എനിക്ക് അഭിമുഖങ്ങൾ ഇഷ്ടല്ല. അഭിമുഖങ്ങൾ മാത്രം അടങ്ങിയ പുസ്തകത്തിന് ഇതിലും നല്ലൊരു തുടക്കം എങ്ങനെ എഴുതാൻ കഴിയും. ഓസ്ട്രേലിയൻ ഗായകനും ഗാനരചയിതാവുമായ നിക്ക് കേവ് പറയുന്നതിൽ വാസ്തവമുണ്ട്. മാധ്യമപ്രവർത്തകരുമായുള്ള ഗായകന്റെ മിക്ക കൂടിക്കാഴ്ചകളും സംഘർഷത്തിലാണ് നേരത്തേ അവസാനിച്ചിട്ടുള്ളത്. ശാരീരികമായി

എനിക്ക് അഭിമുഖങ്ങൾ ഇഷ്ടല്ല. അഭിമുഖങ്ങൾ മാത്രം അടങ്ങിയ പുസ്തകത്തിന് ഇതിലും നല്ലൊരു തുടക്കം എങ്ങനെ എഴുതാൻ കഴിയും. ഓസ്ട്രേലിയൻ ഗായകനും ഗാനരചയിതാവുമായ നിക്ക് കേവ് പറയുന്നതിൽ വാസ്തവമുണ്ട്. മാധ്യമപ്രവർത്തകരുമായുള്ള ഗായകന്റെ മിക്ക കൂടിക്കാഴ്ചകളും സംഘർഷത്തിലാണ് നേരത്തേ അവസാനിച്ചിട്ടുള്ളത്. ശാരീരികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് അഭിമുഖങ്ങൾ ഇഷ്ടല്ല. അഭിമുഖങ്ങൾ മാത്രം അടങ്ങിയ പുസ്തകത്തിന് ഇതിലും നല്ലൊരു തുടക്കം എങ്ങനെ എഴുതാൻ കഴിയും. ഓസ്ട്രേലിയൻ ഗായകനും ഗാനരചയിതാവുമായ നിക്ക് കേവ് പറയുന്നതിൽ വാസ്തവമുണ്ട്. മാധ്യമപ്രവർത്തകരുമായുള്ള ഗായകന്റെ മിക്ക കൂടിക്കാഴ്ചകളും സംഘർഷത്തിലാണ് നേരത്തേ അവസാനിച്ചിട്ടുള്ളത്. ശാരീരികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് അഭിമുഖങ്ങൾ ഇഷ്ടല്ല. 

അഭിമുഖങ്ങൾ മാത്രം അടങ്ങിയ പുസ്തകത്തിന് ഇതിലും നല്ലൊരു തുടക്കം എങ്ങനെ എഴുതാൻ കഴിയും. ഓസ്ട്രേലിയൻ ഗായകനും ഗാനരചയിതാവുമായ നിക്ക് കേവ് പറയുന്നതിൽ വാസ്തവമുണ്ട്. മാധ്യമപ്രവർത്തകരുമായുള്ള ഗായകന്റെ മിക്ക കൂടിക്കാഴ്ചകളും സംഘർഷത്തിലാണ് നേരത്തേ അവസാനിച്ചിട്ടുള്ളത്. ശാരീരികമായി നേർക്കുനേർ പോരാട്ടം പോലും ഉണ്ടായിട്ടുണ്ട്. അഭിമുഖങ്ങളിൽ നിന്ന് മാറിനടന്ന അദ്ദേഹം മാധ്യമപ്രവർത്തകരെ കഴിവതും ഒഴിവാക്കി. എന്നാൽ അത് ബോധപൂർവമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 15–ാം വയസ്സ് മാത്രമുള്ളപ്പോൾ മരിച്ച മകനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ കൂടിയായിരുന്നു പരസ്യമായി അദ്ദേഹം രഹസ്യജീവിതം നയിച്ചത്. എന്നാൽ വെളിപ്പെടുത്തൽ നടത്തുന്നതും അഭിമുഖ പുസ്തകത്തിലാണ്. 304 പേജുള്ള പുസ്തകത്തിൽ അഭിമുഖം മാത്രമാണുള്ളത്. സീൻ ഒ ഹാഗൻ എന്ന മാധ്യമപ്രവർത്തകനാണ് ഗായകനെക്കൊണ്ട് സംസാരിപ്പിച്ചത്. വിശ്വാസം, പ്രത്യാശ, കൂട്ടക്കൊല എന്നാണ് നിക്ക് കേവ് മനസ്സ് തുറക്കുന്ന കൃതിയുടെ പേര്. 

ADVERTISEMENT

ദുരൂഹതകളുടെ തോഴനാണ് എന്നും നിക്ക്. വൈരുധ്യങ്ങളുടെ കൂടപ്പിറപ്പും. സ്വകാര്യജീവിതത്തെക്കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറി നടന്നെങ്കിലും നാലു വർഷം മുൻപ് ഒരു വെബ്സൈറ്റ് തുടങ്ങി. ആരാധകർക്ക് എന്തും ചോദിക്കാൻ വേണ്ടി. ഉത്തരങ്ങളുമായി ദ് റെഡ് ഹാൻഡ് ഫയൽസ് എന്ന സൈറ്റിൽ അദ്ദേഹം തയാറായി. എന്തും ചോദിക്കൂ എന്നായിരുന്നു ആഹ്വാനം. നൂറുകണക്കിനു ചോദ്യങ്ങൾ ഉയർന്നു. എല്ലാറ്റിനും ഉത്തരം നൽകി. തമാശകൾ മുതൽ വേദനകൾ വരെ. നിസ്സാര സംഭവങ്ങൾ മുതൽ ജീവിതത്തെ മാറ്റിമറിച്ച അഗാധ അനുഭവങ്ങൾ വരെ. 2019 ൽ നിക്ക് കേവുമായുള്ള സംഭാഷണങ്ങൾ എന്നു പേരിട്ട ലോകപര്യടനത്തിലും ഇതേ സമീപനം തന്നെയായിരുന്നു.  ഏതു ചോദ്യത്തിനും മറുപടി പറയാൻ തയാറായി. ആരോടും എന്തിനോടും. 

2015 ലാണ് മകൻ ആർതർ മരിക്കുന്നത്. അതിനു ശേഷമാണ് അഭിമുഖങ്ങളെ പൂർണമായി ഒഴിവാക്കിയതും. എന്നാൽ അഭിമുഖ പുസ്തകം പുറത്തുവന്നതോടെ നിക്കിനോട് ആ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വേണ്ടിയിരുന്നില്ലെന്ന് ആരാധകർ പോലും കരുതുന്നുണ്ടാകും. അത്രമാത്രം വേദനാകരമായിരുന്നു ആ സംഭവം. എന്നിട്ടും കരഞ്ഞുകൊണ്ടാണെങ്കിലും ആ ചോദ്യത്തിനും മറുപടി നൽകി. 

ADVERTISEMENT

2020 ന്റെ തുടക്കത്തിലാണ് സീൻ ഒ ഹാഗനും നിക്കും തമ്മിലുള്ള സംഭാഷണങ്ങൾ തുടങ്ങുന്നത്. കുട്ടിക്കാല ഓർമകൾ മുതൽ ദൈവം സത്യമോ മിഥ്യയോ എന്നതുവരെയുള്ള വിഷയങ്ങളെക്കുറിച്ച്. ഒരിക്കൽ ലഹരിമരുന്നിന്റെ അടിമയായിരുന്നതിനെക്കുറിച്ച്. അക്കാലത്ത് പുനരധിവാസ കേന്ദ്രത്തിലെ മുറിയിൽ കൂടെ താമസിച്ചയാൾ നിക്കിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യം തളിച്ചിട്ടാണ് അടുത്തേക്കുവന്നതുതന്നെ. ഇതേ സമയത്താണ് സ്വന്തം മ്യൂസിക് ബാൻഡ് ബാഡ് സീഡ്സിലെ അംഗങ്ങളുമായി വഴക്കും അസ്വാരസ്യങ്ങളും തുടങ്ങുന്നതും.  ഒരാൾ സംഘം വിട്ടുപോയതോടെ ചെറിയ തോതിലുള്ള പ്രതിസന്ധിയും ഉണ്ടായി.

നിക്കിനെക്കുറിച്ച് ലോകത്തിനുള്ള ഇമേജ് അല്ല തനിക്കുള്ളതെന്ന് സീൻ ഹാഗൻ പറയുന്നു. പ്രത്യേകിച്ചും അഭിമുഖങ്ങൾ കഴിഞ്ഞതിനുശേഷം. സംഭാഷണങ്ങളിലൂടനീളം താൽപര്യത്തോടെ, ശ്രദ്ധയോടെ ഓരോ ചോദ്യവും കേട്ട് അവയ്ക്കു മറുപടി പറയാനും വിശദീകരിക്കാനും അദ്ദേഹം തയാറായെന്നും സാക്ഷ്യപ്പെടുത്തുന്നു. 

304 പേജുള്ള പുസ്തകത്തിൽ അഭിമുഖം മാത്രമാണുള്ളത്. പ്രത്യാശ, കൂട്ടക്കൊല എന്നാണ് നിക്ക് കേവ് മനസ്സ് തുറക്കുന്ന കൃതിയുടെ പേര്.
ADVERTISEMENT

ഇതുവരെ പുറം ലോകത്തിന് അറിവില്ലാത്ത ഒട്ടേറെക്കാര്യങ്ങൾ നിക്ക് വെളിപ്പെടുത്തുന്നുണ്ടെങ്കിലും പുസ്തകം ഓർമിക്കപ്പെടുക അഗാധ വിഷാദത്തിന്റെയും വേദനയുടെയും പേരിലായിരിക്കും. ലോകം മുഴുവൻ അറിയപ്പെടുകയും അംഗീകാരവും പ്രശസ്തിയും വേണ്ടുവോളം ലഭിക്കുകയും ചെയ്തിട്ടും മനസ്സ് നൊന്താണ്, കരഞ്ഞുകൊണ്ടാണ് മിക്ക ദിവസങ്ങളും ഗായകൻ ഉണർന്നത്. ഉറങ്ങിയത്. 

 കരച്ചിൽ എന്റെ ശരീരത്തിൽ കുതുച്ചുചാടാൻ വെമ്പുന്നത് എത്രയോ തവണ ഞാൻ അറിഞ്ഞു. മനസ്സ് നിറഞ്ഞു കവിഞ്ഞ് ശരീരം വ്യാപിച്ച് വിരൽത്തുമ്പുകളിലേക്ക് എത്തിയ വേദന. ആ വേദനയുമായാണ് ഞാൻ ജീവിച്ചത്. ഇപ്പോഴും ജീവിക്കുന്നതും. ചിലപ്പോൾ അത് സ്വയം ഹത്യയ്ക്കുള്ള പ്രേരണയായി മാറി. എല്ലാം നശിപ്പിക്കാൻ. ഇല്ലാതാകാൻ. ഒന്നും അവശേഷിപ്പിക്കാതിരിക്കാൻ. 

സ്റ്റേജിൽ നിന്നപ്പോൾ ആ ശൂന്യത ഞാൻ അറിഞ്ഞു. ഒന്നുമല്ലെന്ന അറിവ്. ഒന്നും ബാക്കിയില്ലെന്ന അറിവ്. എല്ലാം അവസാനിക്കാൻ പോകുകയാണെന്ന വിചാരം. ഒരു കരച്ചിലായി ഞാൻ മാറാൻ പോകുന്നു എന്ന തിരിച്ചറിവ്.. എനിക്കു വേണമെങ്കിൽ എല്ലാറ്റിനെക്കുറിച്ചും നിശ്ശബ്ദനാകാം. മൗനം പാലിക്കാം. എന്നാൽ എല്ലാം പറയാൻ ഞാൻ തീരുമാനിച്ചത് എനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടിക്കൂടിയാണ്. സമാനഹൃദയർക്കുവേണ്ടി. അവർക്ക് ആശ്വാസവും സാന്ത്വനവും ആകാൻ. 

സ്വന്തം ശരീരത്തിൽ ബന്ധിക്കപ്പെട്ട്, വേദനകളുടെ തടവിൽ എത്രനാൾ ഒരാൾക്ക് ജീവിക്കാൻ കഴിയും. അതൊരു ജീവിതമാണോ- നിക്ക് വേദനയോടെ ചോദിക്കുന്നു. മകൻ ആർതർ 15-ാം വയസ്സിൽ മരിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സീൻ ഒ ഹാഗൻ പോലും ഞെട്ടിപ്പോയി. വേദനയുടെ നടുക്കലിൽ ഒരു ചോദ്യം പോലും ചോദിക്കാനാവാതെ അയാൾ തരിച്ചിരുന്നു. നിക്കിന്റെ കരയുന്ന വാക്കുകൾ മാത്രം കേട്ട്. എന്നാൽ ലോകത്തോടു മുഴുവൻ വെറുപ്പും വിദ്വേഷവുമായി തുടങ്ങി, ആരെയും അടുപ്പിക്കാത്ത ഒരു കാലത്തുനിന്നും സഹിഷ്ണുതയുടെയും സഹതാപത്തിന്റെയും മനസ്സിലാക്കലിന്റെയും പുതിയൊരു കാലത്തേക്ക് എത്തിയ കലാകാരന്റെ വളർച്ചയുടെ രേഖ എന്ന നിലയിൽ ഈ പുസ്തകം വിലപ്പെട്ടതാണ്. അമൂല്യവും. 

അധഃപതിച്ചുപോയിരിക്കാം ലോകം. അഴിമതിയായിരിക്കാം എല്ലായിടവും. ഇരുൾ ഗുഹകളാണെങ്ങും. എന്നാലും ഈ ലോകം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് ഇപ്പോഴും എനിക്കു തോന്നുന്നു. സ്നേഹം സത്യമാണെന്നും. ഇനിയും നമുക്ക് ജീവിക്കാം അല്ലേ....
പറ്റില്ല എന്ന് എങ്ങനെ നിക്കിനോട് പറയും.

Content Summary: Book Faith, Hope and Carnage by Nick Cave and Sean O’Hagan, Malayalam Literature News