അദ്ഭുതപ്പിറവി അല്ലെങ്കിൽ മറ്റെന്താണ് പുസ്തകങ്ങൾ. അദ്ഭുതപ്പെട്ടത് എം.ടി.വാസുദേവൻ നായരാണ്. അദ്ഭുതപുസ്തകങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ. ഫ്രാൻസിലെ ഫാഷൻ മാസികയുടെ പത്രാധിപരായിരുന്ന ഡൊമിനിക് ബോബി എന്ന ഫ്രഞ്ചുകാരന്റെ അപൂർവമായ ഓർമക്കുറിപ്പിനെക്കുറിച്ച്

അദ്ഭുതപ്പിറവി അല്ലെങ്കിൽ മറ്റെന്താണ് പുസ്തകങ്ങൾ. അദ്ഭുതപ്പെട്ടത് എം.ടി.വാസുദേവൻ നായരാണ്. അദ്ഭുതപുസ്തകങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ. ഫ്രാൻസിലെ ഫാഷൻ മാസികയുടെ പത്രാധിപരായിരുന്ന ഡൊമിനിക് ബോബി എന്ന ഫ്രഞ്ചുകാരന്റെ അപൂർവമായ ഓർമക്കുറിപ്പിനെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ഭുതപ്പിറവി അല്ലെങ്കിൽ മറ്റെന്താണ് പുസ്തകങ്ങൾ. അദ്ഭുതപ്പെട്ടത് എം.ടി.വാസുദേവൻ നായരാണ്. അദ്ഭുതപുസ്തകങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ. ഫ്രാൻസിലെ ഫാഷൻ മാസികയുടെ പത്രാധിപരായിരുന്ന ഡൊമിനിക് ബോബി എന്ന ഫ്രഞ്ചുകാരന്റെ അപൂർവമായ ഓർമക്കുറിപ്പിനെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ഭുതപ്പിറവി അല്ലെങ്കിൽ മറ്റെന്താണ് പുസ്തകങ്ങൾ. അദ്ഭുതപ്പെട്ടത് എം.ടി.വാസുദേവൻ നായരാണ്. അദ്ഭുതപുസ്തകങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ. ഫ്രാൻസിലെ ഫാഷൻ മാസികയുടെ പത്രാധിപരായിരുന്ന ഡൊമിനിക് ബോബി എന്ന ഫ്രഞ്ചുകാരന്റെ അപൂർവമായ ഓർമക്കുറിപ്പിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് പുസ്തകങ്ങൾ, എല്ലാ നല്ല പുസ്തകങ്ങളും അദ്ഭുതപ്പിറവി ആണെന്ന് എംടി പറഞ്ഞത്. പത്രാധിപർ എന്ന ജോലിയുടെ തിരക്കിൽ എഴുതുക എന്ന ദൗത്യം എന്നും മാറ്റിവയ്‌ക്കേണ്ടിവന്നു  ബോബിക്ക്. 44-ാം വയസ്സിൽ അപൂർവമായ ആഘാതത്തിൽ ശരീരം തളർന്നതിനുശേഷമാണ് അദ്ദേഹം എഴുത്തിനെക്കുറിച്ച് ആലോചിച്ചതും എഴുതാൻ തുടങ്ങിയതും. എന്നാൽ മനസ്സിൽ മാത്രമായിരുന്നു എഴുത്ത്. അത് പേപ്പറിലേക്ക് പകർത്തിയത് സുഹൃത്തും പരിചാരികയുമായ ക്ലോഡെ ബോബി. ശരീരത്തിൽ ഇടത്തേ കണ്ണ് ഒഴികെ മറ്റൊരു അവയവവും ഇളക്കാനാവാത്ത അവസ്ഥയിൽ അക്ഷരമാലയെ കൂട്ടു വിളിച്ചു നടത്തിയ സാഹസം, പല മാസങ്ങൾ എടുത്ത് 136 പേജുള്ള പുസ്തകം തയാറാവുന്നു. ഇടത്തേ കണ്ണിന്റെ ചലനം മാത്രം വച്ചു രൂപപ്പെടുത്തിയത്. ലോകം ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരിക്കുമ്പോൾ, ചുറ്റുമുള്ളവരെല്ലാം ജീവിതം ആഘോഷിക്കുമ്പോൾ, ചക്രക്കസേരിയിൽ തളർന്നിരിക്കാൻ വിധിക്കപ്പെട്ട, യൗവ്വനത്തിൽ തന്നെ മരണം കാത്തിരിക്കേണ്ടിവന്ന ലോകത്തെ ഏറ്റവും വലിയ ദൗർഭാഗ്യവാന്റെ വാക്കുകൾ. എന്നാൽ, ഡൈവിങ് ബെൽ ആൻഡ് ദ് ബട്ടർഫ്‌ളൈ എന്ന ഓർമക്കുറിപ്പിൽ നിറഞ്ഞുനിൽക്കുന്നത് ജീവിതത്തിന്റെ സംഗീതമാണ്. ബോബിക്കു നിഷേധിക്കപ്പെട്ട സംഗീതം.

"മുൻപ് പോയ വീഥിയുടെ ഓരം ചേർന്ന് വീൽ ചെയറിൽ പരിചാരകർ ഉന്തിക്കൊണ്ടുപോകുമ്പോൾ പഴയ ചില പരിചിത മുഖങ്ങളെ കണ്ട് സ്വകാര്യമായി കരയാം. കണ്ണിൽ നിന്നു വെള്ളം വരുന്നതാണെന്നേ ആളുകൾക്കു തോന്നൂ". 

ADVERTISEMENT

ദൈന്യത്തിന്റെ നടുവിൽ നിന്ന് ബോബി പറഞ്ഞ വാക്കുകളിൽ എംടി കഥളുടെയും ജീവിതസത്യമുണ്ട്. ബോബിയുടെ വാക്കുകൾ കരയിപ്പിക്കുന്നില്ല എന്നതുപോലെ എംടിയും കരയിപ്പിക്കുന്നില്ല. കണ്ണ് നിറയ്ക്കുന്നുണ്ട്. കണ്ണിൽ നിന്ന് വെള്ളം വന്നതാണെന്നു മാത്രമേ മറ്റുള്ളവർ കരുതു. ബാക്കി ഒക്കെ മനസ്സിലാണ്. മനസ്സിന്നഗാധമാം നീലിമയിൽ.   ദുരന്തമില്ലാത്തതുകൊണ്ടല്ല. നിരാശയും ദൈന്യവും കദനവും നെടുവീർപ്പുകളും ഇല്ലാത്തതുകൊണ്ടുമല്ല. എല്ലാ ദൈന്യത്തിന്റെയും നടുവിൽ നിന്നു തുടങ്ങുന്ന ജീവിതത്തിന്റെ സംഗീതം അവശേഷിപ്പിക്കുന്നതുകൊണ്ട്. ജീവിക്കാനും പരാജയപ്പെടാനും മോഹിച്ചുപോകുകയാണ്. സ്‌നേഹിച്ച്, സ്‌നേഹം തിരിച്ചുകിട്ടാതെ വേദനിക്കാൻ കൊതിക്കുകയാണ്. ജീവിതനിഷേധമല്ല, എല്ലാ ദുരന്തവും അഗീകരിക്കുന്ന, ആ ദുരന്തങ്ങളുടെ വ്യാപ്തി ഉൾക്കൊണ്ടും വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുകയാണ്. എല്ലാ നിയമങ്ങളും ധർമശാസ്ത്രങ്ങളും ന്യായ പ്രമാണങ്ങളും തെറ്റിച്ച് സ്‌നേഹത്തെ ധ്യാനിക്കുകയാണ്.

അല്ലെങ്കിൽ, മഹാപ്രസ്ഥാനത്തിനിടെ ഭീമൻ തിരിഞ്ഞുനിന്നത് എന്തിനായിരുന്നു.

 

ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.

ADVERTISEMENT

യാത്ര തുടരൂ. വീഴുന്നവർക്കുവേണ്ടി കാത്തുനിൽക്കാതെ യാത്ര തുടരൂ...

യുധിഷ്ഠരന്റെ ശബ്ദമാണു കേൾക്കുന്നത്. എന്നാൽ ഏത് കോലാഹലത്തിനിടയിലും ഭീമനു തിരിച്ചറിയാൻ കഴിയുന്ന ഒരു സ്വരമുണ്ട്. അഞ്ചുപേരുടെ ഭാര്യയായിരുന്നിട്ടും അർജുനനെ മാത്രം സ്‌നേഹിച്ചു എന്ന തെറ്റിന്റെ പേരിൽ ഉടലോടെ ദേവപദത്തിലെത്താനുള്ള ആത്മവീര്യം നഷ്ടപ്പെടുത്തിയ ദ്രൗപദിയുടെ സ്വരം. ദ്രൗപദിയുടെ സ്‌നേഹം പൂർണമായും സ്വന്തമാക്കിയ അർജുനൻ പോലും കേൾക്കുന്നില്ല, കേട്ടിട്ടും കാത്തുനിൽക്കുന്നില്ല. 

വീണുപോയ ദ്രൗപദിക്കുവേണ്ടി കാത്തുനിൽക്കാതെ അവർ നാലുപേരും കടന്നുപോകുന്നു. നിയമങ്ങൾ അനുശാസിച്ച വഴിയേ. പരമപദം എന്ന ലക്ഷ്യത്തിലേക്ക്. മോക്ഷമെന്ന അവസാന സ്വർഗത്തിലേക്ക്. ഭീമൻ മാത്രം നടന്ന വഴിയിലൂടെ വീണ്ടും തളർന്ന കാലുകൾ വലിച്ച് തിരിച്ചുനടക്കുന്നു.

മുൾച്ചെടികൾക്കിടയിൽ, വരണ്ട മണ്ണിൽ, കുഴഞ്ഞുവീണു കിടക്കുന്ന ദ്രൗപദി. അവളുടെ സമീപം ഇരിക്കുന്നു. ചുമലിൽ തൊടാൻ ആഞ്ഞ കൈ പിൻവലിച്ച് ഭീമൻ വിളിക്കുന്നു

ADVERTISEMENT

ദ്രൗപദീ...

ആ കണ്ണുകളിൽ അയാൾ കണ്ടത് നിരാശയാണ്. അഞ്ചുപേരെ സ്‌നേഹിക്കുക എന്ന വിധിവിഹിതം ലഭിച്ചിട്ടും ഒരാൾക്കുമാത്രം ഹൃദയം കൊടുത്ത് ജീവിച്ച പെണ്ണിന്റെ നിരാശ. താൻ സ്നേഹിച്ചതേക്കാളും തന്നെ സ്നേഹിച്ച ആളെ തിരിച്ചറിയാത്തതിന്റെ വേദന കൂടിയാണത്.  അപ്പോഴും, നിയമം മറന്ന് തന്റെ സമീപം മുട്ടുകുത്തിയിരിക്കുന്ന ഭീമന്റെ മുഖത്തേക്ക് സ്‌നേഹത്തോടെ ദ്രൗപദി നോക്കുന്നില്ല. നന്ദിയുടെ ചെറുപുഞ്ചിരി തെളിയുന്നില്ല.

ഇവിടെ ഞാനുണ്ട്....ഭീമൻ പറയുന്നു.

ദ്രൗപദി അത് കേട്ടുവോ. മരുപ്പറമ്പിന്റെ ശൂന്യതയിലാണ് കണ്ണുകൾ. ആരുമില്ല. ശാന്തി തേടിപ്പോകുന്നവരുടെ കാൽപാടുകൾ കൂടി കാറ്റ് തുടച്ചുമാറ്റിയിരിക്കുന്നു.

എന്താണ് അവസാനമായി പറഞ്ഞത്.

നന്ദി. പ്രാർഥന. ക്ഷമാപണം. അതോ, കടന്നുപോയവർക്ക് ശാപമോ.

അകലെ സ്വീകരിക്കാൻ വരുന്ന സ്വർഗ്ഗത്തേരിന്റെ ചക്രങ്ങളുടെ ശബ്ദത്തിനു ചെവികൊടുക്കാതെ, ദ്രൗപദിയുടെ തളർന്ന ശരീരത്തിനരികെ കാത്തിരിക്കുകയാണ് ഭീമൻ. അവൾ കണ്ണു തുറക്കുന്നതു കാത്ത്. അവളെത്തന്നെ നോക്കിയിരിക്കെ ഭീമൻ മന്ദഹസിക്കുന്നുണ്ട്.

ഒരു സ്‌നേഹത്തിന്റെ , സൗഹൃദത്തിന്റെ , ജീവിതത്തിന്റെ മൃതിമുദ്രയാണോ അത്....

സ്‌നേഹിക്കരുതെന്ന സന്ദേശം ഭീമന്റെ ജീവിതത്തിലില്ല. സ്‌നേഹത്തിനു വേണ്ടി സ്വർഗ്ഗം നഷ്ടപ്പെടുത്തിയത് ഏറ്റവും വലിയ പിഴവ് എന്നു സൂചിപ്പിക്കുന്നുപോലുമില്ല. സ്‌നേഹം, യഥാർഥ സ്‌നേഹം ഒരിക്കലും തിരിച്ചുകിട്ടുന്നില്ല എന്ന വ്യക്തമായി പറയുന്നുമുണ്ട്. എന്നിട്ടും ആ സ്‌നേഹത്തിന്റെ രകതസാക്ഷിയാകാൻ ആരാണു കൊതിക്കാത്തത്.

വീണു കിടക്കുന്ന ദ്രൗപദി മധ്യവയസ്സിലും സുന്ദരിയാണെന്നു തോന്നുന്നുണ്ട് ഭീമന്.

സ്ത്രീയെ പങ്കിടുന്നതിൽ സ്വാർഥതയുടെ രോഷം പുകയുന്നുണ്ട്.

ധർമപദത്തിന് അർഹനല്ല എന്നു സ്വയം തിരിച്ചറിയുന്നുണ്ട്. ഒടുവിൽ,  നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നുണ്ട്. സ്വർഗത്തിലെ ആരവത്തിലേക്കും ആഘോഷത്തിലേക്കു നടക്കാനല്ല. തിരിച്ചുവരാൻ.

കാലത്തിൽ സേതുവും തിരിച്ചുവരുന്നുണ്ട്. തുടങ്ങിയ ഇടത്തേക്ക്. ആദ്യത്തെ സ്‌നേഹത്തിലേക്ക്.

എനിക്ക്, എനിക്കു നിന്നെ ഇഷ്ടമായിരുന്നു...

വാനപ്രസ്ഥത്തിൽ, കൗമാരക്കാരന്റെ പ്രസരിപ്പോടെ നിഷേധിക്കപ്പെട്ട സ്‌നേഹം വാർധക്യത്തിൽ കുറച്ചെങ്കിലും തിരിച്ചുപിടിക്കുമ്പോൾ മാഷിന്റെ മനസ്സിൽ, ഒരു രഹസ്യം സൂക്ഷിക്കാൻ കിട്ടിയതിന്റെ ആഹ്ലാദമുണ്ട്. വിനോദിനിയിലും. 

എല്ലാം അമ്മ നിശ്ചയിച്ചതാണ്. നേരത്തേ നിശ്ചയിച്ചതാണ്.

വാനപ്രസ്ഥം പോലും പരാധീനതകളുടെ, സങ്കടങ്ങളുടെ കണക്കെടുപ്പല്ല.  നഷ്ടപ്പെട്ട സ്‌നേഹം തിരിച്ചുപിടിക്കുന്നതിന്റെ ആഘോഷമാണ്.

ഇനിയും കാണാം... എന്ന മന്ത്രം നിലയ്ക്കാത്ത സംഗീതമായി വീണ്ടും മുഴങ്ങുന്നു.... മഹാപ്രസ്ഥാനം. വാനപ്രസ്ഥം. വഴികാണിക്കാൻ സ്നേഹത്തിന്റെ വിളക്കുമരം. എം ടി എന്ന പ്രതിഭാസം.....

English Summary : MT celebrates 89th birthday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT