’.

നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ഹെമിങ്‌വേ എഴുതുന്നു: ‘നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുകയില്ല എന്ന് നിനക്കറിയാമല്ലോ, മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ഹെമിങ്‌വേ എഴുതുന്നു: ‘നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുകയില്ല എന്ന് നിനക്കറിയാമല്ലോ, മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരൊറ്റ വരിയിൽ ഒരു നോവൽ മുഴുവൻ ആവിഷ്കരിച്ച ഒരേയൊരു എഴുത്തുകാരനെ ഉള്ളൂ. ‘മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോൽപിക്കാനാവില്ല’ എന്ന് എഴുതിയ ലോകപ്രശസ്ത എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിങ്‌വേ. പരാജിതന്റെ സുവിശേഷമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കിഴവനും കടലും’ (The Old Man and the Sea) എന്ന നോവലിലെ ഈ വരികൾ ലോകം മുഴുവനുമുള്ള വായനക്കാർക്കിടയിൽ ആത്മവിശ്വാസത്തിന്റെ കൊടുങ്കാറ്റായി പടർന്നെങ്കിലും അതെഴുതിയയാൾ തന്റെ 62–ാം പിറന്നാളിനു രണ്ടാഴ്ച മുൻപ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. 1961 ജൂലൈ രണ്ട് ഞായറാഴ്ചയായിരുന്നു അന്ന്. പുലർച്ചെ എഴുന്നേറ്റ്, തന്റെ ഇഷ്ടപ്പെട്ട തോക്ക് വായിലേക്കു കടത്തിവച്ച് അദ്ദേഹം ട്രിഗറിൽ വിരലമർത്തി. ഏറെ നാളുകളായി മാനസികമായും ശാരീരികമായും കൊളുത്തിവലിച്ച ആകുലതകൾക്കും ഉറക്കമില്ലായ്മയ്ക്കും അവസാനമെന്ന നിലയിലായിരിക്കണം, ഹെമിങ്‌വേ ആ ട്രിഗർ വലിച്ചിട്ടുണ്ടാകുക. നോവലെഴുത്തിലെ ഏറ്റവും ദുഷ്കരമായ ഭാഗം അതെങ്ങനെ അവസാനിപ്പിക്കണമെന്നതാണെന്നു വിശ്വസിച്ച എഴുത്തുകാരൻ, തന്റെ ജീവിതത്തിനു ഫു‍ൾസ്റ്റോപ്പിടാനെടുത്ത തീരുമാനവും അത്രമാത്രം ദുഷ്കരമായിരുന്നിരിക്കണം. ഹെമിങ്‌വേ എഴുതിയതുപോലെ, എല്ലാ മനുഷ്യരുടെയും ജീവിതാവസാനം ഏതാണ്ട് ഒരുപോലെതന്നെ. അയാളെങ്ങനെ ജീവിച്ചു, എങ്ങനെ മരിച്ചു എന്നതിലെ വിശദാംശങ്ങൾ മാത്രമാണ് ഒരാളെ മറ്റൊരാളിൽ നിന്ന് വേർതിരിക്കുന്നത്. അന്നുവരെ ജീവിച്ചിരുന്നതിലെ ഏറ്റവും മികച്ച കഥപറച്ചിലുകാരന്റെ  മരണത്തിലേക്കുള്ള ആ വെടിയൊച്ച ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസ് പക്ഷേ, ഹെമിങ്‌വേയുടെ മരണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു; ‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’. രണ്ട് ലോകമഹായുദ്ധങ്ങളും സ്പാനിഷ് ആഭ്യന്തര കലാപവും രണ്ടു വിമാന അപകടങ്ങളും നാല് കാർ അപകടങ്ങളും അതിജീവിച്ച, സ്കിൻ കാൻസറും ആന്ത്രാക്സും കരൾ രോഗവും മലേറിയയും ബാധിച്ചിട്ടും ജീവൻ തിരിച്ചുകിട്ടിയ ഒരു മനുഷ്യൻ സ്വയം വെടിയുതിർത്തു മരിച്ചാൽ പിന്നെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്.

 

ADVERTISEMENT

ഹെമിങ്‌േവയുടെ മരണത്തിനു പിന്നിലെ കാരണം തിരഞ്ഞ് പല കഥകളുണ്ടായി. മനശാസ്ത്രജ്ഞരും എഴുത്തുകാരും ഇന്നും പല വ്യാഖ്യാനങ്ങൾ നൽകുന്നു. അദ്ദേഹത്തിന്റെ പിതാവായ ഡോക്ടർ ഹെമിങ്‌വേയും സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. അച്ഛൻ തന്നെയാണ് ഒരു കളിപ്പാട്ടംപോലെ ഹെമിങ്‌വേയ്ക്ക് കുട്ടിക്കാലത്ത് ഒരു തോക്ക് സമ്മാനമായി നൽകിയതും. 

 

‌അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹെമിങ്‌വേയുടെ രചനാശൈലി ഇരുപതാം നൂറ്റാണ്ടിലെ ഫിക്‌ഷനിൽ ശക്തമായ സ്വാധീനം ചെലുത്തി. തന്റെ സാഹിത്യ ജീവിതത്തിൽ ഏഴ് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോൺഫിക്‌ഷൻ കൃതികളും പ്രസിദ്ധീകരിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ മൂന്ന് നോവലുകളും നാലു ചെറുകഥാ സമാഹാരങ്ങളും മൂന്നു നോൺ ഫിക്‌ഷൻ കൃതികളും മരണാനന്തരം പ്രസിദ്ധീകരിച്ചു.

നായാട്ട്, മീൻപിടിത്തം, ഗുസ്തി, കാളപ്പോര് തുടങ്ങിയ വിനോദങ്ങളിലും സാഹസികതകളിലും അഭിരമിച്ച എഴുത്തുകാരൻ കൂടിയായിരുന്നു ഹെമിങ്‌വേ.

Ernest Hemingway. Photo Credit : AP Photo, File
ADVERTISEMENT

 

∙ മഹായുദ്ധങ്ങൾ താണ്ടിയ എഴുത്തുകാരൻ

 

രണ്ടു ലോകമഹായുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഹെമിങ്‌വേ. ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ 1918ൽ അദ്ദേഹം യൂറോപ്പിലേക്കു കപ്പൽ കയറി. പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹമെങ്കിലും കാഴ്ചയ്ക്കു പ്രശ്നമുണ്ടായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന്, റെഡ് ക്രോസിൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായാണ് ഇറ്റലിയിൽ യുദ്ധമുഖത്തെത്തിയത്. ഒരു ഷെൽ ബോംബ് ആക്രമണത്തിൽ ഹെമിങ്‌വേയുടെ ശരീരത്തിൽ ലോഹക്കഷണങ്ങൾ തുളച്ചുകയറി സാരമായി പരുക്കേറ്റിട്ടും മരണാസന്നനായ ഒരു പട്ടാളക്കാരനെ തോളിൽ ചുമന്ന് ട്രഞ്ചിലെത്തിച്ചു ചികിത്സ നൽകി. മിലാനിലെത്തി ഓപ്പറേഷനു ശേഷമാണ് ഹെമിങ്‌വേക്കു ജീവിതം തിരികെ ലഭിച്ചത്. സാഹസികമായി ഒരു പട്ടാളക്കാരന്റെ ജീവൻ രക്ഷിച്ചതിന് ഇറ്റാലിയൻ സൈനിക ബഹുമതികളും പിന്നീട് അദ്ദേഹത്തെ തേടിയെത്തി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് ‘ഫെയർവെൽ ടു ആംസ്’ എന്ന നോവൽ. രണ്ടാംലോകമഹായുദ്ധ കാലത്ത് യുദ്ധകാര്യ ലേഖകനായാണ് പ്രവർത്തിച്ചത്.

ADVERTISEMENT

 

∙ ജീവിതം, നോവലിനെക്കാൾ സംഭവബഹുലം

 

തനിക്കു തോന്നിയതുപോലെ ജീവിതം കൊണ്ടുനടന്നയൊരാളായിരുന്നു ഹെമിങ്‌വേ. തോന്നിയപോലെ പ്രേമിച്ചു, സഞ്ചരിച്ചു, വേട്ടയാടി. ഒടുക്കം മരിച്ചതും അതുപോലെതന്നെ.  

നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ഹെമിങ്‌വേ എഴുതുന്നു: ‘നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുകയില്ല എന്ന് നിനക്കറിയാമല്ലോ, മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട’.

പുസ്തകമെഴുതുമ്പോൾ ‘ഇരിപ്പുറയ്ക്കില്ല’ എന്ന പറച്ചിൽ ഒരുപരിധിവരെ ഹെമിങ്‌വേയുടെ കാര്യത്തിൽ ശരിയാണ്. ഇരുന്നല്ല, എഴുന്നേറ്റുനിന്നാണ് അദ്ദേഹം തന്റെ മഹത്തായ സൃഷ്ടികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളത്.

സ്വന്തം ചരമവാർത്ത പത്രത്തിൽ വായിക്കേണ്ട ഗതികേടുമുണ്ടായിട്ടുണ്ട് ഹെമിങ്‌വേക്ക്. രണ്ടാംലോക മഹായുദ്ധ കാലത്ത്, അദ്ദേഹം സഞ്ചരിച്ച വിമാനം ആഫ്രിക്കയിൽ തകർന്നുവീണു. പരുക്കുകളോടെ ഹെമിങ്‌േവ രക്ഷപ്പെട്ടെങ്കിലും നാളുകളോളം ആ ദുരന്തത്തിന്റെ ആഘാതം അദ്ദേഹത്തിന്റെ മനസ്സിൽ മായാതെകിടന്നു.

 

∙ കഥയെഴുത്തും നുണയന്മാരും

 

കഥയെഴുത്തുകാർ ആ പണി ചെയ്തില്ലായിരുന്നെങ്കിൽ ഒന്നാന്തരം നുണയന്മാരായേനെ എന്ന് ഹെമിങ്‌വേ. എഴുത്തും ജീവിതവും അദ്ദേഹം രണ്ടായിട്ടല്ല കണ്ടത്. ‘എഴുത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല, നിങ്ങൾ ഒരു ടൈപ്പ് റൈറ്ററിനു മുൻപിൽ ചെന്നിരിക്കുന്നു, ചോര വാർക്കുന്നു, അത്രമാത്രം. ‘നല്ലൊരു പുസ്തകം എഴുതണമെങ്കിൽ അത്രയധികം പീഡനമേറ്റാലേ കഴിയൂ എന്നും ഹെമിങ്‌വേ എഴുതി. 

‘ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നേരുള്ള ഒരു വാക്യമെഴുതുക എന്നതേ ചെയ്യാനുള്ളൂ. ജീവിതത്തിൽ അനുഭവിച്ച, തന്റെ അറിവിലുള്ള ഏറ്റവും നേരായ വാക്യം എഴുതിവയ്ക്കുക’.

പുസ്തകങ്ങളൊക്കെ ചർച്ചയാകുമ്പോഴും വിവാദങ്ങൾ കൊഴുക്കുമ്പോഴും ഹെമിങ്‌വേയുടെ നിലപാട് ഇങ്ങനെയായിരുന്നു. ‘എനിക്കു വിഷയം തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല, വിഷയം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു’. 

എഴുതുമ്പോൾ വാക്കുകൾ പിശുക്കി മാത്രം ഉപയോഗിച്ചിരുന്നയാളാണ് ഹെമിങ‌്‌വേ. ഏറ്റവും കുറച്ച് വാക്കുകളിൽ ഏറ്റവും ശക്തമായി ജീവിതം പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

 

‘മാറിമാറി താമസിച്ചാൽ നിങ്ങൾ നിങ്ങളിൽ നിന്നു മാറിപ്പോകുന്നില്ല.’

‘പിതാവെന്ന രീതിയിൽ വിജയിക്കാൻ ഒരു നിയമം പാലിച്ചേ പറ്റൂ... കുട്ടിയുണ്ടായിക്കഴിഞ്ഞാൽ രണ്ടു കൊല്ലം അതിന്റെ മുഖത്തു നോക്കരുത്.’

‘ഒരാളെ വിശ്വസിക്കാമോ എന്നു കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ വിശ്വസിക്കുക എന്നതു തന്നെ’.

ചെറിയ വാക്കുകളിൽ പറയുന്ന നിർമംപോലും വായക്കാരെ ഏറെനേരം ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. തറച്ചുകൊള്ളുന്നതിനെക്കുറിച്ച് കടുപ്പിച്ചും വ്യക്തമായുമുള്ള ഭാഷ.

 

∙ കൊടുങ്കാറ്റുപോലെ വീശിയ ആശയങ്ങൾ

 

ജീവിതത്തെക്കുറിച്ചെഴുതണമെങ്കിൽ ആദ്യം നിങ്ങളതു ജീവിക്കണമെന്നു ഹെമിങ്‌വേ എഴുതി. അദ്ദേഹത്തിന്റെ പല കൃതികളും ലോകമെമ്പാടും മൊഴിമാറ്റം ചെയ്യപ്പെടുകയും ഏറെ വായിക്കപ്പെടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. 1952ൽ പുറത്തിറങ്ങിയ ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ (കിഴവനും കടലും) എന്ന നോവലാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയി സാഹിത്യലോകം കരുതുന്നത്. പറഞ്ഞുവരുമ്പോൾ കഷ്ടിച്ച് നൂറു പേജുകളുള്ള ചെറിയൊരു പുസ്തകമാണ്. പക്ഷേ, അതിലെ ആശയങ്ങൾ ലോകം മുഴുവൻ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശാൻ തക്ക ശേഷിയുള്ളതായിരുന്നു. വളരെക്കാലം റൈറ്റേഴ്സ് ബ്ലോക്കിലായിരുന്ന ശേഷം ഹെമിങ്‌വേ എഴുതിയ നോവൽ ലോകസാഹിത്യത്തിൽ ക്ലാസിക്കായി. ക്യൂബൻ മുക്കുവനായ സാന്റിയാഗോയുടെ കടൽ അനുഭവങ്ങളാണു കഥയുടെ ഇതിവൃത്തം. നാളുകളായി കടലിൽ പോയിട്ടും അദ്ദേഹത്തിനു മീനുകളൊന്നും ലഭിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ വലയിൽ കുടുങ്ങിയതാകട്ടെ, ആ നാട് അതുവരെ കണ്ടിട്ടില്ലാത്തത്ര വലുപ്പമുള്ള ഒരു മത്സ്യം. അവസാനം എല്ലാം നേടിക്കഴിയുമ്പോൾ കരയിലെത്തിക്കാനായത്, വലിയൊരു മീനിന്റെ അസ്ഥികൂടം മാത്രം. മാസങ്ങളോളം മീൻ കിട്ടാതിരുന്നിട്ട് സാന്റിയോഗോ പിടിച്ച ഭീമൻ മത്സ്യം പോലെ ഒന്നായിരുന്നു ഹെമിങ്‌വേക്ക് ‘കിഴവനും കടലും’ എന്ന നോവൽ. റൈറ്റേഴ്സ് ബ്ലോക്ക് കടന്ന് ഹെമിങ്‌വേ ‘ചൂണ്ടയിട്ടു പിടിച്ച’, അന്നുവരെ ലോകം വായിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ജീവിതപുസ്തകം. തന്റെ മാസ്റ്റർപീസ് സൃഷ്ടിച്ചു കഴിഞ്ഞ്, അതിനുമപ്പുറം ഒന്നും ചെയ്യാനില്ലാത്തതിനാലാകണം ഹെമിങ്‌വേ എന്നെന്നേക്കുമായി ഉറങ്ങാൻ തീരുമാനിച്ചത്, സിംഹങ്ങളെ സ്വപ്നംകണ്ടുകൊണ്ട്.

 

Content Summary: Remembering Ernest Hemingway on his 61st death anniversary