കൂടെ അഭിനയിക്കുന്ന ഒരുത്തിക്കു പോലും തന്റെയത്ര സൗന്ദര്യമില്ലെന്ന ചിന്ത ‘നായിക' എന്ന മോഹത്തെ അവളുടെ മനസ്സിൽ കെടാതെ തെളിച്ചിരുന്നു. അവൾ തുടക്കം കുറിച്ച ചിത്രം മുതലിങ്ങോട്ടെല്ലാം പരാജയങ്ങളായിരുന്നതിനാൽ അന്നു താൻ ഉദ്ദേശിച്ച കഥയുടെ മറ്റൊരു പതിപ്പ് ഒരുക്കാമെന്നും അവളെ നായികയാക്കാമെന്നും ചന്ദ്രശേഖരൻ ഉറപ്പു കൊടുത്തു. പ്രതിഫലമല്ലെങ്കിലും ഒരു കൊടുക്കൽവാങ്ങലെന്ന നിലയിൽ ചന്ദ്രശേഖരനും അയാളുടെ സുഹൃത്തായ നിർമാതാവിനും വേണ്ടിയിരുന്നത് അവരേറെ മോഹിച്ച അവളുടെ ശരീരമായിരുന്നു. അതും ഒറ്റത്തവണ മാത്രം. കമലയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നതാപ്രദർശനങ്ങളും കുളി-സംഭോഗ രംഗങ്ങളും അവർ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചു. തൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്, താൻ ഏറ്റവും ആത്മാർത്ഥമായി അഭിനയിച്ച ചിത്രമാണെന്നെല്ലാം കമല പല തവണ പറഞ്ഞിരുന്നതിനാൽ റിലീസിന് ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു.

കൂടെ അഭിനയിക്കുന്ന ഒരുത്തിക്കു പോലും തന്റെയത്ര സൗന്ദര്യമില്ലെന്ന ചിന്ത ‘നായിക' എന്ന മോഹത്തെ അവളുടെ മനസ്സിൽ കെടാതെ തെളിച്ചിരുന്നു. അവൾ തുടക്കം കുറിച്ച ചിത്രം മുതലിങ്ങോട്ടെല്ലാം പരാജയങ്ങളായിരുന്നതിനാൽ അന്നു താൻ ഉദ്ദേശിച്ച കഥയുടെ മറ്റൊരു പതിപ്പ് ഒരുക്കാമെന്നും അവളെ നായികയാക്കാമെന്നും ചന്ദ്രശേഖരൻ ഉറപ്പു കൊടുത്തു. പ്രതിഫലമല്ലെങ്കിലും ഒരു കൊടുക്കൽവാങ്ങലെന്ന നിലയിൽ ചന്ദ്രശേഖരനും അയാളുടെ സുഹൃത്തായ നിർമാതാവിനും വേണ്ടിയിരുന്നത് അവരേറെ മോഹിച്ച അവളുടെ ശരീരമായിരുന്നു. അതും ഒറ്റത്തവണ മാത്രം. കമലയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നതാപ്രദർശനങ്ങളും കുളി-സംഭോഗ രംഗങ്ങളും അവർ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചു. തൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്, താൻ ഏറ്റവും ആത്മാർത്ഥമായി അഭിനയിച്ച ചിത്രമാണെന്നെല്ലാം കമല പല തവണ പറഞ്ഞിരുന്നതിനാൽ റിലീസിന് ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടെ അഭിനയിക്കുന്ന ഒരുത്തിക്കു പോലും തന്റെയത്ര സൗന്ദര്യമില്ലെന്ന ചിന്ത ‘നായിക' എന്ന മോഹത്തെ അവളുടെ മനസ്സിൽ കെടാതെ തെളിച്ചിരുന്നു. അവൾ തുടക്കം കുറിച്ച ചിത്രം മുതലിങ്ങോട്ടെല്ലാം പരാജയങ്ങളായിരുന്നതിനാൽ അന്നു താൻ ഉദ്ദേശിച്ച കഥയുടെ മറ്റൊരു പതിപ്പ് ഒരുക്കാമെന്നും അവളെ നായികയാക്കാമെന്നും ചന്ദ്രശേഖരൻ ഉറപ്പു കൊടുത്തു. പ്രതിഫലമല്ലെങ്കിലും ഒരു കൊടുക്കൽവാങ്ങലെന്ന നിലയിൽ ചന്ദ്രശേഖരനും അയാളുടെ സുഹൃത്തായ നിർമാതാവിനും വേണ്ടിയിരുന്നത് അവരേറെ മോഹിച്ച അവളുടെ ശരീരമായിരുന്നു. അതും ഒറ്റത്തവണ മാത്രം. കമലയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നതാപ്രദർശനങ്ങളും കുളി-സംഭോഗ രംഗങ്ങളും അവർ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചു. തൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്, താൻ ഏറ്റവും ആത്മാർത്ഥമായി അഭിനയിച്ച ചിത്രമാണെന്നെല്ലാം കമല പല തവണ പറഞ്ഞിരുന്നതിനാൽ റിലീസിന് ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയൊരു ദിവസത്തിന്റെ പ്രത്യേകതകളൊന്നും തന്നെ തോന്നാതെ, അടിയേറ്റ് പുളയുന്ന പാമ്പിൻവാലിന്റെ അവസാനപിടച്ചിലുകളെന്ന പോലെയാണ് ഒന്നിന് പുറകെ ഒന്നൊന്നായ തുടർചലനങ്ങളിലൂടെ കമല ഉറക്കമുണർന്നത്. കിനിഞ്ഞിറങ്ങുന്ന നനവിനാൽ വളർന്നുകൊണ്ടിരിക്കുന്ന തന്റെ വായ കാട്ടി, ദ്വാരക ലോഡ്ജ് ആൻഡ അപ്പാർട്മെൻറിലെ 13-ാം നമ്പർ മുറിയുടെ മച്ച് നൽകിയ ചിരി, അമർന്നമർന്ന് കല്ല് പോലെയായ കിടക്കയിൽ കിടന്നുകൊണ്ടവൾ കണ്ടു. അപാർട്മെന്റിന്റെ മുൻപിലുള്ള ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും ചേർന്ന കവല ഇനിയും ഉണർന്നിട്ടില്ല. മനം മടുപ്പിക്കുന്ന, ചെവി തുളയ്ക്കുന്ന നിശബ്ദതയുടെ മൂളലിനെ നിഷ്പ്രഭമാക്കാൻ അവൾ നീട്ടിയൊന്ന് കോട്ടുവായിട്ടു. എന്നാലൊരു മനുഷ്യജീവിയുടേതല്ലെന്ന് തോന്നിപ്പിച്ച ആ വികൃതശബ്ദം അവളുടെ ഏകാന്തതയെ വീണ്ടുമോർമ്മിപ്പിക്കാൻ മാത്രം പോന്നതായിരുന്നു. ഒറ്റക്കാലിലൂന്നി നിന്ന് വിറയോടെ തല ചുറ്റിക്കുന്ന ഫാനിനു നേരെ തിരിഞ്ഞു കിടന്നു കൊണ്ട് മുറിയിലേക്ക് വീണിരിക്കുന്ന വെളിച്ചത്തിൽ നിന്ന് സമയം ഗണിച്ചെടുക്കാൻ അവളൊരു ശ്രമം നടത്തി. എന്നിട്ട് പെട്ടന്നു തന്നെ അതു ശരിയെന്നുറപ്പ് വരുത്താൻ തല വെട്ടിച്ച് ഭിത്തിയിലെ അജന്ത ക്ലോക്കിലേക്ക് നോക്കുകയും ചെയ്തു. പ്രഭാത കർമങ്ങൾ കഴിഞ്ഞാൽ വേണമെങ്കിൽ സൂസൻ വരുന്നതിനു മുൻപ് അടുക്കളയിൽ ചെന്നൊരു ചായയുണ്ടാക്കി കുടിക്കാമെന്നോർത്തു കൊണ്ട് അവളെഴുന്നേറ്റിരുന്നു. തലേന്ന് പാതിരാത്രി വരെ ചാനലുകളിലോരോന്നായി തെന്നിത്തെറിച്ചു നടന്ന അവളുടെ ടിവി കാണലിനിടയിൽ എപ്പോഴോ കണ്ട പരസ്യത്തിലെന്ന പോലെ ഒരു കവിൾ ചൂടുചായ അതുമല്ലെങ്കിൽ പേസ്റ്റ് പുരട്ടിയ ഒരു ബ്രഷ്, തന്റെ ജീവിതത്തിൽ തീവ്രവെളിച്ചത്തിന്റെയും നിറങ്ങളുടെയും ഒരു പൊട്ടിത്തെറി നൽകിയിരുന്നെങ്കിലെന്ന് നാൽപത്തിയാറാം വയസ്സിന്റെ അയഞ്ഞുതൂങ്ങലിലും കൗമാരക്കാരിയെ പ്പോലെ അവൾ മോഹിച്ചു. ചിന്തകളിലേക്ക് പ്രായം തള്ളിക്കയറി വന്നതിൽ തന്നോട് തന്നെ ചൊടിച്ച്, വേണ്ടതിലധികം ശക്തിയുപയോഗിച്ച് ഫാനിന്റെ വയർ വലിച്ചൂരിക്കൊണ്ട് അവളെഴുന്നേറ്റ് ശുചിമുറിയിലേക്ക് കയറി വാതിലാഞ്ഞടച്ചു.

 

ADVERTISEMENT

ഒരു ഗ്ലാസ് ചൂടുചായ നൽകിയേക്കുമെന്നു മിനിട്ടുകൾക്ക് മുൻപ് പ്രതീക്ഷിച്ച എല്ലാ നിറങ്ങളെയും ഫ്ലഷ് ചെയ്തതിനു ശേഷം കിടക്കയിൽ കിടന്നിരുന്ന മൊബൈലെടുത്ത്, മടുപ്പുളവാക്കുന്നതെങ്കിലും നിത്യജീവിതത്തിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമെന്ന പോലെ, നേരംകൊല്ലികളിലൂടെ ഒന്നൊഴിയാതെ ധൃതിയിൽ അവൾ കയറിയിറങ്ങി. ദ്വാരകയിൽ താമസമാക്കി കുറച്ചു വർഷങ്ങൾക്കു ശേഷം സമൂഹമാധ്യമങ്ങൾ പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചുകൊണ്ടിരുന്ന സമയത്ത് കമലയ്ക്കും ഒരു മൊബൈൽ പ്രണയമുണ്ടായി. കരളുപിടപ്പിക്കാൻ പോന്നൊരു പ്രണയം ജീവിതത്തിലന്നു വരെ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ ഫോണിൽ വരുന്ന ഓരോ മെസ്സേജുകളിലും കാമുകന് പകരം പ്രണയിനിയായ തന്നെയാണ് അവൾ കണ്ടിരുന്നത്. പിന്നീടു ഫോൺരതി പോരെന്നു തോന്നിയപ്പോൾ ഗോൽകൊണ്ട കോട്ടയിലെ ആളൊഴിഞ്ഞ മൂലകളിൽ ആവും വിധം പൊങ്ങിയും താന്നും ചാഞ്ഞും ചെരിഞ്ഞും കൈകളെ പ്രധാനാവയവമാക്കിക്കൊണ്ട് ഒന്നായിത്തീരാൻ അവർ പരിശ്രമിച്ചു. സഫലീകരിക്കാതെ പോയ സംഭോഗമൂർച്ഛകൾ ഇടയ്ക്കിടെ വന്നു കയറുന്ന സേട്ടുവിൽ അയാളെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് അവൾ പൂർത്തീകരിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു പരിധി കഴിഞ്ഞു മുന്നോട്ടു പോകാൻ കഴിയാതെ വന്ന ആ പ്രണയത്തെ കമല വിവാഹമെന്ന കീറാമുട്ടിയിൽ കൊണ്ടുപോയി കെട്ടിയതും കാമുകൻ അപ്രത്യക്ഷനായി. തന്റെ എല്ലാ ചലനങ്ങളെയും സേട്ടു നിരീക്ഷിക്കുന്നുണ്ടോയെന്ന് പെട്ടന്നവൾക്ക് സംശയം തോന്നാൻ തുടങ്ങുകയും പണ്ടത്തേതിലും ദാരുണമാംവിധം നിഷ്ക്രിയാവസ്ഥയിലേക്ക് വീഴുകയും ചെയ്തു. അന്നു മുതൽ മൊബൈലിൽ വരുന്ന പ്രണയസന്ദേശങ്ങളെല്ലാം ആവോളം പ്രോത്സാഹിപ്പിച്ചതിനു ശേഷം നിഷ്കരുണം നുള്ളിക്കളയലാണ് അവളുടെ വിനോദം. 

 

മൊബൈൽ കിടക്കയിലേക്കെറിഞ്ഞ്, കട്ടിലിനപ്പുറം കിടന്ന കസേരകൾക്കിടയിലേക്കു കടന്നു ജനലിനോടു ചേർന്നു ചാരിക്കൊണ്ട് അവൾ താഴെ കവലയിലേക്ക് നോക്കി. ബസിൽ വന്നിറങ്ങുന്ന ആളുകൾ ഷെയറിങ് ഓട്ടോക്കാരുടെ തിരക്ക് വർധിപ്പിക്കാൻ തുടങ്ങുന്നു. പെട്ടിക്കടകളെല്ലാം പേരുകേട്ട ദോശക്കടയുൾപ്പെടെ ഇനിയും തുറന്നിട്ടില്ല. കവലയിൽ നിന്നു തന്നെ തുടങ്ങി ദ്വാരകയുടെ പിന്നിലെ റെയിൽ പാളങ്ങളിലേക്കു നീളുന്ന, പുതുതായി ടാർ വിരിച്ച കുഞ്ഞു റോഡിന്റെ തുടക്കമെന്ന് പറയാവുന്നിടത്ത് അവളുടെ തോഴി കാറ്റിലിളകുന്നുണ്ട്. നാട്ടിൽ വച്ച് അവൾ കണ്ടിട്ടില്ലാത്ത തരം ഒരു ചെറുമരമാണത്. കമല അവിടെ താമസത്തിനു വന്ന നാൾ മുതലിന്നു വരെ  ഇല പൊഴിക്കുകയോ പൂക്കുകയോ എടുത്തു പറയത്തക്ക വിധം വളരുകയോ ചെയ്തിട്ടില്ല. നഗരത്തിന്റെ അടങ്ങാത്ത പൊടിയും ഓട്ടോക്കാരുടെ കാറിത്തുപ്പലും വികൃതിക്കുട്ടികളുടെ കുത്തിവരയുമേറ്റ് അതങ്ങനെ നിൽക്കുന്നു, മാറ്റമേതുമില്ലാതെ. മാസങ്ങൾക്കു മുൻപ് ആ കൊച്ചു വഴി ടാർ വിരിക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ സൂസനവളോട് പറഞ്ഞു: 

 

ADVERTISEMENT

‘കമലേടെ മരം വെട്ടിക്കളയുമായിരിക്കും’. 

 

അങ്ങനെതന്നെയാണ് വേണ്ടതെന്നു ചെറിയൊരു ചിരിയോടെ ചിന്തിച്ചെങ്കിലും പണി തുടങ്ങാൻ  വൈകുന്തോറും അവൾക്ക് ആധിയേറി. ആ ദിവസങ്ങളിലൊന്നിൽ രണ്ടാഴ്ചയിലെ പതിവു പോലെ സേട്ടു വന്നു കയറിയപ്പോൾ അവൾക്ക് താൻ പോലുമറിയാതെ മനസ്സിലടിഞ്ഞുകൂടിയ നിർവികാര ഭാവത്തിനു പകരം അരിശമാണു തോന്നിയത്. കാലങ്ങളായി നിലനിൽക്കുന്ന അർത്ഥശൂന്യമായ അനുഷ്ഠാനമെന്നപോലെ മടുപ്പിക്കുന്ന രതിയിലേക്ക് കടക്കാൻ അവൾ മടിക്കുന്നത് കണ്ടു തുടക്കമിടാൻ മുതിർന്ന അയാളോട് അവളാക്രോശിച്ചു: 

 

Representative image. Photo Credit: rosey_hawl/Shutterstock.com
ADVERTISEMENT

‘എൻറെ ദേഹത്ത് തൊടാൻ നിനക്കെന്തധികാരം കെളവാ’. 

 

അതു കേട്ടിട്ടും അയാൾ ഞെട്ടിയതായി കാണപ്പെടാത്തത്‌ അവളെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിയിടുകയും ചെയ്തു. തന്റെ മുഖമുദ്രയായ കുഞ്ഞാവച്ചിരി ചിരിച്ച് പലതും പറഞ്ഞ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ ഉറക്കമായി. പിറ്റേന്ന് പുലർച്ചെ തന്നെ തിരിച്ചുപോയ സേട്ടു വീട്ടിൽ ചെന്നിട്ട് പലതവണ വിളിച്ചെങ്കിലും അവൾ സംസാരിക്കാൻ കൂട്ടാക്കിയില്ല. പെട്ടന്നൊരു ദിവസം റോഡ് പണി തുടങ്ങുകയും പണിക്കാർ മരത്തിനെ തണലിനായി മാത്രം സമീപിക്കുകയും ചെയ്യുന്നതു കണ്ടപ്പോഴാണ് അവൾക്ക് ആശ്വാസമായത്. സേട്ടുവിന്റെ അടുത്ത വിളിയിൽ ഫോണെടുത്തുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അയാളുടെ ചിരി മറുതലയ്ക്കൽ നിന്നു കേട്ടതും താനെന്തു ധൈര്യത്തിലാണ് അയാളെ പിണക്കിയതെന്നോർത്തുകൊണ്ടും അയാൾ പിണങ്ങാതിരുന്നത് എന്തൊരനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടും അവളാശ്വസിച്ചു. ഹൈദരാബാദിലെ ബൻജാര ഹിൽസിൽ നിന്ന് എട്ടു കിലോമീറ്റർ ദൂരെ മെഹ്ദിപട്ടണത്തിൽ ദ്വാരക ലോഡ്ജിൽ താനിരിക്കുന്ന സോഫ, കവലയിലെ ബലൂൺ വിൽപനക്കാരന്റെ കയ്യിലിരിക്കുന്ന ഹൈഡ്രജൻ ബലൂൺ പോലെ എങ്ങോട്ടോ ഉയർന്നു നിൽക്കുകയാണെന്നും ചരട് സേട്ടുവിന്റെ കൈകളിലാണെന്നും അവൾക്കു തോന്നി. സേട്ടുവിന്റെ ചിരി പ്രാചീനഗുഹയിൽ നിന്നെന്ന പോലെ മുഴക്കമാർന്നതെങ്കിലും വാത്സല്യം നിറഞ്ഞതായിരുന്നു. അതിന്റെയോരോ അലകളും ഒന്നിനു പുറകെ ഒന്നൊന്നായി അവളെ നക്കിത്തുവർത്തി, കടിച്ചു പറിച്ചു, പിന്നെ ചവച്ചരച്ചു പതിയെ വിഴുങ്ങി. 

 

സൂസൻ വന്നു കയറുമ്പോഴും കമല ജനലും ചാരി അതേ നിൽപ്പിലായിരുന്നു. ചെരുപ്പിന്റെ ഉരസലും വാതിൽപ്പിടിയുടെ തിരിച്ചിലും അകത്തു കടന്ന പാദങ്ങളുടെ സൂക്ഷ്മതയും അവളുടെ സാമീപ്യത്തെ വ്യക്തമായി അറിയിച്ചിരുന്നതിനാൽ കമല തിരിഞ്ഞൊന്നും നോക്കിയില്ല. സൂസൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു കടന്നു ചെന്നു തലേന്നത്തെ എച്ചിൽപാത്രങ്ങൾ കഴുകി പ്രഭാതഭക്ഷണമുണ്ടാക്കാൻ തുടങ്ങവേ അധികനേരം അങ്ങനെ നിൽക്കാൻ കമലയ്ക്കു കഴിഞ്ഞില്ല. ഇന്നലെകളുടെ മരവിപ്പുകൾക്കും മുകളിൽ ഇന്നിന്റെ ചെറിയ സന്തോഷങ്ങൾ ഓർത്തുകൊണ്ട് അവൾ ഉച്ചത്തിൽ ചോദിച്ചു: 

 

‘ഇന്ന് സൂസൻറെ മോനെ കണ്ടില്ലല്ലോ’. 

 

തന്റെ കൂടെത്തന്നെ വീട്ടിൽ നിന്നിറങ്ങിയതാണെന്നും എങ്ങോട്ടു പോയെന്നറിയില്ലെന്നും അവൾ പറഞ്ഞപ്പോൾ കമലയ്ക്ക് ചെറിയ നിരാശ തോന്നി. പെട്ടന്ന് മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു ദേഷ്യവും ആരോടെന്നില്ലാത്തൊരു പിണക്കവുമായി മാറുന്നത് കണ്ട് അവൾ ആശ്ചര്യപ്പെട്ടില്ല. സൂസൻ വന്ന് വീട്ടുപണികളെല്ലാം തീർക്കുന്നത്ര നേരം അപ്പാർട്മെന്റിനകത്തും പുറത്തുമായി കറങ്ങി നടക്കാറുള്ള റോബിൻ, ഒരു കൗമാരക്കാരന്റെ എല്ലാ ആർത്തിയോടെയും തന്നെ കൊത്തിപ്പറിക്കുന്നത് അവളാസ്വദിക്കാറുണ്ട്. അതിനും പുറമെ അവന്റെ നിഷ്കളങ്കമായ ചിരിയും ലോകത്തെ വഴിനടത്താൻ പോന്ന ആത്മവിശ്വാസവും ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന ആത്മാർത്ഥമായ സന്തോഷത്തിന്റെ അലകളും അവൾക്കിഷ്ടമാണ്. ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാവുന്ന തന്റെ മുഴുപ്പുകളും ഞൊറിവുകളും അവനിലുണ്ടാക്കുന്ന പാരവശ്യം കാണുമ്പോൾ അവൾക്ക് ഉള്ളിൽ ചിരിയിളകും. പിന്നെ സഹതാപവും. കമലയുടെ അപ്പാർട്മെന്റിന് നേരെ എതിർഭാഗത്തേതിലെ താമസക്കാരിയായ വിധവസ്ത്രീയുടെ മകളായ മുന്നിയാണ് അവളുടെ മറ്റൊരു സന്തോഷം. അവളെ കാണുമ്പോഴെല്ലാം കമല തന്റെ കുട്ടിക്കാലവും നാടും വീടുമോർക്കും. താനെന്തുകൊണ്ട് ഒരു അമ്മയായില്ലെന്നോർത്ത്, തരിശായിക്കിടക്കുന്ന തന്റെ ശരീരത്തെ അവൾ അറപ്പോടെ നോക്കും. റോബിൻ വരാത്തതിനാൽ കൂടുതൽ മുഷിഞ്ഞതായിത്തിത്തീർന്ന ഈ ദിവസം ഇനി ഒന്നിനും കൊള്ളില്ലേന്നോർത്തുകൊണ്ട് അവൾ സോഫയിലേക്ക് ചടഞ്ഞിരുന്നു. കഴിക്കാനുണ്ടാക്കിയതെല്ലാം ഒന്നൊന്നായി സോഫയ്ക്ക് മുന്നിൽക്കിടന്ന ചെറുമേശയിലേക്ക് നിരത്തിക്കൊണ്ട് സൂസൻ പറഞ്ഞു: 

Representative image. Photo Credit: AJP/Shutterstock.com

 

‘ഇന്നിങ്ങനെയിരുന്നാൽ പറ്റില്ലല്ലോ, സേട്ടു വരുന്ന ദിവസമല്ലേ. ഒരുങ്ങണ്ടേ, മെറൂൺ സാരി ഞാൻ തേച്ചു വച്ചിട്ടുണ്ട്’. 

 

ഓർമയുണ്ടായിരുന്നെങ്കിലും ഓർമയില്ലാതിരുന്ന കാര്യം പെട്ടന്ന് ഓർമ വന്നതുപോലെ തല വെട്ടിച്ചുകൊണ്ട് അവൾ സൂസനെ നോക്കി. എല്ലാ ദുരന്തങ്ങൾക്കുമപ്പുറം ഇനിയുമൊരു തുള്ളി ജീവിതം ബാക്കിയുണ്ടെന്ന് കാണിക്കുന്ന, യാതനകൾ മാത്രം അനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ‌ ആ ചിരി സൂസൻ ചിരിച്ചു. അണിഞ്ഞൊരുങ്ങൽ തനിക്കിപ്പോൾ സൗന്ദര്യം വർധിപ്പിക്കാനല്ല, മറിച്ചു കുറവുകൾ മറയ്ക്കുവാനാണല്ലോയെന്നോർത്തു കൊണ്ട് അവൾ തലയാട്ടി.

ചിത്രീകരണം: വിഷ്ണു വിജയൻ

പല ദിവസങ്ങളിലെയും പോലെ രാത്രിയിലേതിനേക്കാൾ സുഖകരമാം വിധം, രണ്ടര മണിക്കൂറോളം, നീണ്ട ഉച്ചമയക്കത്തിനു ശേഷം എന്തോ ഓർത്തിട്ടെന്നപോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ കമല ധൃതിയിൽ കുളിക്കാൻ കയറി. കക്ഷങ്ങളും നാഭീതടവും രോമങ്ങളേതുമില്ലാതെ വടിച്ചു മിനുക്കിയെടുക്കേണ്ടിയിരുന്നതിനാൽ ഒരുപാടു സമയം അവൾക്കതിനായി വേണ്ടിയിരുന്നു. താനേ വളരുന്ന പ്രകൃതിയുടെ ആ കവചം അവൾക്കിഷ്ടമായിരുന്നു, സേട്ടുവിനല്ലെങ്കിലും. ശുചിമുറിയുടെ പുറത്ത് സോഫക്കഭിമുഖമായി പതിച്ചിരുന്ന ആറടി പൊക്കമുള്ള നിലക്കണ്ണാടിക്ക് മുൻപിൽ പരിപൂർണ നഗ്നയായവൾ നിന്നു. ചെയ്യുന്ന ജോലി എന്തു തന്നെയായാലും അതു വെടിപ്പായി ചെയ്യണമെന്ന അച്ഛൻ ദിവാകരൻ മാഷിന്റെ വാക്കുകളെയോർത്ത് അവൾ ചെറിയൊരു കുറ്റിരോമത്തിനായി എല്ലായിടവും ഒന്നു കൂടെ തറഞ്ഞു നോക്കി. ഇനിയവയെല്ലാം വളർന്ന് ചുരുളുമ്പോഴേക്കും സേട്ടുവിന്റെ അടുത്ത വരവാകുമെന്നു വിഷമത്തോടെ ഓർത്തുകൊണ്ട്, വില കൂടിയതെങ്കിലും ഒരിക്കലും പേരു വായിക്കാൻ മുതിരാത്ത ഏതോ ഒരു വാസനലേപനം ദേഹമാസകലം പുരട്ടാൻ തുടങ്ങി. നേർത്ത തേനിന്റെ നിറമുള്ള തടിച്ച തുടകളിലും കാൽവണ്ണകളിലും കരി നീല നിറത്തിൽ കുഞ്ഞു ഞരമ്പുകൾ തിണർത്തു കിടന്നിരുന്നു. തന്റെ സൗന്ദര്യം എന്നോ നഷ്ടപ്പെട്ടുവെന്നോർത്തുകൊണ്ട് അവൾ വല്ലാതെ തൂങ്ങിയ അടിവയറിൽ തലോടി. ചുരക്കാതെ, ഇളം വായുടെ കടിയേൽക്കാതെ കല്ലിച്ചുപോയ മുലക്കണ്ണുകളെ അവൾ തൊട്ടതേയില്ല. വയറും മുലകളും തന്റെ ശരീരത്തിന്റെ ഭാഗമല്ലെന്നും അവ പൂർണ വളർച്ച പ്രാപിച്ച മറ്റേതോ ജീവികളാണെന്നും അവൾക്ക് തോന്നി. എല്ലാം നോക്കി നിൽക്കെ സേട്ടുവിന് ഇപ്പോഴും തന്നോടുണ്ടെന്ന് തോന്നുന്ന അടങ്ങാത്ത ആർത്തിയെപ്പറ്റിയുള്ള ഓർമ അവളിൽ അത്ഭുതം വിടർത്തി. ധൃതിയിൽ വസ്ത്രം ധരിച്ച് ആ രംഗത്തിന് കട്ട് പറയാൻ അവളാഗ്രഹിച്ചു.

 

കടുത്ത മെറൂൺ നിറത്തിലെ സാരി, 1997ലെ കോളേജ് വാർഷിക ദിനാഘോഷത്തിന്റെ സ്വാഗതപ്രസംഗത്തിനായി താൻ ധരിച്ച ചുരിദാറിന്റെ വ്യക്തവും ചിതലരിക്കാത്തതുമായ ഓർമ അവളിലുണർത്തി. ആ നിറം തനിക്കേറ്റവും ഇണങ്ങുന്നുവെന്ന് അവൾക്കറിയില്ലായിരുന്നു. തന്റെ പ്രസംഗം കേട്ട് കയ്യടിക്കുകയും പിന്നീടു സഹായികളിലൊരുവനാൽ സിനിമയിലഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്ത സംവിധായകൻ ചന്ദ്രശേഖരൻ അയാളുടെ ഹോട്ടൽ മുറിയിൽ വച്ച് മാറിലേക്കുറ്റു നോക്കിക്കൊണ്ട് അവളോടതു പറയുന്നതു വരെയും. അച്ഛൻ തുടക്കത്തിലേ എതിർത്തെങ്കിലും പിന്നീടു തന്നെ നിരുപാധികം കയ്യൊഴിഞ്ഞ അമ്മയുടെ പരിപൂർണ സമ്മതത്തോടെയാണ് വാർഷികാഘോഷത്തിന് മൂന്നു മാസങ്ങൾക്കു ശേഷം ഒരു നട്ടുച്ച നേരത്ത് അവൾ ചന്ദ്രശേഖരനെ കാണാൻ പോയത്. തന്റെ തന്നെ സ്ത്രീപക്ഷ തിരക്കഥയിലെ നായികയ്ക്ക് ഒരു പുതിയ മുഖം അനിവാര്യമാണെന്നായിരുന്നു അയാൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഷൂട്ട് തുടങ്ങുന്നതിനു മുൻപ് അപ്രതീക്ഷിതമായി സൂപ്പർ താരത്തിന്റെ ഡേറ്റ് കിട്ടിയപ്പോൾ ഒരു താരചിത്രത്തിന്റെ ചേരുവകകൾ ഒന്നൊഴിയാതെ ഉൾക്കൊള്ളും വിധം കഥയാകെ ഉടച്ചു വാർക്കപ്പെട്ടു. തന്റേടിയായ നായിക ഒരു വശത്തേക്കു ചെരിഞ്ഞപ്പോൾ നിഷ്കളങ്കയായ അവളുടെ അനിയത്തി നായികയായി. 

 

‘കുട്ടീടെ ബോഡി ലാങ്ഗ്വേജിന് ഈ പാവം കഥാപാത്രം ചേരില്ല. ഇതൊരു തുടക്കമാവട്ടെ. നമുക്കിനീം നായികയാവാല്ലോ’.

 

അജേഷ് വേലായുധൻ

നോട്ടം മാറിടത്തിൽ നിന്നു കീഴേക്കിറക്കിക്കൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞതു കേട്ട് അമ്മ ഒരുപാടു വിഷമിച്ചു. നല്ല കുറച്ചു രംഗങ്ങൾ കമലയെ വച്ച് ചിത്രീകരിച്ചുവെങ്കിലും തിയറ്ററിൽ അതൊന്നും കണ്ടില്ല. അടുത്ത ചിത്രത്തിലേക്ക് അവസരം കിട്ടിയിരുന്നതിനാൽ കൂടുതൽ ചികയാൻ നിൽക്കാതെ കമലയും മുന്നോട്ടു പോയി. നായികയുടെ ചേച്ചിയായും കൂട്ടുകാരിയായും നായകന്റെ പെങ്ങളായും കഥാഗതി തിരിക്കുന്ന സർക്കാരുദ്യോഗസ്ഥയായും ജില്ലാ കളക്ടറായും അഭിനയിച്ച് സിനിമയുടെ മായികലോകത്തിൽ അവളും മെമ്പർഷിപ്പെടുത്തു. എന്നാലും കൂടെ അഭിനയിക്കുന്ന ഒരുത്തിക്കു പോലും തന്റെയത്ര സൗന്ദര്യമില്ലെന്ന ചിന്ത ‘നായിക' എന്ന മോഹത്തെ അവളുടെ മനസ്സിൽ കെടാതെ തെളിച്ചിരുന്നു. ഞാനാണവളെ കണ്ടെടുത്തതെന്ന്‌ സിനിമാമാസികകളിൽ വിളിച്ചു പറഞ്ഞിരുന്ന ചന്ദ്രശേഖരനെത്തന്നെ വീണ്ടും സമീപിക്കാൻ അവൾ തീരുമാനിച്ചു. കമല തുടക്കം കുറിച്ച ചിത്രം മുതലിങ്ങോട്ടെല്ലാം പരാജയങ്ങളായിരുന്നതിനാൽ അന്നു താൻ ഉദ്ദേശിച്ച കഥയുടെ മറ്റൊരു പതിപ്പ് ഒരുക്കാമെന്നും അവളെ നായികയാക്കാമെന്നും അയാൾ ഉറപ്പു കൊടുത്തു. പ്രതിഫലമല്ലെങ്കിലും ഒരു കൊടുക്കൽവാങ്ങലെന്ന നിലയിൽ ചന്ദ്രശേഖരനും അയാളുടെ സുഹൃത്തായ നിർമാതാവിനും വേണ്ടിയിരുന്നത് അവരേറെ മോഹിച്ച അവളുടെ ശരീരമായിരുന്നു. അതും ഒറ്റത്തവണ മാത്രം. കഥാപാത്രമായി പകർന്നാടാൻ ശരീരത്തെ മുഖ്യ ഉപകരണമായി ഉപയോഗപ്പെടുത്താമെങ്കിൽ ആ വേഷം തന്റേതാക്കാൻ അതേ ശരീരം ഉപയോഗപ്പെടുത്തുന്നതിലും വലിയ തെറ്റൊന്നുമില്ലെന്നൊരു യുക്തി അവൾ കണ്ടുപിടിച്ചിരുന്നു.

 

ധൃതിയിൽ പൂർത്തിയാക്കിയ തിരക്കഥയിലൂന്നി നല്ല രീതിയിൽത്തന്നെ ചിത്രീകരിക്കപ്പെട്ട ആ സിനിമയിലെ കമലയുടെ കഥാപാത്രമായിരുന്നു ഏകദേശം എല്ലാ സീനുകളിലും മെറൂൺ സാരിയുടുത്ത വിലാസിനി. താനെത്തിപ്പിടിക്കാൻ ആഗ്രഹിച്ചതെന്തോ അതിനുതകുന്നതെല്ലാം ചിത്രത്തിലുണ്ടെന്ന് കമല ആത്മാർത്ഥമായി വിശ്വസിച്ചു. പടത്തിന്റെ റിലീസിന് ശേഷം തനിക്ക് വന്നുചേരാൻ പോകുന്ന പുതിയ ഇമേജിനെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ മറ്റു വേഷങ്ങളെല്ലാം അവൾ തൽക്കാലത്തേക്ക് നിരസിച്ചു. എന്നാൽ വല്ലാതെ കൂടിപ്പോയെന്ന് നിർമാതാവിന് മാത്രം  തോന്നിയ കലാമൂല്യവും ദുഃഖാന്തരീക്ഷവും പടത്തിന്റെ വിപണിമൂല്യത്തെ സാരമായി ബാധിക്കുമെന്ന തോന്നലിൽ ചന്ദ്രശേഖരന്റെ സമ്മതത്തോടെ റിലീസിന് മുൻപ് അതൊരു അശ്ലീലചിത്രമാക്കി മാറ്റുകയായിരുന്നു.

 

‘വിലാസിനി- സംവിധാനം ചന്ദ്രശേഖരൻ’ എന്നത് ‘വിലാസിനി U/A- സംവിധാനം T. ശേഖരൻ’ എന്നായി മാറി. 

 

കമലയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നതാപ്രദർശനങ്ങളും കുളി-സംഭോഗ രംഗങ്ങളും അവർ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചു. തൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്, താൻ ഏറ്റവും ആത്മാർത്ഥമായി അഭിനയിച്ച ചിത്രമാണെന്നെല്ലാം കമല പല തവണ പറഞ്ഞിരുന്നതിനാൽ റിലീസിന് ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. ലക്ഷങ്ങൾ മാത്രം മുടക്കിയ പടം ലാഭക്കണക്കിൽ കോടിയിലേക്ക് കടന്നതോടെ, മാധ്യമങ്ങളുടെ മുൻപിലുണ്ടായ കമലയുടെ കരച്ചിലും തുറന്നു പറച്ചിലുമെല്ലാം മറ്റൊരു നാടകം മാത്രമായാണു സമൂഹം കണ്ടത്. തുടർന്ന് മുഖ്യധാരാ ചിത്രങ്ങൾ അവളെ തിരസ്കരിച്ചപ്പോൾ ഉരുൾപൊട്ടലുപോലെയിളകി വന്ന അശ്ലീലചിത്രങ്ങൾ അവളും നിരസിച്ചു. നല്ല ചിത്രങ്ങളെടുത്ത്‌ കൈ പൊള്ളിയിരുന്നവർ ബിനാമി പേരിൽ A പടങ്ങളിലേക്കിറങ്ങിയപ്പോൾ പ്രബുദ്ധ മലയാളി പ്രേക്ഷകർ ഷക്കീല, രേഷ്മ, മറിയ എന്നിങ്ങനെയൊരു താരത്രയം തന്നെ രൂപപ്പെടുത്തിയെടുത്തു. അങ്ങനെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഫീൽഡിൽ നിന്നും പുറത്തായ കമല കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കൊണ്ട് ഒരു ഹോട്ടലിൽ ഏറെക്കുറെ ഒളിജീവിതമെന്നു പറയാവുന്ന രീതിയിൽ കഴിഞ്ഞുകൂടുമ്പോഴാണ് ഇനിയിവിടെ ചാൻസില്ലെന്നും നമുക്ക് തെലുങ്കിൽ നോക്കാമെന്നും പറഞ്ഞ് സേട്ടു അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ബൻജാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആദ്യം താമസിച്ച കമലയെ കാണാൻ പലരും വന്നു, പല ചർച്ചകളും നടന്നു. എന്നാൽ അവരൊക്കെ സിനിമ ഫീൽഡുമായി എന്തെങ്കിലും ബന്ധമുള്ളവരാണോയെന്ന് ഹോട്ടലുകൾ പലതു മാറി മാറി ഒടുവിൽ ദ്വാരകയിലെത്തിച്ചേർന്നതിനു ശേഷം അവൾക്കു സംശയമായി. ആ ദിവസങ്ങളിലൊരിക്കൽ പോലും സേട്ടു തന്നെ പ്രാപിക്കാൻ ശ്രമിക്കാത്തത് അയാളെപ്പറ്റി അവളിൽ മതിപ്പുളവാക്കി. മെഹ്ദിപട്‌ണം കവലയിലെ മലയാളി ദോശക്കടക്കാരനുമായുള്ള അയാളുടെ അതിരു കവിഞ്ഞ ബന്ധത്തിൽ നിന്ന് ഹൈദരാബാദിലെ കോടീശ്വരനായ വജ്രവ്യാപാരിയുടെ മകളെ എന്തോ കുറുക്കുവഴിയിൽ കല്യാണം കഴിച്ച ഒരു കോട്ടയംകാരൻ മലയാളിയാണ് ഈ സേട്ടുവെന്ന് പിന്നീടവളറിഞ്ഞു. എന്നാലൊരിക്കൽപ്പോലും അവളുടെ മുൻപിൽ വച്ച് മലയാളം സംസാരിക്കാൻ അയാൾ തയാറായിട്ടില്ല. അങ്ങനെയാണ് സമയം കിട്ടുമ്പോഴെല്ലാം, അതുമല്ലെങ്കിൽ ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിൽ സേട്ടു കമലയെ കാണാൻ വരാൻ തുടങ്ങിയത്. ആസ്മ കൊണ്ടുഴലുന്ന ശരീരത്തെ വലിച്ചിഴച്ചു കൊണ്ട്, അതിതീവ്രമായ വാസനതൈലത്തിന്റെ അകമ്പടിയോടെ സ്പെഷൽ ദോശയും കൊണ്ടായിരുന്നു അന്നും അയാൾ കയറി വന്നത്.

 

തികച്ചും ഔപചാരികവും നിർവികാരവുമായിക്കഴിഞ്ഞിരിക്കുന്നു തങ്ങളുടെ ബന്ധമെന്ന് കമല ഉറപ്പിക്കുമ്പോഴും, ഇനിയും അടങ്ങാത്ത ആവേശത്തിന്റെ ഏതോ ഒരു തിര സേട്ടുവിന് ഒരായം നൽകിയിരുന്നു. സംഭാഷണത്തിന് ശേഷം, ഭക്ഷണത്തിനു ശേഷം, വിസർജനത്തിനു ശേഷം, രതിയിലേക്കു കടക്കാനായി അയാൾ കാത്തു നിന്നു. എനിക്കെന്താണ് വേണ്ടതെന്ന് നിനക്കറിയാമെന്ന കാര്യം എനിക്കറിയാമെന്ന ഭാവത്തിൽ അയാൾ കട്ടിലിൽ കയറിക്കിടന്നു. ബാലമാസികയിൽ കാണുന്ന കൂട്ടം തെറ്റിയ മുയൽക്കുഞ്ഞിനെ അമ്മയിലേക്ക് വഴി കാണിക്കുന്ന രീതിയിൽ ഒന്നൊഴിയാതെ എല്ലാ വളവുകളിലും തൊട്ടുതിരിഞ്ഞ് അവൾ ചലിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഭിത്തിയിലെ അജന്ത ക്ലോക്കിൽ നിന്നുയരുന്ന ടിക്-ടിക് ശബ്ദത്തിനു കാതു കൂർപ്പിക്കുന്നതും സേട്ടുവുമായുള്ള ആദ്യരതിയെപ്പറ്റി ഓർക്കുന്നതും അവൾക്ക് പതിവാണ്. 

 

ദ്വാരകയിലെത്തി മാസങ്ങൾക്കു ശേഷം കാര്യങ്ങൾ കൈവിട്ടു പോയതോർത്ത് കരഞ്ഞു കൊണ്ടിരുന്ന കമലയെ പെട്ടന്ന് കയറി വന്ന സേട്ടു ആശ്വസിപ്പിക്കാനെന്ന വണ്ണം നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പുണർന്ന് പതിയെ രതിയിലേക്കെത്തിക്കുകയായിരുന്നു. കമലയുടെ നിശബ്ദമായ എതിർപ്പുകളെ തന്റെ കൈക്കരുത്തുകൊണ്ട് അമർത്തി ഞെരിച്ച് ഒന്ന് കഴിഞ്ഞ് എഴുന്നേൽക്കാനൊരുങ്ങിയ അവളെ രണ്ടാമതും മൂന്നാമതും ചെറിയൊരു മയക്കത്തിന് ശേഷം നാലാമതും ഭോഗിക്കവെ വേട്ടക്കാരനെന്ന് ഇരയെ തോന്നിപ്പിക്കാത്ത വിധം ഇണങ്ങുന്ന കാലത്തോളം കാത്തിരിക്കുകയെന്ന അയാളുടെ അദൃശ്യതന്ത്രം അവൾക്ക് ഏറെക്കുറെ ബോധ്യമായിക്കഴിഞ്ഞിരുന്നു. എന്നാലിന്ന് അയാൾ ആ പഴയ സേട്ടുവിന്റെ വെറുമൊരു നിഴലായി മാറിയിരിക്കുന്നു. 

 

പഴയ കരുത്തിനെ ഓർത്തുകൊണ്ടെന്ന വണ്ണം ചെറുചിരിയോടെ കമലയെ സൂക്ഷിച്ചു നോക്കിക്കിടക്കലാണ് ഇപ്പോഴത്തെ അയാളുടെ പതിവ്. പൊടുന്നനെ കമലയെ തള്ളിമാറ്റി പിടഞ്ഞെഴുന്നേറ്റ സേട്ടു ബ്രൗൺ നിറമുള്ള തന്റെ സ്യൂട്കേസ് തുറന്നു പരിശോധിക്കുന്നത് കണ്ട അവൾ നിർത്തിയിടത്തു നിന്ന് തുടരുന്നതിനു മുൻപ് കാര്യമറിയണമെന്ന് വാശി പിടിച്ചു. വർഷങ്ങളായി മുരടിച്ചുപോയ കമലയുടെ ചിന്തകളെ ഒരു നിമിഷം കൊണ്ടുണർത്താൻ പോന്നവയായിരുന്നു സേട്ടു പറഞ്ഞ കാര്യങ്ങൾ.

 

സ്യൂട്കേസ്സിലിരിക്കുന്നത് ഉത്തർപ്രദേശ് ഗ്രാമങ്ങളിൽ നിർമിക്കുന്ന തരമൊരു തോക്കാണ്. ഒരു റിവോൾവർ. അയാളുടെ ഭാര്യക്കൊരു കാമുകനുണ്ട്. അവനെപ്പറ്റി കൂടുതലറിയാൻ സേട്ടുവേർപ്പെടുത്തിയ പ്രൈവറ്റ് ഡിറ്റക്റ്റീവാണ് അയാൾക്ക് ഈ തോക്ക് നൽകിയത്. കാര്യങ്ങൾ വ്യക്തമായാൽ അവനെ വെടിവച്ച് കൊല്ലാനാണ് സേട്ടുവിശന്റെ തീരുമാനം. ഭാര്യയുടെ കയ്യിലെങ്ങാനും തോക്ക് കിട്ടിയാൽ സേട്ടുവായിരിക്കും മരിക്കുകയെന്ന കമലയുടെ അഭിപ്രായത്തിന് അയാൾ പറഞ്ഞ മറുപടിയായിരുന്നു അതിലും രസകരം. ചിരിയോടെ അയാൾ പറഞ്ഞു: 

 

‘അതിനു ചാൻസില്ല. ഈ തോക്കിനൊരു നിർമാണപ്പിശകുണ്ട്. ലക്ഷ്യത്തിൽ നിന്ന് രണ്ടര ഇഞ്ച് വലതുവശത്തേക്ക് മാറ്റിപ്പിടിച്ചാലേ കൃത്യമായി വെടിയേൽക്കുകയുള്ളു. ഇതാകട്ടെ തോക്കിൽ നിന്ന് ലക്ഷ്യത്തിലേക്കുള്ള ദൂരമനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും’. 

 

അതു കേട്ട നിമിഷം മുതൽ ആ തോക്കിനി തന്റെ കയ്യിലിരിക്കാൻ പോവുകയാണെന്ന് അവൾക്കുറപ്പായിരുന്നു. ആ നിമിഷത്തിൽ തുടങ്ങിയ കൗതുകം അവളുടെ ഉറക്കംകെടുത്തി. പിറ്റേന്ന് സേട്ടു പോകാനൊരുങ്ങിയ നേരം പതിവുപോലെ പെട്ടിയെടുത്തുകൊണ്ട് വാതിൽ വരെ അനുഗമിക്കവേ ഒരു ഞൊടി കൊണ്ടവൾ തോക്ക് കിടയ്ക്കക്കടിയിലൊളിപ്പിച്ചു. 

 

കുളിച്ചു വസ്ത്രം മാറി അണിഞ്ഞൊരുങ്ങി തോക്കൊളിപ്പിച്ച ബാഗ് തോളിൽ തൂക്കി സ്വന്തം ചലനങ്ങളുടെ വന്യതയെപ്പറ്റി ചിന്തിക്കാതെ മുറിയിലാകെ തലങ്ങും വിലങ്ങും നടക്കുന്ന കമലയെയാണ് പതിവു സമയത്തു വന്ന സൂസൻ കണ്ടത്. എന്തെങ്കിലും ചോദിക്കാൻ മുതിരുന്നതിനു മുൻപേ ‘നിന്നെപ്പറ്റിച്ചു കടന്നു കളഞ്ഞ വർഗീസിനെ കൊല്ലണമെന്ന് തോന്നിയിട്ടുണ്ടോ’ എന്ന കമലയുടെ ചോദ്യം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ‘നുണ, നല്ല ഒന്നാംതരം നുണ’ എന്നും പറഞ്ഞുള്ള പൊട്ടിച്ചിരിയായിരുന്നു ഇല്ലെന്നുള്ള മറുപടിക്ക് സൂസന് ലഭിച്ച പ്രതികരണം. അമ്പരപ്പോടെ അവൾ നോക്കി നിൽക്കവേ ഗോൽകൊണ്ടയിലേക്കു പോവുകയാണെന്നും പറഞ്ഞ് കമല ധൃതിയിൽ പുറത്തേക്കിറങ്ങി. കവലയിൽ നിന്ന് പിടിച്ച ഓട്ടോയിൽ മുന്നോട്ടാഞ്ഞ് കാലുകളകത്തി ബാഗിൽ താളമിട്ടിരിക്കുമ്പോൾ ദ്വാരകയുടെ പടികളിൽ തന്റെ മുൻപിൽ മിന്നിമറഞ്ഞത് റോബിന്റെ മുഖമായിരുന്നോയെന്ന് അവളൊരു നിമിഷത്തേക്ക്  മാത്രമാലോചിച്ചു.

 

പ്രവേശനത്തുകയടച്ച് കോട്ടയ്ക്കകത്തു കടന്നപ്പോഴാണ് അവൾക്ക് മനസ്സിലായത് നാട്ടുകാരോ കച്ചവടക്കാരോ സഞ്ചാരികളോ ആ ഭാഗത്തേക്ക് പോലും എത്തിത്തുടങ്ങിയിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെടുകയും ഖുത്ബ്-ഷാഹി രാജവാഴ്ചകാലത്ത് സമ്പൂർണ്ണ പ്രതാപത്തിലേക്കുയരുകയും ചെയ്ത കോട്ടയുടെ അകത്തളങ്ങളിലൂടെ ചുവടുവയ്ക്കവേ താൻ ജീവിച്ചിരിക്കുന്ന കാലത്തിനെയൊന്നാകെ മാറ്റിയെഴുതിയ തോക്കെന്ന മഹാസംഭവമൊന്ന് പ്രയോഗിക്കാൻ അവളുടെ കൈ തിരിച്ചു. ലോകത്തിലേറ്റവും മികച്ചതും വിദേശരാജ്യങ്ങളിലെ മ്യൂസിയങ്ങളുടെ പ്രധാനാകർഷണവുമായ പല വജ്രങ്ങളും ആദ്യമായി പ്രദർശിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന കോട്ടയുടെ തളങ്ങളും കടന്ന് കുറ്റവാളികളെ വിചാരണ ചെയ്യുന്നിടത്ത് ഒരു ന്യായാധിപന്റെ മനസ്സോടെ, ഒരു കുറ്റാരോപിതന്റെ അനിശ്ചിതത്വത്തോടെ, അവൾ നിന്നു. ഇതാ ഈ നിമിഷത്തിൽ മുന്നിൽ നിൽക്കുന്നവന്റേതും വേണമെങ്കിൽ സ്വന്തം ജീവിതം തന്നെയുമവസാനിപ്പിക്കാൻ തനിക്കു കഴിയുമെന്ന ചിന്ത അവളെ ഹരം കൊള്ളിച്ചു. 

 

വളരെ നാൾ മുൻപൊരിക്കൽ കമല ആത്മഹത്യ ചെയ്യാനൊരുങ്ങിയതാണ്. ആദ്യത്തേതൊഴിച്ച് പിന്നീടുള്ള ഭോഗസമയത്തെല്ലാം വിവസ്ത്രയാകുന്നതിനു തൊട്ടു മുൻപുവരെ താൻ ധരിക്കണമെന്ന് സേട്ടു ശഠിക്കാറുള്ള മെറൂൺ സാരിയിൽ കൊരുന്ന് ഫാനിനായി ഉറപ്പിച്ച കൊളുത്തിൽ ഉറക്കമുണരുന്ന അയാൾക്ക്‌ മുന്നിൽ  തൂങ്ങിയാടുന്നതായി അവൾ സങ്കൽപ്പിച്ചു. എന്നാൽ ഉറങ്ങിക്കിടക്കുന്ന സേട്ടുവിനരുകിലിരുന്നു കൊണ്ട് കുറിപ്പ് തയാറാക്കുന്നതിനിടെ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്ന ഒരൊറ്റ കാരണം കുറിക്കാനവൾക്ക് കഴിഞ്ഞില്ല. മികച്ച അഭിനേത്രിയായി ലോകം മുഴുവൻ അറിയപ്പെടാൻ കഴിയാത്തതും ഭർത്താവും മക്കളുമൊക്കെയുള്ള സന്തുഷ്ട കുടുംബിനിയാവാൻ കഴിയാത്തതും നല്ല കാരണങ്ങളായിരുന്നെങ്കിൽത്തന്നെയും അവ നേടിയവർ പോലും ജീവിതത്തിൽ സന്തോഷിക്കുന്നുണ്ടോയെന്ന് അവൾക്കുറപ്പില്ലായിരുന്നു. പ്രണയമെന്ന കാൽപനികതയുടെയും വിവാഹമെന്ന പ്രയോഗികതയുടെയും ഒരുമിച്ചുള്ള പരാജയത്തിന്റെ അവശിഷ്ടമായിരുന്നു സൂസന്റെ ജീവിതം. ഒരുപക്ഷേ, വിലാസിനിയെന്ന സിനിമ പുറത്തു വന്ന് അവളാഗ്രഹിച്ച നിലയിലൊരു സ്വീകാര്യത ലഭിച്ച് ഒരു താരമായി മാറിയിരുന്നെങ്കിലും തന്റെ ജീവിതം ഇതല്ലാതെ മറ്റൊന്നാകുമായിരുന്നെല്ലെന്നും അവൾക്കു തോന്നി. സേട്ടു തന്റെ അരസികനായ ഭർത്താവാണെന്നും ദൂരസ്ഥലത്തു ജോലി ചെയ്യുന്ന അയാൾ ഇടയ്ക്കിടെ തന്നെ കാണാൻ വരികയാണെന്നുമവൾ സങ്കൽപ്പിച്ചു. അങ്ങനെയെങ്കിൽ ലോകത്തുള്ള ഭൂരിഭാഗം ഭാര്യമാരും കരുതുന്നതു പോലെ, അയാളുടെ രതി അവൾക്ക് ഒരു തമാശ മാത്രമായി കാണാനും കഴിയും. ഒരിക്കലും ഒടുങ്ങാത്ത അവരുടെ വീട്ടുജോലികളിലെ മറ്റൊരു ജോലി. അങ്ങനെ തന്റെ ജീവിതത്തിലെ എല്ലാ  വൈകൃതങ്ങൾക്കും ന്യായീകരണവും യുക്തിയും അടിച്ചേൽപ്പിച്ചപ്പോൾ ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കഴിയാത്തതു മാത്രം അവൾക്കൊരു കുറവായി തോന്നുകയും മുന്നിയെ ഓർത്തുകൊണ്ട് കസേരയിലിരുന്ന് ഉറങ്ങിപ്പോവുകയുമാണുണ്ടായത്. പിറ്റേന്ന് പാതിയോളമെഴുതിയ ആത്മഹത്യാ കുറിപ്പ് സേട്ടുവിൽ മിനിറ്റുകളോളം നീണ്ടു നിന്ന ചിരി പടർത്തിയിരുന്നു. അന്നാണ് അയാളെ കൊല്ലുന്നതിനെപ്പറ്റി അവൾ ആദ്യമായി ചിന്തിച്ചത്. വൈകിട്ട് പെരുമഴ പെയ്യുമെന്ന് കാലത്തെതന്നെ തിരിച്ചറിയാൻ കഴിയുന്നതുപോലൊരു തോന്നൽ മനസ്സിലുരുണ്ടു കയറവേ, കോട്ടയുടെ മുകളിൽ നിന്നുള്ള നഗരത്തിന്റെ മുഴുചിത്രം പിന്നീടൊരിക്കലാസ്വദിക്കാമെന്ന് മനസ്സിലുറപ്പിച്ച് മുന്നിയെ ഒന്നുകൂടി കാണാൻ കൊതിച്ചു കൊണ്ട് കമല ദ്വാരകയിലേക്കു തന്നെ തിരിച്ചു.

 

മടക്കയാത്രയിൽ ഓട്ടോയിലിരിക്കുമ്പോഴും കോട്ടയിലൂടെയുള്ള നടത്തിലുടനീളം ചെയ്തതുപോലെ ബാഗിൽ കയ്യിട്ട് അവൾ തോക്കിൻകുഴലിൽ തഴുകിക്കൊണ്ടിരുന്നു, അതൊരു പുരുഷലിംഗമായിരുന്നെങ്കിൽ ഉദ്ധാരണം സംഭവിക്കുമായിരുന്നത്ര സ്നേഹവായ്‌പോടെയും സൂക്ഷ്മതയോടെയും. സേട്ടുവിനോടുള്ള ഭയത്തിനാൽ മാത്രം അടക്കിനിർത്തപ്പെട്ടിരിക്കുന്ന റിസപ്ഷനിലെ കാമക്കണ്ണുകളെ പിന്നിട്ട് പടികൾ കയറുമ്പോൾ തന്റെ ജീവിതത്തിൽ ചിരപരിചിതമായ നിത്യകർമങ്ങളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒന്ന് ഉടനടി സംഭവിക്കുമെന്നും അത് എന്നേക്കുമായി തന്നെ വിമലീകരിച്ച് ആത്മനിർവൃതിയിൽ ലയിപ്പിക്കാൻ പോവുകയുമാണെന്നുമുള്ള രസകരമായൊരു ചിന്ത അവളിലാവേശിച്ചു. പതിവില്ലാതെ വാതിൽ പൂട്ടിക്കിടന്നത് കണ്ട് അതിശയത്തോടെ തന്റെ കയ്യിലെ താക്കോലെടുത്ത് അവൾ വാതിൽ തുറന്നു. 

 

റോബിനും മുന്നിയും ചേർന്നുള്ള, ഒരുപാടു തവണ ശ്രമിച്ചിട്ടും ലഭിക്കാത്ത രതിമൂർച്ചയ്ക്കു വേണ്ടി ഇനിയും പരീക്ഷിക്കാത്ത പുതിയ ഒരു രീതിയിലേക്ക് അണച്ചുകൊണ്ടും ചിരിച്ചുകൊണ്ടും മാറിയമരുന്ന ഒരു രംഗമാണ് അവൾ കണ്ടത്. ഇനിയും കണ്ടുപിടിക്കപ്പെടാത്ത സേട്ടുവിന്റെ ഭാര്യാകാമുകന്റെ പേരെഴുതിയ ബുള്ളറ്റ് ഞെട്ടലോടെയെങ്കിലും തളരാത്ത ലിംഗവുമായി നിന്ന റോബിന് നേരെ ഉന്നംവയ്ക്കാൻ കമലയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രണ്ടര ഇഞ്ച് വലത്തോട്ട് ചെരിക്കേണ്ട കാര്യം മനസ്സിലേക്ക് വന്നപ്പോഴേക്കും വെടി പൊട്ടിക്കഴിഞ്ഞിരുന്നു. വലിയൊരു നിലവിളിയോടെ റോബിൻ പിന്നിലേക്ക് മറിഞ്ഞു. മുന്നിയുടെ ചിലമ്പിച്ച കരച്ചിൽ എങ്ങെങ്ങും മുഴങ്ങവേ കാതുകൾ കൊട്ടിയടച്ചതുപോലെ ഭയാനകമായിരുന്ന ആ ശബ്ദം കമലയുടെ തലയോട്ടിക്കുള്ളിൽ അത് ശൂന്യമാണെന്നു തോന്നിപ്പിക്കത്തക്ക വിധം പ്രധിധ്വനിക്കുകയായിരുന്നു. തോക്കിൻ കുഴൽ മൂക്കിനോട് ചേർത്തുവച്ച് അതിൽ നിന്നുയർന്ന പുക ആഞ്ഞ് വലിച്ചുകൊണ്ട് ആണുങ്ങളെ ഭയപ്പെടുത്തുന്നതും പെണ്ണുങ്ങളെ കൊതിപ്പിക്കുന്നതുമായ പൊട്ടിച്ചിരിയോടെ അവൾ കവലയിലേക്കിറങ്ങി. ആരുമാരും അവളെ തടയാൻ മുതിർന്നില്ലെന്നുള്ളത് അവൾക്ക് ലഹരിയേറ്റി. നേരെ ചെന്ന് ആദ്യം കണ്ണിൽ പതിഞ്ഞ ഏതോ ഒരുവനെ ലക്ഷമാക്കി അടുത്ത വെടിയുതിർത്തു. ഇത്തവണ രണ്ടര ഇഞ്ച് വലത്തോട്ട് ചരിച്ചുകൊണ്ട്. കവലയാകെ ഞെട്ടിവിറക്കവേ കിളികളുടെ ദയനീയമായ കരച്ചിലുകൾ കേട്ടു. അലഞ്ഞു തിരിയുന്ന പട്ടികൾ വാല് പിൻകാലുകൾക്കിടയിൽ തിരുകിയ നിലയിൽ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. തന്നെ അൽപ നേരം മുൻപ് ദ്വാരകയിലേക്കെത്തിച്ച ഓട്ടോക്കാരനെ തിരിച്ചറിഞ്ഞുകൊണ്ട് അവളടുത്ത വെടി പൊട്ടിച്ചു. മനപ്പൂർവം രണ്ടര ഇഞ്ചിൻറെ കാര്യം മറന്നു കൊണ്ട്. രണ്ടെണ്ണം കൂടി ഈ നിലയിൽ തുടർന്നതും നാടൻ റിവോൾവറുകളിൽ ആറ് ബുള്ളറ്റാണ് ഉള്ളതെന്നും ഇനി അവശേഷിച്ചിരിക്കാൻ സാധ്യത ഒന്നു മാത്രമാണെന്നും അവൾ ധൃതിയിൽ കണക്കു കൂട്ടി. തിരിഞ്ഞു കവലയിലെ മരത്തിനെയൊന്നു നോക്കിയ ശേഷം എവിടെയെന്ന് യാതൊരറിവില്ലെങ്കിലും സേട്ടുവിന്റെ വീടിനെത്തന്നെ ലക്ഷ്യമാക്കി അവൾ നടന്നു തുടങ്ങവേ താൻ മറന്നു വച്ച തോക്കെടുക്കാൻ തിരിച്ചു വരികയായിരുന്ന അയാളുടെ കാർ കവലയിലേക്ക് തിരിയുകയായിരുന്നു.

 

English Summary: Vilasini U/A, Malayalam short story written by Ajesh Velayudhan