വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു അയാളുടെ അമ്മ, അതു കൊണ്ടു തന്നെ, ജോലിക്ക് തടസ്സമായ കുഞ്ഞിന് ഏഴു മാസം മാത്രമുള്ളപ്പോൾ, അവരവനെ ഒരു മരപ്പണിക്കാരന് ദത്ത് നൽകി. ആ കുഞ്ഞിന്റെ, അവിടെ തുടങ്ങിയ പാപ ജീവിതം

വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു അയാളുടെ അമ്മ, അതു കൊണ്ടു തന്നെ, ജോലിക്ക് തടസ്സമായ കുഞ്ഞിന് ഏഴു മാസം മാത്രമുള്ളപ്പോൾ, അവരവനെ ഒരു മരപ്പണിക്കാരന് ദത്ത് നൽകി. ആ കുഞ്ഞിന്റെ, അവിടെ തുടങ്ങിയ പാപ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു അയാളുടെ അമ്മ, അതു കൊണ്ടു തന്നെ, ജോലിക്ക് തടസ്സമായ കുഞ്ഞിന് ഏഴു മാസം മാത്രമുള്ളപ്പോൾ, അവരവനെ ഒരു മരപ്പണിക്കാരന് ദത്ത് നൽകി. ആ കുഞ്ഞിന്റെ, അവിടെ തുടങ്ങിയ പാപ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസിന്റെ പ്രാന്തങ്ങളിൽ, പത്തോ പന്ത്രണ്ടോ കിലോമീറ്റർ തെക്ക് മാറി, ഒരു പള്ളിയുണ്ടായിരുന്നു, ചാപ്പൽ എന്നോ ഓറട്ടോറി എന്നോ ഇംഗ്ലീഷിൽ പറയുന്ന വലിപ്പം കുറഞ്ഞ ഒരു പള്ളി, പന്ത്രണ്ടാം നൂറ്റാണ്ടിലെ കാര്യമാണ് ഞാൻ പറയുന്നത്. ആ സ്ഥലത്തിന്റെ പേര് ഫ്രെന്ന് (ഫ്രെൻ എന്നല്ല), 1211 ൽ ഇവിടം ഒരു ഇടവകയായി ഉയർത്തപ്പെട്ടു. ഇടവകയായതോടെ കുറച്ചു കൂടി വലിയൊരു പള്ളി വേണമെന്ന ചിന്തയായി ഇടവകകാംഗങ്ങൾക്ക്, പുതിയ പള്ളി അവർ എലീജിയസ് പുണ്യവാളനു സമർപ്പിച്ചു (നോയോൺ രൂപതയിലെ ഒരു പഴയകാല മെത്രാനായിരുന്നു എലീജിയസ്, ഇലോയ് എന്നും പേരുണ്ട്, സ്വർണ്ണ പണിക്കാരുടേയും ലോഹപണിക്കാരുടേയും മൃഗഡോക്ടർമാരുടേയും മധ്യസ്ഥ പുണ്യവാളനാണ്, ക്വെന്റിൻ, പയറ്റസ്, ഫുർസി എന്നീ പുണ്യവാളന്മാരുടെ ഭൗതീകാവശിഷ്ടം കണ്ടുപിടിച്ചതും ഈ വിശുദ്ധനാണ്). പള്ളി ഏതാണ്ട് ഇരുന്നൂറ് കൊല്ലത്തോളം നിലനിന്നെങ്കിലും ഇതിനിടയിൽ പലവട്ടം പുതുക്കിപ്പണിയേണ്ടിവന്നതുമൂലം പുതിയൊരു പള്ളി ആയാലോ എന്ന ആലോചന വന്നു, അങ്ങനെ 1538 മെയ് മാസം പതിമൂന്നാം തിയതി പളളിയ്ക്ക് തറക്കല്ലിട്ടു, അത് വളർന്ന് കരിങ്കല്ലിൽ തീർത്ത, വലത് കൈ ഉയർത്തിപ്പിടിച്ച മട്ട് മണിഗോപുരം ഉയർന്നു നിൽക്കുന്ന ഇന്നത്തെ സെന്റ് എലോയ് ദേവാലയമായി. ദേവാലയത്തിന്റെ കഥ പറഞ്ഞത് വെറുതെ. പറയാനിരുന്നത് ആ ദേവാലയം നിൽക്കുന്ന ഫ്രെന്ന് എന്ന സ്ഥലത്തെ കുറിച്ചാണ്. അവിടെയൊരു ജയിലുണ്ട്, വലിയ ഒന്ന്, ഫ്രാൻസിലെ ജയിലുകളിൽ വലിപ്പം കൊണ്ട് രണ്ടാമത്തേത് (ഏറ്റവും വലുത് Fleury-Mérogis, അത് യൂറോപ്പിലെ തന്നെ ഏറ്റവും വലുത് ). ഫ്രെന്ന് ജയിൽ ഒരു സമുച്ചയമാണ് യഥാർഥത്തിൽ, നിരനിരയായി പണിത പല കെട്ടിടങ്ങളെ ഇടനാഴികൾ കൊണ്ട് കോർത്ത്, ടെലിഫോൺ പോൾ ഡിസൈനിൽ നിർമ്മിച്ച ഈ ജയിലിന്റെ തടവറകളിലൊന്നിൽ 1931 മുതൽ കുറെ കൊല്ലങ്ങൾ ചെലവഴിച്ച ഒരാളിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്, കളവിനും തിരിമറികൾക്കും അസാന്മാർഗ്ഗീക പ്രവൃത്തികൾക്കുമായി ശിക്ഷ അനുഭവിച്ച ഒരു യുവാവിലേക്ക്. 15 വയസ് മാത്രമുള്ളപ്പോൾ തുടങ്ങിയതാണ് അയാളുടെ ജയിൽവാസങ്ങൾ, എന്നാൽ ഫ്രെന്ന് ജയിലിൽ വച്ചാണ് ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ’ (The Man Sentenced to Death) എന്ന ആദ്യ കവിത അയാൾ എഴുതുന്നത്, അവിടെ വച്ച് തന്നെയാണ് തന്റെ ആദ്യത്തെ മേജർ രചന ‘അവർ ലേഡി ഒഫ് ദ് ഫ്ലവേർസ്’ (Our Lady of the Flowers) നടത്തുന്നത്. 

 

ADVERTISEMENT

 

 

Fyodor Mikhailovich Dostoevsky Photo Credit: Pavel Sapozhnikov/Shutterstock.com

വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു അയാളുടെ അമ്മ, അതു കൊണ്ടു തന്നെ, ജോലിക്ക് തടസ്സമായ കുഞ്ഞിന് ഏഴു മാസം മാത്രമുള്ളപ്പോൾ, അവരവനെ ഒരു മരപ്പണിക്കാരന് ദത്ത് നൽകി. ആ കുഞ്ഞിന്റെ, അവിടെ തുടങ്ങിയ പാപ ജീവിതം - അതിൽ ഉൾപ്പെടാത്തതെന്തുണ്ട് കൊലപാതകമല്ലാതെ - 1949 വരെ, മുപ്പത്തൊമ്പതാം വയസ്സുവരെ നീണ്ടു, ഒരു ജീവപര്യന്തം തടവുശിക്ഷ വരെ. അതിൽ നിന്ന് പുറത്തു വരാൻ അയാളുടെ രക്ഷയ്ക്കത്തിയവരെ നിങ്ങളറിയും, ഷോങ് കോക്തൂ (Jean Cocteau), പാബ്ലോ പിക്കാസോ (Pablo Picasso), സാർത്ര് (Jean - Paul Sartre) എന്നിവർ. ഇവർ ഫ്രഞ്ച് പ്രസിഡന്റിന് വിടുതലിനായി നിവേദനം നൽകി, പ്രസിഡന്റ് വിൻസന്റ് ഓറിയോൾ, തന്റെ വിശിഷ്ടാധികാരം ഉപയോഗിച്ച് അയാളെ കുറ്റവിമുക്തനാക്കി. ആ തീരുമാനത്തിലെത്താൻ ഓറിയോളിനെ സഹായിച്ച മറ്റൊരു ഘടകം കൂടിയുണ്ട്, അതിനകം അയാളെഴുതി തീർത്ത കൃതികൾ - അവർ ലേഡി ഒഫ് ദ് ഫ്ലവേർസ്, മിറക്കിൾ ഓഫ് ദ റോസ്, തീഫ്സ് ജേണൽ മുതലായവ - സാഹിത്യത്തിന്റെ മേലെ തട്ടിൽ എത്തിക്കഴിഞ്ഞിരുന്നു, ഷോങ് ഷെനെ (Jean Genet) ഒരു മേജർ സാഹിത്യകാരനായി വിലയിരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അയാളൊരു ആൺവേശ്യയായിരുന്നുവെന്നുള്ളതോ, ഊരുതെണ്ടിയായിരുന്നുവെന്നുള്ളതോ, കള്ളനായിരുന്നുവെന്നുള്ളതോ, തിരിമറിക്കാരനായിരുന്നുവെന്നുള്ളതോ ഒക്കെ മറന്നു കളയാൻ, വളർന്നു വലുതാകുന്ന പ്രശസ്തി മതിയായിരുന്നു. എന്നാൽ, അയാളുടെ അതേ ഭൂതകാലമാണ് അയാളെ കൊണ്ട് ‘‘കള്ളന്മാരിൽ, വഞ്ചകരിൽ, കൊലപാതകികളിൽ, നിർദയരിൽ, കുബുദ്ധികളിൽ എല്ലാം ഞാൻ ആഴമുള്ള സൗന്ദര്യം കാണുന്നു, ഒരു തരം ആണ്ടു കിടക്കുന്ന സൗന്ദര്യം’’ (I recognize in thieves, traitors and murderers, in the ruthless and the cunning, a deep beauty - a sunken beauty) എന്ന് എഴുതിച്ചത്. അയാൾ കണ്ട സൗന്ദര്യം അയാളുടെ കൃതികളിൽ വായനക്കാരും കണ്ടു, ലോഭമില്ലാതെ. 

 

ADVERTISEMENT

 

 

‘‘രാത്രി എത്രമാത്രം ഇരുണ്ടതാണോ, നക്ഷത്രങ്ങൾ എത്രമാത്രം തിളക്കമാർന്നവയാണോ, വ്യഥ എത്രമാത്രം ആഴത്തിലുള്ളതാണോ, അത്രമാത്രം അരികത്താണ് ദൈവം’’ (The darker the night, the brighter the stars, The deeper the grief, the closer is God! ) എന്നെഴുതിയ മനുഷ്യനും ജയിലിൽ കഴിഞ്ഞിട്ടുണ്ട്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, സെമ്യണോവ്സ്ക്കി സ്ക്വയറിലെ ഉറഞ്ഞ തണുപ്പിൽ നിന്നും വരുന്ന ഒരു വെടിയുണ്ടയും കാത്ത്. സാർ ഭരണകൂടത്തിനെതിരെ ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട ബുദ്ധിജീവികളുടെ - പെട്രാഷെവ്സ്കി കൂട്ടം എന്നാണവരെ വിളിച്ചിരുന്നത് - സംഘത്തിലെ ഒരാളായിരുന്നു അയാൾ. 1849 ഡിസംബർ 22ാം തിയതി, എട്ടു മാസത്തിലധികമായി കഴിഞ്ഞ ജയിൽ ജീവിതത്തിനു ശേഷം, അയാളേയും കൂട്ടാളികളേയും ഫയറിങ്ങ് സ്‌ക്വാഡിനു മുമ്പിലേക്ക് കൊണ്ടു ചെന്നു. രോഗിലേപന ക്രിയകൾ നടത്തി, തോക്കുകൾ ഉന്നമെടുത്തു, കാഞ്ചിയ്ക്കും വിരലിനുമിടയിലെ ഒരു നിമിഷത്തിൽ ഒരു സന്ദേശമെത്തി, വധശിക്ഷ റദ്ദ് ചെയ്തിരിക്കുന്നു, പകരം നാലു വർഷം സൈബിരിയയിലെ ജയിലിൽ കഴിഞ്ഞാൽ മതി. 

 

ADVERTISEMENT

 

 

അയാളെയും മറ്റു തടവുകാരെയും സൈബിരിയയിലേക്ക് നാടു കടത്തി, അതിനകം മുഴുഭ്രാന്തനായിക്കഴിഞ്ഞ ഒരാളെയൊഴിച്ച്. സൈബീരിയയുടെ തണുപ്പും അതിനു ശേഷം ഏതാണ്ട് ആറു വർഷം നീണ്ട നിർബന്ധിത സൈനിക സേവനവും കഴിഞ്ഞ് മോസ്കോയിലെത്തിയ അയാൾ ഒരു നോവലെഴുതി, ‘പരേതരുടെ വീട്’ (The House of the Dead), 1861 ൽ. ശേഷം ‘കുറ്റവും ശിക്ഷയും’, ‘കരമസോവ് സഹോദരന്മാർ’, ‘ഇഡിയറ്റ്’, ‘അധോലോകത്തിൽ നിന്നുള്ള കുറിപ്പുകൾ’, ‘ഭൂതാവിഷ്ടർ’ തുടങ്ങിയ കൃതികൾ രചിച്ചെങ്കിലും ടോൾസ്റ്റോയ് കരുതിയിരുന്നത് ‘പരേതരുടെ വീട്’ ആണ് അയാളുടെ ഏറ്റവും നല്ല സൃഷ്ടി എന്നാണ്. 1881 ഫെബ്രുവരി ഒമ്പതാം തിയതി, അറുപതു വയസ് തികഞ്ഞിട്ടു പോലുമില്ല, മരിക്കുന്നതിനു മുമ്പ് ഒരു സാഹിത്യ പൈതൃകം ഉദ്ഘാടനം ചെയ്തിട്ടാണ് സെന്റ് പീറ്റേർസ് ബർഗ്ഗിലെ ടിക്വിൻ ശ്മശാനത്തിലേക്ക് ഫിയോദർ മിഖാലേയോവിച് ദസ്തയേവ്‌സ്കി യാത്രയായത്. നൂറ്റി നാൽപ്പത് വർഷങ്ങൾക്കിപ്പുറം ആ കൃതികൾ ശ്രേഷ്ഠ സാഹിത്യം എന്തെന്നുള്ളതിന്റെ ഉരകല്ലായി വർത്തിക്കുകയും ചെയ്യുന്നു. 

 

 

 

ഷെനെയുടെ മരണത്തിന് ആറുവർഷങ്ങൾക്ക് ശേഷം, 1994 ൽ വെനീസിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള സിൽവർ ലയൺ പുരസ്കാരം മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചത്, പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ‘സ്വർഗ്ഗീയജീവികൾ’ (Heavenly Creatures ) അതിലൊന്നായിരുന്നു. (ജാക്സണെ നിങ്ങൾക്ക് ഓർമ്മയുണ്ടാകും, ലോർഡ് ഒഫ് ദ് റിങ്ങ്സ് ചിത്രത്രയങ്ങളുടെ സംവിധായകൻ.) യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ആ ചിത്രം, കൗമാരപ്രായത്തിലുള്ള രണ്ട് പെൺകുട്ടികളുടെ കഥയാണ് അതിൽ പ്രതിപാദിച്ചിരുന്നത്, അതിലൊരാൾ ജൂലിയറ്റ് ഹ്യൂം - അഭിനയിച്ചത് കെയ്റ്റ് വിൻസ്ലറ്റ് - മറ്റെയാൾ പോളീൻ പാർക്കർ, ഇവർ രണ്ടു പേർ ചേർന്നു നടത്തിയ ഒരു കൊലപാതകത്തിനെ ചുറ്റിപ്പറ്റിയാണ് സൈക്കളോജിക്കൽ ഡ്രാമ എന്ന ജനുസ്സിൽ പെടുത്താവുന്ന ആ ചിത്രം. നിരൂപകരുടെ സ്വീകാര്യത നന്നേ കിട്ടിയ ചിത്രം, നല്ല സംവിധായകനുള്ളതടക്കം, ആ വർഷത്തെ ഒമ്പത് ന്യൂസിലണ്ട് ദേശീയ അവാർഡുകൾ നേടുകയുമുണ്ടായി. 

 

 

 

ക്രൈസ്റ്റ് ചർച്ചിലെ ഒരുദ്യാനത്തിൽ നടക്കാനിറങ്ങിയതായിരുന്നു ഹൊണോറാ റീപ്പർ, ഉച്ച കഴിഞ്ഞതേയുള്ളൂ, കൂടെ പതിനാറു വയസ് തികയാത്ത മകൾ പോളീൻ പാർക്കറും അവളുടെ സമപ്രായക്കാരിയായ കൂട്ടുകാരി ജൂലിയറ്റ് ഹ്യൂമുമുണ്ട്. മൂവരും ഒരു കടയിൽ നിന്ന് ചായ വാങ്ങിക്കഴിച്ച്, പാർക്കിന്റെ ആളൊഴിഞ്ഞതും കാടുകയറിയതുമായ ഒരു ഭാഗത്തുള്ള മരപ്പാലത്തിലൂടെ നടക്കുമ്പോഴാണ് റീപ്പറുടെ തലയിൽ ആദ്യത്തെ അടിയേൽക്കുന്നത്, സോക്സിൽ നിറച്ച ഇഷ്ടിക കൊണ്ട്. അടി ഒന്നിൽ നിന്നില്ല, പലവട്ടമേറ്റു, അവർ മരിക്കുന്നതു വരെ. കുട്ടികൾ രണ്ടും തിരിച്ചോടി നേരത്തെ കയറിയ ചായക്കടയിൽ ചെന്ന് വിവരമറിയിച്ചു, അമ്മ പാലത്തിൽ നിന്ന് അബദ്ധത്തിൽ തലയിടിച്ചു വീണെന്നും അപകടപ്പെട്ടെന്നും. പാലത്തിനടുത്തേക്ക് ചെന്ന ചായക്കടക്കാരന് റീപ്പറെ കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല, മുഖത്തും തലയിലും ക്ഷതങ്ങളുമായി അവർ പാലത്തിന് കീഴെ മരിച്ചു കിടന്നിരുന്നു. അന്വേഷണത്തിനെത്തിയ പോലീസിന് കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടുപിടിക്കാനും അധികം ബുദ്ധിമുട്ടുണ്ടായില്ല, സോക്സു കൊണ്ട് പൊതിഞ്ഞ ഇഷ്ടിക രക്തത്തിൽ കുതിർന്ന് അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ കിടന്നിരുന്നു, അവർ പെൺകുട്ടികളെ രണ്ടുപേരേയും അറസ്റ്റ് ചെയ്തു. 

 

 

 

ഈ കേസിന്റെ വിചാരണ വലിയ ബഹളങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. അസാധാരണമാം വിധം അടുപ്പത്തിലായിരുന്ന കുട്ടികൾ തങ്ങളെ പിരിക്കാൻ കാരണമായേക്കുമെന്ന ഭയത്തിൽ റീപ്പറെ കൊല്ലുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്, കൂടെ പെൺകുട്ടികളുടെ അടുപ്പം സ്വവർഗ്ഗാനുരാഗത്തേക്കാൾ ഉന്മാദത്തോളമെത്തിയ ഒന്നായിരുന്നെന്നും. 1954 ആണ് വർഷം, അത്തരം ബന്ധങ്ങൾ മാനസീകാസുഖവുമായി ബന്ധപ്പെടുത്തി കാണുന്ന സമൂഹമായിരുന്നു അന്നത്തേത്. കുറ്റവാളികളുടെ ചെറുപ്രായം വധശിക്ഷയിൽ നിന്നവരെ രക്ഷപ്പെടുത്തി, അഞ്ചു കൊല്ലം നീണ്ട തടവ് മാത്രമായി ശിക്ഷ ഒതുങ്ങി. 

 

 

 

1989 ൽ ജയിലിൽ നിന്നിറങ്ങിയ ജൂലിയറ്റ് ഹ്യൂം ഇറ്റലിയിലെ പിതാവിന്റെയടുക്കലേക്ക് പോയി, അവിടെ നിന്ന് ഇംഗ്ലണ്ടിലേക്കും, പിന്നെ കുറച്ചു കാലം അമേരിക്കയിൽ, അതിനു ശേഷം സ്കോട്ട്ലണ്ടിൽ, കഴിഞ്ഞ കാല ജീവിതത്തിൽ നിന്ന് ഒളിച്ചോടാനെന്നവണ്ണം. ഈ പലായനങ്ങൾക്കിടയിൽ അവൾ മനസ്സിൽ നിന്ന് ഒരു ബാധ ഒഴിപ്പിച്ചു വിട്ടു, പകരം വാക്കുകൾ അവിടെ കൂടേറാൻ തുടങ്ങി. തീർത്ഥാടനങ്ങളുടെ 20 വർഷങ്ങൾക്കൊടുവിൽ, 1979ൽ, അവൾ The Cater Street Hangman എന്ന ഡിറ്റക്ടീവ് നോവലെഴുതി. അതിനിടയിൽ, പഴയ കാലം മായ്ച്ചു കളയാനുള്ള അവസാനത്തെ ശ്രമമെന്ന പോലെ, പേരും മാറ്റിയിരുന്നു, പുതിയ പേര് ആൻ പെറി (Anne Perry), അതെ, ക്രൈം ഫിക്ഷന്റെ 100 പ്രഗത്ഭരിലൊരാളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത അതേ ആൻ പെറി തന്നെ, അറുപതിലധികം പുസ്തകങ്ങൾ രചിച്ച ആൻ പെറി. ഓർമ്മയിൽ നിന്ന് വടിച്ചു മാറ്റിയ ഭൂതകാലത്തെക്കുറിച്ച്, ആ കാലത്തെ അവർ എത്രമാത്രം വെറുത്തിരുന്നുവെന്നതിന്റെ സൂചകമായി, അവരുടെ വെബ്സൈറ്റിലെ ജീവചരിത്രത്തിലും (www.anneperry.us) ഒന്നും പറയുന്നില്ല.

 

 

കാരാഗൃഹങ്ങളുടെ പാരുഷ്യം സർഗ്ഗാത്മക ചോദനകളെ അണച്ചുകളയുമെന്ന പൊതുധാരണയെ തിരുത്തുകയാണ് മുകളിൽ പറഞ്ഞ മൂന്ന് മാതൃകകളും. അതല്ലെങ്കിൽ, സൃഷ്ടിയിൽ മറഞ്ഞിരിക്കുന്ന ഊർജ്ജം തടയണകളെയെല്ലാം മറികടക്കുമെന്ന സത്യം അവർ സ്വന്തം ജീവിതങ്ങളിലൂടെ പറഞ്ഞുതന്നതുമാകാം.

 

Content Summary: Varantha column by Jojo Antony, Prisoners who later turned writers

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT