സ്വന്തം ആശയത്തിന്റെ കാലം വരുമ്പോഴാണ് ഒരാൾ ചരിത്രത്തിൽ നിറയുന്നത്. ആ ആശയത്തിന്റെ പതാകകൾ ലോകമെങ്ങും പാറിക്കളിക്കുക എന്നത് അദ്ഭുതങ്ങളുടെ അദ്ഭുതമാണ്. തത്ത്വചിന്തയിൽ അസ്തിത്വവാദം എന്ന ഇടിമുഴക്കം സൃഷ്ടിച്ച സാർത്രിന്റെ ജീവിതത്തിൽ ഈ അദ്ഭുതം സംഭവിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട് കെ.പി.അപ്പൻ. എന്നാൽ ഇതേ

സ്വന്തം ആശയത്തിന്റെ കാലം വരുമ്പോഴാണ് ഒരാൾ ചരിത്രത്തിൽ നിറയുന്നത്. ആ ആശയത്തിന്റെ പതാകകൾ ലോകമെങ്ങും പാറിക്കളിക്കുക എന്നത് അദ്ഭുതങ്ങളുടെ അദ്ഭുതമാണ്. തത്ത്വചിന്തയിൽ അസ്തിത്വവാദം എന്ന ഇടിമുഴക്കം സൃഷ്ടിച്ച സാർത്രിന്റെ ജീവിതത്തിൽ ഈ അദ്ഭുതം സംഭവിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട് കെ.പി.അപ്പൻ. എന്നാൽ ഇതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ആശയത്തിന്റെ കാലം വരുമ്പോഴാണ് ഒരാൾ ചരിത്രത്തിൽ നിറയുന്നത്. ആ ആശയത്തിന്റെ പതാകകൾ ലോകമെങ്ങും പാറിക്കളിക്കുക എന്നത് അദ്ഭുതങ്ങളുടെ അദ്ഭുതമാണ്. തത്ത്വചിന്തയിൽ അസ്തിത്വവാദം എന്ന ഇടിമുഴക്കം സൃഷ്ടിച്ച സാർത്രിന്റെ ജീവിതത്തിൽ ഈ അദ്ഭുതം സംഭവിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട് കെ.പി.അപ്പൻ. എന്നാൽ ഇതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ആശയത്തിന്റെ കാലം വരുമ്പോഴാണ് ഒരാൾ ചരിത്രത്തിൽ നിറയുന്നത്. ആ ആശയത്തിന്റെ പതാകകൾ ലോകമെങ്ങും പാറിക്കളിക്കുക എന്നത് അദ്ഭുതങ്ങളുടെ അദ്ഭുതമാണ്. 

തത്ത്വചിന്തയിൽ അസ്തിത്വവാദം എന്ന ഇടിമുഴക്കം സൃഷ്ടിച്ച സാർത്രിന്റെ ജീവിതത്തിൽ ഈ അദ്ഭുതം സംഭവിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട് കെ.പി.അപ്പൻ. എന്നാൽ ഇതേ അദ്ഭുതം അപ്പന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ. അഥവാ അത്തരമൊരു കാലം എന്നെങ്കിലും അപ്പനെ അനുഗ്രഹിച്ചിട്ടുണ്ടോ. അദ്ദേഹത്തിന്റെ ജീവിതകാലത്തല്ലെങ്കിൽ മരണശേഷമെങ്കിലും ! 

ADVERTISEMENT

 

പരാജയപ്പെട്ട കവിയല്ല വിജയിച്ച വിമർശകൻ 

 

കെ.പി. അപ്പൻ

ജനപ്രീതിയുടെ ആനുകൂല്യങ്ങൾ തുടർച്ചയായി ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത എഴുത്തുകാരനാണ് അപ്പൻ. ഉറച്ചുപോയ വിശ്വാസത്തിന്റെ അണികളെ അദ്ദേഹം ഭേദിച്ചു കടന്നു. നിഷേധത്തിൽ തെളിയുന്ന സാഹസികമായ ഭാവാത്മകതയിൽ ആകൃഷ്ടനായി വിചിത്രമെങ്കിലും അതിശയകരമായ സൗന്ദര്യം സൃഷ്ടിച്ചു. വിമർശന കലയുടെ സൂര്യതേജസ്സ് എന്ന അംഗീകാരം എതിരാളികളിൽ നിന്നുപോലും നേടി. എന്നാൽ, അപ്പന്റെ ആശയങ്ങളെ മലയാളം എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ. അഥവാ അങ്ങനെയൊരു കാലം ഇനി വരാനിരിക്കുന്നതേയുള്ളോ. 

ADVERTISEMENT

 

കെ.പി. അപ്പൻ

വാക്കുകൾ പേടിച്ച് ഉപയോഗിച്ച എഴുത്തുകാരനാണ് അപ്പൻ. താണ വിചാരങ്ങൾ വാക്കുകളുടെ മഹത്വത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അബദ്ധങ്ങൾ നിറഞ്ഞ മസ്തിഷ്കത്തിൽ നിന്ന് സൗന്ദര്യമുള്ള വാക്കുകൾ ഉണ്ടാകുകയില്ലെന്ന് ഉറപ്പിച്ചു. വാക്ക് തനിക്ക് ചാരനിറമായ ആകാശത്തിൽ ജ്വലിക്കുന്ന സൂര്യനാണെന്ന് പ്രഖ്യാപിച്ചു. 

 

മലയാളത്തിലെ കഥകളിലോ നോവലുകളിലോ പോലും അപൂർവമായി കാണുന്ന വാക്കുകളുടെ ഗാഢസൗന്ദര്യം ഏറ്റവും കൂടുതൽ അനുഭവിപ്പിച്ച എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. സാന്ദ്രമായ ഭാഷയുടെ ഹൃദയലാവണ്യത്തിന്റെ നിറവ്. അതും ഏറ്റവും വിരസവും ചെറിയൊരു ന്യൂനപക്ഷവുമായി മാത്രം സംവദിക്കുന്നതുമായ വിമർശനകലയിൽ. പരാജയപ്പെട്ട കവിയാണ് വിമർശകൻ എന്ന ആപ്തവാക്യത്തെ തെറ്റിച്ച ഇതുപോലൊരു ജീനിയസ് മലയാളത്തിൽ അദ്ദേഹത്തിനു മുമ്പുണ്ടായിട്ടില്ല. അതിനുശേഷവും. അതുതന്നെയാണ് അപ്പൻ എന്ന എഴുത്തുകാരന്റെ ഇന്നത്തെ പ്രസക്തി. എന്നത്തെയും. 

ADVERTISEMENT

 

കെ.പി. അപ്പൻ

കാലത്തിൽ ഉറച്ചുപോയ പാറയല്ലായിരുന്നു അദ്ദേഹം. ഏതു കൃതിയെക്കുറിച്ചായാലും എഴുത്തുകാരനെക്കുറിച്ചായാലും അവയെക്കുറിച്ചൊന്നും അധികമൊന്നും ചിന്തിക്കാതെ അപ്പനെ വായിക്കാം. കൃതിയിൽ നിന്നു കടന്നുനിൽക്കുന്നു അദ്ദേഹത്തിന്റെ ഭാവന. എഴുത്തുകാരനേക്കാൾ ഉയർന്നുനിൽക്കുന്ന പർവതത്തിൽ നിന്നു മാത്രം കാണാവുന്ന ആകാശമാണ് അദ്ദേഹം കണ്ടത്. ഗാംഭീര്യമൊട്ടും ചോരാതെ ആ കാഴ്ച അദ്ദേഹം തികവുറ്റ, പൗരുഷം നിറഞ്ഞുനിൽക്കുന്ന വാക്കുകളിൽ ശിൽപത്തികവോടെ അടുക്കിവച്ചു. ചിന്തയുടെ, ഭാവനയുടെ മഹാഗോപുരമായി അതു മാറുന്നത് കണ്ടുനിൽക്കുന്നതു തന്നെ ആനന്ദം. 

 

കാവ്യസ്നേഹം നോവലുകളോട് 

കെ.പി. അപ്പൻ

 

മരണത്തിന്റെ സൗന്ദര്യം എന്ന ലേഖനത്തിൽ ഇടപ്പള്ളിയുടെ കവിതകളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. കുഞ്ചൻ നമ്പ്യാരുടെ കലയെക്കറിച്ചും റിംബോയുടെ കവിതകളെക്കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാലും കവിതയിൽ നിറഞ്ഞ താൽപര്യം കാണിക്കുമ്പോഴും കാവ്യവിമർശനത്തിൽ നിന്ന് വിട്ടുനിന്നു. അതിനുവേണ്ട യോഗ്യത തനിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പൻ എന്ന പ്രതിഭയിൽ നിന്ന് മലയാളത്തിന് കിട്ടാതെപോയ എന്തെങ്കിലുമുണ്ടെങ്കിൽ അത് കാവ്യവിമർശനങ്ങൾതന്നെയാണ്. എന്നാലും കാവ്യങ്ങളിൽ നിന്നു ലഭിച്ച സൗന്ദര്യശിക്ഷണമാണ് അദ്ദേഹത്തിന്റെ വിമർശനകലയെയും എഴുത്തിനെയും മൂർച്ചയുള്ളതാക്കിയത്. അപാരമായ സൗന്ദര്യമുള്ളതാക്കിയത്. 

കെ.പി. അപ്പൻ

കഴിഞ്ഞ കൊല്ലം നിന്റെ തോട്ടത്തിൽ കുഴിച്ചിട്ട ശവം പൊട്ടിമുളയ്ക്കാൻ തുടങ്ങിയോ. അത് ഈ വർഷം പൂവിടുമോ  ? 

തരിശുഭൂമിയിൽ ടി.എസ്. എലിയറ്റിന്റെ ചോദ്യം. 

കെ.പി. അപ്പൻ

 

ഈ വരികൾ ഒരുതരം മാനസികക്കുഴപ്പത്തോളം തന്നെ എത്തിച്ചിട്ടുണ്ടെന്നാണ് അപ്പൻ പറഞ്ഞത്. നിദ്രയിൽ സുഷിരങ്ങൾ സൃഷ്ടിച്ചെന്നും. എന്നാൽ അതിനെക്കുറിച്ച് ഫിക്ഷനെക്കുറിച്ച് എഴുതുന്നതുപോലെ വാചാലമായി അദ്ദേഹം എഴുതിയില്ല. ആദി മനുഷ്യർ ജലങ്ങളുടെ നിത്യസ്ഥാനങ്ങൾ അന്വേഷിക്കുന്നതുപോലെ നോവലിസ്റ്റുകൾ ജീവിതവൈരുദ്ധ്യങ്ങളുടെ നിത്യസ്ഥാനങ്ങൾ അന്വേഷിക്കുന്നു എന്നായിരുന്നു അപ്പന്റെ വിശ്വാസം. നോവലുകളുടെ കടലിൽ നിന്ന് അപൂർവശോഭയുള്ള മുത്തുകളും പവിഴങ്ങളും മുങ്ങിയെടുക്കുന്നതിൽ സദാ വ്യാപൃതനായി ആ വിമർശകൻ. 

 

കണ്ടില്ലെന്നു നടിക്കരുത് സദാചാരത്തകർച്ച 

 

മൻഹട്ടൻ ട്രാൻസ്ഫർ എന്ന നോവലിലെ ജിമ്മി ഹെർഫ് എന്നൊരു കഥാപാത്രത്തെക്കുറിച്ച് അപ്പൻ എഴുതിയിട്ടുണ്ട്. ജിമ്മിയെ അമ്മാവൻ വൻവ്യവസായത്തിലേക്കു ക്ഷണിക്കുന്നുണ്ടെങ്കിലും ആ ജീവിതം വേണ്ടെന്നുവച്ച് അയാൾ പത്രപ്രവർത്തകനാകുകയാണ്. എന്നാൽ പിന്നീട്, വാക്കുകളിൽ നിന്ന് തിരോഭവിക്കുന്ന ആത്മാർഥത കണ്ട് അയാൾ നടുങ്ങുന്നു. വാക്കുകളിലുള്ള വിശ്വാസം നശിക്കുന്നു. ഒടുവിൽ പത്രപ്രവർത്തനം ഉപേക്ഷിക്കുകയും ന്യൂയോർക്ക് എന്ന നഗരത്തോട് വിടപറയുകയും ചെയ്യുന്നു. എഴുത്തുകാരൻ കക്ഷിരാഷ്ട്രീയത്തോട്, അല്ലെങ്കിൽ സംഘടനകളോട് അടുക്കുമ്പോൾ ജിമ്മി ഹെർഫിനെ ഓർമിക്കണമെന്ന് അപ്പൻ ഓർമിപ്പിച്ചിട്ടുണ്ട്.

 

ഏതു സംഘടനയും അന്തസ്സിന്റെ ശിരഃഛേദം നടത്തുമെന്നും. വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ഹെമിങ് വേ തനിക്കെതിരെ തോക്ക് തിരിച്ചുപിടിച്ചത്. മനോഭാവവും ആശയങ്ങളുമാണ് എഴുത്തുകാരന്റെ കരുത്ത്. സ്വന്തം അന്തസ്സിന്റെ ശിരഃഛേദം നടത്തുന്ന എഴുത്തുകാരന്റെ സദാചാരത്തകർച്ചയ്‌ക്കെതിരെ ഉറക്കെച്ചിന്തിക്കാനും അവരുടെ കാപട്യത്തിനു നേരെ നിറയൊഴിക്കാനും വിമർശകനു കഴിയണം എന്ന് അപ്പൻ പറഞ്ഞു. ഇതാണു വിമർശനത്തിന്റെ ധർമം എന്നാണദ്ദേഹം പറഞ്ഞത്. 1990 കളുടെ തുടക്കത്തിലാണ് അപ്പൻ ഇങ്ങനെ എഴുതിയത്. പുതിയൊരു സംസ്‌കാരത്തിനു വേണ്ടി നടത്തുന്ന സമരമാണിതെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സമരത്തിലൂടെ സാഹിത്യ വിമർശകൻ പുതിയൊരു മതാനുഭൂതി നേടുകയും അതുവഴി ദൈവത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നും പറഞ്ഞു. 1990 കളിൽ അല്ല, 2020 കളിലാണ് ഇക്കാര്യം കൂടുതൽ പ്രസക്തമെന്ന് ആർക്കാണറിയാത്തത്. 

 

സ്വന്തം ആശയത്തിന്റെ കാലം വരുമെന്ന് അപ്പൻ പറഞ്ഞത് വെറുതെയല്ല. ഇതാ അദ്ദേഹം പറഞ്ഞ ആശയം വന്നിരിക്കുന്നു. അപ്പൻ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഊർജം നേടി, എഴുത്തുകാരന്റെ കാപട്യം പുറത്തുവരുമ്പോൾ അതിനു നേരെ നിറയൊഴിക്കാൻ ഒരു വിമർശകനെങ്കിലും ഉണ്ടോ ? 

 

ചുമക്കുന്നത് പതാകയോ ശവപ്പെട്ടിയോ ?

 

സാഹിത്യത്തിൽ രാഷ്ട്രീയം ഇടപെടുന്നത് പുതിയ കാര്യമല്ല. പുരോഗമന സാഹിത്യത്തിന്റെ കാലം മുതലേ അതുണ്ട്. കാതലായ രാഷ്ട്രീയം ഇല്ലാത്ത എഴുത്ത് പിന്തിരിപ്പനാണെന്നായിരുന്നു ആ കാലത്തിന്റെ വിശ്വാസം. രമണനേക്കാൾ വാഴക്കുലയാണ് ചങ്ങമ്പുഴയുടെ മികച്ച കൃതി എന്ന വിലയിരുത്തലുണ്ടായത് ചരിത്രം ഓർമിക്കുന്നവരെങ്കിലും മറന്നിട്ടില്ല. മുദ്രാവാക്യങ്ങൾ എഴുതുന്നവർ മികച്ച എഴുത്തുകാർ എന്ന് അംഗീകരിക്കപ്പെട്ട കാലം. എന്നാൽ അന്നത്തെ പ്രഖ്യാപിത നിലപാടുകൾക്കെതിരെ പിന്നീട് കാലം പ്രതികാരത്തോടെ പൊട്ടിച്ചിരിച്ചു. പുരോഗമന സാഹിത്യത്തിന്റെ തലതൊട്ടപ്പൻമാർ തന്നെ തങ്ങളുടെ നിലപാടുകളുടെ പരിഹാസ്യത അംഗീകരിക്കുകയും സാഹിത്യത്തെ സ്വതന്ത്രമായ വഴിക്കു വിടുകയും ചെയ്തു. പുരോഗമന സാഹിത്യത്തെ പിന്തുണച്ചവർ പോലും അവരുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചിരുന്നു എന്ന് അപ്പൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂടത്തിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാൻ കഴിയാത്തവിധം അവർ അവരുടെ വിശ്വാസങ്ങളുടെ അനുഗ്രഹത്തിലായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. കാലം മാറിയിരിക്കുന്നു. എഴുത്തുകാരന്റെ അന്തസ്സിന്റെ പതാക എന്ന പേരിൽ അവർ മുന്നിൽ പിടിച്ചുകൊണ്ടുനടക്കുന്നത് ശവപ്പെട്ടിയാണെന്ന് അപ്പൻ പറഞ്ഞത് യാഥാർഥ്യമായിരിക്കുന്നു. സ്വകാര്യനേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയത്തെ അഭയം പ്രാപിക്കുന്ന ജീവിതശൈലി വന്നതോടെയാണ് എഴുത്തുകാർക്ക് ധാർമികത്തകർച്ച ഉണ്ടായത്. ഇതിനെതിരെ ബുദ്ധികൊണ്ടും വികാരം കൊണ്ടും പൊരുതുക എന്നതാണ് സാഹിത്യ വിമർശകന്റെ ധർമം. കേസരി ബാലകൃഷ്ണപിള്ള, കുട്ടിക്കൃഷ്ണ മാരാർ, എം.ഗോവിന്ദൻ, സിജെ തോമസ്.... കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരികളിൽ ആയിരുന്നപ്പോഴും ഇവരാരും രാഷ്ട്രീയത്തിന്റെ തടവുകാരായിരുന്നില്ല. എന്നാൽ പിന്നീട്, സാഹിത്യകാരനായ രാഷ്ട്രീയക്കാരന് സ്വതന്ത്രമായ ധാർമിക ക്രോധം തന്നെ നഷ്ടപ്പെട്ടു. സ്വന്തം രാഷ്ട്രീയകക്ഷി അനുവദിച്ചുകൊടുക്കുന്ന പ്രതികരണശേഷി മാത്രമായി ഏക കൈമുതൽ. 

 

വാഴുന്നത് കാപട്യം 

 

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുന്ന എഴുത്തുകാരന്റെ ജീവചരിത്രവും അപ്പൻ വരച്ചിട്ടുണ്ട്. 

അയാൾ ആദ്യം രാഷ്ട്രീയനേതാവിനെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ദൈവമായി അവതരിപ്പിക്കുന്നു. സ്വന്തം പുസ്തകം ഈ ദൈവത്തെക്കൊണ്ട് പ്രകാശിപ്പിക്കുന്നു. ദൈവം എഴുതിയ പുസ്തകത്തെ ഗഗനതലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു ലേഖനമെഴുതി തന്റെ അന്തസ്സിന്റെ ശിരസ്സിനെ ഛേദിച്ചിടുന്നു. രാഷ്ട്രീയക്കാരുടെ ആഗ്രഹമാണ് നമ്മുടെ എഴുത്തുകാരുടെ ചിന്തയുടെ ചാവി. ഇത് കാപട്യത്തിന്റെ വാഴ്ചയാണ്. മറ്റൊരു കാലഘട്ടത്തിലും ഈ കാപട്യത്തിന്റെ വാഴ്ച നമ്മുടെ സാഹിത്യജീവിതത്തെ ഇത്രമേൽ മലിനപ്പെടുത്തിയിട്ടില്ല. ഇതിനു കാരണക്കാർ എഴുത്തുകാരായ രാഷ്ട്രീയക്കാരാണ്. ഇവർ വലിയൊരു പാരമ്പര്യത്തെയാണ് മലിന്യപ്പെടുത്തിയതെന്ന് അപ്പൻ തുറന്നടിച്ചു. 

 

പുറത്തുവരട്ടെ വിനാശജീവിതം 

 

മലയാള വിമർശനം പുതിയൊരു ദൗത്യം ഏറ്റെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ അപ്പന്റെ ആരാധകർ പോലും ആ ആഗ്രഹത്തെ ഉൾക്കൊള്ളാനോ പ്രചരിപ്പിക്കാനോ തയാറായില്ല എന്നതിനു സാക്ഷ്യം പറയുന്നത് ഒന്നും രണ്ടും വർഷങ്ങളല്ല ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളാണ്. അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായങ്ങൾ അന്നും ഇന്നും ചർച്ച ചെയ്യപ്പെടാതെയിരിക്കുമ്പോൾ ആ വാക്കുകളെ ആദരിക്കുന്നു എന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ എന്നു ചോദിക്കുന്നത് അപ്പന്റെ പുസ്തകങ്ങൾ തന്നെയാണ്. അവ ഉറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്ന പലരുടെയും പുസ്തകങ്ങൾ പോലെ. അലസ വായനയ്ക്ക് നിവർത്തിയിട്ട ചാരുകസേര എഴുത്തായിരുന്നില്ല അപ്പന്റേത്. ഓരോ വാക്കും തീ തുപ്പി. ഓരോ വാചകവും അനിഷേധ്യമായ ശക്തിയാൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. മലയാള വിമർശനം ഏറ്റെടുക്കേണ്ട പുതിയ ദൗത്യമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് കലാസൃഷ്ടികളുടെ മൂല്യനിർണയം അല്ല. എഴുത്തുകാരന്റെ ഇന്നത്തെ അവസ്ഥയെ വിലയിരുത്തുകയാണ് വിമർശന കലയുടെ പ്രധാന കടമ എന്നാണദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കിയത്. ശിരഃഛേദം ചെയ്യപ്പെട്ട അന്തസ്സ് എഴുത്തുകാരന്റെ മുന്നിൽ കിടക്കുന്നു. സാഹിത്യ വിമർശനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തീവ്രസന്ദർഭമാണ്. ഇന്നത്തെപ്പോലെ നിരൂപണം ആവശ്യമായ ഒരു കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. എഴുത്തുകാരുടെ വിനാശ ജീവിതത്തെ മറനീക്കി കാണിക്കുവാനും നശിപ്പിക്കപ്പെടേണ്ട കാരാഗൃഹങ്ങളിലേക്കു വിരൽചൂണ്ടുവാനും സാഹിത്യ വിമർശനത്തിനു കഴിയണം എന്ന് ഇന്നും ഉറങ്ങാത്ത അപ്പന്റെ വാക്കുകൾ ഉറക്കെപ്പറയുന്നു. 

 

വിമർശിക്കണം പരസ്യജീവിതത്തെയും 

 

നിരൂപണത്തിലൂടെ മാത്രമേ എഴുത്തുകാരുടെ അന്തസ്സ് എവിടെനിൽക്കുന്നു എന്നു മനസ്സിലാക്കാനാവൂ എന്നാണദ്ദേഹം പറഞ്ഞത്. വിമർശനത്തിന് വിധേയമാക്കേണ്ടത് കലാസൃഷ്ടികളെ മാത്രമല്ല, എഴുത്തുകാരുടെ പരസ്യജീവിതത്തെത്തന്നെയാണ്. നമ്മുടെ കാലഘട്ടത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ ആന്തരിക ദുരിതങ്ങൾക്കും അന്തസ്സില്ലായ്മയ്ക്കും കാരണക്കാർ സാഹിത്യകാരൻമാരായ രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയക്കാരൻ അയാളുടെ മാർഗ്ഗത്തിൽ സ്വതന്ത്രനാണ്. എഴുത്തുകാരനും അയാളുടെ മാർഗ്ഗത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്നാൽ സാഹിത്യകാരനായ രാഷ്ട്രീയക്കാരൻ ധൈഷണികവും രാഷ്ട്രീയവുമായ നിസ്സാരതകളിൽ ഒരുപോലെ ജീവിച്ചുകൊണ്ട് സ്വന്തം അടിമത്തത്തെ ഭാവിയിലേക്കു നീട്ടിക്കൊണ്ടുപോകുന്നു. സ്വന്തം അന്തസ്സിനെ രാഷ്ട്രീയത്തിന്റെ കരവലയത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു. സ്വതന്ത്രചിന്തയുടെ അസ്തിത്വ സാഹചര്യങ്ങൾ അവർ ഇല്ലാതാക്കുന്നു. ദുരുദ്ദേശപൂർണമായ പ്രവചനങ്ങൾകൊണ്ടും മൃതശിരസ്സിന്റെ അടയാളങ്ങൾ കൊണ്ടും നമ്മുടെ കാലഘട്ടത്തെ നിറയ്ക്കുന്നു. അങ്ങനെ അന്തസ്സില്ലായ്മയുടെ എല്ലാ അടിത്തറകളും അവർ സ്ഥാപിക്കുന്നു എന്ന് അപ്പൻ എഴുതിയപ്പോൾ ജീവിച്ചിരുന്ന കാലത്തെയല്ല അദ്ദേഹം മുന്നിൽക്കണ്ടതെന്ന് വ്യക്തം. അത് 1980 കളോ 90 കളോ അല്ല. 2000 ത്തിന്റെ ആദ്യദശകവുമല്ല. രണ്ടാം ദശകം തന്നെയാണെന്ന് സ്ഥാപിക്കാൻ ഉദാഹരണങ്ങൾ തേടി അലയേണ്ടതില്ല. ഒരു എഴുത്തുകാരന്റെ അമിതഭോഗാസക്തിയേക്കാൾ ആപൽക്കരമാണ് അയാളുടെ രാഷ്ട്രീയം എന്നുതന്നെയാണ് കെ.പി.അപ്പൻ എന്ന ഭാവിയുടെ വിമർശകൻ നട്ടെല്ല് വളയ്ക്കാതെ, ശിരസ്സ് ഉയർത്തിപ്പിടിച്ചു പറഞ്ഞത്. 

 

കലാകാരൻ ഒരിക്കലും മറ്റു വ്യക്തികൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാകരുത് എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അയാൾക്കു വലുത് അയാളുടെ കലയും ചിന്തയും തന്നെയായിരിക്കണം. ചരിത്രത്തിന്റെ ആരംഭസ്ഥാനത്തു നിന്ന കലാകാരൻ പോലും രാജനീതിയേക്കാൾ വില കൽപിച്ചത് സ്വന്തം കലയ്ക്കാണെന്ന സത്യം ആരും മറക്കരുത്. ബുദ്ധിജീവി രാഷ്ട്രീയത്തിലേക്കു വരുന്നത് രാഷ്ട്രീയക്കാരനെ പൂജിച്ച് അയാളുടെ ചമ്മട്ടിയുടെ തത്ത്വചിന്തയ്ക്കു കീഴടങ്ങാനല്ല എന്നു വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് കെ.പി. അപ്പന്റെ ജൻമദിനം. 

 

Content Summary: 86th birth anniversary of literary critic K.P. Appan