ലോകത്ത് ഏറ്റവും കൂടുതൽ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്തിയത് ഒരു സ്ത്രീയാണ്. തിരോധാനങ്ങളിലൂടെ ഭയവും ആകാംക്ഷയും വർധിപ്പിച്ചത്; ചെറിയൊരു പിഴവു പോലും വരുത്താതെ അന്വേഷണത്തിന്റെ നേർത്ത, ഇടുങ്ങിയ വഴിയിലൂടെ നയിക്കുകയും വിജയകരമായി ഉത്തരം കണ്ടെത്തുകയും ചെയ്തത്. അതേ സ്ത്രീ എഴുതിയ നാടകമാണ് ലോകത്ത് ഏറ്റവും കൂടുതൽ

ലോകത്ത് ഏറ്റവും കൂടുതൽ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്തിയത് ഒരു സ്ത്രീയാണ്. തിരോധാനങ്ങളിലൂടെ ഭയവും ആകാംക്ഷയും വർധിപ്പിച്ചത്; ചെറിയൊരു പിഴവു പോലും വരുത്താതെ അന്വേഷണത്തിന്റെ നേർത്ത, ഇടുങ്ങിയ വഴിയിലൂടെ നയിക്കുകയും വിജയകരമായി ഉത്തരം കണ്ടെത്തുകയും ചെയ്തത്. അതേ സ്ത്രീ എഴുതിയ നാടകമാണ് ലോകത്ത് ഏറ്റവും കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവും കൂടുതൽ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്തിയത് ഒരു സ്ത്രീയാണ്. തിരോധാനങ്ങളിലൂടെ ഭയവും ആകാംക്ഷയും വർധിപ്പിച്ചത്; ചെറിയൊരു പിഴവു പോലും വരുത്താതെ അന്വേഷണത്തിന്റെ നേർത്ത, ഇടുങ്ങിയ വഴിയിലൂടെ നയിക്കുകയും വിജയകരമായി ഉത്തരം കണ്ടെത്തുകയും ചെയ്തത്. അതേ സ്ത്രീ എഴുതിയ നാടകമാണ് ലോകത്ത് ഏറ്റവും കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവും കൂടുതൽ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്തിയത് ഒരു സ്ത്രീയാണ്. തിരോധാനങ്ങളിലൂടെ ഭയവും ആകാംക്ഷയും വർധിപ്പിച്ചത്; ചെറിയൊരു പിഴവു പോലും വരുത്താതെ അന്വേഷണത്തിന്റെ നേർത്ത, ഇടുങ്ങിയ വഴിയിലൂടെ നയിക്കുകയും വിജയകരമായി ഉത്തരം കണ്ടെത്തുകയും ചെയ്തത്. അതേ സ്ത്രീ എഴുതിയ നാടകമാണ് ലോകത്ത് ഏറ്റവും കൂടുതൽ വർഷം തുടർച്ചയായി സ്‌റ്റേജിൽ അവതരിപ്പിച്ച് റെക്കോർഡ് നേടിയത്. വിശേഷണങ്ങൾ അധികം വേണ്ട. ആമുഖവും പരിചയപ്പെടുത്തലും ആവശ്യമില്ല. ഷേക്‌സ്പിയർ കൃതികളേക്കാൾ കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങൾ എഴുതിയ അഗത ക്രിസ്റ്റി. കുറ്റാന്വേഷണ നോവലുകളിലൂടെ ഇന്നും അശ്വമേധം തുടരുന്ന, ഭയവും സംഭ്രമവും നിറച്ച എഴുത്തിന്റെ തലതൊട്ടമ്മ. ജീവിതത്തെ കീഴ്‌മേൽ മറിച്ച സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയ അതേ അഗത ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹത എന്നാൽ ഇപ്പോൾ മാത്രമാണു ചുരുളഴിയുന്നത്; മരണത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ. തിരോധാനവും കൊലപാതക സംശയയും അവിഹിത ബന്ധവും നിറഞ്ഞ മർഡർ മിസ്റ്ററി. കഥയല്ല, ജീവിതം തന്നെ. അഗത ക്രിസ്റ്റി എന്ന എഴുത്തുകാരിയുടെ ജീവിതത്തിൽ ഇതുവരെ ഇരുളിലായിരുന്ന 11 ദിവസങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. എന്തിനാണ് എഴുത്തുകാരി മാറിനിന്നത്? കൊലപാതകം ആസൂത്രണം ചെയ്യാനോ, സ്വന്തം ഭർത്താവിനെ കൊലപാതകക്കുറ്റം ചാർത്തി അഴിക്കുള്ളിലാക്കാനോ? 

അഗത ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹത എന്നാൽ ഇപ്പോൾ മാത്രമാണു ചുരുളഴിയുന്നത്; മരണത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ. ചിത്രം: REUTERS

 

ADVERTISEMENT

1926 ൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെയാണ് ദുരൂഹതയ്ക്ക് ആഴം കൂട്ടി അഗത ക്രിസ്റ്റി നാടകീയമായി അപ്രത്യക്ഷയായത്; 11 ദിവസത്തേക്ക്. അത്രയും ദിവസങ്ങൾ ഒരു രാജ്യം മുഴുവൻ സംസാരിച്ചത് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് എന്തു സംഭവിച്ചുവെന്നാണ്. വർത്തമാനപത്രങ്ങളുടെ തലക്കെട്ടിൽ ആ തിരോധാനം സ്ഥാനം പിടിച്ചു. പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥർ പല ടീമുകളായി അന്വേഷണം തുടങ്ങി. എഴുത്തുകാരിയുടെ മൃതദേഹത്തിനു വേണ്ടി പുഴകളിൽ പോലും പരിശോധന നടത്തി. കള്ളക്കഥകളും അതിനേക്കാൾ നിറം പിടിപ്പിച്ച ഭാവനയും വ്യാപകമായി പ്രചരിച്ചു. എന്നാൽ ആ ദിവസങ്ങളിൽ എഴുത്തുകാരി ജീവിതത്തിൽ അനുഭവിച്ചത് കൊടിയ വേദന, വിശ്വാസ വഞ്ചന, സ്‌നേഹ നഷ്ടം, ഏതു സ്ത്രീയും തളർന്നുപോകുന്ന വിവാഹത്തകർച്ച. അതിനെ നേരിടാൻ തിരോധാനമല്ലാതെ മറ്റൊരു വഴിയും അവശേഷിച്ചിരുന്നില്ല എന്നതാണ് സത്യം.

അഗത ക്രിസ്റ്റിയുടെ ഡിറ്റക്ടീവ് നോവൽ ‘ദ് മർഡർ ഓഫ് റോജർ അക്രോയ്ഡ്’ . ചിത്രം: Plateresca/shutterstock.com

 

‘ദ് മർഡർ ഓഫ് റോജർ അക്രോയ്ഡ്’ എന്ന പുസ്തകം പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചൂടപ്പം പോലെ ആ കൃതി വിറ്റുപോകുന്ന കാലം. അതിനൊരു തുടർച്ച വേണമെന്ന് പ്രസാധകർ നിർബന്ധിക്കുന്നു. ‘ദ് മാൻ ഇൻ ദ് ബ്രൗൺ സ്യൂട്ട്’ എന്ന പുസ്തകത്തിന് അന്ന് ബ്രിട്ടനിലെ ഏറ്റവും വില കൂടിയ കാർ വാങ്ങാനുള്ള പണം അഡ്വാൻസ് ആയി ലഭിക്കുന്നു. എന്നാൽ, ആരാധകരെ മുഴുവൻ അമ്പരിപ്പിച്ചുകൊണ്ട് ‘മുങ്ങാനായിരുന്നു’ അഗതയുടെ തീരുമാനം. 

അത്രയും ദിവസങ്ങൾ ഒരു രാജ്യം മുഴുവൻ സംസാരിച്ചത് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് എന്തു സംഭവിച്ചുവെന്നാണ്. ചിത്രം: REUTERS

 

ADVERTISEMENT

ആയിടയ്ക്കാണ് ഭർത്താവ് ആർച്ചിബാൾഡുമൊത്ത്, പുതുതായി പണികഴിപ്പിച്ച 12 കിടപ്പുമുറികളുള്ള വീട്ടിലേക്ക് അഗത താമസം മാറുന്നത്. തന്റെ പ്രശ്‌സ്തമായ നോവലിലെ കഥാപാത്രത്തിന്റെ പേരിൽ സ്റ്റൈൽസ് എന്നാണ് വീടിനു പേരിട്ടതും. എന്നാൽ പല ദിവസങ്ങളിലും അർച്ചിബാൾഡ് വീട്ടിൽ ഉണ്ടായിരുന്നില്ല. അഗതയ്ക്ക് ദുഃഖം നിയന്ത്രിക്കാനായില്ല. നിസ്സഹായയായി, കുടുംബം തകരുന്നതു നോക്കിനിൽക്കേണ്ടി വരുമ്പോൾ ഏതു സ്ത്രീക്കും ഉണ്ടാകുന്ന മാനസികത്തകർച്ചയാണ് അവരും നേരിട്ടത്. ഇതേ കാലത്താണ് അഗതയുടെ അമ്മ മരിക്കുന്നത്. എന്നാൽ വിഷമം പിടിച്ച ആ ദിവസങ്ങളിൽ ഭർത്താവിൽനിന്ന് സ്‌നേഹമോ കരുതലോ ലഭിച്ചില്ല. പരിഗണന ലഭിച്ചില്ല. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുള്ള മര്യാദ പോലും അദ്ദേഹം കാണിച്ചില്ല. എല്ലാം തുറന്നു സംസാരിക്കാൻ അവർ തീരുമാനിച്ചു. ആർച്ചിബാൾഡ് സത്യം പറഞ്ഞു: മറ്റൊരു യുവതിയുമായി പ്രണയത്തിലാണ്. നാൻസി ലീ എന്നാണ് പേര്. വൈകാതെ വിവാഹമോചനം വേണം. 

ആ യാത്ര അഗതയുടെ ജീവിതം മാറ്റിമറിച്ചു. ചിത്രം: andrew1998/shutterstock.com

 

ആ ആഘാതം താങ്ങാൻ തയാറായിരുന്നില്ല അഗത. മാനസികമായി തകർന്നപ്പോൾ, എന്തു ചെയ്യണമെന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയിലായി അവർ. ലോകം മുഴുവൻ വിറ്റഴിയുന്ന തന്റെ പുസ്തകങ്ങളെക്കുറിച്ചു മറന്നു. കരാർ ഒപ്പിട്ട് പ്രസാധകർ കാത്തിരിക്കുന്ന, ഇനിയും എഴുതാനുള്ള കഥകളും മനസ്സിൽനിന്ന് മറഞ്ഞു. നാണക്കേടും ഹൃദയഭാരവും കൊണ്ട് ആകെത്തകർന്നു. അതോടെയാണ് അവർ അപ്രത്യക്ഷയാകുന്നത്. എവിടേക്കാണവർ പോയത്? ആർക്കൊപ്പം? എന്തായിരുന്നു ലക്ഷ്യം? ജീവിതകാലത്ത് ഒരിക്കലും ഈ ചോദ്യങ്ങൾക്ക് അഗത മറുപടി പറഞ്ഞിട്ടില്ല എന്ന പൊതുധാരണ തിരുത്തുകയാണ് ലൂസി വഴ്സ്‌ലി എന്ന ചരിത്രകാരി; ‘എ വെരി എല്യൂസീവ് വുമൺ’ എന്ന, അഗത ക്രിസ്റ്റിയുടെ ഏറ്റവും ആധികാരികവും സമഗ്രവുമായ ജീവിതകഥയിലൂടെ. 

 

അഗത ക്രിസ്റ്റിയുടെ വീട്. ചിത്രം: ayanstein/shutterstock.com
ADVERTISEMENT

‘‘ജീവിതം അവസാനിപ്പിക്കാനായിരുന്നു അന്നത്തെ എന്റെ തീരുമാനം. മരിച്ചിരുന്നെങ്കിൽ എന്ന് കഠിനമായി ആഗ്രഹിച്ചു. അന്നു രാത്രി കാറിൽ ഞാൻ എങ്ങോട്ടോ ഡ്രൈവ് ചെയ്തു. എല്ലാം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. കുറേ ദൂരം യാത്ര ചെയ്തപ്പോൾ പുഴക്കരയിൽ എത്തി. ഓളങ്ങളിലേക്കു നോക്കി കുറേനേരം നിന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നീന്തി കരയ്ക്കുപറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. തിരിച്ചു വീണ്ടും കാറിൽ കയറി. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലൂടെ വീണ്ടും ലക്ഷ്യമില്ലാതെ വാഹനം ഓടിച്ചു. ഒടുവിൽ ഒരു ക്വാറിയിലേക്ക് കുത്തനേയുള്ള ഇറക്കത്തിൽ എൻജിൻ ഓഫ് ചെയ്ത് സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്ത് അഗത തയാറായി, മരിക്കാൻ. നിമിഷങ്ങൾക്കകം കാർ എന്തിലോ ശക്തിയായി ഇടിച്ചു. തലയും നെഞ്ചും എവിടെയോ ചെന്നിടിച്ചു’’  അഗത പിന്നീട് ആ നിമിഷങ്ങൾ ഓർത്തെടുത്തു.

 

തലയിലും ശരീരത്തിലും ഒട്ടേറെ പരുക്കുകളോടെ രാത്രിയുടെ ഇരുട്ടിൽ‌ ഉണർന്ന അവർ എങ്ങോട്ടെന്നില്ലാതെ നടന്നു. പിറ്റേന്ന് വിജനമായ സ്ഥലത്തുനിന്ന് തകർന്ന നിലയിൽ അഗതയുടെ കാർ കണ്ടെത്തി. അഗത അവിടെയെങ്ങും ഉണ്ടായിരുന്നില്ല.  

 

സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരോ ജനക്കൂട്ടമോ രാജ്യത്തെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയെ തിരിച്ചറിഞ്ഞില്ല. ചിത്രം: Christina Hemsley/shutterstock.com

‘‘അതുവരെ ഞാൻ മിസ്സിസ് ക്രിസ്റ്റി ആയിരുന്നു. എന്നാൽ കാറപകടത്തിൽ ന്നു രക്ഷപ്പെട്ട് നടക്കുമ്പോൾ പഴയ ജീവിതം പിന്നിൽ ഉപേക്ഷിച്ചിരുന്നു. പുതിയ ശരീരവുമായി മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതുപോലെ.’’ ആ യാത്ര അഗതയുടെ ജീവിതം മാറ്റിമറിച്ചു. ബ്രിട്ടനെ ഒട്ടേറെ സംശയങ്ങളിലേക്കും നയിച്ചു. പിറ്റന്നു രാവിലെ മുതൽ വാർത്ത പുറത്തുവന്നു അഗത ക്രിസ്റ്റിയെ കാണാനില്ല. എഴുത്തുകാരി ഓടിച്ച കാർ തകർന്ന നിലയിൽ കണ്ടെത്തി. എന്നാൽ അവശിഷ്ടങ്ങൾ പോലും ലഭിച്ചിട്ടില്ല. ചോദ്യങ്ങൾ ഉയരുകയായിരുന്നു; ദുരൂഹതയും.

 

രണ്ടു സാധ്യതകളാണ് അക്കാലത്ത് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. കഠിനമായ മാനസിക സംഘർഷത്തെത്തുടർന്ന് ഓർമ നഷ്ടപ്പെട്ട അവസ്ഥയിലായി അഗത ക്രിസ്റ്റി. അതുവരെ സംഭവിച്ച കാര്യങ്ങളും സമൂഹത്തിലെ തന്റെ സ്ഥാനവും ഭാവിയെക്കുറിച്ചുള്ള വിചാരങ്ങളും ഉൾപ്പെടെ, താൻ ആരാണെന്നതു പോലും മറന്ന മാനസികാവസ്ഥ. കടുത്ത ജീവിതപ്രശ്‌നങ്ങളെ നേരിടുന്നവർക്ക് ഇങ്ങനെ സംഭവിക്കാം. 

രണ്ടാമത്തെ സാധ്യതയായി പറയുന്നത് അഗത ഓർമ നഷ്ടപ്പെട്ടെന്ന് അഭിനയിക്കുകയായിരുന്നു എന്നാണ്. തന്നെക്കുറിച്ച് ഒരു സൂചനയും ഇല്ലാതിരിക്കുകയും മരിച്ചെന്ന വിശ്വാസം ബലപ്പെടുകയും ചെയ്താൽ ഭർത്താവ് ആർച്ചിബാൾഡിലേക്ക് സംശയ മുന നീളും. അദ്ദേഹം അഗതയെ കൊന്നതാണെന്ന വിശ്വാസം ബലപ്പെടും. അങ്ങനെ വിശ്വാസവഞ്ചന കാണിച്ച ഭർത്താവിനോട് പ്രതികാരം ചെയ്യുക.

 

രണ്ടു സാധ്യതകളും സജീവിമായി നിൽക്കെത്തന്നെ, ഉറപ്പിക്കാൻ കഴിയുന്നത് ഇതു മാത്രമാണ് അപ്രത്യക്ഷയാകുന്ന 1926 ഡിസംബർ നാലിലും തുടർന്നുള്ള ദിവസങ്ങളിലും അഗത കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയി എന്നത്. ഓർമ പോലും നഷ്ടപ്പെടുന്നതുപോലെ തോന്നി എന്നത്. വഴി തെറ്റിയ യാത്രക്കാരിയെപ്പോലെ അലഞ്ഞു എന്നത്. എന്തു ചെയ്യണമെന്നും എങ്ങോട്ടു പോകണമെന്നും അറിയാത്ത അവസ്ഥയിലായി എന്നതും. 

അഗത ഒരു എഴുത്തുകാരി മാത്രമല്ലായിരുന്നു. അവർ സൃഷ്ടിച്ച എണ്ണമറ്റ കഥാപാത്രങ്ങൾ പോലെ പെട്ടെന്ന് ആർക്കും പിടികൊടുക്കാത്ത വ്യക്തിയായിരുന്നു. ചിത്രം: Jelena990/shutterstock.com

 

കാറപകടത്തിനു ശേഷം ഓർമ വരുമ്പോൾ അഗത ഒരു വലിയ റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുകയാണ്. പിന്നീടാണ് അത് വാട്ടർലൂ സ്റ്റേഷനാണെന്നു മനസ്സിലാവുന്നത്. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരോ ജനക്കൂട്ടമോ രാജ്യത്തെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയെ തിരിച്ചറിഞ്ഞില്ല. ചെളിയിലും അഴുക്കിലും നിറഞ്ഞുനിൽക്കുകയായിരുന്നു അവർ. അപകടത്തെത്തുടർന്ന് മുഖത്തും ദേഹത്തും രക്തം ഉണങ്ങിപ്പിടിച്ചിരുന്നു. ഏതോ അപകടത്തിൽനിന്നു രക്ഷപ്പെട്ട അജ്ഞാത എന്നാണ് എല്ലാവരും വിചാരിച്ചത്. 

 

പഴയ ജീവിതം ഉപേക്ഷിച്ച നിലയ്ക്ക് പേരും മാറ്റാൻ അവർ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മിസ്സിസ് തെരേസ നീൽ എന്ന പുതിയ പേര് സ്വീകരിച്ചു. നീൽ എന്ന പേര് മനഃപൂർവമാണ്. ആർച്ചിബാൾഡിന്റെ കാമുകിയുടെ പേരു തന്നെ. അവർക്കൊപ്പമാണല്ലോ അയാൾ സന്തോഷത്തോടെ പ്രണയം പങ്കിടുന്നത്. താൻ അഗത ക്രിസ്റ്റി അല്ലെന്നും തെരേസ നീൽ ആണെന്നും ഉറപ്പിച്ചു അവർ. 

‘‘സ്വന്തം വിധി തിരുത്തിയെഴുതാൻ ആർക്കും കഴിയില്ല. എന്നാൽ, സ്വന്തമായി സൃഷ്ടിച്ച കഥാപാത്രങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കാം...’’ അഗത ക്രിസ്റ്റി അന്നത്തെ പേരിനെക്കുറിച്ച് പിന്നീടു പറഞ്ഞു. അഗത ക്രിസ്റ്റി എന്ന ഭാര്യ അനുഭവിച്ച എല്ലാം പ്രയാസങ്ങളും പിന്നിൽ ഉപേക്ഷിക്കുക എന്നതായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. 

 

തെരേസ നീൽ എന്ന അഗത ക്രിസ്റ്റി ഒരാളാലും തിരിച്ചറിയപ്പെടാതെ ടിക്കറ്റ് കൗണ്ടറിലേക്കു പോയി. ഹരോഗേറ്റ് എന്ന സ്ഥലത്തേക്ക് ടിക്കറ്റെടുത്തു. നഗരത്തിലെത്തി ടാക്‌സിയിൽ ഹോട്ടലിൽ എത്തി. ഇതാദ്യമായല്ല അവർ ഹോട്ടലിൽ അജ്ഞാതയായി താമസിക്കുന്നത്. മുമ്പും എഴുതാൻ വേണ്ടി വ്യക്തിതം മറച്ചുവച്ച് ഹോട്ടലുകളിൽ ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. കയ്യിൽ ബാഗ് പോലും ഇല്ലാതെയാണ് ഇത്തവണ അവരുടെ വരവ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല എന്നും ലഗേജ് സുഹൃത്തുക്കളുടെ കയ്യിലാണെന്നും കള്ളം പറഞ്ഞു. 

 

അന്ന് അഗത ക്രിസ്റ്റി ഹോട്ടലിലെ ഒന്നാം നിലയിലെ മികച്ച മുറികളിൽ ഒന്നാണ് തിരഞ്ഞെടുത്തതെന്ന് പീന്നീട് ഹോട്ടൽ മാനേജർ പറയുകയുണ്ടായി. ആവശ്യത്തിലധികം പണം കയ്യിലുള്ള വ്യക്തിയെപ്പോലെയാണ് അവർ പെരുമാറിയത്. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. 

ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. വൈകുന്നേരത്തെ അത്താഴവിരുന്നിൽ പങ്കെടുത്തു. നൃത്തത്തിൽ അതിഥികൾക്കൊപ്പം പങ്കുചേരുകയും ചെയ്തു. പുറത്തു പൊലീസ് അഗത ക്രിസ്റ്റിക്കു വേണ്ടി വ്യാപക അന്വേഷണം നടത്തുകയായിരുന്നു. തെരേസ നീൽ രാവിലെ 10 വരെ കിടന്നുറങ്ങി. ഭക്ഷണം കഴിച്ചു. ഒന്നും അറിയാത്തതുപോലെ പുറത്തേക്കു പോകുകയും ചെയ്തു. പിറ്റേന്നു രാവിലെ അവർ പത്രം വായിച്ചു. ആ പത്രത്തിൽ സ്വന്തം തിരോധാന വാർത്തയും. അന്നു തന്നെ കടകളിൽ പോയി അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങി. സാധാരണ ഗതിയിൽ എവിടെപ്പോയാലും അവരുടെ കയ്യിൽ പുസ്തകങ്ങൾ കാണുന്നതാണ്. പതിവിനു മുടക്കം വരുത്താതെ ലൈബ്രറിയിൽ പോയി. ചില നോവലുകളും കുറ്റാന്വേഷണ കഥകളും വായിച്ചു. വൈകിട്ട് അത്താഴം കഴിച്ചു. ബില്യഡ്‌സ് കളിച്ചു. എന്നാൽ പലർക്കും സംശയങ്ങൾ തുടങ്ങി, യഥാർഥത്തിൽ ആരാണ് തെരേസ നീൽ എന്ന്. പിറ്റേന്ന് പ്രഭാതത്തിൽ പുറത്തുവന്ന പത്രത്തിൽ‌ എഴുത്തുകാരിയുടെ വലിയ ചിത്രമുണ്ടായിരുന്നു. അതോടെ ഹോട്ടലിലുള്ളവർക്കു മുഴുവൻ വ്യക്തമായി ആരാണ് തെരേസ എന്ന്. 

 

അഗത ക്രിസ്റ്റി അറിഞ്ഞുകൊണ്ട് മറഞ്ഞിരിക്കുകയാണെങ്കിൽ അത് ക്രൂരതയാണെന്ന് ഇതോടെ പത്രങ്ങൾ മുഖപ്രസംഗം എഴുതി. ‘മിസ്സിങ് നോവലിസ്റ്റ്’ എന്ന് അഗതയുടെ പുതിയ നോവലിന്റെ പരസ്യം കൊടുത്തവരും ഉണ്ട്. 

 

ഇതിനിടെ ആർച്ചിബാൾഡ് വലിയൊരു അബദ്ധം കാണിച്ചു. തന്റെ അവിഹിത ബന്ധം പത്രപ്രവർത്തകർ ചികഞ്ഞു കണ്ടുപിടിക്കുമോ എന്നു ഭയന്ന് ഒരു അഭിമുഖത്തിൽ അഗത സ്വന്തം ഇഷ്ടപ്രകാരം അപ്രത്യക്ഷയായതായിരിക്കും എന്നു പറ‍ഞ്ഞു. ‘‘മറഞ്ഞിരിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടായിരുന്നു. ഇപ്പോഴത് നടപ്പാക്കിയതായിരിക്കും’’ അദ്ദേഹം പറഞ്ഞു. താനും ഭാര്യയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നു കൂടി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

 

തെരേസ നീൽ എന്ന അഗത ക്രിസ്റ്റി തിരിച്ചുവന്നെങ്കിലും അവരുടെ ദാമ്പത്യബന്ധം പഴയതുപോലെ തുടർന്നില്ല. രണ്ടു വർഷത്തിനു ശേഷം അവർ വേർപിരിഞ്ഞു. രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ പുതിയ വിവാഹബന്ധത്തിനും തയാറായി. 

 

ലൂസി എന്ന ജീവചരിത്രകാരി ഉറപ്പിച്ചു പറയുന്നു, അഗത ഒരു എഴുത്തുകാരി മാത്രമല്ലായിരുന്നു. അവർ സൃഷ്ടിച്ച എണ്ണമറ്റ കഥാപാത്രങ്ങൾ പോലെ പെട്ടെന്ന് ആർക്കും പിടികൊടുക്കാത്ത വ്യക്തിയായിരുന്നു. ദുരൂഹത തന്നെയായിരുന്നു. ഒരുപക്ഷേ എഴുത്തുകാരിലെ ഏറ്റവും വലിയ ദുരൂഹത.

 

English Summary: The Mysterious Disappearance Of Agatha Christie , What Really Happened?