വേർപെടാൻ അല്ല വിധി, വീണ്ടും പ്രണയിക്കാൻ; 87-ാം വയസ്സിലും

‘നയൻതാരാജി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് 2016 മേയ് 6 ന് കിരൺ നഗാർക്കർ, നയൻതാര സഹ്ഗലിന് എഴുതിയ കത്ത് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. കാവ്യഭംഗി തുളുമ്പിനിന്നിരുന്നു ആ ഇ മെയ്‍ലിൽ. അതിങ്ങനെയായിരുന്നു: ഇരുട്ടിനെ വകഞ്ഞുമാറ്റി സൂര്യൻ പുറത്തുവന്നിരിക്കുന്നു. എന്നാൽ ഞാൻ ആശുപത്രിക്കിടക്കയിൽ തന്നെയാണ്. ഈ
‘നയൻതാരാജി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് 2016 മേയ് 6 ന് കിരൺ നഗാർക്കർ, നയൻതാര സഹ്ഗലിന് എഴുതിയ കത്ത് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. കാവ്യഭംഗി തുളുമ്പിനിന്നിരുന്നു ആ ഇ മെയ്‍ലിൽ. അതിങ്ങനെയായിരുന്നു: ഇരുട്ടിനെ വകഞ്ഞുമാറ്റി സൂര്യൻ പുറത്തുവന്നിരിക്കുന്നു. എന്നാൽ ഞാൻ ആശുപത്രിക്കിടക്കയിൽ തന്നെയാണ്. ഈ
‘നയൻതാരാജി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് 2016 മേയ് 6 ന് കിരൺ നഗാർക്കർ, നയൻതാര സഹ്ഗലിന് എഴുതിയ കത്ത് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. കാവ്യഭംഗി തുളുമ്പിനിന്നിരുന്നു ആ ഇ മെയ്‍ലിൽ. അതിങ്ങനെയായിരുന്നു: ഇരുട്ടിനെ വകഞ്ഞുമാറ്റി സൂര്യൻ പുറത്തുവന്നിരിക്കുന്നു. എന്നാൽ ഞാൻ ആശുപത്രിക്കിടക്കയിൽ തന്നെയാണ്. ഈ
‘നയൻതാരാജി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് 2016 മേയ് 6 ന് കിരൺ നഗാർക്കർ, നയൻതാര സഹ്ഗലിന് എഴുതിയ കത്ത് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. കാവ്യഭംഗി തുളുമ്പിനിന്നിരുന്നു ആ ഇ മെയ്‍ലിൽ. അതിങ്ങനെയായിരുന്നു:
ഇരുട്ടിനെ വകഞ്ഞുമാറ്റി സൂര്യൻ പുറത്തുവന്നിരിക്കുന്നു. എന്നാൽ ഞാൻ ആശുപത്രിക്കിടക്കയിൽ തന്നെയാണ്. ഈ കിടപ്പിലും താങ്കളോടൊപ്പം നടക്കാൻ പോകുന്നതു കാണുന്നു. വസന്തം ഉമ്മ വച്ച മരത്തേക്കാൾ ഗംഭീരവും ഹരിതവും ആശ്വാസപ്രദവുമായ മറ്റൊരു കാഴ്ചയുണ്ടോ. ബോംബെയിലാണ് ഞാൻ ജനിച്ചത്. ഞങ്ങളുടെ കുടുംബവീടിന്റെ മുറ്റത്ത് രണ്ടു പ്ലാവുകളുണ്ടായിരുന്നു. ദശകങ്ങളോളം അതു കായ്ച്ചതേയില്ല. ഒരു ദിവസം പുണെയിൽനിന്ന് മടങ്ങിവന്നപ്പോൾ ഞാൻ ആ കാഴ്ച രണ്ടു. രണ്ടു പ്ലാവിന്റെയും താഴ്ന്ന കൊമ്പുകളിൽ നിറയെ ചക്കകൾ. ഇങ്ങനെയുള്ള അദ്ഭുതങ്ങളെക്കുറിച്ചല്ലേ സംസാരിക്കേണ്ടത്. എനിക്കൊരു സംശയവുമില്ല. കഴിഞ്ഞ ജൻമത്തിൽ നിങ്ങൾ ചേതോഹരമായ ഒരു മരമായിരുന്നു.
വായിച്ചയുടൻ നയൻതാര ഈ കത്തിന് മറുപടി ടൈപ്പ് ചെയ്തു:
എത്ര മനോഹരമായ കത്ത്. എന്ത് എഴുതിയാലും എന്നതുപോലെ ഈ കത്തിലും ഞാൻ നിങ്ങളെ പൂർണമായി കാണുന്നു. സവിശേഷമായ എഴുത്ത്. താങ്കളുടെ കത്ത് എന്നെ സന്തോഷിപ്പിക്കുന്നു. ഈ സുന്ദരമായ യാത്രയിൽ എന്നെയും കൂടെ കൂട്ടിയതിന് നന്ദി. കഴിഞ്ഞ ജൻമത്തിൽ എന്നെ ഒരു മരമാക്കിയതിനും. കത്തിൽ വിഷമിപ്പിക്കുന്ന ഒന്നു മാത്രമേയള്ളൂ. ആശുപത്രിക്കിടക്കയിൽ കിടക്കുകയാണെന്ന ഭാഗം മാത്രം. താങ്കൾ വേഗം സുഖം പ്രാപിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു. ഊർജസ്വലമായ പഴയ ജീവിതം വേഗം തുടരാൻ കഴിയട്ടെ എന്നും. അതിനു ശേഷം നമുക്കൊരുമിച്ചു കുറച്ചു സമയമെങ്കിലും ചെലവിടണം.
ഒത്തിരി സ്‌നേഹത്തോടെ നയൻതാര.
സംഘർഷഭരിതമെങ്കിലും സ്‌നേഹത്താൽ സമ്പൂർണമായിരുന്നു നയൻതാരയുടെ ജീവിതം. ഉന്നത വിദ്യാഭ്യാസത്തിനിടെ അമേരിക്കയിൽ 20 വയസ്സിൽ അവർക്ക് ഒരു കാമുകനുണ്ടായിരുന്നു. അടുത്ത ബന്ധമാണ് ആ വ്യക്തിയുമായുണ്ടായിരുന്നത്. എന്നാൽ, ഒരു ഇന്ത്യക്കാരനെ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു തീരുമാനം. അതോടെ കോഴ്‌സ് കഴിഞ്ഞതോടെ പ്രണയം പാതിയിൽ നിർത്തി അവർക്കു മടങ്ങേണ്ടിവന്നു. അധികം താമസിയാതെ വിവാഹവും നടന്നു. എന്നാൽ തുറന്നുപറച്ചിലിന്റെ വിലയായി പിന്നീട് എത്രയോ തവണ ഭർത്താവിന്റെ നാവിൽ നിന്ന് മുൻകാമുകന്റെ പേര് അവർക്ക് കേൾക്കേണ്ടിവന്നു. അതു മാത്രമായിരുന്നില്ല. ജീവിതം അസഹനീയമായിക്കൊണ്ടിരുന്നു. അതിനിടെയാണ്, അസാധ്യം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്രണയബന്ധത്തിൽ നയൻതാര മുഴുകുന്നത്. വിവാഹമോചനത്തിനു ശേഷം ഹൃദയം പകുത്തെടുത്ത ആ കാമുകനെ അവർ ജീവിതത്തിൽ കൂടെകൂട്ടി. എന്നാൽ, മധ്യവയസ്സിൽ വീണ്ടും ഒറ്റപ്പെടാനായിരുന്നു നിയോഗം. 87-ാം വയസ്സിൽ എന്നാൽ ഒരു നിയോഗം പോലെ കിരൺ നഗാർക്കർ നയൻതാരയുടെ മങ്ങിക്കത്തിയ ജീവിത വിളക്കിൽ വീണ്ടും സ്‌നേഹത്തിന്റെ എണ്ണ പകർന്നു. അപൂർവങ്ങളിൽ അപൂർവമായ ഒരു ബന്ധം അതോടെ യാഥാർഥ്യമായി.
എത്ര ഗംഭീരമായിരുന്നു, മനസ്സിനെ സ്പർശിക്കുന്നതായിരുന്നു, വേട്ടയാടുന്നതായിരുന്നു ആ ബന്ധമെന്നു തിരിച്ചറിയുന്നത് നയൻതാരയുടെ ഏറ്റവും പുതിയ പുസ്തകം വായിക്കുമ്പോഴാണ്. എൻകൗണ്ടർ വിത്ത് കിരൺ എന്ന പേരിട്ട പുസ്തകത്തിൽ പ്രധാന ടൈറ്റിലിനു താഴെ ഉപശീർഷകവുമുണ്ട്. ഫ്രാഗ്‍മെന്റ്സ് ഫ്രം എ റിലേഷൻഷിപ്, അതേ, റിലേഷൻഷിപ്പ് എന്ന പുസ്തകത്തെ വീണ്ടും ഓർമിപ്പിക്കുന്നത്.
ആധുനിക കാലത്തെ ഏറ്റവും സാക്ഷാത്കരിക്കപ്പെട്ട പ്രണയബന്ധം എന്നാണ് നയൻതാരയുടെ റിലേഷൻഷിപ് എന്ന പുസ്തകത്തെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. പ്രണയത്തിൽ ജീവിതം വീണ്ടെടുത്ത രണ്ടു പേരുടെ കത്തുകളുടെ സമാഹാരം. എന്നാൽ പ്രണയം അവസാനിക്കുന്നില്ല എന്നു തെളിയിക്കുകയാണ് ഫ്രാഗ്‍മെന്റ്സ് എന്ന പുസ്തകം. അതിന് ഉദാഹരണമാണ് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കിരൺ എഴുതിയ ഒരു കത്തും അതിനു നയൻതാരയുടെ മറുപടിയും.
ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു.ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഞാൻ കിടക്കയിൽ തന്നെയാണ്. ജീവിതം പതിവു ദിനചര്യകളുമായി മുന്നോട്ടുപോകുന്നു. തല കുത്തി നിൽക്കുമ്പോഴും ഞാൻ നിങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. മുന്നിൽ കാണുന്ന കടലിലേക്ക് ഞാൻ നോക്കുന്നു. നമ്മുടെ മാതൃരാജ്യത്തെക്കുറിച്ചോർത്ത് ദുഖിക്കുന്നു. രോഗത്താലും വേദനയാലും നിങ്ങളെ നിരാശപ്പെടുത്തിയതിന് ഞാൻ എന്നെത്തന്നെ വെറുക്കുന്നു. സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്‌റെയും പാട്ട് കേൾക്കുകയാണ് ഞാൻ.
മറുപടിയായി നയൻതാര എഴുതി:
ഇതുവരെയെഴുതിയ എല്ലാ കത്തുകളിൽ നിന്നും പലതുകൊണ്ടും വ്യത്യസ്തമാണ് ഇത്. ഈ കത്ത് ഞാൻ ഫ്രെയിം ചെയ്ത് മുറിയിൽ തൂക്കിയിടട്ടെ. എല്ലാ ദിവസവും എനിക്ക് അതിലേക്കു നോക്കാമല്ലോ.
വർധക്യം ജീവിതത്തിന്റെ അവസാന കാലമാണെന്ന് ആരാണു പറഞ്ഞത്; വിശ്രമിക്കാനും മരണം കാത്തിരിക്കാനുമുള്ള കാലമാണെന്നും. ഫ്രാഗ്‍മെന്റ്സ് സത്യം വിളിച്ചുപറയുകയാണ്. ചിതയിലും കത്തുന്ന വെളിച്ചത്തെക്കുറിച്ച്. അവസാനം കണ്ണടയ്‌ക്കുമ്പോഴും പ്രണയം തിളങ്ങുന്ന കണ്ണുകളെ ഓർമിക്കാൻ കഴിയുമെങ്കിൽ മരണം ദുഃഖഭരിതമായിരിക്കില്ല, മറിച്ച് സ്‌നേഹപൂർണമായിരിക്കും. ജീവിതം ഏറെക്കണ്ട രണ്ടെഴുത്തുകാരാണ് നയൻതാരയും കിരൺ നഗാർക്കറും. എന്നാൽ പൊരുതാതെ ഒരു നിമിഷം പോലും അവർ ജീവിച്ചിട്ടില്ല. പ്രണയിക്കാതെയും. തങ്ങൾ സ്വപ്‌നം കണ്ട ഇന്ത്യ ആ സ്വപ്‌നത്തിൽ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം അവർ തളർന്നതെങ്കിലും ധീരമായ ശബ്ദത്തിൽ ചോദ്യങ്ങൾ ചോദിച്ചു. അധികാരത്തിന്റെ മത്തു പിടിച്ചവരെ ചോദ്യം ചെയ്തു. നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഓർമിക്കണമെന്ന് ഭരണാധികാരികളോട് വിരൽചൂണ്ടി പറഞ്ഞു. ഒറ്റയ്ക്കായിരുന്നെങ്കിലും അവർ അതു പറയുമായിരുന്നു. എന്നാൽ അവർ പരസ്പരം സ്‌നേഹത്തിലും സൗഹൃദത്തിലും ഒരുമിച്ചതോടെ അവരുടെ ശബ്ദം കുറേക്കൂടി ഉയർന്നുകേട്ടു. ഫ്രാഗ്‍മെന്റ്സിലൂടെ ഇപ്പോഴും കേൾക്കുന്നു. ഓരോ താളിലും സ്‌നേഹം തുടിക്കുന്ന, രാജ്യസ്‌നേഹം തുളുമ്പുന്ന, മനുഷ്യത്വം നേരിടുന്ന വെല്ലുവിളികൾക്കെതിരെ ഹൃദയത്തിന്റെ ഭാഷയിൽ നിലവിളിക്കുന്ന ഒരു പുസ്തകം.
ഫ്രാഗ്‍മെന്റ്സ് ഫ്രം എ റിലേഷൻഷിപ്
നയൻതാര സഹ്ഗൽ
സ്പീക്കിങ് ടൈഗർ
വില 450 രൂപ
Content Summary: Encounter with Kiran Fragments from a Relationship, Book by Nayantara Sahgal